കുടുംബത്തിനൊപ്പം ഓമന മൃഗങ്ങളെ ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍! വൈറലായി സുരേഷ് ബാബുവിന്റെ ക്യാരിക്കേച്ചര്‍
‘മോഹന്‍ലാല്‍ ഒരു മനുഷ്യ സ്‌നേഹി ആണ്. അതുകൊണ്ട് ആവാം മനുഷ്യനെ സ്‌നേഹിക്കുന്ന പോലെ പ്രകൃതിയെയും പക്ഷികളെയും മൃഗങ്ങളെയും ഒക്കെ കൂടെ കൂട്ടാന്‍ കഴിയുന്നത്’ സംവിധായകന്‍ ഭദ്രന്റെ വാക്കുകളാണിത്. ഇക്കഴിഞ്ഞ ദിവസമാണ് ‘മോഹന്‍ലാല്‍ ഒരു ആവാസ വ്യൂഹം’ എന്ന പേരില്‍ ഒരു ക്യാരിക്കേച്ചര്‍ വീഡിയോ ഇറങ്ങിയിരുന്നത്. മോഹന്‍ലാലും ഓമന മൃഗങ്ങളും ഒന്നിച്ചുള്ള ക്യാരിക്കേച്ചര്‍ ആയിരുന്നു ആ വീഡിയോയില്‍ ഉള്ളത്. ഭാര്യക്കും മക്കള്‍ക്കും പുറമേ പത്തോളം വളര്‍ത്തു മൃഗങ്ങളാണ് മോഹന്‍ലാലിനൊപ്പം അതില്‍ ഉണ്ട്. ക്യാരിക്കേച്ചര്‍ മനോഹരമായ ഒരു ഡോക്യുമെന്ററിയിലൂടെയാണ് പ്രേക്ഷകരിലേക്ക് […]
നേരത്തിനും പ്രേമത്തിനും ശേഷം ഏഴ് വര്‍ഷം കഴിഞ്ഞ് വീണ്ടും അല്‍ഫോണ്‍സ് പുത്രന്‍; ഗോള്‍ഡ് പ്രേക്ഷക പ്രതികരണം ഇങ്ങനെ
പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘ഗോള്‍ഡ്’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോള്‍ഡ്. അതുകൊണ്ട് തന്നെ ഗോള്‍ഡിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകരും. പൃഥ്വിരാജും അല്‍ഫോന്‍സ് പുത്രനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം തിയേറ്ററില്‍ എത്തിയതോടെ അഭിപ്രായങ്ങള്‍ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. ആദ്യ ഭാഗത്തെ ലാഗിങ്ങ് ഒഴിച്ച് നിര്‍ത്തിയാല്‍, ചിത്രം മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം. നേരവും പ്രേമവും […]
‘നേരവും പ്രേമവും പോലെ ഗോള്‍ഡിനും കുറവുകളുണ്ട്’ ; കണ്ടിട്ട് അഭിപ്രായം പറയണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍ഡ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമായ ഗോള്‍ഡ് ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. നായികയായി നയന്‍താരയും എത്തുന്നു. അല്‍ഫോണ്‍സ് ഇന്നലെ രാത്രി ആരാധകര്‍ക്കായി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ മുന്‍കാല സിനിമകളായ പ്രേമവും നേരവും പോലെ തന്നെ ഗോള്‍ഡും എല്ലാം തികഞ്ഞതല്ലെന്നും അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ […]
തരുണ്‍ മൂര്‍ത്തി ചിത്രം ‘സൗദി വെള്ളക്ക’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി! ചിത്രം ഡിസംബറില്‍ തിയേറ്ററില്‍
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൗദി വെള്ളക്ക’. ഇപ്പോള്‍ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലര്‍ പുറത്തിറക്കിയത്. വ്യത്യസ്തത നിറഞ്ഞ ആശയം കൊണ്ടും വേറിട്ട പ്രൊമോഷന്‍ രീതികള്‍ കൊണ്ടും ഇതിനോടകം തന്നെ ചിത്രം ജനശ്രദ്ധ നേടി. ചിത്രം ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തും. ഒരു സാമൂഹിക ആക്ഷേപഹാസ്യമായി ഒരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ് തുടങ്ങി നിരവധി പ്രമുഖ […]
ശാലിനി ഇന്‍സ്റ്റഗ്രാമില്‍, പ്രിയതമനൊപ്പം ആദ്യ ചിത്രം; ആവേശത്തോടെ വരവേറ്റ് ആരാധകര്‍
വിവാഹത്തിന് ശേഷം സിനിമാരംഗത്ത് നിന്നും വിട്ടുന്നിന്നെങ്കിലും ശാലിനി എന്ന നടിയെ മലയാളികള്‍ക്ക് അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല. ബേബി ശാലിനി എന്ന പേരില്‍ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ താരമായിരുന്നുശാലിനി. ഫാസില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തില്‍ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. കൂടാതെ, കുഞ്ചാക്കോ ബോബന്‍ നായകനായ അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ മിനിയേയും, നിറത്തിലെ സോനയേയും മലയാളികള്‍ക്ക് അത്ര വേഗം മറക്കാനാവില്ല. പിന്നീട് ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച […]
ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളുടെ കുഴപ്പം എന്താണ്?; ഭദ്രന്‍ വെളിപ്പെടുത്തുന്നു
മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് ഭദ്രന്‍. അതില്‍ മോഹന്‍ലാല്‍- ഭരതന്‍ കൂട്ടുകെട്ടില്‍, 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. സ്ഫടികത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുന്നു. ഇപ്പോഴിതാ, ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളുടെ കുഴപ്പമെന്താണെന്ന് തുറന്നു പറയുകയാണ് ഭദ്രന്‍. നല്ല കഥകള്‍ ഉണ്ടാകാത്തതാണ് ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളുടെ പ്രശ്‌നമെന്നാണ് ഭദ്രന്‍ പറയുന്നത്. മോഹന്‍ലാല്‍ നൈസര്‍ഗിക പ്രതിഭയുള്ള നടനാണെന്നും, ആ പ്രതിഭ എവിടെയും പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, മോഹന്‍ലാല്‍ നല്ല സിനിമകളിലൂടെ […]
റിലീസിനു മുന്നേ ‘ഗോള്‍ഡ്’ 50 കോടി ക്ലബില്‍! പൃഥ്വിരാജിന്റെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ്
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍ഡ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമായ ഗോള്‍ഡ് ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തുകയാണെന്ന സന്തോഷവാര്‍ത്തയാണ് വരുന്നത്. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. നായികയായി നയന്‍താരയും എത്തുന്നു. അതുകൊണ്ട് തന്നെ ഗോള്‍ഡില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഉള്ളത്. അതേസമയം, പൃഥ്വിരാജിന്റെ കരിയറിലെ ഉയര്‍ന്ന പ്രീ റിലീസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ്. അമ്പത് കോടിയലിധികം ചിത്രം പ്രീ റിലീസ് […]
‘കടബാധ്യത പറഞ്ഞപ്പോള്‍, വീട്ടുജോലിക്കാരിയുടെ 4 ലക്ഷത്തിന്റെ കടം നയന്‍താര വീട്ട’; വിഘ്‌നേഷിന്റെ അമ്മ
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയേയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും അടുത്തിടെയാണ് വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ഇരട്ടകുട്ടികളുടെ അച്ഛനമ്മമാരായത്. ഇത് സോഷ്യല്‍മീഡിയയിലടക്കം വലിയ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴിതാ, നയന്‍താരയെ ആവോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവന്റെ അമ്മ മീന കുമാരി. ‘താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ദയയും കരുതലുമുള്ള ഒരാളാണ് നയന്‍താരയെന്നാണ് മീനാ കുമാരി പറഞ്ഞത്. ബുദ്ധിമുട്ട് പറഞ്ഞ് ആര് പോയാലും അവരെ […]
‘അവതാര്‍ 2’ ന് കേരളത്തില്‍ വിലക്ക്; തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘അവതാര്‍ 2’. എന്നാല്‍ പ്രേക്ഷകരെ ഏറെ വിഷമത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. കേരളത്തിലെ തിയേറ്ററുകള്‍ അവതാര്‍ 2 പ്രദര്‍ശിപ്പിക്കില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പറയുന്നത്. വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുകയാണെന്നും, നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അവരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫിയോക് വ്യക്തമാക്കി. അതേസമയം, കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം മൂന്നാഴ്ചയെങ്കിലും പ്രദര്‍ശിപ്പിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. എന്നാല്‍ അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാനദണ്ഡം 50.50 എന്നതാണ്. അത് ലംഘിക്കുന്ന […]
‘കടുവാക്കുന്നേല്‍ കുറുവാച്ചന്റെ അച്ഛന്റെ വേഷം മലയാളത്തിലെ സീനിയര്‍ സൂപ്പര്‍സ്റ്റാര്‍ ചെയ്താല്‍ നന്നായിരിക്കും’; പൃഥ്വിരാജ്
തിയേറ്ററില്‍ എത്തുന്നതിന് മുന്‍പേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ. അദ്ദേഹം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ചിത്രമായിരുന്നു അത്. ഒട്ടേറെ നിയമ പോരാട്ടങ്ങള്‍ നടത്തിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കടുവക്കുന്നേല്‍ കുര്യച്ചനായി ചിത്രത്തില്‍ പൃഥ്വിരാജ് നിറഞ്ഞു നില്‍ക്കുകയായിരുന്നു. സിനിമയിലെ പ്രമേയം എന്നത്.. പാലാ പട്ടണത്തിലെ പ്രമാണിമാരായ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോയുടെ കഥയാണ്. കുടമറ്റം ഇടവകയിലെ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോ പിന്നീട് […]