20 Jul, 2025
1 min read

ഒടിടി റിലീസിന് പിന്നാലെ ഗൂഗിൾ സെർച്ചിൽ ട്രെൻഡിങായി ‘ഭീഷ്മ പർവ്വം’ ; ഡിസ്‌നി + ഹോട്സ്റ്റാറിലും മൈക്കിളപ്പൻ തരംഗമാകുന്നു

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം വലിയ വിജയമാണ് നേടികൊണ്ടിരിക്കുന്നത്.  തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച ശേഷമെത്തിയ ഈ ചിത്രം തിയേറ്ററുകള്‍ക്കും വലിയ നേട്ടമാണ് സമ്മാനിച്ചത്. തീയേറ്ററുകളില്‍ തരംഗമായി മാറിയ ഭീഷ്മ പര്‍വ്വം ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. ഇന്നലെയായിരുന്നു ഭീഷ്മ പര്‍വ്വം ഒടിടി […]

1 min read

“ത്രില്ലർ സിനിമയാണ്.. കൂടുതൽ പറയുന്നില്ല..” ; ‘കെട്ട്യോളാണെന്റെ മാലാഖ സംവിധായകൻ’ നിസാം ബഷീറും, മെഗാസ്റ്റാർ മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുമ്പോൾ

മെഗാസ്റ്റാർ മമ്മൂട്ടിയും യുവ സംവിധായകൻ നിസാം ബഷീറും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ഷൂട്ടിങ്ങുമായി സഹകരിക്കുന്നതിനായി ഏപ്രിൽ – 3 നാണ് മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുക. ‘കെട്ട്യോളാണെൻ്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായി തീർന്ന സംവിധായകനാണ് നിസാം ബഷീർ. മലയാളി പ്രേക്ഷകർ ഏറെ സന്തോഷത്തോടെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ‘കെട്ട്യോളാണെൻ്റെ മാലാഖ’. മമ്മൂട്ടിയും, നിസാം ബഷീറും ഒരു ചിത്രത്തിലൂടെ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുക വളരെ മികച്ച ഔട്ട് പുട്ട് ആയിരിക്കുമെന്ന […]

1 min read

അദ്ദേഹം രണ്ട് അടി അടിച്ച് ‘ഗുഡ് ഫിസിക്ക്’ എന്ന് പറഞ്ഞപ്പോള്‍ ശരിക്കും സ്വര്‍ഗ്ഗലോകത്ത് ആയിപ്പോയി; അര്‍ണോള്‍ഡിനെ കണ്ട അനുഭവം പങ്കുവെച്ച്‌ അബുസലീം

വര്‍ഷങ്ങളായി നമ്മള്‍ ആരാധിക്കുന്ന മനുഷ്യനെ കാണാന്‍ വേണ്ടി ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുക, അവസാനം സാധിക്കില്ല എന്ന അവസ്ഥ എത്തുമ്പോള്‍ അദ്ദേഹം നേരിട്ട് ഇങ്ങോട്ട് വന്ന് സംസാരിക്കുക… സിനിമയിലൊക്കെ കാണാന്‍ കഴിയുന്ന ഇത്തരത്തിലുള്ള ഒരു സീനാണ് നടന്‍ അബുസലിമിന്റെ ജീവിതത്തില്‍ ഉണ്ടായത്. ഹോളിവുഡ് സൂപ്പര്‍താരം അര്‍ണോള്‍ഡ് ഷ്വാസ്നെഗറിന്റെ കട്ട ഫാനാണ് അബുസലിം. അര്‍ണോള്‍ഡിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ സാധിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ അബുസലിം ഒരു അഭിമുഖത്തില്‍. ശങ്കര്‍ സംവിധാനം ചെയ്ത വിക്രം നായകനായ സിനിമയാണ് ഐ. ഈ […]

1 min read

‘മോഹന്‍ലാലിനൊപ്പം ഫോട്ടോയെടുക്കാന്‍ നടിമാരുടെ ക്യൂ, മറ്റൊരു നടന്മാരുടെയും അടുത്ത് കാണാത്ത ഒരു ക്യൂ’ ; ജീജ സുരേന്ദ്രന്റെ അനുഭവം

മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ് ജീജ സുരേന്ദ്രന്‍. 20 വര്‍ഷത്തിലേറെ നിരവധി വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്ന താരമാണ് ജീജ. ഇപ്പോള്‍ സിനിമകളിലും താരം സജീവമാണ്. സമയം, ഇങ്ങനെയും ഒരാള്‍, തിലോത്തമ, കുപ്പിവള, തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ താരങ്ങളായ അമ്പിളിയുടേയും ആദിത്യന്റെയും വിവാഹം നടന്നപ്പോള്‍ ജീജ പറഞ്ഞ വാക്കുകളെല്ലാം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായിരുന്നു. അത് പലതരം വിമര്‍ശനങ്ങള്‍ക്ക് പോലും വഴിതെളിച്ചിരുന്നു. മലയാളികളുടെ പ്രിയ താരമായ മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ […]

1 min read

‘മമ്മൂക്കപോലും പറയാത്ത വാക്കുകള്‍ ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു’ ; അനുഭവം പറഞ്ഞ് മനോജ് കെ ജയന്‍

മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മനോജ് കെ ജയന്‍. നായകനായും വില്ലനായും സഹനടനുമായെല്ലാം സിനിമകളില്‍ ഏറെ കയ്യടി നേടിയിട്ടുണ്ട്. എന്നും വ്യത്യസ്തത പുലര്‍ത്തുന്ന കഥാപാത്രങ്ങളെയാണ് മനോജ് കെ ജയന്‍ അവതരിപ്പിക്കാറുള്ളത്. ദൂരദര്‍ശനിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം തുടങ്ങിയത്. ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത് 1992ല്‍ പുറത്ത് വന്ന സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം […]

1 min read

കൊച്ചിയെ ഇളക്കിമറിച്ച് താര രാജാവ് മോഹൻലാൽ; IFFK കൊച്ചി ഉദ്ഘടനം ഗംഭീരമാക്കി

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. ഇനി അഞ്ച് നാള്‍ മലയാളം മുതല്‍ ലോകം വരെ നീളുന്ന സിനിമാക്കാലമാണ് കൊച്ചിക്കാര്‍ക്ക്. സരിത തിയേറ്ററില്‍വെച്ച് മലയാളികളുടെ താര രാജാവ് മോഹന്‍ലാല്‍ ആണ് മേള ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെ.യുടെ പ്രാദേശിക പതിപ്പാണ് കൊച്ചിയില്‍ നടത്തുന്നത്. ഐ.എഫ്.എഫ്.കെ.യില്‍ പ്രദര്‍ശിപ്പിച്ച 68 സിനിമകള്‍ കൊച്ചിയിലെ മേളയിലും ഉണ്ടാകും. മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് […]

1 min read

“മമ്മൂക്കയ്ക്കല്ല.. എനിയ്ക്കാണ് മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹം” : പൃഥ്വിരാജ് സുകുമാരൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. നടനെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും അദ്ദേഹം തൻ്റെ കഴിവ് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. പലപ്പോഴും സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളുമായി അദ്ദേഹം പ്രേക്ഷർക്ക് മുൻപിൽ എത്തുമ്പോൾ മികച്ച സ്വീകാര്യതയാണ് എല്ലാവരിൽ നിന്നും ലഭിക്കാറുള്ളത്. അഭിപ്രായങ്ങളും, നിലപടുകളും മറയില്ലാതെ തുറന്നു പറയുന്ന താരം സിനിമ മേഖലയിലും തൻ്റെ വ്യത്യസ്ത തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിനോക്കാറുണ്ട്. അത്തരത്തിൽ നടത്തിയ വലിയൊരു പരീക്ഷണം വൻ വിജയമായി തീരുകയായിരുന്നു മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം […]

1 min read

‘വഴിയോരക്കാഴ്ചകളിലെ’ ആന്റണി, ഹാസ്യം, വീരം, പ്രണയം, വില്ലനിസം, നിഷ്കളങ്കത, ക്രൗര്യം….. അങ്ങിനെ ഹീറോയിസത്തിന് വേണ്ട എല്ലാ വിധ ചേരുവകളും ചേരുംപടി ചേർത്ത കഥാപാത്രം

