‘പ്രായമായില്ലേ? വെറുതെ ഉറങ്ങുന്ന റോളേ ഇനി മമ്മൂട്ടിക്ക് പറ്റൂ’ എന്ന് ഹേറ്റേഴ്‌സ്; ചുട്ടമറുപടി നൽകി ആരാധകന്റെ വൈറൽ പോസ്റ്റ്
മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകീട്ടായിരുന്നു പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഉച്ചമയക്കത്തില്‍ വിശ്രമിക്കുന്ന കഥാപാത്രങ്ങളെയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഒരു മിനിറ്റ് ആറ് സെക്കന്‍ഡുള്ള ടീസറില്‍ ഏറ്റവും അവസാനമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിര്‍മ്മാണക്കമ്പനിയുടെ പേരിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നര്‍മത്തിന്റെ […]
ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ത്രില്ലർ ‘21 ഗ്രാംസ്’: സംവിധായകന് അഭിമാനിക്കാൻ കഴിയുന്ന മികച്ച സിനിമ
അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകൻ ബിബിൻ കൃഷ്ണ സംവിധനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് “21 ഗ്രാംസ് “. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. സിനിമയുടെ പ്രിവ്യൂവിന് ശേഷം ചിത്രത്തിൻ്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ . സിനിമ പ്രേക്ഷകർക്ക് വ്യത്യസ്‍തവും,മികച്ചതുമായ അനുഭൂതി സമ്മാനിക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ മുന്നേ പറഞ്ഞത് . ചിത്രത്തിൻ്റെ പോസ്റ്ററും, മറ്റും പങ്കുവെച്ചപ്പോൾ തന്നെ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സിനിമയെകുറിച്ചുള്ള ചർച്ചകൾക്ക് ചൂടേറുമ്പോൾ ചിത്രത്തിൻ്റെ നിർമ്മാതാവ് റിനീഷിനോട് […]
“കൂതറ” സിനിമ പേരുകളെ ഉദാഹരണമാക്കി നടൻ സിദ്ധീഖ് പറഞ്ഞ പ്രസ്താവന ശ്രദ്ധേയം
ഏതൊരു സിനിമയെ സംബന്ധിച്ചിടത്തോളവും അതിൻ്റെ പേര് വളരെ നിർണായക ഘടകമാണ്. പലപ്പോഴും സിനിമയോ , അതിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ചോ നമ്മുക്ക് അറിയില്ലെങ്കിലും സിനിമയെ ഓർമ്മിച്ചെടുക്കാൻ സാധിക്കുന്നത് അതിന് നൽകിയിരിക്കുന്ന പേരിലൂടെയാണ്. സിനിമകൾക്ക് നൽകുന്ന പേരുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ ഒരു നടൻ പറഞ്ഞിരിക്കുന്ന വാക്കുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നടൻ സിദ്ധീഖിൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. സിദ്ധിഖിൻ്റെ വാക്കുകൾ ഇങ്ങനെ … സിനിമയ്ക്ക് പേര് നൽകുന്നതിൽ വലിയ കാര്യമുണ്ടെന്നും, പേര് കേൾക്കുമ്പോൾ തന്നെ നമ്മുക്ക് സിനിമ […]
വയനാട് ആദിവാസി വിഭാഗത്തിന്റെ കഷ്ടപ്പാടുകൾ ചൂണ്ടിക്കാട്ടി രാജ്യസഭയിൽ തീപ്പൊരി അവകാശ പ്രസംഗം നടത്തി സുരേഷ് ഗോപി എംപി
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് സുരേഷ് ഗോപി. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കും സുരേഷ്‌ഗോപി അദ്ദേഹത്തിന്റെ വേരുറപ്പിച്ചു കഴിഞ്ഞു. എംപി കൂടിയായ ഇദ്ദേഹം തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത ഒരാളാണ്. തന്റെ കയ്യിലെ പണമിടുത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ മനസിനുടമയാണ് അദ്ദേഹം. എംപി എന്ന നിലയില്‍ തനിക്ക് കിട്ടുന്ന അവസരങ്ങളൊന്നും തന്നെ പാഴാക്കാതെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. സുരേഷ് ഗോപി എന്തൊക്കെ ചെയ്താലും അതെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അദ്ദേഹത്തിന് ആരാധകരും അത്രയധികമാണ്. […]
മമ്മൂട്ടി ചെയ്യേണ്ടത് മോഹൻലാൽ ചെയ്തതും അല്ലാതെയുമുള്ള ചില സിനിമകളെ പരിചയപ്പെടാം
സിനിമയെ സംബന്ധിച്ചിടത്തോളം ചില സന്ദർഭങ്ങളിലെല്ലാം നമ്മൾ കേട്ടിട്ടുള്ള കാര്യമാണ് ഒരു നടനെ വെച്ച് ചെയ്യാനിരുന്ന സിനിമ പിന്നീട് അയാളെ ഏൽപ്പിക്കാതെ മറ്റൊരാളെ വെച്ച് പൂർത്തികരിച്ചു എന്നത്. പലപ്പോഴും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും , അതിനുള്ള കാരണം എന്താണെന്നും നമ്മളിൽ പലരും ചിന്തിക്കാറുണ്ട്. ഒന്നുകിൽ നടന്മാരുടെ അസൗകര്യം കൊണ്ടാവാം, അല്ലെങ്കിൽ കഥാപാത്രങ്ങളോടോ , തിരക്കഥയോടുള്ള താൽപര്യകുറവായിരിക്കാം. മലയാള സിനിമയിലെ മിക്ക നടന്മാരും ഇത്തരത്തിൽ സിനിമകളിൽ നിന്ന് പിന്മാറുകയും പിന്നീട് മറ്റു നടന്മാരെ വെച്ച് സിനിമ നിർമ്മിക്കുകയും ചെയ്‌തിട്ടുണ്ട്. പലപ്പോഴും […]
‘80 കോടി’ ക്ലബ്ബിൽ ‘ഭീഷ്മ പർവ്വം’: ആഘോഷമാക്കി ആരാധകർ; അനൗദ്യോഗിക റിപ്പോർട്ട് പുറത്ത്
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ ഭീഷ്മപര്‍വ്വം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. അമ്പത് കോടി കളക്ഷന്‍ പിന്നിട്ട ഈ ചിത്രം മോഹന്‍ലാല്‍ ജീത്തുജോസഫ് ടീമിന്റെ ദൃശ്യം എന്ന ചിത്രത്തേയും മറികടന്ന് കുതിക്കുകയാണ്. റിലീസ് ചെയ്ത ഒരാഴ്ച്ചക്കുള്ളിലായിരുന്നു ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നോടിയത്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മറ്റു സംസ്ഥാന കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബംഗളൂരു, കര്‍ണാടക, മംഗളൂരു, മൈസൂരു, കുന്താപുര എന്നിവിടങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് […]
‘നൻപകൽ നേരത്ത് മയക്കം തൂങ്ങി’ മമ്മൂട്ടിയും കൂട്ടരും; ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി സിനിമ ‘നൻപകൽ നേരത്ത് മയക്കം’ ടീസർ യൂട്യൂബിൽ ഹിറ്റ്
സിനിമാ പ്രേമികളും നിരൂപകരും മമ്മൂട്ടി ആരാധകരും ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര – കഥാപാത്രമാക്കി ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’. ഇന്നത്തെ ദിവസം (18/03/2022) ലോകം ‘സ്ലീപ് ഡേ’ അഥവാ നിദ്രാ ദിനമായി ആചരിക്കുകയാണ്. ഇതേ ദിവസം തന്നെ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ടീസറിൽ വളരെ സിംബോളിക്ക് ആയിട്ടുള്ള രംഗങ്ങളാണ് കാണിച്ചിരിക്കുന്നത്. വേൾഡ് സ്ലീപ് ഡേ […]
‘എമ്പുരാൻ’ ഉടൻ! വളരെ ശ്രെദ്ധിച്ച് തിരക്കഥ തയ്യാറാക്കാൻ മുരളി ഗോപി തയ്യാറെടുക്കുന്നു?
ലാല്‍ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് മുരളി ഗോപി. ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനെന്ന മേല്‍വിലാസം മാത്രമായിരുന്നു അന്ന് മുരളി ഗോപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത തിരക്കഥാകൃത്തുമായി മുരളി ഗോപി മാറുകയായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തി ബോക്‌സ്ഏഫീസില്‍ തരംഗം സൃഷ്ടിച്ച ലൂസിഫര്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് മുരളീഗോപി തിരക്കഥ രചിച്ചു. ഇപ്പോഴിതാ എമ്പുരാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ […]
“ദൈവം അനുഗ്രഹിച്ച് വിട്ട ഒരു കലാകാരനാണ് മോഹൻലാൽ ”: മഞ്ജു വാര്യർ മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരത്തെ അറിയപ്പെടുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുകയായിരുന്നു താരം. വർഷങ്ങൾക്കു ശേഷം ഹൗ ഓൾഡ് ആർ യൂ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയപ്പോഴും മലയാളികൾ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. രണ്ടാം വരവിൽ ലുക്കിലും ഭാവത്തിലും അടിമുടി മാറിയ മഞ്ജുവിനെയാണ് മലയാളികൾ കണ്ടത്. ഇപ്പോൾ മലയാളത്തിലെ മികച്ച താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ. സഹോദരൻ മധു വാര്യർ സംവിധാനം […]
“ഞാൻ കടുത്ത മമ്മൂക്ക ആരാധകനാണ്, അദ്ദേഹത്തെ കണ്ടുമുട്ടിയത് ജീവിതത്തിൽ വഴിത്തിരിവായി”: തുറന്നു പറഞ്ഞ് നടൻ സുരാജ് വെഞ്ഞാറമൂട്
മലയാളികൾ ഹൃദയത്തിലേറ്റിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളിലൂടെയാണ് താരം സിനിമയിലെത്തിയത്. തിരുവനന്തപുരം മേഖലയിലെ ഒരു പ്രത്യേക തരം ഭാഷ അവതരിപ്പിച്ചുകൊണ്ടാണ് താരം മലയാളികളുടെ ഹൃദയത്തിൽ കയറിക്കൂടിയത്. ഹാസ്യ കഥാപാത്രമായി അരങ്ങേറ്റം കുറച്ചെങ്കിലും പിന്നീട് സ്വഭാവ നടനായിട്ടാണ് സുരാജ് വെഞ്ഞാറമൂട് തിളങ്ങിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരമടക്കം താരം സ്വന്തമാക്കുകയും ചെയ്തു. മമ്മൂട്ടി നായകനായി, അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ, മമ്മൂട്ടിക്ക് പ്രത്യേകതരം ശൈലി പറഞ്ഞു കൊടുത്തതിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് സിനിമ മേഖലയിൽ […]