22 Nov, 2025
1 min read

ഓസ്‌കാര്‍ നേടുമോ ഈ പ്രകടനം! ഏവരേയും വിസ്മയിപ്പിച്ച് നന്‍പകല്‍ നേരത്ത് മയക്കം ട്രെയ്ലര്‍

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഒന്നര മിനിറ്റുള്ള ട്രെയ്‌ലറാണ് റിലീസ് ചെയ്തിരിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുപോലെ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. […]

1 min read

2022ലെ ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റ 10 സിനിമകള്‍ ഇതാ; ലിസ്റ്റ് പുറത്തുവിട്ട് ഏരീസ് പ്ലെക്‌സ്

രാജ്യത്ത് കൊവിഡ് എന്ന മഹാമാരി വന്നതോടെ എല്ലാ മേഖലകളും പ്രതിസന്ധി നേരിട്ടിരുന്നു. അതില്‍ പ്രധാനമായും പ്രതിസന്ധിയിലായത് സിനിമാ മേഖലയാണ്. എന്നാല്‍ ഇപ്പോള്‍ കൊവിഡിലെ പ്രതിസന്ധിയില്‍ നിന്നും മലയാളം, തമിഴ്,തെലുങ്ക്, കന്നട. ബോളിവുഡ് തുടങ്ങിയ സിനിമാ മേഖല കരകയറി കഴിഞ്ഞു. 2022 എന്നത് തിയേറ്ററുകള്‍ സജീവമായ വര്‍ഷമായിരുന്നു. മലയാളത്തില്‍ തന്നെ ഏകദേശം 150 ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്തുവെന്നാണ് കണക്കുകള്‍. 2022 കഴിഞ്ഞ് പുതുവര്‍ഷം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളു. അതുംകൂടെ കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ […]

1 min read

മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്റെ വില്ലന്‍ ഈ ബോളിവുഡ് സൂപ്പര്‍താരം

സസ്പെന്‍സ് ആക്കിവെച്ച ലിജോ ജോസ് പെല്ലിശ്ശേരി -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമയില്‍ അഭിനയിക്കുന്ന ഒരു താരത്തിന്റെയും ചിത്രമില്ലാതെ ടൈറ്റില്‍ ഡിസൈന്‍ മാത്രമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പം അണിയറക്കാരുടെ പേര് വിവരങ്ങളും കാണാന്‍ സാധിക്കും. ഓള്‍ഡ് മങ്ക്സും ചിത്രകാരന്‍ […]

1 min read

തിയേറ്ററിലും ചലച്ചിത്രമേളയിലും കയ്യടികൾ.. 2022 ചാക്കോച്ചന് സുവർണ്ണ വർഷം

മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകൾ റിലീസ് ചെയ്ത വർഷമായിരുന്നു 2022. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇത്രയും ഹിറ്റുകൾ ഉണ്ടാക്കിയ മറ്റൊരു ഫിലിം ഇൻഡസ്ട്രി ഇന്ത്യയിൽ തന്നെ ഉണ്ടാകില്ല എന്നാണ് പഠനം. ഒരുപിടി മികച്ച സിനിമകളിലൂടെ മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടി നിറഞ്ഞുനിന്ന വർഷമായിരുന്നു 2022. ബേസിൽ ജോസഫ് ടോവിനോ തോമസ് ഫഹദ് ഫാസിൽ പൃഥ്വിരാജ് തുടങ്ങിയ യുവതാരങ്ങളും മിന്നുന്ന പ്രകടനം 2022ൽ കാഴ്ചവച്ചു. നായികമാരിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് രണ്ട് മെഗാ സൂപ്പർഹിറ്റുകളുമായി ദർശന രാജേന്ദ്രനാണ്. […]

1 min read

2022 മൊത്തത്തില്‍ തൂക്കി നടന്‍ മമ്മൂട്ടി! ശക്തമായ സ്ത്രീ സാന്നിധ്യമായി ദര്‍ശന രാജേന്ദ്രനും

കൊവിഡ് എന്ന മഹാമാരി വന്നതോടെ എല്ലാ മേഖലകളും പ്രതിസന്ധി നേരിട്ടിരുന്നു. അതില്‍ ഒന്നാണ് സിനിമാ മേഖല. എന്നാലിപ്പോള്‍ കൊവിഡിലെ പ്രതിസന്ധിയില്‍ നിന്നും സിനിമാ മേഖല കരകയറി കഴിഞ്ഞു. 2022 എന്നത് തിയേറ്ററുകള്‍ സജീവമായ വര്‍ഷമായിരുന്നു. മലയാളത്തില്‍ തന്നെ ഏകദേശം 150 ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്തുവെന്നാണ് കണക്കുകള്‍. വിരലില്‍ എണ്ണാവുന്ന കുറച്ച് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തി. 2022ല്‍ പുറത്തിറങ്ങിയ മികച്ച മലയാള സിനിമകളെ ഏതൊക്കെയെന്ന് നോക്കാം…. ഹൃദയം ഈ വര്‍ഷം ആദ്യം മലയാള […]

1 min read

‘എന്‍ നെഞ്ചില്‍ കുടിയിറ്ക്കും..’, ആരാധകരുമായുള്ള സെല്‍ഫി വീഡിയോ പങ്കുവെച്ച് ദളപതി വിജയ്

പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് വിജയ് നായകനായി എത്തുന്ന ‘വാരിസ്’. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വിജയും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ നായികനായകന്മാര്‍. ഇവര്‍ക്ക് പുറമെ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് വിജയ് ആരാധകര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. […]

1 min read

‘ലാലേട്ടന്റെ മുറിയില്‍ മറ്റ് നടന്മാര്‍ ഒരുമിച്ച് കൂടിയതും, ഭക്ഷണം കഴിച്ചതും കണ്ടിട്ട് ഒരു പ്രശസ്ത തമിഴ് നടന് വിശ്വാസമായില്ല’ ; ആസിഫ് അലി പറയുന്നു

മലയാള സിനിമയിലെ യുവതാരമായ ആസിഫ് അലിക്ക് ആരാധകര്‍ ഏറെയാണ്. ആരാധകരോട് അദ്ദേഹത്തിനുള്ള സ്നേഹവും അത്രതന്നെ വലുതാണ്. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലാണ് ആസിഫ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു ആസിഫ് അഭിനയിച്ച മൂന്നാമത്തെ ചിത്രം. ആ ചിത്രം ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ബെസ്റ്റ് […]

1 min read

‘ഫഹദിനും, ദുല്‍ഖറിനും ഒപ്പം ആക്ഷന്‍ സിനിമ ചെയ്യാന്‍ താല്‍പര്യം; ആഗ്രഹം തുറന്നു പറഞ്ഞ് ഷാജി കൈലാസ്

ആക്ഷന്‍ സിനിമകള്‍ ചെയ്ത് മലയാളികളുടെ ഇഷ്ട സംവിധായകനായി മാറിയ ഒരാളാണ് ഷാജി കൈലാസ്. 1990-ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ‘ന്യൂസ്’ ആണ് ആദ്യമായി അദ്ദേഹം സംവിധാനം ചെയ്ത ചിത്രം. കമ്മീഷണര്‍, ഏകലവ്യന്‍, നരസിംഹം, ആറാം തമ്പുരാന്‍, എഫ് ഐ ആര്‍ എന്നീ സുപ്പര്‍ ഹിറ്റ് ചിത്രങ്ങളും ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പിറന്നതാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പം നിര്‍മ്മിച്ച സിനിമകള്‍ വന്‍ വിജയമായിരുന്നു. ദി കിംഗ്, വല്യേട്ടന്‍, ആറാം തമ്പുരാന്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി […]

1 min read

മോഹൻലാൽ സിനിമകൾക്ക് അടുത്തിടെ കിട്ടിയതിൽ വെച്ച് ഏറ്റവും മികച്ച ടെക്നീഷ്യൻസ് ഈ ഒരു സിനിമക്കാണ് എന്നാണ് എൻ്റെ അഭിപ്രായം..

സസ്‌പെന്‍സ് ആക്കിവെച്ച ലിജോ ജോസ് പെല്ലിശ്ശേരി -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ഇന്നലെയാണ് പുറത്തുവിട്ടത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് 23 ന് ടൈറ്റില്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന കാര്യം നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പേര് വ്യക്തമാക്കാതെ പോസ്റ്ററിലെ ചില ഭാഗങ്ങള്‍ മോഹന്‍ലാലും ലിജോയും ഒപ്പം നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ പേര് എന്തായിരിക്കുമെന്ന് പ്രവചിച്ച് പ്രേക്ഷകരും കമന്റിട്ട് എത്തിയിരുന്നു. […]

1 min read

‘ഏത് കഥാപാത്രവും വഴങ്ങുന്ന ഒരു ആകാരമാണ് മോഹന്‍ലാലിനുള്ളത്’ ; സിബി മലയില്‍

മലയാള സിനിമയിലെ പ്രിയങ്കരനായ സംവിധായകനാണ് സിബി മലയില്‍. കിരീടം, ചെങ്കോല്‍, ദശരഥം, തനിയാവര്‍ത്തനം, കമലദളം, ആകാശദൂത് തുടങ്ങി മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന സിനിമകള്‍ സമ്മാനിച്ചതും സിബിമലയിലാണ്. ഇപ്പോഴിതാ, അദ്ദേഹം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. സിനിമയില്‍ ഒരു കഥാപാത്രത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്റെ മനസ്സിലേക്ക് ആദ്യം വരുന്ന മുഖം മോഹന്‍ലാലിന്റേതാണെന്ന് സംവിധായകന്‍ സിബി മലയില്‍ പറയുന്നു. ഏത് കഥാപാത്രത്തിനും വഴങ്ങുന്ന അഭിനയവും ആകാരവുമാണ് മോഹന്‍ലാലിന്റേതെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് […]