23 Nov, 2025
1 min read

തമിഴ്നാട്ടിൽ വിജയിയുടെ ‘വാരിസി’നെ പിന്തള്ളി അജിത്തിന്റെ ‘തുനിവ്‌’

പൊങ്കൽ ആഘോഷമാക്കാൻ ഒരുങ്ങുന്ന തമിഴ് മക്കൾക്കിടയിൽ ഇപ്പോൾ രണ്ടു ചിത്രങ്ങൾ മത്സരിക്കുകയാണ്. വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന കുടുംബചിത്രം ആയി വാരിസും, അജിത്തിന്റെ തുനിവുമാണ് തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നത്. സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ എപ്പോഴും ആളുകൾ ഏറ്റെടുക്കാറുണ്ട്. ഇന്ത്യ ഒട്ടാകെ വലിയ തീയേറ്ററുകളിൽ വിജയ കിരീടം ചൂടാൻ പല സിനിമകൾക്കും സാധിച്ചിട്ടുമുണ്ട്. പൊങ്കൽ റിലീസുകളുടെ വാർത്തകൾ പുറത്ത് വരുമ്പോൾ ആരുടെ സിനിമയാണ് മുന്നിലേക്ക് എത്താൻ പോകുന്നത് എന്നറിയാൻ ആരാധകരും കാത്തിരിക്കുകയാണ്. അജിത്തിന്റെ ആരാധകരെ വിഷമിപ്പിച്ചു കൊണ്ട് വിജയിയുടെ […]

1 min read

മോഹന്‍ലാലിനൊപ്പം വീണ്ടും സൂപ്പര്‍ഹിറ്റ് ഒരുക്കാന്‍ ഷാജി കൈലാസ്; പുതിയ പ്രൊജക്റ്റുകളെക്കുറിച്ച് ഷാജി കൈലാസ്

ഒന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസ് വീണ്ടും സംവിധായ കുപ്പായമണിഞ്ഞിരിക്കുകയാണ്. 9 വര്‍ഷം ഇടവേള എടുത്തതിന് ശേഷം കടുവ എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് അദ്ദേഹത്തിന്റെ തിരിച്ചു വരവ് പ്രേക്ഷകരെ അറിയിച്ചത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും കിട്ടിയത്. പിന്നീട് പൃഥ്വിരാജിനെ തന്നെ നായകനാക്കി കാപ്പ എന്ന സിനിമയും ഷാജി കൈലാസ് സംവിധാനം ചെയ്തു. കാപ്പയ്ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഇനി അദ്ദേഹത്തിന്റെ റിലീസിനായി […]

1 min read

‘ആ പേര് കേട്ടപ്പോള്‍ ഞെട്ടി വിറച്ചു’! കീരവാണിയെ കണ്ട നിമിഷം ഓര്‍ത്തെടുത്ത് വിനീത് ശ്രീനിവാസന്‍

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആര്‍ മാറിയിരിക്കുകയാണ്. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമാണ് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ലഭിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരുന്നത്. എം എം കീരവാണി തമിഴിലെ പ്രശസ്ത സംഗീത സംവിധായകനാണ്. എന്നാല്‍ മലയാളികള്‍ക്കും കീരവാണി സുപരിചിതനാണ്. സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നീ മലയാള […]

1 min read

‘മികച്ച കാമുകനായതിന് നന്ദി’യെന്ന് കാളിദിസിനോട് തരിണി; പ്രണയിനിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം

പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കാളിദാസ് ജയറാം. മലയാള സിനിമയില്‍ ബാലതാരമായി തുടക്കം കുറിച്ച കാളിദാസ് ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് ഇതിനോടകം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. താരദമ്പതികളായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകന്‍ കൂടിയായ കാളിദാസ് സോഷ്യല്‍ മീഡിയകളിലും സജീവമാണ്. കാളിദാസ് സോഷ്യല്‍ മീഡിയയകളില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, തന്റെ പ്രണയിനിയും മോഡലും ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം. തരിണിക്ക് പിറന്നാള്‍ ആശംസ പങ്കുവച്ച് കാളിദാസ് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. മരുഭൂമിയില്‍ […]

1 min read

“ലോക സിനിമയിലെ ഏറ്റവും മികച്ച പ്രകടനമാണ് ഭൂതക്കണ്ണാടിയിൽ കണ്ടത്, അതാണ് നൻപത് നേരത്ത് മയക്കത്തിൽ ശ്രമിച്ചത്” : ലിജോ ജോസ് പെല്ലിശ്ശേരി

സിനിമ സ്നേഹികളും നിരൂപകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ  നേരത്ത് മയക്കം. ചിത്രത്തിന്റെ റിലീസിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് ഏറെ പ്രതീക്ഷയോടെയാണ് സിനിമ ആസ്വാദകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ജനുവരി 19ന് ചിത്രം തിയേറ്ററിലെത്തും. തൊട്ടതെല്ലാം പൊന്നാക്കിയ സൂപ്പർ ഹിറ്റ് സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെയും മമ്മൂട്ടിയുടെയും ആദ്യ ചിത്രമാണ് നൻപത് നേരത്ത് മയക്കം. വ്യത്യസ്ത രീതിയിലുള്ള ചിത്രീകരണവും കഥാപാത്രമികവുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് […]

1 min read

തുനിവോ, വാരിസോ? ആദ്യ ദിനത്തിലെ ബോക്‌സ് ഓഫീസ് കണക്കുകള്‍ ഇങ്ങനെ…!

വിജയ് ചിത്രം വാരിസിനും അജിത് നായകനായ തുനിവിനും കേരളത്തില്‍ വന്‍വരവേല്‍പ്പാണ് ഇന്നലെ ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയും അജിതും ബോക്സ്ഓഫീസില്‍ ഒരേ ദിവസം ഏറ്റമുട്ടുന്നത്. തെന്നിന്ത്യ കണ്ട ഏറ്റവും വലിയ ബോക്സോഫീസ് യുദ്ധത്തിനാണ് കളമൊരുങ്ങിയത്. വാരിസും തുനിവും ആദ്യദിനത്തില്‍ തന്നെ മികച്ച ഓപ്പണിംഗ് നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അര്‍ദ്ധരാത്രി 1മണി മുതല്‍ തന്നെ പലയിടത്തും ആദ്യ ഷോകള്‍ ആരംഭിച്ചിരുന്നു. രണ്ട് ചിത്രങ്ങളും റിലീസ് ദിവസം 85-90 ശതമാനം സീറ്റ് ഓക്യുപെന്‍സി നേടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രണ്ട് […]

1 min read

ഞാൻ പ്രതീക്ഷിച്ച പോലെ ഒരാളല്ല താങ്കൾ, ഹണി റോസിനൊപ്പം വേദിയിൽ ചുവടുവച്ച് ബാലയ്യ

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച് താരമാണ് ഹണി റോസ്. ആദ്യമൊക്കെ ചെറിയ സിനിമകളിൽ അഭിനയിച്ചെങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയമാണ് വളരെ വ്യത്യസ്തമായി നിന്നത്. പിന്നീടങ്ങോട്ട് താരത്തെ തേടി നിരവധി അവസരങ്ങൾ ആയിരുന്നു എത്തിയത്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങാനും താരത്തിന് അവസരം ലഭിച്ചു എന്നിരുന്നാലും എന്നാൽ ട്രിവാൻഡറം ലോഡ്ജ് എന്ന സിനിമയാണ് എക്കാലവും ഹണി റോസിന്റെ ഏറ്റവും മികച്ച പ്രകടനം ആയി പറയുന്നത്. അതിനുbശേഷം താരത്തെ […]

1 min read

‘തുനിവി’ ല്‍ കൈയ്യടി നേടി മഞ്ജു വാര്യര്‍; പ്രശംസിച്ച് പ്രേക്ഷകര്‍

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിജയ് നായകനായി എത്തിയ വാരിസും അജിത്തിന്റെ തുനിവും തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ ഭാഗത്തു നിന്നും രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരുവശത്ത് തിയറ്ററില്‍ വിജയകരമായി ചിത്രങ്ങള്‍ പ്രദര്‍ശനങ്ങള്‍ തുടരുമ്പോള്‍, മറുഭാഗത്ത് വിജയ്- അജിത് ഫാന്‍ ഫൈറ്റുകള്‍ക്ക് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, അജിത്തിനൊപ്പം തുനിവില്‍ എത്തിയ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നിറഞ്ഞ കൈയ്യടി നേടുകയാണ്. തുനിവില്‍ മാസ് പ്രകടനം കാഴ്ചവയ്ക്കുന്ന നടിയുടെ സ്‌ക്രീന്‍ പ്രസന്‍സിനും ഫൈറ്റിനുമാണ് ആരാധകര്‍ കൈയ്യടിക്കുന്നത്. […]

1 min read

ഐശ്വര്യ ലക്ഷ്മി പ്രണയത്തിലോ? ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ചിത്രം ചർച്ചയാകുന്നു

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള ചലച്ചിത്ര ലോകത്ത് തന്റെതായ സ്ഥാനം നേടിയെടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായി മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും മറ്റു ഭാഷകളിലും തന്റെ മികച്ച പ്രകടനം കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കാൻ താര സുന്ദരിക്ക് സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായതു കൊണ്ട് സിനിമാ ലോകത്ത് താരത്തിന് വ്യക്തമായ സ്ഥാനം തന്നെ നേടിയെടുക്കാൻ കഴിഞ്ഞു. മായാനദി, വരുത്തൻ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങൾ താരത്തിന് വിജയം സമ്മാനിച്ചതോടെ മികച്ച നടി […]

1 min read

“ഉണ്ണി മുകുന്ദനോട് അന്ന് അങ്ങനെ ചെയ്തത് തെറ്റായി പോയി, സഹ ബോഡി ബിൽഡറോടുള്ള സ്നേഹം ഞാൻ അന്നാണ് മനസ്സിലാക്കിയത്” :ടോവിനോ തോമസ്

മലയാള സിനിമ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട യുവ നായകന്മാരാണ് ടോവിനോ തോമസും, ഉണ്ണി മുകുന്ദനും. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു സ്റ്റൈൽ. 2016ൽ പുറത്തിറങ്ങിയ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി ഇരുവരും എത്തിയപ്പോൾ നായകൻ ഉണ്ണി മുകുന്ദനും വില്ലൻ ടോവിനോ തോമസും ആയിരുന്നു. ആറു വർഷം കഴിയുമ്പോൾ ഇരുവരും മലയാള ചലച്ചിത്ര ലോകത്തെ ഏറ്റവും തിരക്കുള്ള യുവ നായകൻമാരായി തിളങ്ങി കൊണ്ടിരിക്കുകയാണ്. നായക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേക്ഷകരുടെ കൈയ്യടി നേടുന്ന ഇരുവരും ഇപ്പോൾ മലയാളത്തിലും മറ്റു […]