22 Nov, 2025
1 min read

വിജയിയുടെ ‘തെരി’ റീമേക്ക് ചെയ്യാന്‍ പവന്‍ കല്യാണ്‍; വേണ്ടെന്ന് ആരാധകര്‍

അറ്റ്ലിയുടെ സംവിധാനത്തില്‍ വിജയ് നായകനായ തമിഴ് ചിത്രമാണ് തെരി. തെരിയുടെ റീമേക്ക് തെലുങ്കില്‍ വരികയാണെന്നും, തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണ്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്നും അറിഞ്ഞ് ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന്റെ ആരാധകര്‍. പവന്‍ കല്യാണിന്റെ പുതിയ സിനിമ തെരിയുടെ റീമേക്കാണെന്ന് അഭ്യൂഹങ്ങള്‍ വന്നതോടെയാണ് ആരാധകര്‍ ഇത്തരത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയത്. റീമേക്ക് ചിത്രങ്ങളല്ല, ഞങ്ങള്‍ക്ക് ഒറിജിനല്‍ സിനിമയാണ് വേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ഹരീഷ് ശങ്കര്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചന ട്വിറ്ററിലൂടെ […]

1 min read

‘ ‘ഭീഷ്മപര്‍വ്വം’ പോലുള്ള സിനിമകളുടെ അഭാവം മലയാളം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു’ ; ദുല്‍ഖര്‍ സല്‍മാന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സുപ്പര്‍താര പദവിയിലെത്താന്‍ ദുല്‍ഖറിന് സാധിച്ചു. മെഗാസ്റ്റാറിന്റെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. ഇപ്പോഴിതാ, താരം മലയാള സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയം. […]

1 min read

‘ഈ സിനിമയില്‍ ബാലയെ റെക്കമെന്റ് ചെയ്തത് ഉണ്ണി ബ്രോ ആണ്’ ; തനിക്ക് പ്രതിഫലം കൃത്യമായി നല്‍കിയെന്ന് സംവിധായന്‍ അനൂപ്

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിര്‍മാതാക്കള്‍, താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിഫലം നല്‍കിയില്ല എന്ന ബാലയുടെ ആരോപണത്തില്‍ മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് പന്തളം രംഗത്ത്. തനിക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാക്കള്‍ പ്രതിഫലം കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് സംവിധായകനായ അനൂപ് പന്തളം പറയുന്നു. സിനിമയുടെ സംവിധായകനും ചില സാങ്കേതിക വിദഗ്ധര്‍ക്കും നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അനൂപ്. ‘നടന്‍ ബാല ഒരു ചാനലിന് നടത്തിയ അഭിമുഖത്തില്‍ എന്റെ പേരുള്‍പ്പെട്ടതു കൊണ്ടാണ് ഈ വിശദീകരണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു അനൂപിന്റെ […]

1 min read

‘ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതിഫലം കൊടുത്തു, ബാല ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്തിനാണെന്ന് അറിയില്ല’ ; ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ്

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം ഉണ്ണിമുകുന്ദന്‍ നല്‍കിയില്ലെന്ന നടന്‍ ബാലയുടെ ആരോപണത്തില്‍ മറുപടിയുമായി ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്ത് രംഗത്ത്. പ്രതിഫലം വേണ്ടെന്നു പറഞ്ഞ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായ നടനാണ് ബാലയെന്നും, എന്നിട്ടും ബാലയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലമായി നല്‍കിയിരുന്നുവെന്നും വിനോദ് പറയുന്നു. ഉണ്ണി മുകുന്ദന്‍ സ്വന്തം സഹോദരനെപ്പോലെയാണെന്നും, അതുകൊണ്ട് ഉണ്ണിയുടെ ചിത്രമായതിനാല്‍ ഇതിന് താന്‍ പ്രതിഫലം വാങ്ങില്ലെന്നുമായിരുന്നു ബാലയുടെ നിലപാട്. സിനിമയുടെ ചിത്രീകരണ ശേഷവും പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ […]

1 min read

‘ എനിക്ക് പൈസ തന്നില്ലെങ്കിലും ബാക്കിലുള്ള പാവങ്ങള്‍ക്ക് തിരിച്ച് കൊടുക്ക് അവര്‍ക്ക് കുടുംബമുണ്ട്’; ഉണ്ണി മുകുന്ദനോട് ബാല ആവശ്യപ്പെടുന്നു

‘ഷഫീഖിന്റെ സന്തോഷം’ സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി നടന്‍ ബാല രംഗത്ത്. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു ‘ഷഫീക്കിന്റെ സന്തോഷം’. ചിത്രത്തില്‍ അഭിനയിച്ച നിരവധി പേര്‍ക്ക് പ്രതിഫലം കൊടുത്തില്ല എന്നും കഷ്ടപ്പെട്ടവര്‍ക്ക് തുക കൊടുക്കാതെ ഒരു കോടിക്ക് മുകളില്‍ വിലവരുന്ന പുതിയ കാര്‍ ഉണ്ണി വാങ്ങിയെന്നും ബാല പറയുന്നു. ‘നിനക്ക് വേണ്ടി കഷ്ടപ്പെട്ടവര്‍ക്ക് ക്യാഷ് കൊടുക്ക്. ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്. മര്യാദയ്ക്ക് എല്ലാവരെയും സെറ്റ് ചെയ്യണം. എനിക്ക് ഒരു പൈസയും […]

