Latest News
‘തന്റെ ജീവിതത്തില്‍ ഇന്നുവരെ കിട്ടിയതില്‍വെച്ച് ഏറ്റവും വിലപ്പെട്ട ജന്മദിനസമ്മാനം’! മമ്മൂട്ടിയോട് നന്ദി പറഞ്ഞ് റോബോര്‍ട്ട്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്നാണ് ആളുകള്‍ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്ത് വയ്ക്കാറുണ്ട്. ഇന്നും പ്രായഭേദമെന്യെ അദ്ദേഹം മലയാളികളെ ഞെട്ടിച്ചുകൊണ്ടേ ഇരിക്കുകയാണ്. സമീപകാലത്ത് വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളുമായി കേരളക്കരയെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയെ കുറിച്ച് അദ്ദേഹത്തിന്റെ പിആര്‍ഒയും മമ്മൂട്ടി ഷെയര്‍ & കെയര്‍ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബര്‍ട്ട് കുര്യാക്കോസ് (robert.jins) കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ ഒരു ജന്മദിന പോസ്റ്റ് ഇട്ടത്. ‘പ്രിയപ്പെട്ട […]
മലൈകോട്ട വാലിബന്‍, വീരന്‍, ഭീമന്‍….! ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പ്രവചനം നടത്തി ആരാധകര്‍
പ്രേക്ഷകരും, മോഹന്‍ലാല്‍ ആരാധകരും ആകാംക്ഷയോടെ ഒരു ചിത്രത്തിന്റെ പേരിനായി ഇത്രയും കാത്തിരുന്നിട്ടുണ്ടാകില്ല. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചാവിഷയമാണ്. ഇവരുടെ ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ പുറത്തുവരുന്ന ചെറിയ അപ്‌ഡേറ്റുകള്‍ പോലും ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് മലയാളികള്‍ ഏറ്റെടുക്കുന്നത്. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ടൈറ്റില്‍ 23ന് പ്രഖ്യാപിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെ ടൈറ്റിലിന്റെ […]
വിവാദങ്ങള്‍ക്ക് തൊടാന്‍ പറ്റാത്ത തരത്തില്‍ ഷാരൂഖാന്റെ ‘ബേഷരംഗ് ഗാനം’! 100 മില്യണ്‍ കാഴ്ച്ചക്കാരെ നേടി മുന്നേറുന്നു
വിവാദങ്ങള്‍ക്കിടയിലും പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പത്താന്‍ എന്ന സിനിമ. 100 മില്യന്‍ കാഴ്ച്ചക്കാരെ നേടുന്ന ഇന്ത്യയിലെ വീഡിയോ ഗാനമെന്ന റെക്കോഡാണ് ഷാരൂഖ് നായകനായി എത്തുന്ന ചിത്രത്തിലെ ബേഷരംഗ് എന്ന ഗാനം സ്വന്തമാക്കിയത്. ഗാനത്തിന് എതിരെയുള്ള വിവാദം ആ ഗാനം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നാണ് കണക്കാക്കുന്നത്. വിവാദം കാരണം ഒരുപാട് പേരാണ് ആ ഗാനം സേര്‍ച്ച് ചെയ്ത് കണ്ടത്. ഒമ്പത് ദിവസവും ആറ് മണിക്കൂറും കൊണ്ട് ആ ഗാനം 100 മില്യന്‍ പേര്‍ കണ്ടു. ‘ബേശരം രംഗ്’ […]
“ഇത്ര ഗംഭീരമായ ഒരു ക്ലൈമാക്സ് ഇന്നേവരെ ഒരു മലയാള പടത്തിലുമുണ്ടായിട്ടില്ല” : കാപ്പ കണ്ട പ്രേക്ഷകന്റെ റിവ്യൂ
2007ലെ ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്റ്റാണ് കാപ്പ എന്ന പേരിൽ അറിയപ്പെടുന്നത്. അങ്ങനെയൊരു പേരിൽ റിലീസിന് വന്ന ഷാജി കൈലാസ് – പൃഥ്വിരാജ് കുമാരൻ ചലച്ചിത്രം കാപ്പയും പ്രമേയമാക്കുന്നത് ഗുണ്ടായിസവും കോട്ടേഷനും ഗ്യാംഗ് വാറുകളുമാണ്. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമയാണ് കാപ്പ. സാധാരണ മുംബൈ, കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളെ ഹൈലൈറ്റ് ചെയ്തു വരാറുള്ള കൊട്ടേഷന്‍ സിനിമകള്ളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ തിരുവനന്തപുരത്തെ ഒരുപറ്റം ഗുണ്ടകളുടെ കുടിപ്പകയുടെയും രക്ത ചൊരിച്ചിലിന്റെയും […]
അവതാർ രണ്ടാം ഭാഗം ആദ്യത്തേതിനേക്കാൾ മികചതോ ? പ്രേക്ഷകപ്രതികരണം ഇങ്ങനെ …
പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അവതാർ 2 നു കഴിഞ്ഞോ ?? 2009 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം അവതാർ അന്ന് നമ്മെ ഏറെ വിസ്മയിപ്പിച്ചു എന്നതിൽ തർക്കo ഒന്നുമില്ല. 10 അടി നീളമുള്ള മനുഷ്യർ താമസിക്കുന്ന പാൻഡോറയും , ഒരു കുടിയേറ്റക്കാരനായി അവിടെ എത്തപ്പെടുന്ന ജേംസ് സുള്ളിയും ഒക്കെ നമ്മുക്ക് നൽകിയ അമ്പരപ്പ് ചെറുത് ഒന്നുമല്ല. പാൻഡോറയെ ആക്രമിക്കാൻ എത്തുന്ന മനുഷ്യരിൽ നിന്നും ജേംസ് സുള്ളി പാൻഡോറയുടെ രക്ഷകനാവുന്നതായിരുന്നു അവതാറിന്റെ കഥ . ചിത്രത്തിന്റെ തൊട്ടടുത്ത പാർട്ടായിട്ടാണ് […]
ഭക്തിയും മാസും എല്ലാം കൂടിച്ചേര്‍ന്ന് ഉണ്ണിമുകുന്ദന്റെ ‘മാളികപ്പുറം’ ; റിലീസ് തീയ്യതി പ്രഖ്യാപിച്ചു
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം. ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതി സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണിമുകുനദന്‍. ചിത്രം ഡിസംബര്‍ 30ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും, അയ്യപ്പഭക്തരും. ഉണ്ണിമുകുന്ദനെ കൂടാതെ ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എട്ടു വയസ്സുള്ള കല്യാണി […]
ജീത്തു ജോസഫിനും മോഹന്‍ലാലിനും നന്ദി പറഞ്ഞ് ബോളിവുഡ് സിനിമാലോകം! അജയ്‌ദേവ്ഗണ്‍ നായകനായ ദൃശ്യം 2 കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു
മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി അഭിനയിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ദൃശ്യം 2’. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ തിയേറ്റുകളില്‍ എത്തിയിരുന്നു. അജയ് ദേവ്ഗണാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി വേഷമിടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്തിട്ടുണ്ട് ചിത്രം. അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാതക് സംവിധാനം ചെയ്ത ചിത്രം നവംബര്‍ 18 നാണ് തിയേറ്ററുകളില്‍ എത്തിയത്. വലിയ വാണിജ്യ […]
കാപ്പയില്‍ കൊട്ട മധു പൊളിച്ചടുക്കി! ഇത് ഒരു ഒന്നൊന്നര മാസ്സ് പടം തന്നെയെന്ന് പ്രേക്ഷകര്‍
കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ചെത്തിയ ചിത്രമാണ് കാപ്പ. ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്നു എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു ഈ ചിത്രത്തില്‍മേല്‍. ചിത്രം ഇന്ന് തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കാപ്പ’ ഒരു മാസ് ചിത്രമാണ് എന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. കടുവ എന്ന സിനിമയെക്കാളും എന്തുകൊണ്ടും മികച്ചതാണ് കാപ്പ എന്നാണ് ചിലര്‍ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും റിലീസിന് മുന്നേ തന്നെ സോഷ്യല്‍ […]
വിവാദങ്ങള്‍ക്കിടയില്‍ പത്താനിലെ രണ്ടാമത്തെ ഗാനവും പുറത്ത്; ഒരു മണിക്കൂറില്‍ രണ്ട് മില്യണ്‍ കാഴ്ചക്കാര്‍
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് പത്താന്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ആദ്യ ഗാനത്തില്‍ ദീപിക ധരിച്ച ബിക്കിനിയുടെ കളര്‍ കാവിയാണെന്നും അത് ഹിന്ദുമതത്തിന് എതിരാണെന്നും കാണിച്ചായിരുന്നു വിവാദം. ആ വിവാദം നിലനില്‍ക്കെയാണ് പത്താനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയത്. ‘കുമ്മേസേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടാമത്തെ ഗാനം പുറത്തിറങ്ങി മിനിട്ടുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകളെയാണ് നേടിയത്. ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത […]
ലോകമെമ്പാടും വിശാലിന്റെ ‘ലാത്തി’അടി നാളെ മുതല്‍! ഗംഭീര ഹിറ്റായി ട്രെയ്‌ലര്‍
വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാത്തി. ചിത്രത്തില്‍ നായകനായി എത്തുന്നത് ആക്ഷന്‍ ഹീറോ വിശാല്‍ ആണ്. ചിത്രം ഡിസംബര്‍ 22ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുകയാണ് തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ്. മുരുകന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് വിശാല്‍ ചിത്രത്തില്‍ എത്തുന്നത്. മാസും ഫൈറ്റും കലര്‍ന്ന ട്രെയിലര്‍ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പു നല്‍കുന്നുണ്ട്. ലാത്തിയില്‍ ഒരു സാധാരണ കോണ്‍സ്റ്റബിളായിട്ടാണ് വിശാല്‍ എത്തുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് […]