‘തന്നെ കുറിച്ചുള്ള സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറില്ല’ ; മോഹൻലാൽ പറയുന്നു
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന വിശേഷങ്ങളും, താരത്തെ സംബന്ധിക്കുന്ന വാർത്തകളും, ഇന്റെർവ്യൂകളെല്ലാം നിമിഷ നേരം കൊണ്ട് പ്രേക്ഷക ശ്രദ്ധയാകർഷിക്കാറുമുണ്ട്. അൽപ്പം വായനയും, എഴുത്തും, യാത്രകളുമെല്ലാം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് മോഹൻലാൽ. അദ്ദേഹത്തിൻ്റെ ബ്ലോഗുകളെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ വെച്ച് അദ്ദേഹത്തോട് ബ്ലോഗുകൾ മുന്നേ പ്ലാൻ ചെയ്താണോ താങ്കൾ എഴുതാറുള്ളത് എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഒരിക്കലുമല്ല. അങ്ങനെ പ്ലാൻഡ് ആയി എഴുതാറില്ല. […]
‘നടൻ മമ്മൂട്ടി ആടിത്തിമിര്‍ത്ത കണ്ണ് തള്ളിപ്പോകുന്ന അഭിനയ നിമിഷങ്ങള്‍’; രോമം എഴുന്നേറ്റ് നില്‍ക്കുന്ന ട്രിബ്യൂട്ട് വീഡിയോ
മമ്മൂട്ടി എന്ന മഹാനടനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. അദ്ദേഹം സമ്മാനിച്ചിട്ടുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരിക്കലും പകരം വെയ്ക്കാനാകാത്തതാണ്. ഇതെല്ലാം ഒരുമിച്ച് കാണുന്നത് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചയാണ്. മമ്മൂട്ടിയുടെ എല്ലാ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അഭിനയ മുഹൂര്‍ത്തങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് ഒരു ട്രിബ്യൂട്ട് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് പ്രണവ് ശ്രീ പ്രസാദ് എന്നയാള്‍. ഒരു നടന് ഇതില്‍പ്പരം മാസ്സ് ആകാനും കാണികളെ കരയിക്കാനും രസിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും സാധിക്കില്ല എന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിലെ ലുക്കോട് […]
‘പ്രകൃതി ദുരന്തം പോലെ മമ്മൂട്ടിച്ചിത്രങ്ങൾ കൂട്ടത്തോടെ കടപുഴകി വീണപ്പോൾ പിടിച്ചു നിർത്തയ സിനിമ ന്യൂ ഡൽഹി’; ഡെന്നീസിന്റെ ഓർമകളിൽ ഷിബു ചക്രവർത്തി
‘ഈറൻ സന്ധ്യ’ എന്ന സിനിമയിലൂടെ തിരക്കഥയെഴുതി മലയാള വെള്ളിത്തിരയിലേക്ക് കടന്നു വന്ന തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരു പിടി നല്ല സിനിമകൾ മലയാളത്തിനു സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ടെന്നിസിന്റെ ഓർമ്മകൾ പങ്കു വെച്ചു കൊണ്ട് ഷിബു ചക്രവർത്തി കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അദ്ദേഹത്തിൻ്റെ ന്യൂഡൽഹി എന്ന എക്കാലത്തെയും ഹിറ്റ് സിനിമയെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിനെ ഓർക്കുമ്പോൾ എപ്പോഴും മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന രണ്ട് […]
‘ആ മമ്മൂട്ടി – മുരളി പടങ്ങൾ കണ്ട് കണ്ണ്നിറഞ്ഞു’ ; തുറന്ന് പറഞ്ഞ് ന്യൂസ് റീഡർ അഭിലാഷ് മോഹനൻ
വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ കേരളത്തിലെ മുഖ്യധാര മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് അഭിലാഷ് മോഹനൻ. അദ്ദേഹം നയിക്കുന്ന ചാനൽ ചർച്ചകൾക്കും, സംവാദങ്ങൾക്കും വലിയ പിന്തുണയാണ് കാഴ്ചക്കാരിൽ നിന്നും ലഭിക്കുന്നത്. ചാനൽ ചർച്ചകളിൽ അതിഥികളായി എത്തുന്ന വലിയ രാഷ്ട്രീയ നേതാക്കളെ ഉൾപ്പടെ ഉരുളയ്ക്ക് ഉപ്പേരി വിധം മറുപടി കൊടുത്താണ് തൻ്റെ സംവാദങ്ങളിലും , ചർച്ചകളിലും വ്യത്യസ്ഥനായി അദ്ദേഹം നിലകൊള്ളുന്നത്. ജനങ്ങൾക്ക് പ്രിയപ്പെട്ട മാധ്യമപ്രവർത്തകനെ ട്രോളന്മാരും പലപ്പോഴും ഒരു ഹീറോ പരിവേഷം നൽകി തങ്ങൾക്കിടയിൽ പ്രതിഷ്ഠിക്കാൻ ശ്രദ്ധ […]
പ്രയാസമുള്ള ‘നൃത്തം – കോമഡി’ രണ്ടും അനായാസം വഴങ്ങുമെന്ന് മോഹൻലാൽ കാണിച്ചുതന്ന ചിത്രം ‘കമലദളം’ റീലീസായിട്ട് ഇന്നേക്ക് 30 വർഷങ്ങൾ തികയുകയാണ്…
മലയാളത്തിലെ എവെർഗ്രീൻ ഹിറ്റ് സിനിമയായ കമലദളം പിറന്നിട്ട് 30 വർഷങ്ങൾ പിന്നിടുകയാണ്. മോഹൻലാൽ നായകനായ എക്കാലത്തെയും ക്ലാസിക് ഹിറ്റ് സിനിമകളിലൊന്നാണ് കമലദളം. മോഹൻലാൽ എന്ന നായക നടൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല് കൂടിയായിരുന്നു ഈ സിനിമ. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ ലോഹിതദാസിന്റെ കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സിനിമയാണ് കമലദളം. 1992 റിലീസ് ചെയ്ത സിനിമ നൂറു ദിവസങ്ങളിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മോഹൻലാൽ, മോനിഷ, പാർവ്വതി, വിനീത്, നെടുമുടി വേണു, മുരളി തുടങ്ങിയവരാണ് സിനിമയിലെ […]
ZEE5 ഒടിടിയിൽ ALL – TIME RECORD VIEWERSHIP നേടി അജിത് ചിത്രം ‘വലിമൈ’ സ്ട്രീമിങ് ആരംഭിച്ചു
ZEE5 സ്ട്രീമിൽ റിലീസ് ചെയ്‌ത അജിത് കുമാറിൻ്റെ ചിത്രം ‘വലിമൈയ്ക്ക് ‘ ഗംഭീര തുടക്കം. ചിത്രം ZEE5 – ൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ വമ്പൻ റെക്കോർഡ് സൃഷ്ടിച്ചു. 100M സ്ട്രീമിംഗ് മിനിറ്റുകൾ. നിരവധി വ്യത്യസ്ത ഭാഷ ഫീച്ചർ ചിത്രങ്ങളും,ഒറിജിനലുകളും സ്ട്രീം ചെയ്യുന്ന പകരം വെക്കാനില്ലാത്ത ഒടിടി പ്ലാറ്റ്ഫോമായ ZEE5, തങ്ങളുടെ പ്രേക്ഷകരുടെ ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി അജിത് കുമാറിൻ്റെ ആക്ക്ഷൻ ചിത്രം ‘വലിമൈ’ […]
‘താരരാജാവ് മോഹൻലാലിന് ഒന്ന് കാലിടറിയാൽ അടിക്കാൻ ഓങ്ങി നിൽക്കുന്നത് കാട്ടുകള്ളൻമാരുടെ വലിയ നിരയാണ്’; കുറിപ്പ് വൈറൽ
മലയാളത്തിൻ്റെ നടന വിസ്മയം മോഹൻലാലിനെ കുറിച്ച് ഒരു ആരാധകൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വർഷങ്ങളായി മലയാളികളുടെ ഹൃദയത്തിൽ തനതായ സ്ഥാനം നേടിയെടുത്ത താരമാണ് മോഹൻലാൽ. സ്വാഭാവികമായ അഭിനയം തന്നെയാണ് താരത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. കണ്ണുകൾ കൊണ്ട് മാത്രം അതി മനോഹരമായി അഭിനയിക്കാൻ താരത്തിന് കഴിയും. അടുത്തിടെ മോഹൻലാലിനെ പല സിനിമകൾക്കും വിമർശനങ്ങൾ നേരിടേണ്ടി വന്നു. അതിനെക്കുറിച്ചും, മോഹൻലാലിൻ്റെ ഉയർച്ചയെ കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്. ഒന്നു കാലിടറിയാൽ അടിക്കാൻ ഓങ്ങി നിൽക്കുന്ന കാട്ടുകള്ളന്മാരുടെ […]
“അന്ന് കണ്ട ആളല്ലേ താൻ” ; 15 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണയോട് ചോദിച്ചു; ഞെട്ടിപ്പോയ നിമിഷത്തെ കുറിച്ച് നടി വീണ
അമൽനീരദ് – മമ്മൂട്ടി സൗഹൃദത്തിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഭീഷ്മ പർവ്വം. ചിത്രത്തിൽ ജെസ്സി എന്ന കഥാപാത്രത്തെ മനോഹരമാക്കിയ താരമാണ് വീണ നന്ദകുമാര്‍. ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രത്തിൻ്റെ ഭാര്യയായിട്ടാണ് ജെസി എന്ന കഥാപാത്രമായി വീണ പ്രേക്ഷകർക്ക് ഇടയിലേയ്ക്ക് എത്തുന്നത്. സ്‌ക്രീനിൽ മാത്രമായിരുനില്ല പ്രേക്ഷകർക്ക് ഇടയിലും വലിയ രീതിയിൽ ആ കഥാപാത്രം ഇടം നേടി. സിനിമയിലെ വളരെ കുറഞ്ഞ രംഗങ്ങളിൽ മാത്രമാണ് വീണ ഉള്ളതെങ്കിലും മികച്ച വേറിട്ട അഭിനയ രീതികളിലൂടെ കഥാപാത്രത്തിൻ്റെ […]
‘തൈപ്പറമ്പില്‍ അശോകനെ മലര്‍ത്തിയടിച്ച ‘പപ്പയുടെ സ്വന്തം അപ്പൂസ്’; ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഒരു സിനിമാകഥ
മലയാളികളുടെ ഒരിക്കലും മറക്കാനാകാത്ത ചിത്രമാണ് യോദ്ധ. ഈ സിനിമയിലെ അരിശുമൂട്ടില്‍ അപ്പുക്കുട്ടന്റെയും തൈപ്പറമ്പില്‍ അശോകന്റെയും ഡയലോഗുകള്‍ പറയാത്ത മലയാളികള്‍ ഉണ്ടാകില്ല. ഒടുവില്‍ ഉണ്ണികൃഷ്ണനാണ് മറ്റൊരു താരം. മലയാളിയെ ഒരുപാട് ചിരിപ്പിച്ച ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ചിത്രം പക്ഷേ, റിലീസ് ചെയ്തപ്പോള്‍ അത്ര വലിയ കൊമേഷ്യല്‍ ഹിറ്റ് ആയിരുന്നില്ല. ശശിധരന്‍ ആറാട്ടുവഴി തിരിക്കഥയെഴുതി സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് യോദ്ധ. ദി ഗോള്‍ഡന്‍ ചൈല്‍ഡ് എന്ന ചിത്ത്രതിനെ ആസ്പദമാക്കിയായിരുന്നു ഇത്. എ ആര്‍ റഹ്‌മാന്‍ സംഗീതം […]
‘ഒറ്റ ദിവസംകൊണ്ട് 233 കോടി’!!; ചരിത്രം കുറിച്ച് ആർ.ആർ.ആർ
കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിലെ തീയേറ്ററുകളിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ആർ ആർ ആർ. ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് എസ് രാജമൗലിയാണ് ആർ ആർ ആർ സംവിധാനം ചെയ്തിരിക്കുന്നത്. രാം ചരൺ തേജയും ജൂനിയർ എൻടിആറും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആലിയ ഭട്ടും, അജയ് ദേവ് ഗണ്ണും സിനിമയിൽ അതിഥി കഥാപാത്രങ്ങളിലൂടെ എത്തുന്നുണ്ട്. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത പാൻ ഇന്ത്യൻ സിനിമയ്ക്ക് ആരാധകരുടെ ഇടയിൽ നിന്നും […]