Artist
”ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരുന്ന ആളാണ് മോഹൻലാൽ”; അനുഭവം വെളിപ്പെടുത്തി നടൻ സിദ്ദീഖ്
മോഹൻലാലും സിദ്ദീഖും വളരെ അടുത്ത സുഹൃത്തുക്കളാണ്. പല സന്ദർഭങ്ങളിലും താരങ്ങൾ തങ്ങളുടെ സൗഹൃദം വെളിപ്പെടുത്തിയിട്ടുമുണ്ട്. സിനിമയിൽ എതിരെയാണ് നിൽക്കുന്നതെങ്കിലും റിയൽ ലൈഫിൽ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നാണ് മോഹൻലാലിനെപ്പറ്റി സിദ്ദിഖ് പറഞ്ഞത്. ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരുന്ന ആളാണ് ലാലെന്നും സിദ്ദിഖ് പറയുന്നു. ‘ഖൽബ്’ എന്ന സിനിമയുെട ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു സിദ്ദിഖ്. ‘‘രാവണപ്രഭു തൊട്ട് തുടങ്ങിയതാണ് ഞങ്ങളുടെ കോമ്പോ.അതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും എല്ലാവരും ഇഷ്ടപ്പെടുന്ന കോമ്പിനേഷനാണ് അത്. പ്രത്യേകിച്ച് ഓപ്പോസിറ്റ് ആണെങ്കിൽ […]
ക്യാരക്ടറിന് അനുസരിച്ച് ബോഡി ലാംഗ്വേജ്, walking style എന്നിവ മോഡിഫൈ ചെയ്യുന്നതിൽ “മോഹൻലാൽ BRILLIANT” ആണ്
ഏറ്റവും കൂടുതൽ ആളുകൾ സാധ്വീനിച്ച ഒരു മലയാളി ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയാൻ പോകുന്ന ഒരു ഉത്തരം നടൻ മോഹൻലാൽ എന്നായിരിക്കും. നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് നടന്. കാമുകനായും ഭർത്താവായും ഏട്ടനായുമെല്ലാം സ്‌ക്രീനിൽ നിറഞ്ഞാടിയിട്ടുള്ള നടനെ ഇഷ്ടപ്പെടുന്ന ആരാധികമാരും നിരവധിയാണ്. കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി കാണുന്ന മുഖമായുകൊണ്ട് തന്നെ മോഹൻലാൽ സിംഹാസനത്തിൽ ഇരുന്ന് ബോക്സ് ഓഫീസ് ഭരിക്കുന്നത് കാണാൻ മലയാളികൾക്ക് എന്നും ഇഷ്ടമാണ്. ഈ അടുത്ത് മോഹൻലാലിന്റതായി പുറത്തിറങ്ങിയ ചിത്രം നേര് […]
തിരിച്ച് വരവ് അളക്കുന്നത് കമേഴ്സ്യൽ വിജയത്തിലാണോ? മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കം ബാക്ക് പ്രയോഗത്തിൽ വിയോജിപ്പെന്ന് വിനയ് ഫോർട്ട്
കമേഴ്സ്യലി വിജയിച്ച സിനിമകൾ അളവ് കോലായി കണ്ട് ലെജന്റ്സിന്റെ കം ബാക്ക് അളക്കുന്നതിൽ വിയോജിപ്പുണ്ടെന്ന് നടൻ വിനയ് ഫോർട്ട്. നേര് റിലീസ് ചെയ്തപ്പോൾ മോഹൻലാൽ തിരിച്ച് വന്നു എന്ന തരത്തിലൊരു പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് വിനയ് ഫോർട്ട് സംസാരിച്ചത്. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനയ് മനസ് തുറന്നത്. നേര് എന്ന ചിത്രം ഗംഭീര സിനിമയായിരിക്കും, പക്ഷേ അവർ ചെയ്തു വച്ചിട്ടുള്ള ഗംഭീര സിനിമകളായിട്ട് ഇപ്പോഴുള്ള സിനിമകളെ നമ്മൾ എങ്ങനെ കംപയർ ചെയ്യും എന്ന് […]
2024ൽ പുതിയ തുടക്കവുമായി ഷൈൻ ടോം ചാക്കോ; വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വിട്ട് താരം
നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പുതുവർഷത്തിൽ ഷൈൻ തന്നെയാണ് പ്രണയിനി തനൂജയ്‌ക്കൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനെയും തനൂജയെയും അഭിനന്ദിച്ച് എത്തുന്നത്. ഈ വർഷം തന്നെ വിവാഹവും ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്. സിനിമാ പ്രമോഷനും മറ്റു ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. […]
‘നേര്’ എന്ന പേരിലേക്കെത്തിയത് ഇങ്ങനെ; സിനിമയ്ക്ക് പേര് നൽകിയയാളെ വെളിപ്പെടുത്തി ജീത്തു ജോസഫ്
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന നേര് എന്ന ചിത്രം വലിയ തിയേറ്റർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഈയിടെയായി കണ്ടു വരുന്ന പതിവ് മോഹൻലാൽ ചിത്രങ്ങളെ അപേക്ഷിച്ച് നേര് വളരെയേറെ വ്യത്യസ്തത പുലർത്തുന്ന ചിത്രമാണ്. മാസ് ഡയലോഗുകളും ത്രില്ലിങ്ങ് മൊമെന്റുകളുമൊന്നുമില്ലാതെ വർഷങ്ങൾക്ക് ശേഷം ഒരു മോഹൻലാൽ ചിത്രം വമ്പിച്ച തിയേറ്റർ വിജയം നേടിയെടുത്തിരിക്കുകയാണ്. ഇപ്പോൾ ഈ സിനിമയുടെ പേരിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. സിനിമയുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ങിൽ പേരിനെക്കുറിച്ചുള്ള ചർച്ച വരികയും അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാളായ ഒരു […]
