Artist
100 കോടിയും 150 കോടിയും വന്നാലും തകർക്കാൻ പറ്റാത്ത ഒരു റക്കോർഡ് മലൈക്കോട്ടൈ വാലിബന് സ്വന്തം
ഏറെ ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം തിയേറ്ററുകളിലെത്തിയത്. എൽജെപി – മോഹൻലാൽ കൂട്ടുകെട്ട് എന്ന കോമ്പോ യാഥാർത്ഥ്യമാകുന്നതിലുള്ള സന്തോഷമായിരുന്നു പ്രേക്ഷകർക്ക്. പക്ഷേ പ്രതീക്ഷിച്ച അത്ര സിനിമ തിയേറ്ററിൽ വിജയം കണ്ടില്ല. റിലീസ് ചെയ്ത ഉടനെയുണ്ടായ ഡീഗ്രേഡിങ്ങും അതിന് കാരണമായിട്ടുണ്ട്. പ്രമോഷനിലെ പാളിച്ചകളാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററുകളിൽ പ്രതിസന്ധിയായത് എന്ന് അഭിപ്രയാങ്ങളുണ്ടാകുകയും ചെയ്‍തു. എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒടിടിയിൽ പ്രദർശനത്തിന് എത്തിയ മോഹൻലാൽ […]
”എന്റെ എല്ലാ കല്യാണത്തിനും മമ്മൂക്ക വന്നിട്ടുണ്ട്, എന്നാണ് അടുത്ത കല്യാണം എന്നായിരുന്നു ചോദിച്ചത്”; ദിലീപ്
ജയറാമിന്റെ മകൾ മാളവികയുടെ മകളുടെ കല്യാണത്തിന് മലയാള സിനിമയിലെ ഒരുപാട് പേർ പങ്കെടുത്തിരുന്നു. നടൻ മമ്മൂട്ടിയും ഈ വിവാഹത്തിന് എത്തിയിരുന്നു. മമ്മൂട്ടി വിവാഹത്തിനെത്തിയപ്പോൾ ദിലീപും കുടുംബവുമായി സംസാരിക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് തങ്ങൾ നടത്തിയ സൗഹൃദ സംഭാഷണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ് ഇപ്പോൾ. മകൾ മീനാക്ഷിയുടെ വിവാഹത്തെ കുറിച്ചാണ് സംസാരിച്ചത് എന്നാണ് ദിലീപ് പറയുന്നത്. ‘മകളുടെ വിവാഹത്തെ പറ്റി ചിന്തിക്കാറുണ്ടോ?’ എന്ന അവതാരകയുടെ ചോദ്യത്തോടാണ് ദിലീപ് പ്രതികരിച്ചത്. മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ […]
”രംഗൻ ചേട്ടന് തുല്യം രംഗൻ ചേട്ടൻ മാത്രം, മറ്റൊരു നടനും സാധിക്കാത്തത്”; ഒടിടിയിലും തരംഗമായി ആവേശം
തിയേറ്ററുകളിൽ റക്കോർഡ് വിജയം നേടിയ ചിത്രമാണ് ഫഹദ് ഫാസിലിന്റെ ആവേശം. മോഹൻലാലിന്റെ പുലിമുരുകൻ സിനിമയുടെ റക്കോർഡ് വരെ തകർത്താണ് സിനിമ മുന്നേറിയത്. ഇപ്പോൾ സിനിമ റിലീസ് ചെയ്ത് ഒരു മാസം ആയപ്പോൾ ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. രംഗൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ സ്ക്രീനിൽ ‘പൂണ്ടുവിളയാടി’യപ്പോൾ ആവേശം പ്രേക്ഷക മനസിലും അലതല്ലി. മികച്ച പ്രതികരണമാണ് ഫഹദിന്റെ പ്രകടനത്തിനും ചിത്രത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫഹദ് ചെയ്തത് പോലെ രംഗൻ എന്ന കഥാപാത്രത്തെ ഇത്രയും ചടുലവും ഊർജസ്വലവുമായി അവതരിപ്പിക്കാൻ […]
”പോസ്റ്ററുകൾ കണ്ടപ്പോൾ ഭ്രമയുഗം വിജയിക്കുമെന്ന് ഉറപ്പില്ലായിരുന്നു”; ആളുകൾ സ്വീകരിക്കപ്പെടുമോ എന്ന് സംശയിച്ചെന്ന് സിബി മലയിൽ
മലയാളികൾക്ക് ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ റിപ്പീറ്റ് വാല്യു ഉള്ളതായിരുന്നു. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർക്ക് കാണാൻ ഇഷ്ടമാണ്. ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ച സിബി മലയിലിന്റെ ആദ്യ സ്വതന്ത്ര സംവിധാന ചിത്രം 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ്. ആസിഫ് അലി നായകനായെത്തിയ […]
ഏറ്റവും സ്വാധീനിച്ച ആ മലയാള സിനിമയുടെ പേര് പറഞ്ഞ് ഫഹദ് ഫാസിൽ
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലില്‍ ഒരാളായിട്ടാണ് ഫഹദ് ഫാസിലിനെ കാണുന്നത്. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ സിനിമ എട്ടു നിലയില്‍ പൊട്ടി. ഇതോടെ അഭിനയത്തില്‍ നിന്നുമാത്രല്ല, രാജ്യത്തു നിന്നു തന്നെ ഓടിയൊളിക്കുകയായിരുന്നു ഫഹദ്.അവിടെ നിന്നും ഫഹദ് തിരികെ വരുന്നത് സ്വന്തം കരിയര്‍ മാത്രമല്ല, മലയാള സിനിമയുടെ മുഖം തന്നെ മാറ്റി മറിച്ചു കൊണ്ടാണ്. ഇന്ന് മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സിനിമകള്‍ ചെയ്യുന്ന, തന്റെ അഭിനയ മികവു കൊണ്ട് ലോകത്തിന്റെ കയ്യടി […]
മമ്മൂട്ടിച്ചിത്രം ടർബോ പിന്നിലാക്കിയത് കമൽഹാസന്റെ ഇന്ത്യൻ രണ്ടിനെ; ഇത് അഭിമാന നേട്ടം
മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. മാസ് ആക്ഷൻ കോമഡി ജോണറിലുള്ള ഈ ചിത്രം പ്രഖ്യാപനം തൊട്ടേ പ്രേക്ഷകരുടെ ചർച്ചകളിൽ നിറഞ്ഞിരുന്നു. ഇതിനിടെ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയിൽ രണ്ടാം സ്ഥാനം ടർബോ നേടി എന്ന സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. ടീസറടക്കം പുറത്തു വിടുന്നതിനു മുന്നേ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് മുന്നോട്ട് വരുന്നത്. മേയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കമൽഹാസന്റെ ‘ഇന്ത്യൻ […]
”വിപണിയോട് ഒത്തുതീർപ്പില്ലാതെ മറ്റൊരു സിനിമ സാധ്യമാണെന്ന് തെളിയിച്ച കലാകാരൻ”; ഹരികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
മലയാളത്തിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിൻറെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ രംഗത്ത്. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീർപ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരിൽ പ്രമുഖനായിരുന്നു അദ്ദേഹമെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്ക് പുറത്ത് കലാമൂല്യത്തിൻറെ നിറവ് കണ്ടെത്തിയ സംവിധായകനായിരുന്നു ഹരികുമാറെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവർത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളിൽ ഒരാളായിരുന്നു ഹരികുമാർ. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീർപ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു […]
തിയേറ്റർ പൂരപ്പറമ്പാക്കാൻ ടർബോ ജോസ് ഉടൻ എത്തും; എത്ര മണിക്കൂർ ജോസിനെ കാണാമെന്നറിയാം…
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് ടർബോ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നതു കൊണ്ട് തന്നെ ഈ സിനിമയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ മെയ് 23നാണ് തിയറ്ററുകളിൽ എത്തുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ദൈർഘ്യം സംബന്ധിച്ച വിവരം പുറത്തുവരികയാണ്. ട്രാക്കന്മാരുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ട് മണിക്കൂർ 35 മിനിറ്റാണ് ടർബോയുടെ ദൈർഘ്യം. ചിത്രത്തിന്റെ ട്രെയിലർ വൈകാതെ പുറത്തുവരും. അതോടൊപ്പം സെൻസറിംഗ് വിവരവും എത്തുമെന്നാണ് കരുതപ്പെടുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ […]
”മമ്മൂക്ക എനിക്ക് പ്രചോദനമാണ്”, മമ്മൂട്ടിയുടെ ബയോപിക്കിൽ നിവിൻ നായകനാവുമോ?; മനസ് തുറന്ന് നിവിൻ പോളി
മമ്മൂട്ടിയില്ലാതെ മലയാള സിനിമ പൂർണ്ണമാകില്ല. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. മലയാളത്തിലെ വ്യത്യസ്ത സിനിമകളുടെ ബ്രാൻഡ് അമ്പാസിഡറാണ് മമ്മൂട്ടി. മറ്റ് അഭിനേതാക്കൾ തന്നെ അദ്ദേഹത്തെ ആരാധനയോടെയാണ് നോക്കിക്കാണുന്നത്. അത്തരത്തിൽ മമ്മൂട്ടിയെ കുറിച്ച് നടൻ നിവിൻ പോളി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. “ഇന്റസ്ട്രിയ്ക്ക് അകത്ത് എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായ വ്യക്തി മമ്മൂക്കയാണ്. തുടക്കം മുതൽ അങ്ങനെ തന്നെ. വളരെ പ്രചോദനമായിട്ടുള്ള ആളാണ് അദ്ദേഹം. പല അഭിമുഖങ്ങളിലും അക്കാര്യം ഞാൻ […]
”മോഹൻലാൽ രാജ്യത്തിന് അഭിമാനം, മണിച്ചിത്രത്താഴ് അൻപത് തവണയാണ് കണ്ടത്”; സെൽവരാഘവൻ
മലയാളത്തിലെ ഏറ്റവുമധികം റിപ്പീറ്റ് വാല്യു ഉള്ള ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഇന്നും ടിവിയിൽ മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രം ടെലികാസ്റ്റ് ചെയ്യുമ്പോൾ കണ്ണിമ ചിമ്മാതെ കണ്ടിരിക്കുന്നവരാണ് ഓരോ മലയാളിയും. എന്നാൽ മലയാളികൾ മാത്രമല്ല തമിഴകത്തും മണിച്ചിത്രത്താഴിന് ആരാധകർ ഉണ്ടെന്നതിന് തെളിവിപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തമിഴ് സംവിധായകൻ സെൽവരാഘവൻ ആണ് സിനിമയെ പുകഴ്ത്തി എത്തിയിരിക്കുന്നത്. മണിച്ചിത്രത്താഴ് ഒരൻപത് തവണയെങ്കിലും താൻ കണ്ടിട്ടുണ്ടെന്നും മോഹൻലാൽ രാജ്യത്തിന് അഭിമാനമാണെന്നും സെൽവരാഘവൻ കുറിച്ചു. തന്റെ ട്വിറ്റർ(എക്സ്)പേജിലൂടെ ആയിരുന്നു സംവിധായകൻ പ്രശംസ. […]