03 Mar, 2026
1 min read

95 ദിവസത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ദുല്‍ഖര്‍ സല്‍മാന്‍ ; “കിംഗ് ഓഫ് കൊത്ത” ഉടന്‍ തിയേറ്ററുകളിലേക്ക്

ഭാഷാഭേദമന്യേ വിജയത്തിളക്കത്തില്‍ നില്‍ക്കുകയാണ് ദുല്‍ഖര്‍. തെലുങ്കില്‍ ‘സീതാ രാമ’വും ബോളിവുഡില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ ദുല്‍ഖറിന് നേടിക്കൊടുത്ത ആരവങ്ങള്‍ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്. ഇതിനെല്ലാം ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ എത്തുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. പ്രഖ്യാപനം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം. ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത […]

1 min read

1000 കോടി പിന്നിട്ട് ഷാരൂഖ് ചിത്രം ‘പഠാന്‍’ ; ഇത് വിമര്‍ശകര്‍ക്കുള്ള മറുപടിയെന്ന് ആരാധകര്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ഭാഷാഭേദമെന്യെ സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കി. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാന്‍ സ്വന്തമാക്കി കഴിഞ്ഞത്. ഇപ്പോഴിതാ ഇതുവരെയുള്ള കണക്ക് പ്രകാരം ഷാരൂഖ് ചിത്രം 1000 കോടി […]

1 min read

‘നല്ല രസമായി കണ്ടിരിക്കാവുന്ന നീറ്റ് എന്റെര്‍റ്റൈനര്‍, സര്‍പ്രൈസ് ക്യാമിയോയും കൊള്ളാം’; വാത്തി സിനിമയെക്കുറിച്ച് പ്രേക്ഷകന്‍

തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ പോരാടുന്നൊരു അധ്യാപകനും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. യുവാക്കളേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് സിനിമയെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്‌നാടിന് പുറമെ ആഗോള ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് […]

1 min read

‘ധനുഷ് എന്ന അഭിനേതാവിന്റെ എക്കാലത്തെയും മികച്ച വേഷമായിരിക്കും വാത്തിയിലേത്’; പ്രേക്ഷകന്റെ കുറിപ്പ്

തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്‌നാടിന് പുറമെ ആഗോള ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 51 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള […]

1 min read

‘വൈകാരിക നിമിഷങ്ങള്‍ കൊണ്ടും, ഗൂസ് ബമ്പ്‌സ് നിമിഷങ്ങള്‍ കൊണ്ടും ചിത്രം മുന്നേറുന്നു’ ; വാത്തി സിനിമയെക്കുറിച്ച് പ്രേക്ഷകന്റെ കുറിപ്പ്

തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ പോരാടുന്നൊരു അധ്യാപകനും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. യുവാക്കളേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് സിനിമയെടുത്തിരിക്കുന്നത്. കോളിവുഡിലെ ഈ വര്‍ഷത്തെ ഹിറ്റുകളുടെ നിരയില്‍ ചിത്രം ഇടംപിടിക്കുമെന്നാണ് റിലീസ് ചെയ്ത […]

1 min read

യുവ ജനങ്ങളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ച് “വാത്തി”

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത തമിഴ് ചിത്രം വാത്തി 17നാണ് തിയേറ്ററില്‍ റിലീസിനെത്തിയത്. തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ പോരാടുന്നൊരു അധ്യാപകനും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. യുവാക്കളേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ […]

1 min read

ഷാരൂഖിന്റെ പഠാന്‍ 1000കോടിയിലേക്ക് ; ആഗോള ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത്

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാന്‍ സ്വന്തമാക്കി കഴിഞ്ഞത്. ഈ […]

1 min read

പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രം ‘കടുവ’ തമിഴിലേക്ക് ; റിലീസ് തിയതി പ്രഖ്യാപിച്ചു

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കടുവ’. ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകനായെത്തിയത്. വന്‍ പ്രതികരണമാണ് പൃഥ്വിരാജ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്ര കൂടിയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ വിളയാട്ടം, ഷാജി കൈലാസ് എന്ന മാസ് സംവിധായകന്റെ മെഗാ മാസ് തിരിച്ചുവരവ് എന്നെല്ലാമായിരുന്നു സിനിമകണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ […]

1 min read

‘മോഹന്‍ലാലിലെ നടന്റെ സൂക്ഷ്മാഭിനയം എന്തെന്ന് പഠിക്കാന്‍ പറ്റിയ ചലച്ചിത്രവിഷ്‌ക്കാരമാണ് രാജശില്പി’ ; കുറിപ്പ് വായിക്കാം

നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഡാന്‍സ്. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ ലാല്‍ പല സിനിമകളിലും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് രാജശില്‍പ്പി, കമലദളം എന്നിവ. അക്കൂട്ടത്തില്‍ പാദമുദ്രയിലെ കാവടിയാട്ടവും, വാനപ്രസ്ഥത്തിലെ ഭാവഭിനയവും ഉള്‍പ്പെടുത്താം. ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്ത ഡാന്‍സുകളും മോഹന്‍ലാല്‍ അനായാസം […]

1 min read

കുഞ്ചാക്കോ ബോബന്‍ വില്ലനോ.. നായകനോ ? ; ‘പകലും പാതിരാവും’ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പകലും പാതിരാവും’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 3ന് ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും. തിങ്കളാഴ്ച്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ.യു. മോഹന്‍, ദിവ്യദര്‍ശന്‍, സീത, അമല്‍ നാസര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അതോടൊപ്പം നിര്‍മ്മാതാവ് കൂടിയായ ഗോകുലം […]