മോഹൻലാൽ ഇതുവരെ വേഷമിട്ട സിനിമകളിലും, അഭിനയിച്ച കഥാപാത്രങ്ങളിലും തൻ്റെ അഭിനയത്തെ മികവുറ്റതാക്കി മാറ്റിയ നിരവധി സിനിമകളുണ്ട്.  എന്നാൽ അദ്ദേഹത്തിൻ്റെ അഭിനയശേഷിയുടെ എല്ലാവിധ ഡയമെൻഷനുകളും ഉൾക്കൊണ്ട് കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു തമ്പി കണ്ണന്താനത്തിൻ്റെ ‘വഴിയോരക്കാഴ്ചകളിലെ’ ആന്റണി എന്ന കഥാപാത്രം. ഹാസ്യം, വീരം, പ്രണയം, വില്ലനിസം, നിഷ്കളങ്കത, ക്രൗര്യം തുടങ്ങി ഒരു ഹീറോയിസത്തിന് വേണ്ടത് എന്തോ അങ്ങനെ എല്ലാം ഇണക്കി ചേർത്തുകൊണ്ടാണ് ഡെന്നീസ് ജോസഫ് ആ കഥാപാത്രത്തെ സൃഷ്ടിച്ചത്. എന്നാൽ വേണ്ട രീതിയിൽ സിനിമാ ആസ്വാദകരുടെ ഇടയിൽ ആ […]

1 min read

മാര്‍ച്ചില്‍ തീയറ്ററുകള്‍ പിടിച്ചടക്കിയത് മമ്മൂട്ടിയുടെ മൈക്കളപ്പന്‍; റെക്കോര്‍ഡ് കളക്ഷനുമായി മുന്നില്‍ ഭീഷ്മപര്‍വ്വം

വളരെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് മാര്‍ച്ച് മാസത്തില്‍ റിലീസ് ചെയ്തത്‌. കോവിഡിന്റെ വലിയൊരു ഇടവേളയ്ക്ക് ശേഷം തീയറ്ററുകളില്‍ സിനിമ എത്തിയതിനൊപ്പം വലിയ പ്രേക്ഷക പിന്തുണ ഓരോ ചിത്രത്തിനും ലഭിക്കുകയും ചെയ്ത മാസമാണ് മാര്‍ച്ച്. അമല്‍നീരദിന്റെ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വമാണ് ഈ മാസത്തെ ഹൈലൈറ്റ്. പ്രതീക്ഷയ്ക്കും അപ്പുറമുള്ള വിജയമാണ് ചിത്രം സമ്മാനിച്ചത്. 18 കോടി രൂപയാണ് ഭീഷ്മ പര്‍വ്വത്തിന്റെ ആകെ ചെലവ്. 90 കോടിയിലധികമാണ് നിലവില്‍ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. മാത്രമല്ല, ആവേശം ഒട്ടും ചോരാതെ ചിത്രത്തിന്റെ പ്രദര്‍ശനം […]

1 min read

മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ച ‘ജോൺപോളിൻ്റെ’ ഇപ്പോഴത്തെ ജീവിതം : ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന് സഹായ അഭ്യർത്ഥനയുമായി ഒരു പറ്റം സുഹൃത്തുക്കൾ

മലയാള ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന നിരവധി തിരക്കഥാകൃത്തുകളുണ്ട്. അവരിൽ പ്രസിദ്ധനായ വ്യക്തിയാണ് തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ. ജോൺപോൾ പുതുശ്ശേരി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1980 – കളുടെ ആരംഭത്തിൽ മലയാളത്തിലെ പേരുകേട്ട നിരവധി സംവിധായകരുമായി ചേർന്ന് നിന്ന് പ്രവർത്തിച്ച് അദ്ദേഹം നൂറിലേറേ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ മികച്ച ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ തിരക്കഥയിൽ പിറന്നവയാണ്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകരുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുവാനുള്ള അവസരവും ഈ കാലയളവിനുള്ളിൽ അദ്ദേഹത്തിന് ലഭിച്ചു. ഓർമയ്ക്കായ്, […]