Artist
*ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണർത്തി ‘ഗു’ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ
പട്ടുപാവാടയും കുഞ്ഞു ജിമിക്കിയും നെറ്റിയിൽ ചന്ദനക്കുറിയുമായി അവള്‍ മിന്ന. മുമ്പിൽ നിൽക്കുന്ന ഗുളികൻ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുകയാണ് അവള്‍. ആ കരങ്ങളിലാണ് അവള്‍ക്ക് എന്നും സുരക്ഷിതത്വം…. കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ ‘ഗു’ സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രമായ ‘ഗു’ മെയ് 17നാണ് ലോകമെമ്പാടുമുള്ള തീയേറ്റുകളിലെത്തുന്നത്. സിനിമയുടേതായിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് […]
”കണ്ടപ്പോൾ തന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു, ആദിത്യൻ അത്തരത്തിൽ സംസാരിച്ചത് അവന്റെ ക്ഷമ നശിച്ച സമയത്തായിരുന്നു”; ജീജ
നടിമാരായ അമ്പിളി ദേവിയെക്കുറിച്ചും ജീജ സുരേന്ദ്രനെക്കുറിച്ചും പല തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുള്ളത്. ഇരുവരും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടെന്നും പരസ്പ്പരം മിണ്ടിയിട്ടു നാളുകൾ ആയെന്നും ഒക്കെയാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ജീജ സുരേന്ദ്രൻ അമ്പിളി ദേവിയെ കുറിച്ചും ആദിത്യനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഞാനും അമ്പിളി ദേവിയും തമ്മിൽ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ തമ്മിൽ വഴക്ക് ആണെന്നും ഞങ്ങൾ തമ്മിൽ വലിയ ശത്രുത […]
”ഒരു മുറിയിൽ എനിക്കൊപ്പം കഴിഞ്ഞ കുഞ്ഞിനെയാണ് അവർ പറിച്ചെടുത്തത്, അവളെ ഹോസ്റ്റലിലേക്ക് മാറ്റി”; ഉർവശി
നടി ഉർവശിയും മനോജ് കെ ജയനും തമ്മിലുളള വിവാഹ മോചന വാർത്ത ഞെട്ടലോടെ ആയിരുന്നു പ്രേക്ഷകർ കേട്ടത്. കാരണം ഇരുവരും പ്രേക്ഷകരുടെ പ്രിയ താരങ്ങളായിരുന്നു. ഉർവശിയോടുള്ള മലയാളികളുടെ ഇഷ്ടം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു കാലത്ത് മലയാള സിനിമ വാണിരുന്ന താര റാണിയായിരുന്നു അവർ. ഇരുന്നൂറിലേറെ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉർവ്വശി പ്രേഷകരുടെ ഇഷ്ട്ട നായികയായി തിളങ്ങുകയാണ് ഇന്നും. ഇപ്പോൾ ഉർവ്വശിയുടെ വിവാഹമോചന സമയത്ത് നടന്ന ചില സംഭവങ്ങളാണ് വീണ്ടും ചർച്ചാ വിഷയമാകുന്നത്. ഉർവ്വശി – മനോജ് […]
”സുഷിൻ ശ്യാം ജീനിയസ്”; ആവേശത്തിന്റെ പോസ്റ്റർ പങ്കുവെച്ച് സാമന്ത
ഫഹദ് ഫാസിൽ- ജിത്തു മാധവൻ കൂട്ടുകെട്ടിലിറങ്ങിയ ‘ആവേശം’ എന്ന സിനിമാണ് ഇപ്പോൾ ചലച്ചിത്ര ലോകത്തെ ചർച്ചാവിഷയം. ഇതിനിടെ സിനിമ കണ്ട് പ്രശംസകളുമായി തെന്നിന്ത്യൻ നടി സാമന്ത രംഗത്തെത്തിയിരിക്കുകയാണ്. സിനിമ കണ്ട ശേഷം സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റർ ശ്രദ്ധ നേടുകയാണ്. ഇല്ലുമിനാറ്റി എന്ന ഗാനം ചേർത്ത് സംവിധായകൻ സുഷിൻ ശ്യാമിനെ മെൻഷൻ ചെയ്തു കൊണ്ടാണ് സാമന്തയുടെ പോസ്റ്റ്. സുഷിൻ ശ്യാമിനെ ജീനിയസ് എന്നാണ് സാമന്ത വിശേഷിപ്പിച്ചിരിക്കുന്നത്. ഒപ്പം സിനിമ ഇപ്പോൾ തന്നെ കാണൂ എന്നും താരം […]
”പാചകം ചെയ്യുമ്പോൾ എന്തൊക്കെയോ ഇടും, റെസിപ്പി ഉണ്ടായിരിക്കില്ല, പക്ഷേ ഭയങ്കര ടേസ്റ്റായിരിക്കും”; മോഹൻലാലിന്റെ പാചകത്തെക്കുറിച്ച് സുചിത്ര
മോഹൻലാൽ ഭക്ഷണപ്രിയനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആഹാരം കഴിക്കാൻ മാത്രമല്ല, പാചകം ചെയ്യാനും അദ്ദേഹത്തിന് ഇഷ്ടമാണ്. മോഹൻലാലിന്റെ പാചക വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. നടൻ വിജയ് വരെ താരത്തിന്റെ കൈപുണ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മോഹൻലാലിന് പാചകത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാൽ പാചകം ചെയ്യുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണ് എന്ന ചോദ്യത്തോടാണ് സുചിത്ര പ്രതികരിച്ചത്. ”അങ്ങനെ പറയാൻ പറ്റില്ല. ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഒരു […]
“ഫഹദ് ഫാസിൽ ഈസ് എ മോൺസ്റ്റർ…!! ” ; കുറിപ്പ് വൈറൽ
മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ തിളങ്ങി നിൽക്കുകയാണ് നടനിപ്പോൾ. തമിഴിലും തെലുങ്കിലുമെല്ലാമായി ഒരുപിടി സൂപ്പർ ഹിറ്റ് സിനിമകളിൽ ഫഹദ് അഭിനയിച്ചു കഴിഞ്ഞു. വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഓളം സൃഷ്ടിച്ചടിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ. പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നായകനായി ഫഹദ് മാറി കഴിഞ്ഞു. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഫഹദ് കാണിക്കുന്ന ജാഗ്രതയും കിട്ടുന്ന വേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്ന വിധത്തിൽ അഭിനയിച്ചു ഫലിപ്പിക്കാനുള്ള […]
”അനുഭവങ്ങളെല്ലാം കഴിയുമ്പോഴുണ്ടാകുന്ന ആ ഒരു ഫിലോസഫിക്കൽ സ്മൈൽ”; വർഷങ്ങൾക്ക് ശേഷം സിനിമയ്ക്ക് റിവ്യൂ എഴുതി മോഹൻലാൽ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ തിയേറ്ററുകളിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹൻലാൽ സിനിമ കണ്ടത്. ഇരുവരും സിനിമ കാണുന്നതിന്റെ ഫോട്ടോയും സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. “കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായാലും […]
ആ സിനിമ കാരണം എനിക്ക് ആളുകളുടെ ഇടയിൽ നിന്ന് ഒരുപാട് സ്നേഹം ലഭിച്ചു; എന്നാൽ തനിക്ക് സാറ്റിസ്ഫാക്ഷൻ ലഭിച്ച സിനിമ മറ്റൊന്നാണെന്ന് പറഞ്ഞ് ടൊവിനോ തോമസ്
മലയാളികൾക്ക് പ്രത്യേക സ്നേഹമുള്ള നടനാണ് ടൊവിനോ തോമസ്. അടുത്ത വീട്ടിലെ പയ്യനോട് തോന്നുന്നത് പോലൊരു സ്നേഹം. ടൊവിനോ ചുരുങ്ങിയ കാലംകൊണ്ടാണ് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്തത്. സഹനടനായും വില്ലനുമായെല്ലാം അഭിനയിച്ചിട്ടുണ്ട്. 7th ഡേ, ചാർലി, എന്ന് നിന്റെ മൊയ്ദീൻ തുടങ്ങീ സിനിമകളിൽ സഹനടനായി തിളങ്ങിയ ടൊവിനോയുടെ കരിയറിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ഗപ്പി. അതിന് ശേഷം ടൊവിനോയെ നായകനാക്കി നിരവധി ചിത്രങ്ങൾ റിലീസ് ചെയ്യാൻ […]
പല ഗ്രൂപ്പുകളിലും മോഹൻലാലിന്റെ വിന്റേജ് പടങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് നിരന്തരം പോസ്റ്റുകൾ വരുന്നു, എന്തായിരിക്കും കാരണം??
ദ കംപ്ലീറ്റ് ആക്ടര്‍ ആയി മലയാളികള്‍ കാണുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളായിരുന്നു മോഹൻലാൽ ചെയ്തത്. മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ചർച്ചാ വിഷയം വിൻ്റേജ് മേഹൻലാൽ കഥാപാത്രങ്ങളെ […]
ബോളിവുഡിനേയും മറികടന്ന് ആടുജീവിതം; ടിക്കറ്റ് വിൽപ്പനയിൽ ഒരു ചിത്രം മാത്രം മുന്നിൽ
പൃഥ്വിരാജ്- ബ്ലസി കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതത്തിന് കേരളത്തിനു പുറത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായി ചിത്രം മാറിയേക്കുമെന്നാണ് പ്രതീക്ഷ. മികച്ച പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിലാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഞായറാഴ്ച പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയുടെ ടിക്കറ്റ് വിൽപനയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ടിക്കറ്റ് വിൽപനയിൽ ബുക്ക് മൈ ഷോയിൽ നിന്നുള്ള കണക്കുകളിലാണ് ആടുജീവിതം നേട്ടമുണ്ടാക്കിയത്. 24 മണിക്കൂറിലെ ആകെ ടിക്കറ്റ് […]