Artist
” ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അത് വയറ്റിൽ കിടക്കണം ” – ഇന്റർവ്യൂവറോട് മോശമായി പെരുമാറിയ ശ്രീനാഥ് ഭാസിക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ
രണ്ടുമൂന്നു ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് ശ്രീനാഥ് ഭാസിയെ കുറിച്ചാണ്. അഭിമുഖത്തിൽ എത്തിയ ശ്രീനാഥ് ഭാസി വളരെ മോശമായ പദപ്രയോഗമാണ് അവതാരികയോടെ ഉപയോഗിച്ചത് എന്നാണ് ഇപ്പോൾ പ്രേക്ഷകരെല്ലാം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വിമർശനങ്ങളും വളരെ വലുതാണ്. ലഹരിക്കടിമയാണ് ശ്രീനാഥ് ഭാസി എന്ന രീതിയിലാണ് പലരും സംസാരിക്കുന്നത്. സിനിഫയൽ എന്നൊരു സിനിമ ഗ്രൂപ്പിൽ ഇതിനെക്കുറിച്ച് ഒരാൾ കുറിച്ചതു ഇത്തരത്തിൽ തന്നെയാണ്. എന്തെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അത് വയറ്റിൽ കിടക്കണം. അല്ലാതെ […]
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ തിലകൻ എന്ന മലയാളിയുടെ തിലകകുറി മാഞ്ഞിട്ട് 10 വർഷം
മലയാള സിനിമയുടെ അഭിമാനമായ മഹാനടൻ ശ്രീ തിലകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 10 വർഷം പൂർത്തിയാവുന്നു. മലയാള സിനിമയിൽ അദ്ദേഹം തനിക്കു കിട്ടിയ കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു . തന്റേതായ ശൈലിയിൽ പകരം വെയ്ക്കാൻ ഇല്ലാത്ത അഭിനയ മികവിലൂടെ അദ്ദേഹം തീർത്ത ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഉള്ളിൽ എന്നും ജീവിക്കും. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും […]
” ഞാനും ജോഷിയും തമ്മിലുള്ള സൗഹൃദം ഒരു പിണക്കത്തിൽ നിന്നും തുടങ്ങിയതാണ്,പിണങ്ങി തുടങ്ങുന്ന സൗഹൃദം ഒരിക്കലും നഷ്ടമാകില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ” – ജോഷിയെ കുറിച്ച് മമ്മൂട്ടി
മലയാളസിനിമയ്ക്ക് വളരെയധികം മികച്ച ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് ജോഷി. ജോഷിയും മമ്മൂട്ടിയും ഒരുമിക്കുമ്പോൾ പിറക്കുന്നത് വമ്പൻ ഹിറ്റ് ചിത്രങ്ങളായിരിക്കും എന്നുള്ളത് പ്രേക്ഷകരും മനസ്സിലാക്കിയ കാര്യം തന്നെയാണ്. ഇപ്പോഴിതാ ജോഷിയും മമ്മൂട്ടിയും ഒരുമിച്ച് ഒരു വേദിയിലെത്തിയപ്പോൾ ജോഷിയെ കുറിച്ച് മമ്മൂട്ടി പറയുന്നത് ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു അവാർഡ് വേദിയിൽ വച്ചായിരുന്നു ഇവർ സംസാരിച്ചിരുന്നത്. ” ഞാനും ജോഷിയും തമ്മിലുള്ള സൗഹൃദം ഒരു പിണക്കത്തിൽ നിന്നും തുടങ്ങിയതാണ്. പിണങ്ങി തുടങ്ങുന്ന സൗഹൃദം ഒരിക്കലും നഷ്ടമാകില്ല […]
ആ ബ്ലോക്ക് ബസ്റ്റർ സിനിമ സൃഷ്ടിച്ചത് മമ്മൂട്ടിക്ക് വേണ്ടി മാത്രം; സിദ്ദിഖ് വെളിപ്പെടുത്തുന്നു
1996 – ൽ മമ്മൂട്ടി നായകനായി എത്തിയ സിനിമയാണ് ‘ഹിറ്റ്ലർ’. സിദ്ദിഖ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹിറ്റ്ലർ. മമ്മൂട്ടിയെ തന്നെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് ‘ക്രോണിക് ബാച്ചിലർ’. 2003 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിന്റെയും രചന ഇദ്ദേഹം തന്നെയാണെന്ന് നിർവഹിച്ചത്. സംവിധായകൻ കൂടിയായ ഫാസിലായിരുന്നു ക്രോണിക് ബാച്ചിലർ നിർമ്മിച്ചത്. ഈ രണ്ടു സിനിമകളിലും മമ്മൂട്ടി വ്യത്യസ്തമായ രണ്ട് ഏട്ടൻ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഹിറ്റ്ലർ എന്ന സിനിമയിൽ […]
” മമ്മൂട്ടിയെ സമീപിക്കാൻ വളരെ എളുപ്പമാണ്, അദ്ദേഹം തുറന്ന മനസ്സുള്ള ഒരു വ്യക്തി ആണ് ” – സിബി മലയിൽ
മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് സിബി മലയിൽ. അടുത്ത കാലത്ത് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുകയാണ്. സിബി മലയിൽ ഏറ്റവും പുതുതായി സംവിധാനം ചെയ്ത കൊത്ത് എന്ന ചിത്രം വലിയ വിജയത്തോടെയാണ് പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകുന്ന അഭിമുഖങ്ങളിലാണ് ഇദ്ദേഹം മറ്റു പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചിരുന്നത്. മമ്മൂട്ടിയുമായി ചെയ്യാൻ സാധിക്കുന്ന ഒരു സബ്ജക്റ്റ് തന്റെ കയ്യിൽ ഉണ്ടന്നും അദ്ദേഹത്തോട് […]
” ഹിന്ദി മാതൃഭാഷ പോലെ പറയുന്ന ,ദുൽഖർ സൽമാനെ പോലെയോരു നടനെ കിട്ടിയത് തന്റെ ഭാഗ്യം. ” – ചുപ്പ് സംവിധായകൻ ബാൽക്കി
മലയാള സിനിമയുടെ ഭാവികാല സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ ഭാഷകളിലെല്ലാം തന്നെ തന്റെ കഴിവ് തെളിയിക്കാൻ ദുൽഖർ സൽമാന് സാധിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ സീതരാമം എന്ന ചിത്രത്തിലൂടെ വീണ്ടും ഇന്ത്യൻ സിനിമയിലെ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ഇനി ദുൽഖറിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത് ബോളിവുഡ് ചിത്രമായ ചുപ്പാണ്. ദുൽഖർ സൽമാനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സംവിധായകനായ ബാൽക്കി ദുൽക്കറിനെ എന്ത് കാരണം കൊണ്ടാണ് താൻ സിനിമയിലേക്ക് തിരഞ്ഞെടുത്തത് എന്ന് […]
‘ഹിന്ദുമത വിശ്വാസത്തെ മോശമായി പരാമർശിച്ചു’ ; നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി രംഗത്ത്
കോമഡി ഷോകളിലൂടെയും ഹാസ്യാത്മകമായ പരിപാടികളിലൂടെയും ഒക്കെ പ്രേക്ഷകർക്കിടയിലേക്ക് ശ്രദ്ധ നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സീരിയൽ ആയിരുന്നു സുരാജ് വെഞ്ഞാറമൂടിന് ഒരു വലിയ കരിയർ ബ്രേക്ക് തന്നെ സമ്മാനിച്ചിരുന്നത്. ഹാസ്യ വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നടൻ ഇപ്പോൾ സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ നായകനായും സഹനടനായും ഒക്കെ മികച്ച കഥാപാത്രങ്ങൾ സൂരാജിനെ തേടിയെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും തനിക്ക് കോമഡി റോളുകൾ ചെയ്യാൻ താല്പര്യമുണ്ട് […]
” സിജു വിൽസനു മുൻപ് കഥ പറഞ്ഞത് പൃഥ്വിരാജിനോടാണ്, എന്നോട് തിരക്കാണെന്നാണ് അന്ന് പൃഥ്വി പറഞ്ഞത്, ശേഷം വാരിയംകുന്നന് ഡേറ്റ് നല്‍കി” – വിനയന്‍
മലയാളസിനിമയിൽ വളരെയധികം വ്യത്യസ്തമായ പ്രമേയത്തിലുള്ള സിനിമകൾ ചെയ്ത ഒരു സംവിധായകൻ തന്നെയാണ് വിനയൻ. ഇപ്പോൾ വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് വലിയതോതിൽ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ്. തീയേറ്ററുകളിൽ വൻവിജയമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. സിജു വിൽസൺ ആണ് ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത്. നടൻ സിജു വിൽസന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച കഥാപാത്രത്തെ തന്നെയാണ് വിനയൻ നൽകിയിരിക്കുന്നത്. മലയാള സിനിമയ്ക്ക് മറ്റൊരു പുതിയ നടനെ കൂടി സമ്മാനിച്ചിരിക്കുകയാണ് വിനയൻ എന്നാണ് […]
” മമ്മൂക്കയുടെ മനസ്സ് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല” – ഹിറ്റ്ലർ സെറ്റിൽവെച്ച് ലാലുമായി ഉണ്ടായ മമ്മൂട്ടിയുടെ രസകരമായ വഴക്കുകളെ കുറിച്ചും വാശികളെ കുറിച്ചും സിദ്ധിഖ്
മെഗാസ്റ്റാർ മമ്മൂട്ടി ഒരു ദേഷ്യക്കാരനാണ് എന്നുള്ള കാര്യം ആരാധകർക്ക് പോലും അറിയാവുന്ന കാര്യമാണ്. അപ്പോൾ പിന്നെ സിനിമ മേഖലയിൽ അത് പരസ്യമായ രഹസ്യം ആയിരിക്കും എന്നുള്ളത് ഉറപ്പാണല്ലോ. മമ്മൂട്ടിയുമായി രസകരമായ വഴക്കുകളെ കുറിച്ചും വാശികളെ കുറിച്ചും ഒക്കെ ചില താരങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നത് ഗൗരവം നിറഞ്ഞ മനസ്സിനുള്ളിൽ വളരെ മികച്ച രസകരമായ വ്യക്തിത്വമുള്ള മറ്റൊരു മമ്മൂക്ക ഉണ്ട് എന്നത് തന്നെയാണ്. ഇപ്പോൾ സഫാരി ചാനലിൽ നടന്ന ഒരു പരിപാടിയിൽ സംവിധായകൻ സിദ്ദിഖ് ലാലുമായി […]
” നങ്ങേലിയുടെ കഥാപാത്രം ചെയ്യാന്‍ വേണ്ടി താൻ മലയാളത്തിലെ പല നടിമാരേയും സമീപിച്ചു, എന്നാൽ പലരുടെയും ഭാവം അങ്ങനെയായിരുന്നു “- വിനയൻ
ഇന്ന് മലയാള സിനിമ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനായി സിജു വിൽസൺ തീയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഗംഭീര പകർന്നാട്ടം തന്നെയാണ് സിജുവിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ചിത്രം കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു. അതോടൊപ്പം തന്നെ ചിത്രത്തിലെ നടിയായ കയാദുവിന്റെ പ്രകടനവും വളരെ മികച്ച […]