17 Nov, 2025
1 min read

ആരാധകരെ കോരിതരിപ്പിക്കാൻ മലയാളത്തിലെ വമ്പന്‍ ഹൈപ്പ് സിനിമകളുമായി സൂപ്പർ – മെഗാതാരങ്ങൾ എത്തുന്നു!

ബോളിവുഡ് സിനിമകളെ വെല്ലുന്ന സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഇന്ത്യ ഒട്ടാകെ ഓളം സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ മലയാള സിനിമയുടെ പ്രതീക്ഷ മുഴുവന്‍ ഇറങ്ങാനിരിക്കുന്ന ഈ വമ്പന്‍ ചിത്രങ്ങളിലാണ്. വന്‍ കളക്ഷന്‍ പ്രതീക്ഷിക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയാണ് ഇവയില്‍ ആദ്യം പുറത്തിറങ്ങുക. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന കടുവ ജൂലൈ 7 ന് പുറത്തിറങ്ങും. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും അണിറപ്രവര്‍ത്തകരും നടത്തിവരുന്നത്. ദുബായില്‍ ആകാശത്ത് സിനിമയുടെ ഡ്രോണ്‍ പ്രദര്‍ശനം […]

1 min read

സൂപ്പർ മെഗാ ചിത്രങ്ങൾ ഇനി ഒടിടിയിൽ കാണാം! ലിസ്റ്റ് ഇങ്ങനെ

ജൂലൈ മാസം ഒടിടി റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ പട്ടിക തന്നെ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.  ബോളിവുഡ്, ഹോളിവുഡ്, സൗത്ത് ഇന്ത്യൻ സിനിമകളുടെ വലിയ കലക്ഷൻ തന്നെയാണ് ഈ മാസം ആരാധകരിലേക്ക് എത്തുന്നത്. അവയിൽ ഒടിടി റിലീസിനായി നേരിട്ട് എത്തുന്ന ചിത്രങ്ങളും തിയേറ്ററുകളിൽ നിന്ന് വലിയ വിജയം നേടിയ സിനിമകളും ഉണ്ട്. ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ്, വൂട്ട്, ആമസോണ്‍ പ്രൈം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ബോളിവുഡ് ചിത്രമായ ധാക്കഡ്, സാമ്രാട്ട് പൃഥ്വിരാജ്, ഗുഡ്‌ലക്ക് ജെറി എന്നിവയ്‌ക്കൊപ്പം വിക്രം, മേജര്‍ തുടങ്ങിയ സിനിമകളും റിലീസിനായി […]

1 min read

ഇതിഹാസങ്ങൾ ഒന്നിക്കുന്നു… സകലമാന ബോക്സ്ഓഫീസ് റെക്കോർഡുകളും ഇനി ഇവരുടെ കാൽച്ചുവട്ടിലാകും

ഇന്ത്യൻ സിനിമാലോകത്തിന് സ്വപ്നതുല്യമായ ഒരു മഹാസംഭവമാണ് നടക്കാൻ പോകുന്നത്. താര സിംഹാസനങ്ങൾ അലങ്കരിക്കുന്ന രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്നു എന്നതാണ് പുതിയ വിവരം. മെഗാസ്റ്റാർ മമ്മൂട്ടിയും ഉലകനായകൻ കമലഹാസനും ആണ് ഒരേ സിനിമയിൽ ഒന്നിച്ച് അഭിനയിക്കാൻ പോകുന്നത്. ആരാധകർക്ക് മാത്രമല്ല സിനിമാലോകത്തിന് ഉൾപ്പെടെ വലിയ പ്രതീക്ഷയാണ് ഈ വിവരം നൽകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വിക്രം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ബോക്സ് ഓഫീസ്  ഇളക്കിമറിച്ച കമലഹാസൻ  ഇപ്പോൾ ന്യൂജനറേഷനും പ്രിയപ്പെട്ടവനായി കഴിഞ്ഞു. അത്രയേറെ പോസിറ്റീവ് റിപ്പോർട്ടുകളാണ് വിക്രം […]

1 min read

മെമ്മറീസിന് രണ്ടാം ഭാഗം?പൃഥ്വിരാജ് – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും!

മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നില്‍ക്കുന്ന പ്രശസ്ത സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തു ജോസഫ് ഇതുവരെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റായിരുന്നു. മെമ്മറീസ്, മൈ ബോസ്, മമ്മി & മി, ദൃശ്യം, ട്വല്‍ത്ത് മാന്‍ തുടങ്ങി അദ്ദേഹം ഒട്ടേറെ സിനിമകളാണ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. ദൃശ്യം അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരു സിനിമയാണ് മെമ്മറീസ്. ഇത് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരുന്നു. പൃഥ്വിരാജ്, മേഘ്‌ന രാജ്, നെടുമുടി വേണു, മിയ, […]

1 min read

100 കോടി നേടി റെക്കോർഡ് കുറിച്ച ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം വീണ്ടും നിവിൻ – റോഷൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! പേര് പുറത്ത്

മലയാള സിനിമ ലോകത്തെ മുൻനിര സംവിധായകരിൽ ഒരാളായ റോഷൻ ആൻഡ്രൂസ് ഏറ്റവും പുതിയ സിനിമയുടെ അപ്ഡേഷനുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമായ നിവിൻപോളിയാണ് റോഷൻ ആൻഡ്രൂസിന്റെ ഏറ്റവും പുതിയ സിനിമയിലെ നായകൻ. എന്നാൽ  സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ ഇതുവരെ ആരാധകർ അറിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ സിനിമയുടെ പേര് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. സാറ്റർഡേ നൈറ്റ്സ് എന്നാണ് പുതിയ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ സിനിമയുടെ ഒഫീഷ്യൽ അനൗൺസ്മെന്റ് […]

1 min read

“മമ്മൂക്ക ആരുടെയും മനസ്സ് വിഷമിപ്പിക്കില്ല” ; നൈല ഉഷ

മലയാള സിനിമയുടെ മെഗാസ്റ്റാർ എന്നറിയപ്പെടുന്ന നടനാണ് മമ്മൂട്ടി. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും ആരാധകരുടെ മനസ്സിൽ ചേക്കേറാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലായി മമ്മൂട്ടി അഭിനയിച്ച പ്രിയൻ ഓടിത്തുടങ്ങി എന്ന സിനിമയിലെ കാമിയോ റോൾ ഇപ്പോൾ തിയേറ്ററിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. ഇത്രയും ചെറിയ ഒരു സിനിമയിൽ മമ്മൂട്ടിയെപ്പോലെ ഒരു നടൻ കാമിയോ റോളിൽ എത്തിയപ്പോൾ ആരാധകർക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. ഇപ്പോഴിതാ പ്രിയൻ ഓടിത്തുടങ്ങി എന്ന സിനിമയിൽ മമ്മൂട്ടി എത്താനുള്ള കാരണത്തെക്കുറിച്ച് […]

1 min read

മമ്മൂട്ടിക്ക് ഖത്തറിലെ ഹോട്ടലില്‍ വെച്ച് ഉണ്ടായ ദുരനുഭവം, എല്ലാം സഹിക്കേണ്ടിവന്ന നിമിഷം!

മലയാളത്തിലെ പ്രമുഖ നടനും, നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസന്‍. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ സിനിമാരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് അദ്ദേഹം കെജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ അദ്ദേഹം ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. പിന്നീട് ഓടരുതമ്മാവാ ആളറായാം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി കൊണ്ട് തിരക്കഥകൃത്തെന്ന പേരിനും അര്‍ഹനായി. തുടര്‍ന്ന് അദ്ദേഹം വരവേല്‍പ്പ്, നാടോടിക്കാറ്റ്, സന്ദേശം, വടക്കുനോക്കിയെന്ത്രം തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥ എഴുതി. പിന്നീട് അദ്ദേഹം […]

1 min read

‘അവര്‍ മമ്മൂട്ടിയെ അവഗണിച്ചു; അജയ് ദേവ്ഗണിനെ പരിഗണിച്ചു’; പിന്നീട് സംഭവിച്ചത്! തുറന്നു പറഞ്ഞ് ബാലചന്ദ്രമേനോന്‍

സിനിമാരംഗത്ത് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നീ നിലകളില്‍ പ്രശസ്തനാണ് ബാലചന്ദ്രമേനോന്‍. സ്വന്തമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1998-ല്‍ പുറത്തിറങ്ങിയ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ ഇസ്മായില്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. അതുപോലെ ബാലചന്ദ്രമേനോന്‍ മലയാള സിനിമയിലേക്ക് കൊണ്ടു വന്ന പുതുമുഖ താരങ്ങള്‍ നിരവധിയാണ്. ശോഭന – ഏപ്രില്‍ 18, പാര്‍വതി – വിവാഹിതരേ ഇതിലേ ഇതിലേ, മണിയന്‍പിള്ള രാജു – മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള , കാര്‍ത്തിക – മണിച്ചെപ്പ് […]

1 min read

“മലയാള സിനിമയുടെ ഉലകനായകൻ പൃഥ്വിരാജാണ് ” : വിവേക് ഒബ്രോയ്

ഈ തലമുറയിലെ നടന്മാരിൽ മോഹൻലാലിനും മമ്മൂട്ടിക്കും പകരംവെക്കാൻ പോന്ന നടനാണ് പൃഥ്വിരാജ് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. അഭിനയത്തിൽ മാത്രമല്ലാതെ സംവിധാനത്തിലും, പ്രൊഡക്ഷനിലും ഉൾപ്പെടെ സിനിമയുടെ നിരവധി മേഖലകളിൽ പൃഥ്വിരാജ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ഹാസനാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ വിവേക് ഒബ്രോയ്. പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്ന ഷാജി കൈലാസാണ് കടുവയുടെ സംവിധായകൻ. […]

1 min read

മമ്മൂട്ടി എതിർത്തു! ഷമ്മി തിലകനെ A.M.M.Aയിൽ നിന്ന് പുറത്താക്കണമെന്ന് ഭൂരിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ത്തത് മമ്മൂട്ടിയും മറ്റു ചിലരും മാത്രം

താരസംഘടനയായ എഎംഎംഎയില്‍ നിന്ന് ഷമ്മി തിലകനെ പുറത്താക്കണമെന്ന് ഭൂരിപക്ഷം പേരും വാദിച്ചപ്പോള്‍ എതിര്‍ത്തത് മമ്മൂട്ടി, മനോജ് കെ. ജയന്‍, ലാല്‍, ജഗദീഷ് തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് ഷമ്മി തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കേണ്ട എന്ന നിലപാട് കൈക്കൊണ്ടത്. ഞായറാഴ്ച നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ഷമ്മി തിലകനെ പുറത്താക്കണ്ട എന്ന രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. പുറത്താക്കല്‍ നടപടി ഒന്നുകൂടി ആലോചിച്ചു നടപ്പാക്കണമെന്നാണ് യോഗത്തില്‍ ജഗദീഷ് പറഞ്ഞത്. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് […]