23 Nov, 2025
1 min read

ഞായറാഴ്ച ടെസ്റ്റ് പാസായി ആടുജീവിതം ; ബോക്സ് ഓഫീസില്‍ ഇത് അപൂര്‍വ്വത

ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊണ്ടാണ് ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം തീയറ്ററുകളിൽ‌ മാർച്ച് 28 ന് എത്തിയത്. ആദ്യ ദിനം തന്നെ ചിത്രത്തിനു ആഗോളതലത്തിൽ ലഭിച്ചത് വൻ സ്വീകാര്യതയായിരുന്നു. നജീബ് ആയുള്ള പൃഥ്വിരാജിന്റെ പകർന്നാട്ടം കണ്ട് മലയാളികൾ ഒന്നടങ്കം ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഒരു കഥാപാത്രത്തിന് വേണ്ടി നടൻ എടുത്ത എഫേർട്ട് ഏവരുടെയും കണ്ണിനെ ഈറനണിയിക്കുകയും ചെയ്തു. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ആദ്യ നാല് ദിനങ്ങള്‍ കൊണ്ടുതന്നെ ബോക്സ് […]

1 min read

”ആടുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഷൂട്ട് ചെയ്തിരുന്നു”; ചില കാരണങ്ങളാൽ ഒഴിവാക്കേണ്ടി വന്നെന്ന് ബെന്യാമിൻ

താൻ മുന്നിൽക്കണ്ട ജീവിതങ്ങളെ അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ നോവലാണ് ആടുജീവിതം. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണിത്. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതം എഴുതി തീർത്തത്. 250-ഓളം പതിപ്പുകൾ പുറത്തിറങ്ങിയ ആടുജീവിതം സിനിമയാക്കിയപ്പോൾ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തി എന്ന തരത്തിലുള്ള ചർച്ചകൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ സിനിമയെന്നത് സംവിധായകന്റെ മാത്രം കലയാണെന്നുമുള്ള വാദങ്ങളും ഉയർന്നുവരുന്നുണ്ട്. ഇപ്പോഴിതാ നോവൽ സിനിമയായപ്പോൾ […]

1 min read

ആടുജീവിതം ശരിക്കും ആകെ നേടിയത് എത്ര ??? കണക്കുകൾ പുറത്ത് വിട്ട് പൃഥ്വിരാജ്

മലയാള സിനിമയ്ക്ക് വീണ്ടുമൊരു ‘സീൻ മാറ്റൽ’ ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബ്ലെസി എന്ന സംവിധായകന്റെ 16 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നവർ വിധി എഴുതി. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ ആടുജീവിതം നേടിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്നതാണ് കളക്ഷന്റെ ഔദ്യോഗിക കണക്കുകളും. റിലീസിന് ആഗോളതലത്തില്‍ ആടുജീവിതം നേടിയ കളക്ഷന്റെ കണക്കുകള്‍ നായകൻ പൃഥ്വിരാജ് പുറത്തുവിട്ടിരിക്കുകയാണ്. ആടുജീവിതം […]

1 min read

‘രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ… ബ്ലെസി ചേട്ടാ നിങ്ങൾക്കും’; ആടുജീവിതം സിനിമയെ പ്രശംസിച്ച് ജയസൂര്യ

മലയാള സിനിമയ്ക്ക് വീണ്ടുമൊരു ‘സീൻ മാറ്റൽ’ ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബ്ലെസി എന്ന സംവിധായകന്റെ 16 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നവർ വിധി എഴുതി. ലോക സിനിമയ്ക്ക് മലയാള സിനിമയുടെ സംഭാവനയാണ് ആടുജീവിതം എന്നവർ കുറിച്ചിട്ടു. ഇപ്പോഴിതാ ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവതത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുമ്പോൾ പ്രശംസിച്ച് നടൻ ജയസൂര്യ. വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര, […]

1 min read

മണിക്കൂറിൽ 17000ലേറെ ടിക്കറ്റുകൾ; ബോക്സ് ഓഫിസിൽ തരം​ഗമായി ആടുജീവിതം

മലയാള സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള അനുഭവമാണ് ആടുജീവിതം മലയാളികൾക്ക് സമ്മാനിച്ചത്. എല്ലാ കോണുകളിൽ നിന്നും മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ജനപ്രിയമായ ബെന്യാമൻറെ നോവൽ ആടുജീവിതത്തെ ബ്ലെസി ബിഗ് സ്ക്രീനിൽ എത്തിച്ചത്. 16 കൊല്ലം അതിന് വേണ്ടി സംവിധായകൻ നടത്തിയ പരിശ്രമം സ്ക്രീനിൽ കാണാനുണ്ടെന്നാണ് പ്രേക്ഷകരും പറയുന്നത്. എന്തായാലും ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് പടം. കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോ വഴി ചിത്രത്തിൻറെ 2.9 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി എന്നാണ് കാണിക്കുന്നത്. വെള്ളിയാഴ്ച […]

1 min read

“ആടുജീവിതം എന്താണോ പ്രതീക്ഷിച്ചത് അതിന്റെ നാലിരട്ടി മുകളിൽ നിൽക്കുന്ന ഐറ്റം”

അടുത്തകാലത്ത് ആടുജീവിതത്തോളം കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു സിനിമ ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ‘ആടുജീവിതം’ എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. മലയാളികള്‍ വായിച്ച് ഹൃദ്യസ്ഥമാക്കിയ ‘ആടുജീവിതം’ നോവല്‍, സിനിമയാകുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് അറിയാന്‍ ആയിരുന്നു ഏവരും അക്ഷമരായി കാത്തിരുന്നത്. ഒടുവില്‍ ചിത്രം ഇന്നലെ തിയറ്ററില്‍ എത്തി കഴിഞ്ഞിരിക്കുകയാണ്. തന്റെ ജീവിതം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഥാനായകന്‍ നജീബും എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തെ […]

1 min read

“ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതം”; ആടുജീവിതം കണ്ട് പ്രേക്ഷകർ

നടൻ പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചിത്രമാണ് ആടുജീവിതം. 16 വർഷത്തെ തയ്യാറെടുപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററിലെത്തിയത്. ആരാധകർ പടുത്തുയർത്തിയ പ്രിതീക്ഷകളോട് ചിത്രം നീതി പുലർത്തിയെന്നാണ് പടം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒരോ സ്വരത്തിൽ പറയുന്നത്. ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ സമര്‍പ്പണവും വെറുതെ ആയില്ലെന്നാണ് ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍. “ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. […]

1 min read

”നിറത്തിന്റെ പേരിൽ രാമകൃഷ്ണനെ അപമാനിച്ചത് ശരിയായില്ല”; സത്യഭാമയെ വിമർശിച്ച് ഫഹദ് ഫാസിൽ

ഡോ. ആർഎൽവി രാമകൃഷ്ണനെ നർത്തകി സത്യഭാമ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ രം​ഗത്ത്. നിറത്തിന്റെ പേരിൽ അദ്ദേഹത്തെ നർത്തകി സത്യഭാമ അധിക്ഷേപിച്ചത് തെറ്റാണെന്നായിരുന്നു താരം പ്രതികരിച്ചത്. ആലുവ യുസി കോളജിൽ തന്റെ റിലീസിനൊരുങ്ങുന്ന ആവേശത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ഒരു വിദ്യാർഥി ചോദിച്ച ചോദ്യത്തിന്റെ മറുപടിയായാണ് ഫഹദ് പ്രതികരിച്ചത്. തന്റെ നിലപാട് താൻ പറയാമെന്നും ഇനി ഇത്തരം ചോദ്യങ്ങൾ വേണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫഹദ് സംഭവത്തിൽ മറുപടി പറഞ്ഞത്. 2023ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം […]

1 min read

സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ സെൽഫി ബൂത്തുകൾ റെഡി!! മെയ് 16ന് തിയേറ്ററുകളിൽ

സുരേശനേയും സുമലതയേയും 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ… കാത്തുകാത്തിരുന്ന് ഒടുവിൽ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന ‘സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’യുടെ റിലീസിന് മുന്നോടിയായി ഇപ്പോഴിതാ കേരളത്തിലെ വിവിധ തിയേറ്ററുകളിൽ സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ ഒരു സെൽഫി ബൂത്ത് സെറ്റ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. മെയ് 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ വരവറിയിച്ച് എത്തിയിരിക്കുന്ന സെൽഫി ബൂത്തിലെത്തി സെൽഫിയെടുക്കാൻ നിരവധി സിനിമാപ്രേമികളാണ് […]

1 min read

അരികിലകലെയായ്… അകലെയരികിലായ്….! ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ച് ‘ഒരു കട്ടിൽ ഒരു മുറി’യിലെ ഗാനം

“അരികിലകലെയായ്… അകലെയരികിലായ്….’ ഈ വരികള്‍ മാറിയും മറിഞ്ഞും ഇടയ്‍ക്കിടെ കടന്നുവരുന്നൊരു പാട്ട്. ആ പാട്ടിൽ ഒളിപ്പിച്ച ദുരൂഹമായ ചില വസ്തുതകള്‍… അവയിലൂടെ സിനിമയിലേക്ക് തരുന്ന ചില സൂചനകൾ… സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ് ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയിലേതായി ഇറങ്ങിയിരിക്കുന്ന രണ്ടാമത്തെ ഗാനം. ചിത്രത്തിലേതായി മുമ്പ് പുറത്തിറങ്ങിയ ‘നെഞ്ചിലെ എൻ നെഞ്ചിലേ…’ എന്ന പ്രണയഗാനം ഏറെ ശ്രദ്ധേയമായിരുന്നു.   സിനിമയുടേതായിറങ്ങിയ പോസ്റ്ററുകളും പാട്ടും ടീസറും ഒക്കെ അടുത്തിടെ ഏറെ […]