07 Jul, 2025
1 min read

‘കുറേ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണ്’ ; ഇഷ്ടം തുറന്ന് പറഞ്ഞ് മീരജാസ്മിന്‍

മലയാളികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരം, ഒരു കാലത്ത് ചലച്ചിത്ര മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി ആയിരുന്നു. സൂത്രധാരന്‍, രസതന്ത്രം, സ്വപ്നക്കൂട്, കസ്തൂരിമാന്‍, അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ തുടങ്ങി നിരവധി സിനിമകളിലാണ് മീര അഭിനയിച്ചത്. അതില്‍ ദിലീപ് നായകനായി എത്തിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു മീര സിനിമ രംഗത്ത് എത്തിയത്. അതേസമയം, മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മീര ജാസ്മിന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. […]

1 min read

” ‘മോനേ… കാണാം’ അതായിരുന്നു മൂന്നോ നാലോ ദിവസം നീണ്ട സൗഹൃദത്തിന്റെ വിടപറയല്‍ വാക്യം’ ! ജയനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് നടന്‍ മോഹന്‍ലാല്‍

മലയാള സിനിമയിലെ മികച്ച താരങ്ങളിലൊരാളായിരുന്നു ജയന്‍. അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഓര്‍മ്മ വരുന്നത് ആക്ഷന്‍ രംഗങ്ങളാണ്. നെഞ്ച് വിരിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ ആ വരവ് ഇന്നും മലയാളികള്‍ മറക്കാതെ ഓര്‍ത്തിരിക്കുന്നുണ്ട്. അദ്ദേഹം തന്റെ കരിയറിന്റെ സുവര്‍ണ കാലഘട്ടത്തില്‍ നില്‍ക്കവെയാണ് അപ്രതീക്ഷിത വിയോഗം. 1980 ല്‍ കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ജയന്‍ മരണപ്പെടുകയായിരുന്നു.   ഇപ്പോഴിതാ, ജയനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ മോഹന്‍ലാല്‍. സഞ്ചാരി എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ജയനോടൊപ്പം ആദ്യമായി […]

1 min read

71ാം വയസ്സിലും മമ്മൂട്ടി ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നു

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമാജീവിതം ഇന്നും സജീവമായി തുടരുകയാണ്. പ്രമേയത്തിലെ പുതുമയും വ്യത്യസ്തതയുമാണ് ഇന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. കൂടാതെ, പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ മലയാള സിനിമയില്‍ ഏറെയാണ്. അത് പോലെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് പ്രേക്ഷകര്‍ ചൂണ്ടികാട്ടുന്നത്. പുഴുവിലെയും […]

1 min read

‘എക്കാലത്തും സ്വന്തമായി നിലപാടുള്ള ഒരു മനുഷ്യനാണ് പൃഥ്വിരാജ്’ ; മനോജ് കെ ജയന്‍

അഭിനയവും ആലാപനവും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച നടനാണ് മനോജ്.കെ.ജയന്‍. ഒട്ടനവധി നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അതില്‍ തന്നെ ഒട്ടനവധി പോലീസ് വേഷങ്ങള്‍ മനോജ് കെ.ജയന്‍ തന്റെ കരിയറില്‍ ചെയ്തിട്ടുണ്ട്. 1990ല്‍ റിലീസായ പെരുന്തച്ചന്‍ 1992-ല്‍ പുറത്തിറങ്ങിയ സര്‍ഗ്ഗം എന്നീ സിനിമകളാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. സര്‍ഗ്ഗത്തില്‍ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രമാണ് മനോജ്.കെ.ജയന്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ നായകനായിട്ടും ഉപനായകനായും വില്ലനായിട്ടും അഭിനയിച്ചു. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളില്‍ പ്രേക്ഷക […]

1 min read

‘ലാല്‍ ജോസ് സാര്‍ പറഞ്ഞു ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന്’ ; അന്ന രേഷ്മ രാജന്‍

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അന്ന രേഷ്മ രാജന്‍. 2017 ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആ സിനിമയിലെ ‘ലിച്ചി’ എന്ന കഥാപാത്രത്തെ ആണ് അന്ന അവതരിപ്പിച്ചത്. ഇപ്പോഴും ആളുകള്‍ക്കിടയില്‍ ലിച്ചി എന്ന പേരില്‍ ആണ് അന്ന അറിയപ്പെടുന്നത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയിലും അന്ന പ്രേക്ഷക ശ്രദ്ധേനേടി. പിന്നീട് താരം ‘ലോനപ്പന്റെ […]

1 min read

‘ മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോഴാണ് പ്രായമൊക്കെ വെറും നമ്പര്‍ ആണെന്ന് തനിക്ക് മനസ്സിലായത്’ ; ഗ്രേസ് ആന്റണി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഇറങ്ങിയ നിമിഷം മുതല്‍ തന്നെ ചിത്രം എങ്ങനെയാണ് എന്നതായിരുന്നു പ്രേക്ഷകര്‍ ഉറ്റുനോക്കിയത്. ചിത്രം റിലീസ് ആയതോടെ മികച്ച പ്രതികരണവും ചിത്രത്തിന് കിട്ടി. വളരെ മനോഹരമായിട്ടാണ് മമ്മൂട്ടി റോഷാക്കില്‍ തന്റെ പ്രകടനം കാഴ്ചവെച്ചിരുന്നത്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലറെന്നോ പാരാനോര്‍മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറെന്നോ ഒക്കെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചിരുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള തീവ്രവൈകാരിക സന്ദര്‍ഭങ്ങളില്‍ ഗ്രേസ് ആന്റണി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. […]

1 min read

‘ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവദൂതനെപ്പോലെ എത്തിയ വ്യക്തിയാണ് സുരേഷ് ഗോപി’; സ്ഫടികം ജോര്‍ജ്

ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയിരുന്ന നടനാണ് സ്ഫടികം ജോര്‍ജ്. 1990 കളിലാണ് ജോര്‍ജ് വെള്ളിത്തിരയിലെത്തുന്നത്. എന്നാല്‍ ജോര്‍ജിന്റെ ആദ്യ സിനിമകളിലെ വേഷങ്ങളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട്, 1995 ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ബ്ലോക്കബ്സ്റ്റര്‍ ചിത്രം സ്ഫടികത്തിലാണ് ജോര്‍ജ്ജ് പ്രധാന വില്ലന്‍ വേഷത്തിലെത്തുന്നത്. സ്ഫടികം എന്ന സിനിമയിലെ അഭിനയമാണ് ജോര്‍ജിന്റെ ജീവിതം മാറ്റിയെഴുതിയത്. സ്ഫടികം എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തെ തേടിയെത്തിയത് നിരവധി ഓഫറുകളാണ്. അതില്‍ പോലീസ് വേഷങ്ങളിലേക്കും, വില്ലന്‍ […]

1 min read

‘ ഇടികൊണ്ട ആള്‍ സ്ലോ മോഷനില്‍ പറന്ന് പോകുന്ന ആക്ഷന്‍ സിനിമയല്ല റാം’ ; തുറന്നു പറഞ്ഞു ജീത്തു ജോസഫ്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. തൃഷ, സംയുക്ത മേനോന്‍, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. റാം ഒരു റിയലിസ്റ്റിക് ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടുത്തിയ ആക്ഷന്‍ സിനിമയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ വരവിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടനെ കൊണ്ട് അടുത്ത കാലത്ത് ആരും ചെയ്യിപ്പിക്കാത്ത കുറച്ച് സിറ്റുവേഷന്‍സ് ഈ സിനിമയില്‍ ഉണ്ടെന്നും ജീത്തു ജോസഫ് […]

1 min read

‘ നടിമാര്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ ഒട്ടും അതിശയമില്ല, കേരളത്തില്‍ ഇതൊരു നിത്യസംഭവമാണ്’ ; ലൈംഗികാതിക്രമത്തില്‍ കുറിപ്പുമായി മുരളി തുമ്മാരുകുടി

കോഴിക്കോട് മാളില്‍ നടിന്മാരായ സാനിയ ഇയ്യപ്പനും, ഗ്രേസി ആന്റണിക്കും നേരെ നടന്ന ലൈംഗികാതിക്രമത്തിനെതിരെ പ്രതികരണവുമായി മുരളി തുമ്മാരുകുടി രംഗത്ത്. നടിമാര്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമം തന്നെ സങ്കടപ്പെടുത്തുന്നുണ്ടെന്നും, എന്നാല്‍ തന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ലെന്നും കേരളത്തില്‍ ഇതൊരു നിത്യസംഭവമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഓരോ ദിവസവും സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നുകയറ്റം കേരളത്തില്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനമുള്ള തിരുവനന്തപുരം എന്നോ, സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ എന്നോ, നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറമെന്നോ ഉള്ള ഒരു മാറ്റവുമില്ലെന്നും തുമ്മാരുകുടി പറയുന്നു. ഒരു […]

1 min read

നിര്‍ദ്ധനരായ കുട്ടികള്‍ക്ക് യാത്രാ സൗകര്യം; സൈക്കിള്‍ സമ്മാനിച്ച് നടന്‍ മമ്മൂട്ടി!

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് നാം എല്ലാം സ്നേഹത്തോടെ വിളിക്കുന്ന മമ്മൂക്ക. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരം തന്നെയാണ്. ആരാധകരുടെ ഇടനെഞ്ചിലാണ് മമ്മൂട്ടിയുടെ സ്ഥാനം. ണാത്രമല്ല, കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ എന്നും […]