22 Jul, 2025
1 min read

‘ലാലേട്ടന് ഇന്നും ആ ഫയർ ഉണ്ട്; സ്‌ക്രിപ്റ്റിന് അനുസരിച്ച് ഓടാനും ചാടാനും മണ്ണില്‍ ഇഴയാനും മടി ഇല്ലാതെ തയ്യാറാവുന്ന നടനാണ് മോഹന്‍ലാല്‍’; ആരാധകരുടെ കുറിപ്പ് ശ്രദ്ധനേടുന്നു

ആറാട്ട് സിനിമയെക്കുറിച്ചും മോഹന്‍ലാലിന്റെ അഭിനയ മികവിനെക്കുറിച്ചും കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം ജില്ലാ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്. തീയറ്ററില്‍ ഫാന്‍സ് ഷോകളിലും മറ്റും വലിയ ഓളം സൃഷ്ടിച്ച സിനിമയാണ് ആറാട്ട്. ആദ്യദിനം തന്നെ ചിത്രം വലിയ പ്രേക്ഷക പ്രതികരണം നേടി. ലാലേട്ടന്‍ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രേക്ഷകര്‍ തീയറ്ററില്‍ നിന്നും ഇറങ്ങി വന്നത് തന്നെ. അണിയറ പ്രവര്‍ത്തകരും സമാനമായ പ്രതികരണങ്ങള്‍ നടത്തുകയുണ്ടായി. മോഹന്‍ലാല്‍ എന്ന മഹാനടനോടുള്ള ആദരവും അദ്ദേഹത്തിന്റെ അഭിനത്തോടുള്ള ആത്മാര്‍ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോള്‍ കോട്ടയം മോഹന്‍ലാല്‍ ഫാന്‍സ് […]

1 min read

‘വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് സുരേഷ് ഗോപിയെ വിമർശിക്കുന്നത്’; മേജർ രവിക്ക് പറയാനുള്ളത്

ഇന്ത്യന്‍ ആര്‍മി ഓഫീസറായി റിട്ടയേര്‍ഡ് ആയതിന് ശേഷം മലയാള സിനിമാ ലോകത്തേക്ക് സംവിധായകനായാണ് മേജര്‍ രവി എത്തുന്നത്. പിന്നീട് അഭിനേതാവായും നിര്‍മ്മാതാവായും പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999-ല്‍ റിലീസായ ‘മേഘം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു. മേജര്‍ രവി 2002-ല്‍ രാജേഷ് അമനക്കരക്കൊപ്പം പുനര്‍ജനി എന്ന സിനിമ സംവിധാനം ചെയ്തു. മോഹന്‍ലാലിനെ നായകനാക്കി ‘കീര്‍ത്തിചക്ര’ എന്ന സിനിമ സംവിധാനം ചെയ്തു. സൈനിക പശ്ചാത്തലത്തില്‍ […]

1 min read

ഭീഷ്മയുടെ കളക്ഷൻ റെക്കോർഡ് തകർക്കാൻ ഒരു ടെലിഗ്രാമിനും കഴിഞ്ഞില്ലെന്ന് തുറന്നടിച്ച് നടൻ അനൂപ് മേനോൻ

ഒരു കാലത്ത് പുതിയതായി ഇറങ്ങുന്ന സിനിമകൾ കാണണമെങ്കിൽ ഒന്നുകിൽ പടം തിയേറ്ററിൽ പോയി കാണുക,അല്ലെങ്കിൽ പതിയെ ചിത്രം ടിവിയിലോ, കൈയിൽ സിഡി ലഭിക്കുമ്പോഴോ കാണുക എന്നതായിരുന്നു പതിവ്. എന്നാൽ സാങ്കേതിക വിദ്യ വല്ലാതെ വളർന്നു പന്തലിച്ചതോടു കൂടെ സിനിമ മേഖലയിലും അനുദിനം നിരവധി മാറ്റങ്ങൾ പ്രകടമായി തുടങ്ങി. അവയിൽ എടുത്തു പറയേണ്ട മാറ്റങ്ങളിൽ ഒന്നാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നായ ടെലിഗ്രാമിൽ ഉൾപ്പടെ സിനിമകൾ വേഗത്തിൽ കാണുവാനുള്ള സൗകര്യം വന്നു തുടങ്ങിയത്. തിയേറ്ററുകളിൽ റിലീസാവുന്ന ചിത്രങ്ങളിൽ വളരെ വേഗത്തിൽ […]

1 min read

‘കെജിഎഫിനേക്കാള്‍ വലുത് വന്നാലും ഭീഷ്മ പര്‍വ്വം തന്നെ ബെസ്റ്റ്’ ; മാലാ പാര്‍വ്വതിയുടെ കമന്റ് വൈറല്‍

ബിഗ് ബി എന്ന കള്‍ട്ട് ക്ലാസിക്ക് പുറത്തിറങ്ങി പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും കൈകോര്‍ത്ത സിനിമയാണ് ഭീഷ്മ പര്‍വ്വം. തിയേറ്ററുകളില്‍ ആരവം തീര്‍ത്ത ഭീഷ്മ പര്‍വ്വത്തെപോലൊരു മറ്റൊരു ചിത്രവും ഈ അടുത്തിറങ്ങിയിട്ടില്ല. റിലീസ് ചെയ്തതിന് പിന്നാലെ നിരവധി റെക്കോര്‍ഡുകള്‍ ഭീഷ്മപര്‍വ്വം നേടിക്കഴിഞ്ഞു. ചിത്രം റിലീസ് ചെയ്ത് നാല് ദിവസംകൊണ്ട് 8 കോടി നേടി. 50 കോടി ക്ലബിലും 75 കോടി ക്ലബിലും ഇപ്പോള്‍ 80 കോടി ക്ലബിലും ഇടം നേടിക്കഴിഞ്ഞു. ചിത്രത്തെക്കുറിച്ച് പുറത്തിറങ്ങുന്ന ഓരോ […]

1 min read

“ലൂസിഫർ മികച്ച മലയാള സിനിമ, മോഹൻലാലിനോട് കൂടുതലിഷ്ടം”; തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരൺ

ഇന്ത്യയിലാകെ ആരാധകരുള്ള നടന്‍ ആണ് മോഹന്‍ലാല്‍, അഥവാ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍. ബോളിവുഡ് അടക്കമുള്ള ഇന്ത്യയിലെ പല സിനിമാ ഇന്‍ഡസ്ട്രിയിലെയും താരങ്ങളടക്കം മോഹന്‍ലാല്‍ ഫാന്‍സാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ലൂസിഫര്‍ തനിയ്ക്ക് വളരെ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് നടന്‍ രാംചരണ്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഇന്റര്‍വ്യൂവിന് ഇടയ്ക്കാണ് രാംചരണ്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. തന്റെ അച്ഛന്‍ ലൂസിഫര്‍ റീ മേക്ക് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് രാംചരണിന്റെ […]

1 min read

‘KGF v/s BEAST’!!; ഒരേസമയം MOST AWAITED പടങ്ങൾ കൊമ്പുകോർക്കുന്നു

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് യാഷ് നായകനായെത്തുന്ന കെജിഎഫ് ചാപ്റ്റര്‍ 2, ദളപതി വിജയ് നായകനായെത്തുന്ന ബീസ്റ്റും. ഈ രണ്ട് ചിത്രങ്ങളുടേയും റിലീസ് സംബന്ധിച്ച് ആരാധകര്‍ ഏറെ സംശയത്തിലായിരുന്നു. എന്നാലിപ്പോഴിതാ ഏവരേയും ഞെട്ടിച്ചുകൊണ്ട് രണ്ട് ചിത്രങ്ങളുടെയും റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് ചിത്രങ്ങളും ഒരേ സമയം തിയേറ്ററിലെത്തുന്നുവെന്ന വാര്‍ത്തയാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡായി എത്തുന്ന കെജിഎഫ് 2വിനെ ഏറ്റുമുട്ടാന്‍ ബീസ്റ്റും എത്തുകയാണ്. വിജയിയുടെ ബീസ്റ്റ് കെജിഎഫിനൊപ്പം എത്തുന്നതോടെ ഫാന്‍ പവര്‍ […]

1 min read

ത്രില്ലര്‍ സിനിമകളുടെ തമ്പുരാൻ ജീത്തു ജോസഫിനെ ത്രില്ലടിപ്പിച്ച് 21 ഗ്രാംസ് മികച്ച വിജയത്തിലേയ്ക്ക്

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്.  തൻ്റെ സിനിമകളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തത കൊണ്ടു വരുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്താറുണ്ട്. ജയരാജ് സംവിധാനം ചെയ്ത ബീഭത്സം എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. അതിനുശേഷം ജീത്തു ജോസഫ് തിരക്കഥ രചിച്ച് സ്വതന്ത്രമായി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ സിനിമ ഡിക്ടറ്റീവ് 2007ൽ റിലീസ് ചെയ്തു. ഡിക്ടറ്റീവ് മികച്ച അഭിപ്രായം നേടി. തുടർന്ന് നിരവധി മികച്ച ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 2013 – […]

1 min read

“അഭിനയമാണ് എന്റെ പ്രൊഫഷൻ എന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല”: മോഹൻലാൽ ഒരിക്കൽ ഒരഭിമുഖ വേളയിൽ തുറന്നുപറഞ്ഞത്

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ കിരീടമില്ലാത്ത രാജാവെന്നും മോഹന്‍ലാലിനെ വിശേഷിപ്പിക്കാറുണ്ട്. ദൃശ്യം, ഒപ്പം, പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ 50 കോടിയും 100 കോടിയും 200 കോടിയും ബോക്‌സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയില്‍ നാലുപതിറ്റാണ്ടായി തന്റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര ഇപ്പോഴും വളരെ നല്ല രീതിയില്‍ തുടരുകയാണ്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മലയാള സിനിമാലോകത്തിലേക്കെത്തിയത്. 1978ല്‍ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന സിനിമയാണ് മോഹന്‍ലാല്‍ എന്ന മലയാളികളുടെ അഭിമാനമായ താരത്തിന്റെ […]

1 min read

‘IRREPLACEABLE’ മമ്മൂക്ക, ‘MOST STYLISH’ ദുൽഖർ, ‘SUPER HERO’ ടോവിനോ; ഭാവന ഇഷ്ടനടന്മാരെ കുറിച്ച് തുറന്നു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേക രീതിയിലുള്ള സംസാര ശൈലിയും ചിരിയുമൊക്കെ തന്നെയാണ് ഭാവനയെ കൂടുതൽ ശ്രദ്ധേയമാക്കി മാറ്റിയത്. ഇപ്പോഴിതാ അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമ മേഖലയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. മലയാളത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ ഇപ്പോഴും സജീവമാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ഫോളോവേഴ്സും ഉണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുമ്പോൾ മലയാളത്തിലെ […]

1 min read

‘ഭീഷ്മ പർവ്വ’ത്തെ കടത്തി വെട്ടി ‘21 ഗ്രാംസ്’; ബുക്ക്‌ മൈ ഷോയിൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത്

വലിയ തരത്തിലുള്ള പ്രെമോഷനുകളൊന്നുമില്ലാതെ തിയേറ്ററിൽ പ്രേക്ഷകർക്ക് മുൻപിലെത്തിയ ചിത്രമാണ് “21 ഗ്രാംസ് “. റിലീസായി കുറഞ്ഞ ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അനൂപ് മേനോൻ നായകനായി എത്തിയ ചിത്രമാണ് 21 ഗ്രാംസ്. മികച്ച പ്രേക്ഷക അഭിപ്രായം നേടി സിനിമ തിയേറ്ററുകളിൽ നിന്ന് അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. അതേസമയം, “ബുക്ക് മൈ ഷോയിൽ ” ചിത്രത്തിന് മികച്ച റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് […]