” കഞ്ചാവ് അടിച്ചത് കൊണ്ടാണ് ശരിയായി സംസാരിക്കാൻ സാധിക്കാത്തത് “; അത് മരിക്കുന്നതിലും അപ്പുറം’; ഷൈനിന്റെ അമ്മ
സോഷ്യല്‍ മീഡിയ ഭരിക്കുന്ന നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അഭിമുഖങ്ങളിലും പൊതുപരിപാടികളിലുമൊക്കെയുള്ള താരത്തിന്റെ സംസാരവും പ്രവൃത്തികളുമാണ് ഏറെ ചര്‍ച്ചയാവാറുള്ളത്. ഇമേജ് കോൺഷ്യസ് അല്ലാതെ പെരുമാറുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ഷൈൻ. സിനിമ മാത്രമാണ് ഷൈനിന്റെ ലോകം. പത്ത് വർഷത്തോളം സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് സിനിമയിൽ മുഖം കാണിക്കാനുള്ള ഒരു ചാൻസ് ഷൈനിന് ലഭിച്ചത്. ഇന്ന് നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ഷൈൻ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ […]
”തീവ്രവാദ ആശയത്തെ കൂട്ടുപിടിച്ച് പടം ഹിറ്റാക്കുന്നു, ഇതിലും ഭേദം കട്ടപ്പാരയുമെടുത്ത് കക്കാൻ പോകുന്നത്”; മറുപടിയുമായി ഉണ്ണി മുകുന്ദൻ
സിനിമ വിജയിക്കാനായി നടൻ ഉണ്ണി മുകുന്ദൻ ഹിന്ദുത്വ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു എന്ന് ആരോപിച്ച് പ്രമുഖ മൂവി ഗ്രൂപ്പിൽ വന്ന പോസ്റ്റും തുടർ ചർച്ചകളും സോഷ്യൽ മീഡയയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ആരോപണങ്ങൾക്ക് മറുപടി നൽകി ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതോടെയാണ് ഈ ആരോപണങ്ങൾ. സിനിമ ഗ്രൂപ്പിൽ വന്ന പോസ്റ്റിനെതിരെ ഉണ്ണി മുകുന്ദൻ പ്രത്യക്ഷമായി തന്നെ പ്രതികരിച്ചു. മാളികപ്പുറം അജണ്ട മൂവിയാണെന്ന് കരുതുന്നവർ ജയ് ഗണേഷ് കാണേണ്ട […]
50 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ മുതൽ ‘നേര്’ വരെ
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ ബോക്സ് ഓഫീസിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഇരുപതാമത്തെ 50 കോടി വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമാണ് ‘നേര്’. 2023ലെ ക്രിസ്തുമസ് ചിത്രമായി ചിത്രത്തിൻ്റെ രചന അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ. പത്ത് വർഷം മുൻപ് 2013ലെ ക്രിസ്തുമസ് കാലത്താണ് ആദ്യമായൊരു മലയാള ചിത്രം ലോകവ്യാപകമായി […]
”മുടി മുറിക്കാൻ പറഞ്ഞപ്പോൾ കരഞ്ഞു, ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കില്ലെന്നും പറഞ്ഞു”; നവ്യ നായരെക്കുറിച്ച് സിബി മലയിൽ
2001 ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായർ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ദിലീപിന്റെ നായികായായെത്തിയ ആ വിദേശമലയാളി പെൺകുട്ടിയെ പ്രേക്ഷകർ നെഞ്ചോട് ചേർത്തു. തുടർന്ന് ധാരാളം സിനിമകളിൽ നായികാ പദവി അലങ്കരിച്ച നവ്യ വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന ശേഷം ഇപ്പോൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ നവ്യ ആദ്യമായി അഭിനയിച്ച ഇഷ്ടം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. കൗമുദി മൂവിസിലാണ് ഇദ്ദേഹം ഓർമ്മകൾ പങ്കുവെച്ചത്. സിനിമയുടെ പ്രൊഡക്ഷൻ മാനേജരായിരുന്ന സിദ്ധാർത്ഥൻ […]
”ആദ്യരാത്രിയും പെണ്ണുകാണലും സിനിമയിൽ മാത്രമുള്ളതാണ് എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്”: നിഖില വിമൽ
പെണ്ണുകാണൽ, ആദ്യരാത്രി തുടങ്ങിയ കാര്യങ്ങളോടൊന്നും തനിക്ക് താൽപര്യമില്ലെന്ന് വെളിപ്പെടുത്തി നിഖില വിമൽ. പെണ്ണുകാണൽ താൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ല. ആദ്യരാത്രിയും പെണ്ണുകാണലും സിനിമയിൽ മാത്രമുള്ളതാണ് എന്നായിരുന്നു താൻ വിചാരിച്ചിരുന്നത്, അതൊന്നും താൻ ജീവിതത്തിൽ സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ അല്ല എന്നാണ് നിഖില പറയുന്നത്. ‘പേരില്ലൂർ പ്രീമിയർ ലീഗ്’ എന്ന വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നിഖില സംസാരിച്ചത്. ”ഈ സെറ്റുസാരിയൊക്കെ ഉടുത്ത് ഒരുങ്ങി നിന്നുള്ള പെണ്ണുകാണലും ആദ്യരാത്രിയുമൊക്കെ സിനിമയിൽ മാത്രമുള്ള ഒന്നാണ് എന്നായിരുന്നു കുറേകാലം […]