1 min read

ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ചു; ആരാധകരെ വീട്ടില്‍ വിളിച്ചുവരുത്തി വഴക്ക് പറഞ്ഞ് സൂര്യ

തമിഴ് സിനിമാ നടന്‍ ആണെങ്കിലും മലയാളി പ്രേക്ഷകരുടെ ഇഷ്ട നടനാണ് സൂര്യ. താരത്തിന് തമിഴിലെന്ന പോലെ മലയാളത്തിലും വലിയൊരു ആരാധക പ്രവാഹം തന്നെയുണ്ട്. കേരളത്തില്‍ സൂര്യ വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണുന്നതിനും, ഫോട്ടോ എടുക്കുന്നതിനുമായി കുറേയേറെ ആരാധകര്‍ എത്താറുണ്ട്. ചലച്ചിത്ര രംഗത്തെ ഉയര്‍ന്ന പദവിയിലിരിക്കുന്ന താരത്തെ എപ്പോഴും വ്യത്യസ്തതമാക്കുന്നത് ആളുകള്‍ക്കിടയിലെ അദ്ദേഹത്തിന്റെ പെരുമാറ്റ രീതിയാണ്. ഇപ്പോഴിതാ, താരത്തെ കുറിച്ചും അദ്ദേഹത്തിന്റെ ആരാധകരെ കുറിച്ചുമുള്ള വാര്‍ത്തയാണ് വൈറലായിരിക്കുന്നത്. ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ച ആരാധകരെ വീട്ടില്‍ വിളിച്ചുവരുത്തി വഴക്ക് […]

1 min read

വിവാഹ ശേഷം മദ്യപാനം നിര്‍ത്തി, ഭാര്യ മദ്യപിക്കും ഞാന്‍ അത് നോക്കിയിരിക്കും: ധ്യാന്‍ ശ്രീനിവാസന്‍

മലയാളികൾക്ക് ഏവർക്കും സുപരിചിതനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ ജ്യേഷ്ഠനായ  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് താരം സിനിമ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്.  കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, എന്നീ സിനിമകളിലൂടെ താരം നമ്മെ ചിരിപ്പിച്ചതിന് കണക്കുകൾ ഇല്ല. നടൻ എന്നതിന് പുറമേ ഒരു മികച്ച സംവിധായകനും, തിരക്കഥാകൃത്തും കൂടിയാണ് താരം. താരം സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീയറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നിരവധി അഭിമുഖങ്ങൾ നടത്തിയിരുന്നു. […]

1 min read

ആസിഫ് അലിക്ക് മമ്മൂട്ടിയുടെ വക സര്‍പ്രൈസ് സമ്മാനം; കൈയ്യടിച്ച് ആരാധകര്‍

മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘റോഷാക്ക്’. മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പറത്തു വന്ന ചിത്രവും അത് തന്നെയാണ്. ചിത്രം തിയേറ്ററില്‍ എത്തിയതു മുതല്‍ നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോഴിതാ, ‘റോഷാക്കി’ന്റെ വിജയാഘോഷത്തില്‍ ആസിഫ് അലിക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയിരുക്കുകയാണ് മമ്മൂട്ടി. നടന്‍ ആസിഫ് അലിക്ക് വിജയാഘോഷ ചടങ്ങില്‍ സര്‍പ്രൈസായി മമ്മൂട്ടി സമ്മാനിച്ചത് ഒരു റോളക്‌സ് വാച്ചാണ്. ‘വിക്രം’ വന്‍ വിജയമായപ്പോള്‍ കമല്‍ഹാസന്‍ സൂര്യക്ക് റോളക്‌സ് വാച്ച് വാങ്ങിച്ചു കൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന […]

1 min read

പെരുമാറ്റം കൊണ്ട് അന്ന് ലാൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു : വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ കാണാൻ പോയതിന്റെ ഓർമ്മ പങ്കിട്ട് കൊച്ചുപ്രേമൻ

ശബ്ദവും രൂപവും ഒപ്പം പ്രതിഭയും ഒത്തുചേർന്ന താരമായിരുന്നു കൊച്ചുപ്രേമൻ. നാടകത്തിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം 250 ൽ അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ രസിപ്പിച്ചു. ഏഴു നിറങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും, 1997 ൽ പുറത്തിറങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് സിനിമയിൽ കൊച്ചുപ്രേമൻ എന്ന നടൻ ഒരു ഇരിപ്പിടം സ്വന്തമാക്കിയത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലൂടെ, മോഹൻലാലിനൊപ്പം ജനപ്രതിനിധിയായ സഹപ്രവർത്തകന്റെ വേഷത്തിലാണ് കൊച്ചുപ്രേമൻ അടുത്തിടെ വെള്ളിത്തിരയിൽ എത്തിയത്. ലാലിനൊപ്പം ഒരു […]

1 min read

പ്രേക്ഷകർ കാത്തിരുന്ന കൂട്ടുകെട്ട് അക്ഷയ്കുമാറും-പൃഥ്വിരാജും ഒന്നിക്കുന്നു ; ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു പൃഥ്വിരാജ്

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് വീണ്ടും ബോളിബുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ബഡേ മിയാന്‍ ചോട്ടേ മിയാന്‍’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നത്. കബീര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം, ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ […]