Latest News
“മലൈക്കോട്ടൈ വാലിബനി”ലെ മോഹന്‍ലാലിന്റെ പുതിയ ലുക്ക് വൈറല്‍
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലായിരുന്നു മലയാളി പ്രേക്ഷകര്‍. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് […]
ഇത് തനി ‘തങ്കം’; ചിത്രത്തിന്റെ സക്‌സസ് ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിച്ച തങ്കം ജനുവരി 26നാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഓരോ നിമിഷവും പിടിച്ചിരുത്തുന്ന, ഇനിയെന്ത് എന്ന് തോന്നിപ്പിക്കുന്ന ഏറെ ഹൃദയസ്പര്‍ശിയായ സിനിമാനുഭവമെന്നാണ് സിനിമ കണ്ടിറങ്ങിയ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഇറങ്ങിയിരിക്കുന്ന സിനിമ ഈ വര്‍ഷത്തെ മസ്റ്റ് വാച്ച് സിനിമയെന്നാണ് ഇതിനകം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞിരിക്കുന്നത്. തിയറ്ററുകളില്‍ മികച്ച […]
‘ചില കഥകളുണ്ട്… ആ കഥയിലെ മനുഷ്യര് നമ്മുക്ക് വളരെ പ്രിയപ്പെട്ടവരായിരിക്കും’; തങ്കം സിനിമയെക്കുറിച്ച് കുറിപ്പ്
ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി, ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഓരോ നിമിഷവും പിടിച്ചിരുത്തുന്ന, ഇനിയെന്ത് എന്ന് തോന്നിപ്പിക്കുന്ന ഏറെ ഹൃദയസ്പര്‍ശിയായ സിനിമാനുഭവമെന്നാണ് സിനിമ കണ്ടിറങ്ങിയ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഇറങ്ങിയിരിക്കുന്ന സിനിമ ഈ വര്‍ഷത്തെ മസ്റ്റ് വാച്ച് സിനിമയെന്നാണ് ഇതിനകം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട […]
“10വർഷത്തിനിടെ ഷാരുഖാന്റെ ഏക വിജയമാണ് പഠാൻ” : കങ്കണയുടെ ട്വീറ്റ്
ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് കങ്കണത്തിൽ എന്ന് പറഞ്ഞാൽ വലിയ തെറ്റൊന്നും ഇല്ല. ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഷാരൂഖ് ഖാന്റെ ആദ്യ വിജയമാണ് പത്താൻ എന്നാണ് കങ്കണ റണാവത്ത് അവകാശപ്പെട്ടത് . ധാക്കടിന്റെ പരാജയത്തിന് ശേഷം അദ്ദേഹത്തെപ്പോലെ മറ്റൊരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേർത്തു. കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചതു മുതൽ, അവർ മൈക്രോബ്ലോഗിംഗ് സൈറ്റിൽ ഹൈപ്പർ ആക്ടീവാണ്. പഠാൻ […]
“ഞാൻ പറഞ്ഞത് ജാതീയത അല്ല, എൻറെ വ്യക്തിപരമായ അഭിപ്രായമാണ്”: ഉണ്ണി മുകുന്ദൻ
അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ ചിത്രമായി മാറിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ നായകനായ മാളികപ്പുറം. 2022ലെ അവസാന റിലീസുകളിൽ ഒന്നായ മാളികപ്പുറം ഡിസംബർ 30ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. ചിത്രം ഇതുവരെ ബോക്സ് ഓഫീസ് കളക്ഷൻ എല്ലാം മറികടന്ന് വീണ്ടും മുന്നിലേക്ക് തന്നെ കുതിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ തീയറ്ററുകളിൽ നിന്ന് റിലീസ് ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യം ദിനം മുതൽ തന്നെ പോസിറ്റീവ് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബപ്രേക്ഷകരും ധാരാളമായിരുന്നു. ചിത്രം പുറത്ത് ഇറങ്ങുന്നതിന് […]
മേജര്‍ രവി ചിത്രത്തില്‍ സുരേഷ് ഗോപിയും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ ഉണ്ണിമുകുന്ദനും, സുരേഷ് ഗോപിയും മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയകളിലും സിനിമാ ഗ്രൂപ്പുകളിലും ചര്‍ച്ചയാകുന്ന ഏറ്റവും പുതിയ വാര്‍ത്തകളാണിത്. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡറിന് ശേഷം മേജര്‍ രവി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഉണ്ണി മുകുന്ദനും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിഗ് ബജറ്റില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടായിരിക്കും സിനിമ ഒരുങ്ങുക എന്നും വാര്‍ത്തകളില്‍ ഉണ്ട്. ആറു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മേജര്‍ രവി […]
‘ഞാന്‍ ഇങ്ങനെയാണ്, അച്ഛനേയും അമ്മയേയും പറഞ്ഞാല്‍ ഇനിയും പ്രതികരിക്കും’ ; ഉണ്ണിമുകുന്ദന്‍
കഴിഞ്ഞ ദിവസമാണ് ഒരു വ്ളോഗറുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മാളികപ്പുറം എന്ന ചിത്രത്തെ കുറിച്ച് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറുടെ റിവ്യൂ കണ്ട ഉണ്ണിമുകുന്ദന്‍, അതില്‍ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാനായി യൂട്യൂബറെ നേരിട്ട് വിളിക്കുകയും അത് പിന്നീട് വഴക്കില്‍ കലാശിക്കുകയും ചെയ്തിരുന്നു. പിന്നീട് 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്ളോഗര്‍ പുറത്തുവിടുകയും അത് വൈറലാവുകയും ചെയ്തു. വീഡിയോയില്‍ കടുത്ത വാഗ്വാദമാണ് ഇരുവരുമുണ്ടായത്. സിനിമയെ വിമര്‍ശിച്ചതിന് […]
കാന്താര ഹീറോ ഇല്ല…! മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനില്‍ നിന്നും പിന്മാറി ; കാരണം വ്യക്തമാക്കി ഋഷഭ് ഷെട്ടി
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് ആരൊക്കെയാണെന്നതും അങ്ങനെതന്നെ. […]
‘മിന്നല്‍ മുരളിയേക്കാള്‍ വലിയ സൂപ്പര്‍ ഹീറോ അയ്യപ്പന്‍’ ; അതിനുള്ള ഭാഗ്യം തനിക്കാണ് ലഭിച്ചത് എന്ന് ഉണ്ണിമുകുന്ദന്‍
മലയാളത്തിന്റെ യുവ താരമായ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം, റിലീസ് ചെയ്ത് 30 ദിവസം കഴിയുമ്പോഴും തിയേറ്ററുകള്‍ എങ്ങും ഹൗസ്ഫുള്‍ ഷോയുമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് മാളികപ്പുറം. 50 കോടി കളക്ഷന്‍ നേടിയ ചിത്രം അധികം താമസിയാതെ 100 കോടി ക്ലബിലെത്തും. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും വമ്പന്‍ ജനപിന്തുണയോടെയാണ് പ്രദര്‍ശനം തുടരുന്നത്. ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് […]
‘മലൈക്കോട്ടൈ വാലിബനി’ലെ മോഹന്‍ലാല്‍ എങ്ങനെയായിരിക്കും…? ; ചിത്രങ്ങള്‍ വൈറല്‍
ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ്. അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങള്‍ക്കുമായി മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് സിനിമ ചെയ്യാനിരിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലായിരുന്നു. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ […]