24 Nov, 2025
1 min read

പേരുപോലെതന്നെ ഒരു വെടിക്കെട്ട് അനുഭവം സമ്മാനിച്ച ചിത്രം.

തിരക്കഥ ഒരുക്കിയ സിനിമകളെല്ലാം സൂപ്പർഹിറ്റുകളാക്കിയ ചരിത്രമാണ്  ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ഉള്ളത് . നായകന്മാരായും തിരക്കഥാകൃത്തുക്കളായും തിളങ്ങിയ ഇരുവരും സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ അത് പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന സിനിമയായി മാറി. ആദ്യ സംവിധാന സംരംഭം ആണെങ്കിലും ചിത്രം ഇതിനോടൊപ്പം തന്നെ പ്രേക്ഷക പ്രശംസ നേടി. ഇതുവരെ എഴുതിയ ചിത്രങ്ങൾ പോലെ തന്നെ സംവിധാനത്തിനും തങ്ങൾ ഏറെ മുൻപിൽ ആണെന്ന് ഇവർ തെളിയിക്കുകയാണ്.  ഇമോഷനും ആക്ഷനും പ്രണയവും കോമഡിയും സൗഹൃദവും എല്ലാം ഒരേ കുടക്കീഴിൽ ചേരും […]

1 min read

‘സിനിമയെ ഈസിയായി വിമര്‍ശിക്കാം, പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകില്‍ നില്‍ക്കുന്ന കുടുംബങ്ങളെയാണ്’;ഷാജി കൈലാസ്

മലയാള സിനിമയില്‍ മികച്ച ഹിറ്റുകള്‍ സമ്മാനിക്കുന്ന കൂട്ടുകെട്ടുകളായിരുന്നു മോഹന്‍ലാല്‍- ഷാജി കൈലാസ്. ഇരുവരുടേയും കൂട്ടുകെട്ടില്‍ പിറന്ന ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ത്തുവയ്ക്കുന്നവയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ എത്തിയ പുതിയ ചിത്രമായിരുന്നു എലോണ്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഈ ഹിറ്റ് കോമ്പോ വീണ്ടും എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. ചിത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ആദ്യം മുതലെ ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ, അതിനൊക്കെ മറുപടി പറഞ്ഞ് രംഗത്തെത്തിയാരിക്കുകയാണ് സംവിധായകന്‍ ഷാജി […]

1 min read

” നിങ്ങളുടെ കാലടിപ്പാടുകൾ എൻറെ അവസാന ചിത്രം വരെ നിലനിൽക്കും”; നെല്ലൈ തങ്കരാജ് അന്തരിച്ചു

നാടൻ കലാകാരനും നടനുമായ നെല്ലൈ തങ്കരാജ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിലായിരുന്നു അദ്ദേഹത്തിൻറെ മരണം. മാരി സൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ ലോകത്ത് ശ്രദ്ധേയനാകുന്നത്. ചിത്രത്തിൻറെ അണിയറ പ്രവർത്തകരും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.” നിങ്ങളുടെ കാലടിപ്പാടുകൾ എൻറെ അവസാന ചിത്രം വരെ നിലനിൽക്കും” എന്നാണ് സംവിധായകൻ മാരി സെൽവരാജ് ഇദ്ദേഹത്തിൻറെ മരണത്തെ തുടർന്ന് ട്വീറ്റ് ചെയ്തത്. പരിയറും പെരുമാളിന്റെ സെറ്റിൽ തങ്കരാജിനൊപ്പം നിൽക്കുന്ന ഒരു ചിത്രവും […]

1 min read

ചരിത്രം രചിച്ച് ‘പഠാൻ’, ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട്‌ പുറത്ത്

സീറോ എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം ഷാരൂഖ് ഖാൻ നായകനായ  ‘പഠാൻ’ എന്ന ചിത്രം തിയേറ്ററിൽ വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘പഠാൻ’ ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചു വരവു കാണിച്ചു തന്നത് .  മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ ഇപ്പോൾ ‘പഠാന്റെ’ പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തു വിട്ടിരിക്കുകയാണ് .ഒരു ഇടവേളയ്ക്ക് ശേഷം ഷാറൂഖാന്റെ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ തന്നെയാണ് ഇത്. ചിത്രം […]

1 min read

‘ഇനി ഗന്ധര്‍വ്വനായാണ് വേഷമിടുന്നത്! വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാം’ ; ഉണ്ണിമുകുന്ദന്‍

മാളികപ്പുറം എന്ന ചിത്രത്തിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചുവെന്നും ഉണ്ണിമുകുന്ദന്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചിത്രം നൂറ് കോടി ക്ലബില്‍ എത്തിയിരുന്നു. അതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചു. എന്നാല്‍ സിനിമയുടെ വിജയത്തിന്റെ ഭാഗമായി ഇത്തരമൊരു വേദിയിലെത്താന്‍ കഴിഞ്ഞത് ആത്മവിശ്വാസം പകരുന്നുവെന്നും […]

1 min read

പ്രഖ്യാപനത്തിനു പിന്നാലെ ലിയോയുടെ ഒടിടി റൈറ്റ് സ്വന്തമാക്കി നെറ്റ്ഫ്ലിക്‌സും , സാറ്റലൈറ്റ് റൈറ്റ് സണ്‍ ടിവിയ്ക്കും  

തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം ആഘോഷമാക്കിയ ദിവസങ്ങളാണ് കടന്നു പോയത്. വിക്രം എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയെടുത്ത ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ അടുത്ത ചിത്രത്തിന്റെ അപ്ഡേറ്റുകൾ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. വലിയ പ്രഖ്യാപനം തന്നെയായിരുന്നു അത്. കാരണം ഓരോ താരങ്ങളുടെയും അണിയര പ്രവർത്തകരുടെയും വിവരങ്ങൾ പുറത്തുവന്നതോടെ ചിത്രം ഒരു ബ്ലോക്ക് ബസ്റ്റർ ആയിരിക്കുമെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് […]

1 min read

“കൊച്ചിൻ ഹനീഫ മരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് മൂന്നു വയസ്സായിരുന്നു, മക്കൾ ഇടക്കൊക്കെ ഉപ്പ എപ്പോ വരും എന്ന് ചോദിക്കുമായിരുന്നു”: ഫാസില

മലയാള സിനിമയുടെ യശസ്സ് വാനോളമുയർത്തിയ മണ്മറഞ്ഞു പോയ താരങ്ങളുടെ എണ്ണം നന്നേ കൂടുതലാണ്. എന്നാൽ അഭിനയിച്ച ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ ഒന്നിടങ്ങ് ചിരിപ്പിച്ച് ആരാധകരുടെ ചിരിയുടെ മുഖമായി മാറിയ താരമാണ്   കൊച്ചിന്‍ ഹനീഫ. ഏതു തരത്തിലുള്ള കഥാപാത്രങ്ങളെയും അനായാസം അവതരിപ്പിക്കുവാനുള്ള താരത്തെയും കഴിവ് ഏവർക്കും അറിയാവുന്നതാണ്. ഓഫ് സ്‌ക്രീനില്‍ വളരെ സൗമ്യനായ, ഓണ്‍ സ്‌ക്രീനില്‍ എന്നും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ,  കണ്ണു നയിപ്പിച്ച, ചിലപ്പോഴൊക്കെ പേടിപ്പിക്കുകയും ചെയ്യിച്ച  താരമായിരുന്നു കൊച്ചിന്‍ ഹനീഫ. ഒരിക്കലും പ്രതീക്ഷിക്കാതെ  എത്തിയ […]

1 min read

‘ലിയോ’യായി വിജയ്…! ലോകേഷ് കനകരാജ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖാപിച്ചു

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടൈറ്റില്‍ റിവീല്‍ […]

1 min read

കോടികള്‍ വാരികൂട്ടിയ വിജയിയുടെ വാരിസ് ഒടിടിയിലേക്ക്

വിജയിയെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രവും ഇത് തന്നെയാണ്. റിലീസ് ചെയ്തതിന് പിന്നാലെ നിരവധി മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചിരുന്നത്. ഇപ്പോഴിതാ, ചിത്രം ഒടിടിയിലേക്ക് എത്തുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ വിജയ് ചിത്രം ഫെബ്രുവരി 22ന് സ്ട്രീമിംഗ് തുടങ്ങുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ്‌യുടെ നായികയായി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ […]

1 min read

അജിത്ത് നായകനായെത്തിയ ‘തുനിവ്’ ഒടിടിയിലേക്ക് ; റിലീസ് തിയ്യതി പുറത്തുവിട്ടു

വന്‍ താരമൂല്യമുള്ള ഒരു നായക നടനെ വാണിജ്യപരമായി ഏറ്റവും നന്നായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും, അതിലൂടെ തനിക്ക് പറയാനുള്ള ഒരു വിഷയത്തെ മനോഹരമായി എങ്ങനെ അവതരിപ്പിക്കാമെന്നും കാണിച്ചുതന്ന സിനിമയാണ് അജിത്ത് നായകനായെത്തിയ തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായിരുന്നു. അജിത്ത് നായകനായ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ലിക്‌സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് […]