Latest News
‘ലാലേട്ടന്‍ ടൈമിങ്ങിന്റെ രാജാവല്ലേ, അതുകൊണ്ട് ഒരിക്കലും അങ്ങനെ സംഭവിക്കില്ല’ ; ആശാ ശരത്ത് വെളിപ്പെടുത്തുന്നു
നായികയായും സഹനടിയായും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ആശാ ശരത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് സീരിയലില്‍ തിളങ്ങിയ ശേഷമാണ് ആശ ശരത്ത് സിനിമയില്‍ സജീവമായത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ നായികയായും താരം അഭിനയിക്കുകയുണ്ടായി. ദൃശ്യത്തിലെ ഐജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ഒന്നാം ഭാഗത്തില്‍ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും തകര്‍പ്പന്‍ പ്രകടനമാണ് നടി ആശാ ശരത്ത് കാഴ്ചവച്ചത്. […]
‘വില്ലനായും, സഹനടനായും, നായകനായും, ഹാസ്യനടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന പകരം വയ്ക്കാനില്ലാത്ത നടന്‍ ബിജു മേനോന്‍’ ; കുറിപ്പ് വൈറല്‍
68മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡിന് ബിജു മേനോനും അര്‍ഹനായി. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്ക് നാല് അവര്‍ഡുകളാണ് ലഭിച്ചത്. മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍(ബിജു മേനോന്‍), മികച്ച സംവിധായകന്‍(സച്ചി) എന്നിങ്ങനെയാണ് ചിത്രം വാരി കൂട്ടിയ പുരസ്‌കാരങ്ങള്‍. പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം രഗീത് കെ ബാലന്‍ എന്ന ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ നടന്‍ ബിജു മേനോനെ കുറിച്ച് എഴുതിയ […]
‘ആദ്യമായി സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട് പറയുന്നത് മോഹന്‍ലാലിന്റെ മുഖത്ത് ക്യാമറവെച്ചാണ് സംവിധാന ജീവിതത്തിന് തുടക്കം കുറിക്കുന്നത്’ ; സംവിധായകന്‍ കമല്‍ പറയുന്നു
മലയാളത്തിലെ എക്കാലത്തേയും ജനപ്രിയ സംവിധായകരില്‍ ഒരാളാണ് കമല്‍. കാലത്തിന് അനുരിച്ച് തന്റെ സിനിമയിലും പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്ന ആളാണ് അദ്ദേഹം. മലയാള സിനിമയിലെ മുന്‍നിര നായകന്മാര്‍ക്കെല്ലാം ഒപ്പം കമല്‍ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളാണ് കമല്‍ ഒരുക്കുന്നത്. ഇപ്പോഴിതാ മലയാളികളുടെ താരരാജാവ് മോഹന്‍ലാലിനെക്കുറിച്ച് കമല്‍ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കൈരളി ചാനലിന് നല്‍കിയ പഴയ ഒരു അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് കമല്‍ പറയുന്നത്. മോഹന്‍ലാലിന്റെ കൂടെ സഹസംവിധായകനായും സംവിധായകനായും വര്‍ക്ക് […]
“ഡയലോഗ് പറഞ്ഞത് ലാലേട്ടൻ ആണെങ്കിലും കൈയ്യടി കിട്ടിയത് എനിക്കായിരുന്നു” : നൈല ഉഷ
അവതാരകയായി ടെലിവിഷൻ രംഗത്തേക്ക് എത്തി പിന്നീട് മലയാളത്തിലെ പ്രമുഖ നായികമാരിൽ ഒരാളായി മാറിയ താരമാണ് നൈല ഉഷ. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി നൈല ഉഷ മാറുകയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരികയായി ആയിരുന്നു താരം ആദ്യം എത്തിയത്. പിന്നീടങ്ങോട്ട് വലിയ ഷോകളിൽ അവതാരകയായും ചെറിയ വേഷങ്ങളിൽ സിനിമയിൽ തിളങ്ങിയും താരം ഏവരെയും അമ്പരപ്പിച്ചു. ഇപ്പോൾ ദുബായിൽ ഒരു റേഡിയോ ചാനലിലെ മുതിർന്ന ആർജെ ആയി താരം ജോലി […]
‘ഞാൻ റോബിന്റെയും ദിൽഷയുടെയും മാമയല്ല’ ; റോബിൻ-ദിൽഷ വേർപിരിയലിൽ ലക്ഷ്മി പ്രിയയ്ക്ക് പറയാനുള്ളത്
ഇത്തവണത്തെ ബിഗ്‌ബോസ് എന്ന മലയാളം റിയാലിറ്റി ഷോ അവസാനിച്ചു കഴിഞ്ഞിട്ടും വിവാദങ്ങൾ വിട്ടു പോകാതെ നീണ്ടു പോവുകയാണ്. പരിപാടിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന റോബിൻ ദിൽഷ ബന്ധം തകർന്നതും അതിനു ശേഷം ഇതുവരെ സപ്പോർട്ട് ചെയ്തു കൊണ്ട് വിവിധ തലങ്ങളിൽ നിന്നും വരുന്ന പ്രതികരണങ്ങളുമാണ് സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ വലിയ ചർച്ചയായി മാറുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയെ സഹോദരനെപ്പോലെയാണ് താൻ കാണുന്നത് എന്നു പറഞ്ഞ് രംഗത്തെത്തിയ നടിയായിരുന്നു ലക്ഷ്മിപ്രിയ. […]
”ഇത് മോഹന്‍ലാലിന്റെ മുഖത്ത് വരുന്ന എക്‌സ്പ്രഷന്‍കൊണ്ട് മാത്രം സാധിക്കാവുന്ന ഒരു പെര്‍ഫോമന്‍സാണ്”; അന്ന് അത് കണ്ട് ദേവരാജന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞത്
കഥകളുടെ തമ്പുരാന്‍ എന്ന് സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന തിരക്കഥാകൃത്തായിരുന്നു ജോണ്‍ പോള്‍. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച അതുല്യ പ്രതിഭ ആയിരുന്നു അദ്ദേഹം. 1980 കളുടെ തുടക്കത്തില്‍ മലയാളത്തിലെ പ്രഗല്‍ഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച ജോണ്‍പോള്‍ നൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയപുരസ്‌കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ജോണ്‍പോള്‍ ആയിരുന്നു. ജോണ്‍പോള്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനെക്കുറിച്ച് ഏറ്റവും […]
‘മകന്‍ ഒരു ആഗ്രഹം പറഞ്ഞു, എന്നാല്‍ എത്ര നിര്‍ബന്ധിച്ചിട്ടും താന്‍ അതിന് വഴങ്ങിയില്ല’; സലീം കുമാര്‍ പറയുന്നു
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. മലയാളി പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്ത് ചിരിക്കാന്‍ പാകത്തിലുള്ള ഒരുപാട് കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. നടന്‍ എന്നതിലുപരി അദ്ദേഹം ഒരു സംവിധായകന്‍ കൂടിയാണ്. മലയാളത്തില്‍ മൂന്ന് ചിത്രങ്ങളാണ് സലീംകുമാറിന്റെ സംവിധാനത്തില്‍ ഉണ്ടായത്. ‘കംപാര്‍ട്‌മെന്റ്’, ‘കറുത്ത ജൂതന്‍’, ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം’ എന്നിവയാണത്. അതില്‍ കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച കഥക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ചില കുടുംബ വിഷേശങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയിലും […]
68മത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു : അപർണ ബാലമുരളി മികച്ച നടി, നടൻ സൂര്യ
ഈ വർഷത്തെ ദേശീയ പുരസ്‌കാരം ഇന്ന് പ്രഖ്യാപിച്ചു. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ആണ് ഇന്ന് പ്രഖ്യാപിച്ചത്. 2020 ഇൽ സെൻസർ ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്ത ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ആണ് പ്രഖ്യാപിച്ചത്. ഈ വർഷത്തെ അവാർഡ് പ്രഖ്യാപനം വൈകിയത് കോവിഡ് പ്രതിസന്ധി കാരണമാണ്. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ വച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഫല പ്രഖ്യാപനം നടത്തിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത് ‘സൂരറൈ പോട്രി’ലെ അഭിനയത്തിന് സൂര്യ ആണ്, അതേസമയം […]
‘കരഞ്ഞാല്‍ പ്രഡിക്റ്റബിള്‍ ആയിരിക്കുമെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് കരയാമെന്ന് പറഞ്ഞത് മോഹന്‍ലാല്‍ ആയിരുന്നു’ ; ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തുന്നു
മലയാളത്തിന്റെ നടനവിസ്മയം, ദ കംപ്ലീറ്റ് ആക്ടര്‍, ആരാധകരുടെ ഏട്ടന്‍ അങ്ങനെ വിശേഷണങ്ങളേറെയുണ്ട് മോഹന്‍ലാലിന്. മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും എത്ര പറഞ്ഞാലും തീരില്ല. ഫാസില്‍ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായാണ് മോഹന്‍ലാല്‍ ആദ്യമായി സ്‌ക്രീനില്‍ മുഖം കാണിച്ചത്. അദ്ദേഹത്തിന്റെ അഭിനയത്തിന് മുന്നില്‍ കട്ട് പറയാന്‍ മറന്നുപോയ പല സന്ദര്‍ഭങ്ങളും പല സംവിധായകരും പറഞ്ഞിട്ടുണ്ട്. അത്വരെ ചിരിച്ച് കളിച്ച് നിന്ന ആള്‍ കഥാപാത്രമായി മാറുന്നത് കണ്ട സഹതാരങ്ങളും ഏറെയാണ്. ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് […]
”നാഷ്ണല്‍ അവാര്‍ഡ് പ്രതീക്ഷിക്കാം.. കീരീടത്തിലെ മോഹന്‍ലാല്‍ അഭിനയിച്ചത് പോലെയാണ് ഫഹദ് ഫാസില്‍ അഭിനയിച്ചത്” : സന്തോഷ് വര്‍ക്കി പറഞ്ഞ റിവ്യൂ ഇങ്ങനെ
മോഹന്‍ലാലിന്റെ ആറാട്ട് സിനിമ പുറത്ത് ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരായിരുന്നു സന്തോഷ് വര്‍ക്കി. മോഹന്‍ ലാല്‍ ആറാടുകയാണെന്നുളള ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്‍ജിനീയറായ സന്തോഷ് ഇപ്പോള്‍ എറണാകുളത്ത് ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. സന്തോഷ് വര്‍ക്കിയുടേതായി വരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസില്‍ നായകനായെത്തിയ മലയന്‍ കുഞ്ഞ് സിനിമ കണ്ടതിന് ശേഷമുള്ള സന്തോഷ് വര്‍ക്കിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വളരെ നല്ല സിനിമയാണെന്നും […]