Artist
”ആയിരക്കണക്കിന് നടൻമാരിൽ ഒരാൾ മാത്രമാണ് ഞാൻ, ലോകാവസാനം വരെ നമ്മളെ മറ്റുള്ളവർ ഓർത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്”; മമ്മൂട്ടി
മലയാള സിനിമയുടെ മുഖമാണ് മമ്മൂട്ടിയെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. കാരണം അദ്ദേഹം ഈയിടെയായി ചെയ്യുന്ന കഥാപാത്രങ്ങൾ ലോകോത്തര തലത്തിൽ ശ്രദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ആരും ചെയ്യാൻ മടിക്കുന്ന ഗ്രേ ഷേഡുകളുള്ള കഥാപാത്രങ്ങളെയെല്ലാം മമ്മൂട്ടി വളരെ മികച്ച രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കുന്നു. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് തുറന്ന് പറയുകയാണ് അദ്ദേഹം. തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ടർബോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗായി ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസർ […]
”പതിമൂന്ന് വർഷം മുൻപാണ് ഞങ്ങൾ അവസാനമായി ഒന്നിച്ചത്, എന്നെ വിളിക്കാത്തതിൽ വിഷമമില്ല”; മണിയൻ പിള്ള രാജു
1976ലാണ് സുധീർ എന്ന മണിയൻപിള്ള രാജു സിനിമാലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ‘മോഹിനിയാട്ടം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. പിന്നീട് 1981-ൽ ബാലചന്ദ്ര മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് മണിയൻപിള്ള രാജു എന്ന പേരിൽ മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ മണിയൻപിള്ള രാജു ഭാഗമായിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ അയ്യർ ഇൻ അറേബ്യ എന്ന ചിത്രമായിരുന്നു മണിയൻപിള്ള രാജുവിന്റെ അവസാനം പുറത്തിറങ്ങിയ […]
ബാലതാരം ദേവനന്ദയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം; പരാതി നൽകി കുടുംബം
ബാലതാരം ദേവനന്ദയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ തിരിച്ചടിച്ച് കുടുംബം. സംഭവത്തിൽ എറണാകുളം സൈബർ പൊലീസിൽ ദേവനന്ദയുടെ അച്ഛൻ പരാതി നൽകിയിരിക്കുകയാണ്. മേയ് 17ന് തിയേറ്ററുകളിലെത്തിയ ഗു എന്ന സിനിമയുടെ ഭാഗമായി ദേവനന്ദ നടത്തിയ അഭിമുഖത്തിൽ നിന്നുള്ളൊരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട് ചിലർ മോശം പരാമർശം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ‘‘എല്ലാവർക്കും നമസ്കാരം, പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രം ആയി […]
”ടർബോയിൽ സ്റ്റണ്ട് സീൻ ചെയ്യുമ്പോൾ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ കയറിയ ഫീലായിരുന്നു”; അഞ്ജന ജയപ്രകാശ്
മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിലിറങ്ങിയ ടർബോ മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് നാല് ദിവസം കൊണ്ട് ലഭിച്ച കളക്ഷൻ റിപ്പോർട്ടുകളെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. ഈ കനത്ത മഴയിലും പ്രേക്ഷകർ ആവേശം ചോരാതെ മമ്മൂട്ടിച്ചിത്രത്തിന് വേണ്ടി തിയേറ്ററുകളിലെത്തുന്നത് അതിശയകരമായ കാര്യമാണെന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം. ഫൈറ്റിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ് രംഗങ്ങൾക്കൊപ്പം തന്നെ മറ്റൊരാളും ശ്രദ്ധനേടുന്നുണ്ട്. മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട ഹംസധ്വനിയെന്ന അഞ്ജന ജയപ്രകാശ് ആണത്. അഖിൽ സത്യൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ […]
കനിയെയും ദിവ്യ പ്രഭയേയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും; കാനിലെ ഗ്രാൻഡ് പ്രീ നേട്ടത്തിൽ സന്തോഷമറിയിച്ച് താരങ്ങൾ
കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യക്ക് അഭിമാനമായ ‘ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്’ ചിത്രത്തെ അഭിനന്ദിച്ച് മലയാള സിനിമയിലെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സംവിധായികയെയും നടിമാരെയും അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. സംവിധായിക പായൽ കപാഡിയയെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നാണ് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ അത്ഭുത നേട്ടമാണിതെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ‘ആൾ വി […]
പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ വീണ്ടും മമ്മൂക്ക; ടർബോ മേക്കിങ് വീഡിയോ പുറത്ത്
വൈശാഖ് – മമ്മൂട്ടി കട്ടുകെട്ടിലൊരുങ്ങിയ ടർബോയാണ് ഇപ്പോൾ മലയാള സിനിമാലോകത്തെ ചർച്ചാ വിഷയം. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നതാണ് ടർബോയുടെ പ്രധാന സവിശേഷത. വൈശാഖ് ചിത്രങ്ങളിൽ എപ്പോഴും പ്രാധാന്യത്തോടെ കടന്നുവരാറുള്ളവയാണ് ആക്ഷൻ രംഗങ്ങൾ. ടർബോയും അതിൽ നിന്ന് വ്യത്യസ്തമല്ല. ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ മമ്മൂട്ടി ഏറെ കൈയടി നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോയിൽ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണമുണ്ട്. വമ്പൻ […]
ആദ്യ ദിനം തന്നെ കേരളത്തിൽ നിന്ന് പണം വാരിക്കൂട്ടി ടർബോ; ഞെട്ടിക്കുന്ന കളക്ഷൻ പുറത്ത്…
പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ ടർബോ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചത്രത്തിന് അഡ്വാൻസ് ബുക്കിംഗ് കളക്ഷനിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ ടർബോയുടെ ബോക്സ് ഓഫീസ് കളക്ഷനിലും മികച്ച നേട്ടമുണ്ടാക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ടർബോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. കേരളത്തിൽ നിന്ന് ടർബോ നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സൗത്ത്‍വുഡാണ് ട്രാക്ക് ചെയ്‍ത കേരള കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അന്തിമ കണക്കുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. സംവിധാനം നിർവഹിക്കുന്നത് വൈശാഖും ചിത്രത്തിന്റെ […]
പള്ളിയിലെ കീബോർഡ് വായനക്കാരനിൽ നിന്ന് ഗുളികൻറെ അത്ഭുതലോകത്തേക്ക്!; ‘ഗു’ സിനിമയിൽ പ്രേക്ഷകരെ ഞെട്ടിച്ച ആ ശബ്‍ദങ്ങൾക്കും പാട്ടുകൾക്കും പിന്നിൽ ജോനാഥൻ ബ്രൂസ്
മലയാള സിനിമാ ലോകത്ത് വ്യത്യസ്തതയുടെ പാറ്റേൺ പിടിച്ചെത്തിയ സിനിമകളുടെ തുടർച്ചയായിരിക്കുകയാണ് മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ’ഗു’. മലയാളത്തിൽ ഈ വർഷത്തെ രണ്ടാമത്തെ ഹൊറർ ചിത്രമെന്ന് വേണം ഇതിനെ പറയാൻ. ഹൊറർ ജോണറിലിറങ്ങിയ ഈ വർഷത്തെ ആദ്യത്തെ സിനിമ ‘ഭ്രമയുഗ’മായിരുന്നു. ഇപ്പോഴിതാ മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻറെ ബാനറിൽ ’ഗു’ എന്ന ചിത്രവും റിലീസ് ചെയ്തിരിക്കുകയാണ്. ഭയപ്പെടുത്തുന്നതും ഒപ്പം കൗതുകം ഉണർത്തുന്നതുമായ ഒട്ടേറെ ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നാണ് തിയേറ്റർ ടോക്ക്. സിനിമയിലെ പശ്ചാത്തല സംഗീതവും പാട്ടുകളുമൊക്കെ പുതുമയുള്ളൊരു […]
സുരേശന്റേയും സുമലതയുടേയും പ്രണയം ക്ലിക്കായി; ഏറ്റെടുത്ത് ആരാധകർ
അടുത്ത മൂവി മാജിക്കുമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ പ്രേക്ഷകർക്കിടയിലേക്കെത്തിയിരിക്കുകയാണ്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് സ്വന്തമാക്കുന്നത്. രതീഷിന്റെ കോമഡി പ്രേക്ഷകർക്ക് വർക്കായിരിക്കുന്നു എന്നാണ് പ്രതികരണങ്ങൾ. സിനിമയിൽ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നടൻ സുധീഷ് അവതരിപ്പിച്ചിരിക്കുന്നത്. സുധീഷിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. രതീഷിന്റെ ന്നാ താൻ കേസ് കൊട് ചിത്രത്തിൽ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയും ചർച്ചയാകുകയും ചെയ്‍ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. […]
മോഹൻലാലിന്റെ റാം ഇപ്പോഴില്ല; ഫഹദിനൊപ്പം പുതിയ ചിത്രവുമായി ജീത്തു ജോസഫ്
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ നേര് വൻ വിജയമായിരുന്നു. മോഹൻലാലിന് ഏറെ നാളിന് ശേഷം ബ്രേക്ക് നൽകിയ ചിത്രം കൂടിയായിരുന്നു ഇത്. നേരിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് മറ്റൊരു ചിത്രം കൂടെ പ്രഖ്യാപിച്ചിരുന്നു. റാം എന്ന് പേര് നൽകിയ ആ ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു വിവരം. എന്നാലിപ്പോൾ റാം ഉടനെ ഇല്ലെന്നാണ് പുതിയ വിവരം. മാത്രമല്ല, ജീത്തു ജോസഫ് തന്റെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. ഫഹദ് ഫാസിൽ ആണ് […]