
അമ്മുമ്മ നൽകിയ പാവാടയിൽ മാന്യമായ വീഡിയോ; മാന്യതയില്ലാത്ത പ്രതികരണങ്ങൾ!”
സോഷ്യൽ മീഡിയയിൽ ഇന്ന് എത്ര നല്ല രീതിയിൽ വീഡിയോ ഇട്ടാലും മോശം കമൻ്റ്സ് ഇടുന്നത് സർവ്വ സാധാരണമായിരിക്കുന്നു. എന്നാൽ സ്ത്രീകളുടെ വീഡിയോസിനും ചിത്രത്തിനും താഴെ അസഭ്യം പറയുന്നതും വളരെ മോശം രീതിയിൽ കമൻ്റുകൾ ചെയ്യുന്നതുമായ പലതരത്തിലുള്ള സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു പെൺകുട്ടി പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആവുന്നത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ പോസ്റ്റിന് കീഴിൽ അസഭ്യവും അപമാനകരവുമായ കമന്റുകൾ നിറഞ്ഞു. വീഡിയോവിന്റെ ഉള്ളടക്കത്തെക്കാൾ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് അതിന് ലഭിച്ച പ്രതികരണങ്ങളായിരുന്നു.
അനാമിക കെ എ ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ തനിക്ക് അമ്മുമ്മ നൽകിയ പാവാടയാണെന്നും അത് ധരിച്ച് അമ്പലത്തിൽ പോകുന്നുവെന്നുമാണ് പറയുന്നത്. ഈ ഒരു വീഡിയോക്ക് താഴെ വന്നിരിക്കുന്ന കമൻ്റുകൾ “പാവാട കാണിക്കാൻ കുത്തിയിരുന്ന് എന്തൊക്കൊയോ കാണിക്കാൻ ശ്രമിക്കുന്ന ആ മനസ് ആരും കാണാതെ പോകരുത് എന്നും, അതെന്താ നിനക്ക് നിന്നോ അല്ലെങ്കിൽ കസേരയിൽ ഇരുന്നോ കാണിക്കാൻ പറ്റില്ലായിരുന്നോ.. ഈ ഇവളാണ് സംസ്കാരത്തെപ്പറ്റി പറയണത് എനിങ്ങനെ നീളുന്നു”.
https://www.facebook.com/share/v/16mBmceLxp/
മാന്യമായ വസ്ത്രം ധരിച്ചാലും മാന്യമായി വീഡിയോ എടുത്താലും ഇത്തരത്തിലുള്ള കമൻ്റുകൾ ചെയ്യുന്നവർക്കെതിരേയും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മോശം കമൻ്റുകൾ യുവതികളെ മാനസികമായ് ബാധിക്കുന്ന കാര്യമാണെന്നും കമൻ്റുകൾ ഉണ്ട്.