‘ആര്‍ക്കോ പറ്റിയ അബദ്ധം’; ‘ഹരികൃഷ്ണന്‍സില്‍’ രണ്ട് ക്ലൈമാക്സ് വന്നതിനെ കുറിച്ച് മമ്മൂട്ടി പറയുന്നു
1998ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണന്‍സ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചാവ്ല, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു അത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹന്‍ലാലും നിറഞ്ഞാടിയ ചിത്രം, മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുകയാണ്. ഹരിയും കൃഷ്ണനും സ്‌നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്‌സുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം […]
ബോളിവുഡിനെ അമ്പരപ്പിച്ച് ‘ദൃശ്യം 2’! 200 കോടി കളക്ഷന്‍ നേടി മുന്നോട്ട്
മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി അഭിനയിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അജയ് ദേവ്ഗണാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി ഷേമിടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടിയിലധികം കളക്ഷന്‍ നേടി എന്നതാണ് പുതിയ വാര്‍ത്ത. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന്‍ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. […]
കേരള വിഷന്‍ അവാര്‍ഡ് വിതരണം നടന്നു ; മികച്ച നടൻ ഉണ്ണി മുകുന്ദൻ ; മികച്ച സംവിധായകന്‍ വിനയന്‍
കേരള വിഷന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഫിലിം അവാര്‍ഡ് വിതരണവും മെഗാ ഷോയും കൊച്ചി സിയാല്‍ കണ്‍െവന്‍ഷന്‍ സെന്ററില്‍ നടന്നു. കേരള വിഷന്റെ സാരഥികള്‍ പതിനഞ്ച് ദീപങ്ങള്‍ കൊളുത്തിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മികച്ച സിനിമയായി തെരഞ്ഞെടുത്തത് പത്തൊമ്പതാം നൂറ്റാണ്ട് ആണ്. ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച നടനുള്ള അവാര്‍ഡ് സിജു വില്‍സണും[പത്തൊമ്പതാം നൂറ്റാണ്ട്] ഉണ്ണി മുകുന്ദനും[മേപ്പടിയാന്‍] പങ്കുെവച്ചു. മികച്ച […]
ആദിശങ്കറിന് ഇത് രണ്ടാം ജന്മം! എട്ട് ലക്ഷം രൂപയിലധികം വരുന്ന ചികിത്സ ചിലവ് ഏറ്റെടുത്ത് ദുല്‍ഖറിന്റെ’വേഫെറര്‍ – ട്രീ ഓഫ് ലൈഫ്’!കൈയ്യടിച്ച് ആരാധകര്‍
പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന മഹാനടനാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമാജീവിതം ഇന്നും സജീവമായി തുടരുകയാണ്. പ്രമേയത്തിലെ പുതുമയും വ്യത്യസ്തതയുമാണ് ഇന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. കൂടാതെ, പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ മലയാള സിനിമയില്‍ ഏറെയാണ്. അതുപോലെ, മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ നിരവധി പാവങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. ഇപ്പോള്‍ അത്‌പോലുള്ളൊരു വാര്‍ത്തയാണ് സോഷ്യല്‍ […]
‘ രാജമൗലി തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്താണോ ചെയ്തത് അത് മലയാളത്തിന് വേണ്ടി ചെയ്യണം’ ; പൃഥ്വിരാജ്
നിലപാടുകള്‍ കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ ഇഷ്ടതാരമാണ് പൃഥ്വിരാജ്. പൃഥ്വിരാജിന് തുടക്കം മുതലെ മികച്ച സ്വീകാര്യതയായിരുന്നു സിനിമ രംഗത്ത് നിന്നും ലഭിച്ചത്. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ ‘പുതിയ മുഖം’ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിരുന്നു, അതിന് ശേഷം യംഗ് സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും സംവിധാന കുപ്പായമണിയുകയും […]
വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ അധികൃതർ ഇറക്കിവിട്ടു
വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കി. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം നടന്നത്. ഷൈനിന്റെ പുതിയ ചിത്രമായ ഭാരത സര്‍ക്കസിന്റെ ദുബായ് പ്രമോഷന്‍ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം. എന്നാല്‍ നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട എയര്‍ലൈന്‍സ് അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്നു പുറത്താക്കുകയായിരുന്നു. ഷൈന്‍ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ […]
‘തന്നെ എല്ലാവരും ചതിക്കുകയാണ്, കൂടെ നിന്നവര്‍ കാലുവാരി’; നടന്‍ ബാല
ഉണ്ണിമുകുന്ദനെതിരെയുള്ള ആരോപണത്തിന് പിന്നാലെ വീണ്ടും മറുപടിയുമായി ബാല രംഗത്ത്. എനിക്ക് എത്ര കോടിയുടെ ആസ്തിയുണ്ടെന്ന് അറിയാമോ? ഉണ്ണി മുകുന്ദന്റെ കാശ് കിട്ടിയിട്ട് വേണ്ട തനിക്ക് ജീവിക്കാനെന്നും, ഉണ്ണി മുകുന്ദന്‍ പണം തന്നില്ലെന്ന് പറഞ്ഞ് എന്റെ വീട്ടില്‍ പരാതിയുമായി വന്നവരൊക്കെ ഇപ്പോള്‍ കാല് വാരിയെന്നും ബാല പറയുന്നു. ഇപ്പോഴും ഉണ്ണി എന്റെ നല്ല സുഹൃത്താണ്. പക്ഷേ പാവങ്ങളെ പറ്റിക്കരുത്. ഉണ്ണി പണം തന്നില്ലെന്ന് പറഞ്ഞ് രാത്രി ഒരു മണിക്ക് എന്റെ വീട്ടിലേക്ക് ആളുകള്‍ വന്നിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോള്‍ കാലുവാരിയെന്നും […]
‘എമ്പുരാനില്‍ മുണ്ടോണോ ധരിക്കുന്നത്, നോര്‍ത്തിന്ത്യന്‍ താരം അതിഥി വേഷത്തില്‍ എത്തുമോ’; സംശയങ്ങളെ കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍
‘കാന്താര’ സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിവച്ചതെന്ന് പൃഥ്വിരാജ് സുകുമാരന്‍. ഫിലിം കംപാനിയന്റെ അഭിമുഖത്തിനിടെയാണ് കാന്താര എന്ന സിനിമ ചര്‍ച്ച വിഷയമായത്. വിവിധ ഇന്‍ഡസ്ട്രികളില്‍ കഴിവു തെളിയിച്ച താരങ്ങളും സംവിധായകരുമായിരുന്നു ഫിലിം കംപാനിയന്‍ ഷോയില്‍ പങ്കെടുത്തത്. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വലിയ ബജറ്റിലുള്ള സിനിമകള്‍ വേണമെന്നില്ല എന്നാണ് കാന്താരയുടെ വിജയം സൂചിപ്പിക്കുന്നതെന്ന് രാജമൗലി പറഞ്ഞപ്പോള്‍ താരങ്ങളുടെ സ്‌റ്റൈലോ പേരോ ഒന്നുമല്ല ഒരു പാന്‍ ഇന്ത്യന്‍ സിനിമ നിര്‍ണയിക്കുന്നതെന്ന് പൃഥ്വിരാജും പറഞ്ഞു. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന […]
‘കാന്താര’ സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു’ ; എസ്എസ് രാജമൗലി
തെലുങ്ക് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് എസ്എസ് രാജമൗലി. 2009ല്‍ തിയേറ്ററില്‍ എത്തിയ മഗധീര, 2012ല്‍ തിയേറ്ററില്‍ ഈച്ച, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ബാഹുബലി എന്നിവ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് മഗധീര എന്ന സിനിമ തെലുങ്ക് ചലച്ചിത്ര രംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു. ധീര ദി വാരിയര്‍ എന്ന പേരില്‍ ചിത്രം കേരളത്തിലെ തിയേറ്ററുകളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. പിന്നീട് 2016ല്‍ ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം ബാഹുബലി ദി കണ്‍ക്ലൂഷന്‍ സംവിധാനം ചെയ്തു. […]
ബാലയുടെ ആരോപണത്തിൽ ഉണ്ണിമുകുന്ദന് പിന്തുണയുമായി ബിജെപി നേതാവ് ശങ്കു ടി. ദാസ്
‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ബാല നടത്തിയ ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ച താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്, ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നാണ് നടന്‍ ബാലയുടെ ആരോപണം. എന്നാല്‍ ബാല ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ, ബാല പറയുന്നത് ശരിയല്ലെന്നും തനിക്കും സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കും പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. തൊട്ടു പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍ […]