Artist
പൂർണ്ണിമയും ഹക്കീം ഷായും പ്രധാനവേഷത്തിൽ; ദുരൂഹതയൊളിപ്പിച്ച് ഒരു കട്ടിൽ ഒരു മുറി ട്രെയ്ലർ
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന സിനിമയാണ് ഒരു കട്ടിൽ ഒരു മുറി. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമ, രഘുനാഥ് പാലേരി ഏറെ നാളുകൾക്ക് ശേഷം തിരക്കഥയെഴുതുന്ന സിനിമ, അങ്ങനെ ഏറെ പ്രത്യേകതകളുണ്ട് ഈ സിനിമയ്ക്ക്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലറിലെ ഭാഗങ്ങൾ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് രാത്രിയിലാണ് എന്നതും പ്രത്യേകതയാണ്. സിനിമയിൽ കട്ടിലിനുളള പ്രാധാന്യം മനസിലാക്കിത്തരുന്നതാണ് ഈ ട്രെയ്ലർ. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ […]
”ഒരു സ്ക്രീൻ ടെസ്റ്റ് പോലുമില്ലാതെയാണ് ആദ്യ സിനിമ ചെയ്തത്, ഞാനും ദുൽഖറും നെപ്പോ കിഡ്സ്”; പൃഥ്വിരാജ്
സിനിമയിൽ അവസരം ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ആദ്യ സിനിമ തനിക്ക് നൽകിയത് തന്റെ കുടുംബ പേരാണെന്ന് നടൻ പറയുന്നു. ഒരു സ്ക്രീൻ ടെസ്റ്റ് പോലുമില്ലാതെയാണ് താൻ ആദ്യ സിനിമ ചെയ്ത്. അതിന് കാരണം തങ്ങൾ ‘നെപ്പോ കിഡ്സ്’ ആയതുകൊണ്ടാണെന്നും താരം തുറന്നു പറഞ്ഞു. സിനിമയിലേക്ക് വന്നതിനെ കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചും സംസാരിച്ചപ്പോഴായിരുന്നു നടന്റെ പ്രതികരണം. ‘തങ്ങൾ വളരേയേറെ പരിചയമുള്ളവരാണ്. തങ്ങൾ നെപ്പോ കിഡ്സ് ആണെന്നും നടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഞാൻ എന്നെക്കുറിച്ച് […]
“ആടുജീവിതം എത്ര കോടി നേടിയാലും ബ്ലെസ്സി അറിയപെടുന്നത് തന്മാത്രയും കാഴ്ചയുടെയും പേരിൽ തന്നെയാവും..”
സംവിധായകൻ ബ്ലെസിയുടെ സിനിമകൾ എപ്പോഴും പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കാറുണ്ട്. തന്മാത്ര, കാഴ്ച തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. തിരുവല്ലക്കാരനായ ബ്ലെസി പദ്മരാജൻ, ലോഹിതദാസ് തുടങ്ങിയവരുടെ സഹ സംവിധായകനായാണ് കരിയർ തുടങ്ങുന്നത്. 2004 ൽ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ബ്ലെസിയുടെ ആടുജീവിതം എന്ന സ്വപ്ന പ്രൊജക്ട് ആണ് ഇപ്പോൾ തിയേറ്റ്റിൽ മികച്ച വിജയം നേടി മുന്നേറുന്നത്. ഇപ്പോഴിതാ തന്മാത്രയും കാഴ്ച്ചയും പോലെ അത്ര മനസിൽ തങ്ങി നിൽകുന്ന ഒന്നല്ല ആടുജീവിതം എന്ന് പറയുകയാണ് ഒരു ആരാധകൻ. […]
ആരാധകരെ ഞെട്ടിക്കാൻ വീണ്ടും അല്ലു അർജുൻ; പുഷ്പ 2ന്റെ ടീസർ ഏപ്രിൽ എട്ടിന് എത്തും
അല്ലു അർജുൻ ആരാധകർ ഏറെ ആവേശത്തോടെയും അക്ഷമയോടെയും കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. തന്റെ കരിയറിൽ ഇത് വരെ അവതരിപ്പിച്ചതിൽ നിന്നും വലിയ മാറ്റത്തോടെയായിരുന്നു അല്ലു അർജുൻ പുഷ്പയുടെ ആദ്യ ഭാഗത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ആരാധകരെ ചെറുതായൊന്നുമല്ല ആവേശം കൊളളിച്ചത്. മാത്രമല്ല ഈയൊരൊറ്റ ചിത്രത്തിലൂടെ താത്തിനുള്ള പ്രേക്ഷക പിന്തുണ വർധിക്കുകയും ചെയ്തു. ഇപ്പോൾ ‘പുഷ്പ 2; ദ റൂളി’ന്റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അല്ലു അർജുന്റെ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ടീസർ റിലീസ് […]
സൂര്യയുടെ കരിയർ ബെസ്റ്റ് ചിത്രത്തെയും പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്സ്; തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം
മലയാളത്തിലെ യുവസംവിധായകനായ ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം തമിഴ്നാട്ടിൽ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ തമിഴ്നാട്ടിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ ‘സിങ്കം 2’വിന്റെ കളക്ഷൻ റെക്കോർഡ് വരെ മറികടന്നു ഈ ചിത്രം. 61 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്നു മാത്രമായി മഞ്ഞുമ്മൽ ബോയ്സ് കളക്ട് ചെയ്തിരിക്കുന്നത്. സൂര്യയുടെ സിങ്കം 2 വിന്റെ തമിഴ്നാട്ടിലെ ലൈഫ്ടൈം കളക്ഷൻ 60 കോടി രൂപയാണ്. ഒരു മലയാള ചിത്രത്തിന് തമിഴ്നാട്ടിൽ ലഭിക്കുന്ന ഏറ്റവും […]
നജീബിന് വേണ്ടി ആദ്യം സമീപിച്ചത് സൂര്യയെയും വിക്രമിനെയും; ആടുജീവിതത്തിൽ പൃഥ്വിയ്ക്ക് അവസരം ലഭിച്ചതിനെക്കുറിച്ച് ബ്ലസി
നീണ്ട പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയമാണ് ആടുജീവിതം എന്ന സിനിമ. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ കേരളത്തിൽ മികച്ച ബോക്സ് ഓഫിസ് കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ് ഈ ചിത്രം. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ […]
ഷൂട്ടിങ്ങിനിടെ വിശ്രമിക്കാൻ അടുത്ത വീട്ടിൽ കയറി മമ്മൂട്ടി; വീഡിയോ വൈറൽ
മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് കാതൽ. കേരളത്തിനകത്തും പുറത്തും മികച്ച വിജയമാണ് ചിത്രം നേടിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോ ആണ്. ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊട്ടടുത്ത വീട്ടിൽക്കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ കാണുന്നത്. മമ്മൂട്ടി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എടുക്കുന്നതിനിടെയാണ് താരം സമീപത്തെ വീട്ടിൽ കയറിയത്. വീടിൻറെ ഉമ്മറത്ത് തന്നെ ഒരു പ്രായമായ സ്ത്രീ ഇരിപ്പുണ്ടായിരുന്നു. വീട്ടിൽ കയറി ചെന്ന താരം ഇവരോട് സംസാരിക്കുകയായിരുന്നു. നടക്കാൻ […]
‘അന്ന് ജാഡക്കാരനെന്ന് വിളിച്ചു, ഇന്ന് കഥ മാറി, അവർ കിരീടം ചൂടിപ്പിക്കുന്നു’; പൃഥ്വിരാജിനെക്കുറിച്ച് തമിഴ് മാധ്യമപ്രവർത്തകൻ
ആടുജീവിതം തീയറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിന് വേണ്ടി നടൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ വലിയ ചർച്ചയായിരുന്നു. 30 കിലോയോളം ഭാരമാണ് താരം ആടുജീവിതത്തിനായി കുറച്ചത്. ബെന്യാമിൻ എഴുതിയ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ പൃഥ്വി, നജീബ് ആയാണ് എത്തിയത്. ‘മറ്റാര് ചെയ്യും ഇത്രയും ഡെഡിക്കേഷൻ’, ആടുജീവിതത്തിലെ പൃഥ്വിരാജിനെ കണ്ട് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ വാക്കുകളാണിത്. ആ ത്യാഗത്തിന്റെ, ആ ഡെഡിക്കേഷന്റെ യഥാർത്ഥ വിലയാണ് തിയറ്ററിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. സംവിധായകൻ ബ്ലെസിയേയും പൃഥ്വിരാജിനെയും പ്രശംസിച്ച് […]
”ആടുജീവിതം നോവൽ വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു”; ബെന്യാമിൻ പൊതുസമൂഹത്തെയും നജീബിനെയും ഒരുളുപ്പുമില്ലാതെ പറ്റിക്കുകയാണെന്ന് ഹരീഷ് പേരടി
ബെന്യാമിന്റെ പ്രശസ്ത നോവൽ ആടുജീവിതം അതേ പേരിൽ തന്നെ സിനിമയായി ഇറങ്ങിയതിന് പിന്നാലെ പല വിവാദങ്ങളും ഉടലെടുക്കുകയാണ്. ഇപ്പോൾ ബെന്യാമിനെ രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. നോവലിനും ആടുജീവിതം സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ യഥാർത്ഥത്തിൽ നടന്ന കഥയാണ് എന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണ് ഇവർ എന്നും നോവൽ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരീഷ് പേരടി പറയുന്നു. ആടുജീവിതം’ ജീവിതകഥയല്ലെന്നും പലരുടേയും അനുഭവങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയ […]
’72 മണിക്കൂർ വരെ ഭക്ഷണം കഴിച്ചില്ല, ഉറക്കം നഷ്ട്ടപെട്ടുതുടങ്ങി’; പൃഥ്വിയുടെ ആടുജീവിതം യാത്ര
സിനിമയ്ക്ക് വേണ്ടി, അതിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് സിനിമാ താരങ്ങൾ. ഈ അടുത്ത് വളരെയധികം ഇക്കാര്യത്തിൽ ശ്രദ്ധനേടിയ താരമാണ് പൃഥ്വിരാജ് . ഏറെ കടമ്പകൾ സഹിക്കേണ്ടി വന്ന താരമാണ് പൃഥ്വിരാജ്. ആടുജീവിതം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് വേണ്ടി പൃഥ്വി നടത്തിയ ട്രാൻസ്ഫോമേഷൻസ് വളരെ വലുതായിരുന്നു. ആ ത്യാഗത്തിന്റെ വലിയ ഫലം ആണ് ഇപ്പോൾ തിയറ്ററുകളിൽ മുഴങ്ങുന്ന കയ്യടികൾ എന്ന് നിസംശയം പറയാം. ഇപ്പോഴിതാ ആടുജീവിത്തിന് താൻ എടുന്ന ഡയറ്റും കാര്യങ്ങളെയും പറ്റി പൃഥ്വിരാജ് […]