Artist
”ജനക്കൂട്ടത്തെ കണ്ടാൽ മോഹൻലാലിന് നാണമാകും, മമ്മൂട്ടിക്ക് ആണെങ്കിൽ ആളുകളെ കണ്ടില്ലെങ്കിലാണ് പ്രശ്നം”: രഞ്ജിത്ത്
മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്. മോഹന്‍ലാലും മമ്മൂട്ടിയും സിനിമയെ സമീപിക്കുന്നത് രണ്ട് രീതിയില്‍ ആണെന്നാണ് സംവിധായകന്‍ പറയുന്നത്. മോഹന്‍ലാലിന്റെയും തന്റെയും മീറ്റര്‍ ഒരു പോലെ ആയതിനാലാണ് തന്റെ എഴുത്തുകള്‍ കൂടുതല്‍ അദ്ദേഹത്തിന് ചേര്‍ന്നു വരിക. എന്നാല്‍ മമ്മൂക്ക നമ്മള്‍ക്ക് സര്‍പ്രൈസുകള്‍ തരുന്ന ഒരു നടനാണ് എന്നാണ് രഞ്ജിത്തിന്റെ അഭിപ്രായം. ”മോഹന്‍ലാല്‍ സ്‌ക്രീനില്‍ നൂറു പേരെ ഒരുമിച്ച് അടിച്ചിടുന്ന നായകനാണ്, എന്നാല്‍ ജീവിതത്തില്‍ അറിയാത്ത ഒരു കൂട്ടം ആളുകള്‍ വന്നാല്‍ അദ്ദേഹത്തിന് […]
58ാം ജൻമദിനത്തിൽ നടൻ ജയറാമിന് ആശംസകളുമായി മമ്മൂട്ടി
മലയാളികളുടെ ജനപ്രിയ താരം ജയറാമിന്റെ 58ാം പിറന്നാളായിരുന്നു ഇന്നലെ. താരത്തിന് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് എത്തിയത്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ജയറാമിന് പിറന്നാൾ ആശംസകൾ അറിയിച്ചു. ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ. പ്രിയപ്പെട്ട ജയറാമിന് പിറന്നാൾ ആശംസകൾ, മികച്ച വർഷമായിരിക്കട്ടെ- എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതിയും പിറന്നാൾ ആശംസകൾ കുറിച്ചു. എന്റെ പ്രപഞ്ചത്തിന് പിറന്നാൾ ആശംസകൾ എന്നാണ് സോഷ്യൽ മീഡിയയിൽ പാർവ്വതി എഴുതിയത്. മകൻ കാളിദാസ് ജയറാമും […]
വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും മാത്രം തിരഞ്ഞെടുക്കുന്ന മമ്മൂക്ക; ബോക്സ് ഓഫിസ് ഹിറ്റായ പത്ത് സിനിമകൾ
ഈയിടെയായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമകൾക്കെല്ലാം പൊതുവെയുളള പ്രത്യേകതയായി കാണുന്നത് വ്യത്യസ്തതയാണ്. ഓരോ സിനിമകളും കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. മൊത്തത്തിൽ ഇപ്പോൾ മലയാളസിനിമയിലെ ബോക്സ് ഓഫിസ് കളക്ഷനുകൾ ഉയർന്ന് നിൽക്കുകയാണ്. സൂപ്പർ താര ചിത്രങ്ങൾ മുതൽ നവാഗത സിനിമകൾ വരെ കേരള ബോക്സ് ഓഫീസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ആർഡിഎക്സ്, രോമാഞ്ചം, 2028, കണ്ണൂർ സ്ക്വാഡ് തുടങ്ങിയവ സമീപകാലത്തെ ഏതാനും ഉദാഹരങ്ങൾ മാത്രം. ഈ അവസരത്തിൽ പകർന്നാട്ടങ്ങളിൽ വ്യത്യസ്ത തേടുന്ന മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത സിനിമകളുടെ […]
”ഇക്കാര്യത്തിൽ എനിക്ക് കമ്പനിയുണ്ട്, ആരോ നിർബന്ധിച്ച് കൊണ്ടിരുത്തിയ പോലെയാണ് ഞാനും അപ്പുവും”: ധ്യാൻ ശ്രീനിവാസൻ
പ്രണവ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനാവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം എന്ന ചിത്രത്തിലായിരുന്നു ഇരുവരും നേരത്തെ ഒന്നിച്ചെത്തിയത്. ഈ സിനിമയിൽ വിനീതിന്റെ സഹോദരനായ ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ പ്രണവുമായി ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ധ്യാൻ. താനും പ്രണവും ആരോ നിർബന്ധിച്ച് കൊണ്ടുവന്നിരുത്തിയതുപോലെയാണ് എന്നാണ് ധ്യാൻ ഒറ്റ വാക്കിൽ പറഞ്ഞത്. ”എനിക്ക് അഭിനയത്തോട് വലിയ പാഷന്‍ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തു പോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന […]
”സിനിമ തിരഞ്ഞെടുക്കുന്നത് മനപ്പൂർവ്വമല്ല, കഥ ഇഷ്ടപ്പെട്ടാൽ ഡേറ്റ് കൊടുക്കും”; മമ്മൂട്ടി
നാൾക്കു നാൾ അപ്ഡേറ്റഡ് ആകുന്ന നടൻ ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകൾ കാണുമ്പോൾ പലപ്പോഴും അതിശയം തോന്നാറുണ്ട്. എക്സ്ട്രാ ഓർഡിനറി എന്ന് വേണം പറയാൻ. നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, ഇപ്പോഴിറങ്ങിയ കാതൽ എന്നീ ചിത്രങ്ങളെല്ലാം കണ്ടാൽ അത് മനസിലാകും. ഇപ്പോഴിതാ സ്ക്രിപ്റ്റ് സെലക്ഷനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മമ്മൂട്ടി. തിരക്കഥകൾ തിരഞ്ഞെടുക്കുന്നത് ഒന്നും മനഃപൂർവ്വമല്ലെന്നും, കേട്ടിട്ട് ഇഷ്ടപ്പെടുന്നവയ്ക്കാൻ ഡേറ്റ് കൊടുക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. കൂടാതെ മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ കമ്പനി കൂടിയുള്ളതുകൊണ്ട് […]
”ഇവിടെ വരെയെത്താൻ ഒരുപാട് കഷ്ടപ്പെട്ടു, ഇനി ആർക്ക് വേണ്ടിയും ഒന്നും വിട്ട് കൊടുക്കില്ല”; സിനിമാ ജീവിതം 20 വർഷം പിന്നിടുമ്പോൾ നയൻതാര
2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യൻ താരം നയൻതാരയുടെ കരിയർ ആരംഭിക്കുന്നത്. ഈ വർഷം ഇറങ്ങാനിരിക്കുന്ന അന്നപൂര്‍ണയോടുകൂടി കരിയറില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് താരം. ഇവിടെ വരെ എത്താന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. തന്റെ ജോലി കറക്ടായി ചെയ്തതുകൊണ്ടാണ് ഇവിടെ വരെ എത്തിയത്. പക്ഷെ ഇക്കാലം വരെയും ഒരു കാര്യം മാത്രം ഞാന്‍ ആര്‍ക്കു വേണ്ടിയും ഒന്നിനു വേണ്ടിയും വിട്ടുകൊടുത്തിട്ടില്ല എന്ന് പറയുകയാണ് നയന്‍താര. അന്നപൂര്‍ണയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കവെ, […]
മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; കൈപിടിച്ച് കൊടുത്ത് കണ്ണൻ, കണ്ണുനിറഞ്ഞ് ചക്കി
ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് വിവാഹനിശ്ചയ വിഡിയോ. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്–താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു. ക്രീം ലെഹങ്കയിൽ അതിസുന്ദരിയായാണ് മാളവികയെ കാണുന്നത്. സഹോദരൻ കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിരം മാറ്റത്തിനിടെ സന്തോഷം കൊണ്ട് […]
”എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ”: മയോനിയെ ചേർത്ത് പിടിച്ച് ഗോപി സുന്ദർ
സംഗീതസംവിധായകൻ ഗോപി സുന്ദറും മയോനി എന്ന പ്രിയ നായരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മയോനിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ഗോപിയെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. ‘ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ’ എന്ന അടിക്കുറിപ്പോടെയാണ് മയോനി ചിത്രങ്ങൾ പങ്കുവെച്ചത്. മയോനിയുടെ സോഷ്യൽമീഡിയ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി. ചിത്രങ്ങൾ ഇപ്പോൾ സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് മയോനിയുടെ കുറിപ്പ്. മുൻപും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ […]
”സിനിമകളിൽ ഞാൻ മരിക്കുന്നത് അമ്മയ്ക്ക് സഹിക്കാനാവില്ല, ഇത്തരം സിനിമകൾ നീ ചെയ്യരുത്, എനിക്ക് അവ കാണാനാവില്ലെന്നാണ് അമ്മ പറയാറുള്ളത്”: ബോബി ഡിയോൾ
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘ആനിമൽ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആഗോള ബോക്സോഫീസിൽ ഇതിനകം 450 കോടിയോളം ചിത്രം കളക്ട് ചെയ്തതായാണ് റിപ്പോർട്ടുകള്‍. ഇന്ത്യയിൽ മാത്രം 300 കോടി കളക്ഷനും സിനിമയ്ക്ക് ലഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആനിമലി’ൽ വില്ലൻ വേഷത്തിലെത്തിയ നടൻ ബോബി ഡിയോൾ ചിത്രത്തെ കുറിച്ച് തന്‍റെ കുടുംബാംഗങ്ങൾ നടത്തിയ പ്രതികരണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. അച്ഛൻ ധർമ്മേന്ദ്രയും സഹോദരൻ സണ്ണി ഡിയോളും […]
”ആറ് വർഷമായി അശ്ലീല ഫോട്ടോ പ്രചരണം, എനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ല?”; നടി പ്രവീണ
നടികളുടെ ഫോട്ടോകൾ എടുത്ത് മോർഫ് ചെയ്യുന്ന മോശം പ്രവണത സൈബർ ലോകത്ത് പതിവാണ്. ചില താരങ്ങൾ പരാതി കൊടുക്കാറുണ്ടെങ്കിലും ഇതുവരെയായിട്ടും ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും സംഭവിക്കാറില്ല. പ്രതികൾ പലയിടത്തായി അദൃശ്യരായി തുടരുകയാണ്. എന്നാൽ നടി പ്രവീണയുടെ കാര്യത്തിൽ പ്രതിയെ നീതിപീഠം ഒരുതവണ ശിക്ഷിച്ചതാണ്. പക്ഷേ അയാൾ ഇപ്പോഴും താരത്തിനെയും കുടുംബത്തെയും വേട്ടയാടുന്നു. കഴിഞ്ഞ ആറ് വർഷമായി പ്രവീണ ഇത് സഹിക്കുന്നു. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം […]