സ്ത്രീകളെ നയിക്കാൻ അധ്യക്ഷ ചുമതല നടി ശ്വേത മേനോന്; താരസംഘടന ‘അമ്മ’യില്‍ ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചു
ജോലി സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന അക്രമങ്ങളെയും , ചൂഷങ്ങണളെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോട് കൂടെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ അധ്യക്ഷയായി നടി ശ്വേത മോനോനെ തെരെഞ്ഞെടുത്തു. രചന നാരായണന്‍കുട്ടി, കുക്കു പരമേശ്വരന്‍, മാല പാര്‍വ്വതി എന്നിവരെ അംഗങ്ങളായും നിയമിച്ചു. ഒരു വനിത അഭിഭാഷകയെ കൂടി കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്നും നിലവിൽ പുറത്തിറക്കിയ സർക്കുലറിൽ പ്രതിപാദിക്കുന്നു.മലയാള സിനിമ മേഖലയിലെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നൽകിയപ്പോൾ […]
അനൂപ് മേനോനെ പരസ്യമായി വെല്ലുവിളിച്ച് അവതാരകൻ ജീവ ജോസഫ്; 21 ഗ്രാംസിൻ്റെ പോസ്റ്ററൊട്ടിക്കൽ ചലഞ്ച് വൈറൽ
മലയാളികളുടെ പ്രിയപ്പെട്ട നടൻ അനൂപ് മേനോനെ പരസ്യമായി വെല്ലുവിളിച്ച് എത്തിയിരിക്കുകയാണ് അവതാരകനും നടനുമായ ജീവ ജോസഫ്. അനൂപ് മേനോൻ നായകനായെത്തുന്ന 21 ഗ്രാംസ് എന്ന സിനിമയുടെ പോസ്റ്റർ ഒട്ടിക്കാനാണ് വെല്ലുവിളിച്ചിരിക്കുന്നത്. നവാഗതനായ ബിബിൻ കൃഷ്ണ എഴുതി സംവിധാനം ചെയ്ത് മാർച്ച് 18ന് തിയറ്ററുകളിലെത്തുന്ന ക്രൈം ത്രില്ലർ സിനിമയാണ് 21 ഗ്രാംസ്. റിനീഷാണ് സിനിമ നിർമ്മിക്കുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അനൂപ് മേനോനേയും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെയും ചാലഞ്ച് ചെയ്യുന്ന ജീവയുടെ വീഡിയോ ഇതിനോടകം വൈറലായി മാറി. […]
“പടം റൊമ്പ സെമ്മയാ ഇറുക്ക്”!!; തമിഴ്നാട്ടിലും വമ്പൻ ഹിറ്റായി ‘ഭീഷ്മ പർവ്വം’; പോസിറ്റീവ് റിവ്യൂസ്
അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ സിനിമയാണ് ഭീഷ്മപർവ്വം. മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ സിനിമ ഇതിനോടകം ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ നേടുകയും ചെയ്തു. മധ്യകേരളത്തിലെ അഞ്ഞൂറ്റി എന്ന ഒരു കുടുംബത്തിൻ്റെ കഥ പറയുന്ന സിനിമയേയും മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രത്തെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ ഇറങ്ങിയ ദിവസം തന്നെ സോഷ്യൽ മീഡിയയിൽ കടുത്ത ഡീഗ്രേഡിങ് നടന്നെങ്കിലും സിനിമ വിജയ കുതിപ്പിലേക്ക് തന്നെ എത്തി. കേരളത്തിനു പുറത്തും സിനിമയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ തമിഴ്നാട്ടിലെ […]
#SRK+ : ബാക്കിയുള്ളവർ മറ്റ് ott പ്ലാറ്റ്ഫോമുകളെ ആശ്രയിച്ച് പോകുമ്പോൾ സ്വന്തമായി ott സൃഷ്ടിച്ചു കിംഗ് ഖാൻ
ബ്രാന്‍ഡ് മൂല്യത്തില്‍ രാജ്യത്തെ സെലിബ്രിറ്റികളില്‍ അഞ്ചാമതാണ് ലോകത്തെ എല്ലാവരുടേയും പ്രിയങ്കരനായ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. 5000 കോടിക്ക് മുകളില്‍ ആസ്തിയാണ് താരത്തിന് ഉള്ളത്. 2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന്റെ പരാജയത്തോടെ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ വന്‍ തിരിച്ചുവരവിനൊരുങ്ങുന്നുണ്ട് താരം. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. ദീപിക പദുകോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയും […]
‘കേരളത്തില്‍ നടപ്പില്ല, എന്റെ ആ ആഗ്രഹം തമിഴ് നാട്ടിലേ നടക്കൂ’: ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു..
മലയാളികളുടെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍ . സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സുപ്പര്‍താര പദവിയിലെത്താന്‍ ദുല്‍ഖറിന് സാധിച്ചു. കുറുപ്പ് എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങിയ മലയാള ചിത്രം. റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ എന്ന താരത്തിന്റെ പുതിയ ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 18ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസാവുന്നത്. ഡാന്‍സ് കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഹേ സിനാമിക’ യാണ് ദുല്‍ഖറിന്റെ ഒടുവില്‍ […]
മമ്മൂട്ടിയേക്കാൾ ഇരട്ടി പ്രതിഫലം മോഹൻലാലിന്, പിന്നാലെ ദുൽഖറും ഫഹദും; മലയാളം സൂപ്പർതാരങ്ങളുടെ പ്രതിഫല കണക്കുകൾ അറിയാം
സിനിമാ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചെല്ലാം എല്ലാക്കാലത്തും വാര്‍ത്തകള്‍ വരാറുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാരാണ് എന്നറിയാനാണ് മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കാറുള്ളത്. പണ്ടത്തെക്കാലത്ത് സിനിമാ താരങ്ങളെ വണ്ടിചെക്കുകളൊക്കെ നല്‍കി ഒരുപാട് പറ്റിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കളി അങ്ങനെയല്ല. പറഞ്ഞ തുക കയ്യില്‍ കിട്ടിയശേഷം മാത്രമാണ് താരങ്ങള്‍ അഭിനയിക്കാന്‍ ലൊക്കേഷനില്‍ എത്തുകയുള്ളൂ എന്ന അവസ്ഥയാണ്. ആദ്യകാലങ്ങളില്‍ മറ്റ് ഭഷകളിലെ സിനിമകളെ അപേക്ഷിച്ച് മലായാള സിനിമ ഒരുപാട് പിന്നിലായിരുന്നു. മലയാളത്തില്‍ പ്രതിഫലം വളരെ കുറവായിരുന്നു. എന്നാലിന്ന് നിരവധി ചിത്രങ്ങളാണ് ബിഗ് […]
‘അനൂപ് മേനോൻ 50 ശതമാനം മോഹന്‍ലാൽ അനുകരണം’: പ്രേക്ഷകൻ ഇട്ട കമന്റിന് അനൂപ് മേനോന്റെ മറുപടി ഇങ്ങനെ..
വ്യത്യസ്തവും , പുതുമയുള്ളതുമായ കഥാപാത്രങ്ങങ്ങളിലൂടെ കടന്ന് വന്ന് മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച നടനാണ് അനൂപ് മേനോൻ . 2002 -ല്‍ കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേയ്ക്ക് കാൽവെപ്പ് നടത്തുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, നായക വേഷങ്ങളിലും അനൂപ് മേനോൻ നിറഞ്ഞു നിൽക്കുകയായിരുന്നു. ട്രാഫിക് , തിരക്കഥ, കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, വിക്രമാദിത്യന്‍, പാവാട തുടങ്ങി നിരവധി സിനിമകളിൽ പ്രധാന വേഷം കൈകാര്യം ചെയ്‌തു. കേവലം അഭിനയം […]
‘രക്ഷകനായി മോഹൻലാൽ!!’; വിവാദമാകുന്ന ‘ദ കാശ്മീർ ഫയൽസ്’ സധൈര്യം സ്വന്തം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് മോഹൻലാൽ; ഇനിമുതൽ കൂടുതൽ തിയേറ്ററുകളിലേക്ക്
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത മാർച്ച് 11 ന് ഇന്ത്യയിലെ തീയേറ്ററുകളിലെത്തിയ സിനിമയാണ് ‘ദ കാശ്മീർ ഫയൽസ്’. 1990 അഞ്ചരലക്ഷത്തോളം കാശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്ത കഥയാണ് സിനിമയിൽ പറയുന്നത്. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ നിരവധി എതിർപ്പുകൾ വന്നിരുന്നു. കേരളത്തിൽ സിനിമ പ്രദർശിപ്പിക്കാൻ രണ്ട് തീയറ്ററുകൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ സിനിമയ്ക്ക് പൂർണ്ണ പിന്തുണ നൽകി നടൻ […]
‘ബിഗ് ബിയിലെ ബിജോയ് ഭീഷമയിൽ അമിയുടെ രൂപത്തിൽ?’; കഥാപാത്ര സാമ്യങ്ങൾ ചർച്ചയാകുന്നു..
തിയേറ്ററില്‍ രണ്ടാംവാരവും ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്ന അമല്‍ നീരദ് മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഭീഷ്മപര്‍വം. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഭീഷ്മ പര്‍വം 50 കോടി ക്ലബിലും ഇടം പിടിക്കുകയുണ്ടായി. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൊവിഡ് കാലത്തിന് ശേഷം തിയേറ്ററില്‍ എത്തിയ ഏറ്റവും ഹിറ്റ് ചിത്രമാണിത്. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 3ന് […]
“മോഹൻലാലിനെക്കാൾ ഇഷ്ടം മമ്മൂട്ടിയെ, അതിന് വ്യക്തമായ കാരണങ്ങളുണ്ട്” എന്ന് ബിഷപ്പ് ഡോ. വർഗീസ് മാർ കൂറിലോസ്
മലയാളി പ്രേക്ഷർക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ബിഷപ് ഡോ . ഗീവർഗീസ് മാർ കൂറിലോസ്. യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ കൂടിയായ അദ്ദേഹം വൈദികനെന്ന തൻ്റെ പദവിയിൽ ഇരുന്നുകൊണ്ടു തന്നെ വ്യത്യസ്ത വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിൽ യാതൊരു വിധ മടിയും കാണിക്കാത്ത വ്യക്തി കൂടിയാണ്. രാഷ്ട്രീയം , സിനിമ , കല, സാഹിത്യം, കായികം തുടങ്ങിയ സമകാലിക വിഷയങ്ങളിളെല്ലാം അദ്ദേഹം തൻ്റെ നിലപാട് വ്യകത്മാക്കി മുൻപും രംഗത്ത് വന്നിട്ടുണ്ട്. സഭയുടെ ചട്ടകൂടുകൾക്കിടയിൽ നിന്ന് പ്രവർത്തിക്കാതെ തൻ്റെ […]