Latest News
ജോര്‍ജ് കുട്ടി മൂന്നാമതും എത്തും; ‘ദൃശ്യം 3’ യെ കുറിച്ച് തുറന്നു പറഞ്ഞു ആന്റണി പെരുമ്പാവൂര്‍…
മോഹൻലാൽ ജിത്തു ജോസഫ് ടീം ഒരുമിച്ച സൂപ്പർ ഹിറ്റ് മൂവി സീരിസാണ് ദൃശ്യം സീരിസ്. ദൃശ്യത്തിന്റെ ആദ്യഭാഗം ബോക്സ് ഓഫീസിൽ സൃഷ്ടിച്ച ചലനം വളരെ വലുതായിരുന്നു. രണ്ടാം ഭാഗം കോവിഡ് കാലത്താണ് ഇറങ്ങിയതെങ്കിലും, ഇരുകൈയും നീട്ടി ആയിരുന്നു പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടിയാണ് ഇപ്പോൾ ഓരോരുത്തരും കാത്തിരിക്കുന്നത്. മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന അഭ്യൂഹങ്ങൾ ഇതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒരു ഫാൻ മെയിഡ് പോസ്റ്റർ […]
ബറോസ് 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു റിലീസ് ചെയ്യുമെന്ന് സംവിധായകൻ മോഹൻലാൽ
മലയാള സിനിമാ പ്രേക്ഷകർക്ക് ഇന്ന് ആവേശത്തിന്റെ ദിനമാണ്. കാരണം സിനിമാ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബറോസിന്റെ പുതിയ അപ്ഡേഷനുകൾ ആണ് ഇപ്പോൾ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസ് അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് ബിസിനസ് ബെയിൽ ആശിർവാദ് സിനിമാസിന്റെ പുതിയ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മോഹൻലാൽ തന്നെ ആദ്യ സംവിധാന സംരംഭമായ ബറോസിനെ കുറിച്ച് സംസാരിക്കുകയാണ് . […]
പാൻ ഇന്ത്യൻ ചിത്രത്തിലഭിനയിക്കാൻ ഒരുങ്ങി മോഹൻലാൽ : ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന സിനിമയുടെ പേര് “ഋഷഭ”
ആരാധകർ എപ്പോഴും കാതോർത്തിരിക്കുന്ന വാർത്തകളാണ് മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ സിനിമകളെ കുറിച്ചുള്ള വാർത്തകൾ. മലയാളത്തിലെ പല നടന്മാരും സിനിമാ ലോകത്ത് പുത്തൻ പടവുകൾ കയറുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തയാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്ത. മോഹൻലാൽ പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് താരം തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ‘ഋഷഭ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് . […]
ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി സുരേഷ് ഗോപി നായകനായ “മേഹും മൂസ”യിലെ രണ്ടാമത്തെ ഗാനം
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മേ ഹും മൂസ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “കിസ തുന്നിയ തട്ടവും ഇട്ട് ” എന്ന ഗാനം റിലീസ് ചെയ്തു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘മേഹും മൂസ’ . മലയാളത്തിൽ മികച്ച സിനിമകൾ സംഭാവന ചെയ്ത ജിബു ജേക്കബും സൂപ്പർ ഹിറ്റ് നാടൻ ആയ സുരേഷ് ഗോപിയും ഒന്നിച്ചെത്തുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ചിത്രത്തിലെ ഓരോ അപ്ഡേറ്റുകളും ആരാധകർ […]
“അന്ന് സാമ്പത്തികമായി സഹായിച്ചത് മോഹൻലാലായിരുന്നു, മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു”: ജഗദീഷ് തുറന്നുപറയുന്നു
അദ്ധ്യാപകനായും നടനായും ഗായകനായും അവതാരകനായും ആരാധകരുടെ മുന്നിൽ തിളങ്ങുന്ന താരമാണ് ജഗദീഷ്. മലയാള സിനിമാ ലോകത്ത് തന്റെതായ സ്ഥാനം നേടിയെടുക്കാൻ ജഗദീഷിന് അധികം സമയം വേണ്ടി വന്നില്ല. ഒരു നടൻ എന്ന നിലയിലും മികച്ച ഒരു വ്യക്തി എന്ന നിലയിലും ആരാധകരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ജഗദീഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ മോഹൻലാൽ തന്നെ സഹായിച്ച സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ജഗദീഷ്. മോഹൻലാൽ എന്ന വ്യക്തി തിരഞ്ഞെടുപ്പ് കാലത്ത് തനിക്ക് ചെയ്തു […]
ദൃശ്യത്തിന് ശേഷം അൻപതിൽ പരം ഹൗസ് ഫുൾ ഷോകളുമായി തല്ലുമാല ; ഇത് കേരളക്കരയെ അമ്പരിപ്പിച്ച ബ്ലോക്ക്‌ബെസ്റ്റർ വിജയം..
ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല എന്ന ചിത്രം. ചിത്രത്തിൽ പ്രിയ കല്യാണി പ്രിയദർശൻ ആണ് നായികയായെത്തുന്നത് ഇവരെക്കൂടാതെ ഷൈൻ ടോം ചാക്കോ, ലുക്മാൻ തുടങ്ങിയ നിരവധി മികച്ച താരങ്ങളെയും ഈ ചിത്രത്തിൽ കാണാൻ സാധിക്കും. ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ വാരി കൂട്ടിയിരിക്കുകയാണ്. ടോവിനോയുടെ അഭിനയ ജീവിതത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് തല്ലുമാലയിലെ വാസിം എന്ന് എല്ലാവരും ഒരേപോലെ പറയുന്നു.ചിത്രത്തിന്റെ പോസ്റ്റുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രം റിലീസായി […]
‘നല്ല ഫോളോവേഴ്‌സുള്ള യുട്യൂബ് ചാനലുകാര്‍ പണം നല്‍കിയാല്‍ മാത്രമേ സിനിമയെക്കുറിച്ച് പറയുവാന്‍ തയ്യാറാകുന്നുള്ളു’ ; ലാല്‍ ജോസ്
സമൂഹ മാധ്യമങ്ങളില്‍ പുതിയ പുതിയ സിനിമകളെ റിവ്യു ചെയ്യുന്നവരില്‍ ചിലര്‍ വാടക ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്ന് സംവിധായകന്‍ ലാല്‍ ജോസ്. നല്ല ഫോളോവേഴ്‌സുള്ള യുട്യൂബ് ചാനലുകാര്‍ പണം നല്‍കിയാല്‍ മാത്രമേ സിനിമയെക്കുറിച്ച് പറയുവാന്‍ തയ്യാറാകുന്നുള്ളൂവെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു. അതുപോലെ, പലരും പണം ആവശ്യപ്പെട്ട് കൊണ്ട് സിനിമക്കാരെ സമീപിക്കുകയാണ്. ഇങ്ങനെ പണം നല്‍കിയാലേ സിനിമ ആളുകളിലേയ്ക്ക് എത്തുകയുള്ളൂ എന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. അതുപോലെ, പണം നല്‍കാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നുണ്ട്. തന്റെ പുതിയ ചിത്രമായ […]
“ലാലേട്ടനും രാജുവേട്ടനും ഒപ്പം ഇരുന്ന് കണ്ട ആ ഫൈറ്റ് സീൻ ആണ് ഏറെ പ്രിയപ്പെട്ടത്” ; ടൊവിനോ തോമസ്
റിലീസ് ചെയ്ത രണ്ടാഴ്ച പിന്നിട്ടിട്ട് തീയേറ്ററുകൾ വൻ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് തല്ലുമാല. ഓഗസ്റ്റ് 12ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇത് മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രദർശന വേളയിൽ 231 സ്ക്രീനുകളിലാണ് തല്ലുമാല എത്തിയത്. എങ്കിൽ മൂന്നാമത്തെ ആഴ്ച 164 സ്ക്രീനുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇത്രയും സ്ക്രീനുകൾ നിലനിർത്തി മൂന്നാം ആഴ്ചയിലേക്ക് കടന്ന മലയാള ചിത്രം അടുത്ത് പുറത്തിറങ്ങിയവയിൽ തല്ലുമാലയായിരിക്കും. പത്താം ദിനം 38 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം പതിനൊന്നാം ദിവസം രണ്ടു കോടി രൂപ […]
മോഹൻലാൽ സിനിമകളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ അഞ്ച് ചിത്രങ്ങൾ ഇവയൊക്കെ
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരമായി തിളങ്ങുന്ന മോഹൻലാലിന്റെ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടോ എന്ന് ചോദിച്ചാൽ തന്നെ സംശയമാണ്. കൈ വിരലുകളും നഖങ്ങളും പോലും അഭിനയിക്കുന്ന മോഹൻലാലിനെ പോലൊരു നടന്റെ കരിയറിലെ സിനിമകളുടെ വിജയം എടുത്താൽ തന്നെ മലയാളികൾക്ക് അദ്ദേഹത്തോടുള്ള സ്നേഹം മനസ്സിലാകും. ഒരു നടനെന്ന നിലയിൽ അദ്ദേഹം നേടിയെടുത്ത വിജയങ്ങൾ തന്നെ നമുക്ക് എത്രത്തോളം നല്ല കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് മോഹൻലാൽ എന്ന നടൻ സംഭാവന ചെയ്തത് എന്ന് മനസ്സിലാകും. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വിജയിച്ച […]
‘ഈ വരുന്നത് ആരാ, എന്റെ ഭര്‍ത്താവോ അതോ ലാലോ? മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആ അമ്മ ചോദിച്ചു’ ; കുറിപ്പ് വൈറലാവുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി സിനിമാ ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ അനവധി പിന്നിട്ടും […]