പ്രേക്ഷകർക്ക് ഏഷ്യാനെറ്റിന്റെ വിഷുകൈനീട്ടമായി ‘മരയ്ക്കാര്‍ : അറബികടലിന്റെ സിംഹം’; സംപ്രേഷണ സമയം പുറത്തുവിട്ടു
മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മരക്കാര്‍;അറബിക്കടലിന്റെ സിംഹം’. വന്‍ ആവേശത്തോടെയാണ് ചിത്രം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. ഇപ്പോള്‍ മിനിസ്‌ക്രീനില്‍ ആദ്യമായി ചിത്രം എത്തുകയാണ്. വിഷുദിനമായ ഏപ്രില്‍ 15 ഉച്ചയ്ക്ക് 2 മണിയ്ക്ക് ഏഷ്യാനെറ്റിലാണ് ചിത്രം സംപ്രേക്ഷണം ചെയ്യുക. വലിയ കുടുംബ പ്രേക്ഷകരുടെ പിന്തുണയുള്ള ചിത്രമാണ് മരയ്ക്കാര്‍. വിഷു ആഘോഷങ്ങള്‍ക്കായി ഒത്തുകൂടുന്ന കുടുംബാംഗങ്ങളുടെ മുന്നിലേയ്ക്കാണ് ഏഷ്യാനെറ്റ് ചിത്രം എത്തിയ്ക്കുന്നത്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി […]
‘മഞ്ജു വാര്യരുടെ അഭിനയം മോഹൻലാലിന്റേതു പോലെയാണ്’; നിർമ്മാതാവ് പി വി ഗംഗാധരൻ
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. നിരവധി സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ തനതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ കാലങ്ങളിൽ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി. തുടർന്ന് ജനപ്രിയനായകൻ ദിലീപുമായുള്ള വിവാഹത്തോടെ താരം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തു. നീണ്ട ഇടവേളയ്ക്കു ശേഷം ഹൗ ഓൾഡ് ആർ യൂ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയപ്പോഴും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് മഞ്ജുവിനെ സ്വീകരിച്ചത്. രണ്ടാം വരവിൽ ലുക്കിലും ഭാവത്തിലും […]
ഒടിയന്റെ ക്ഷീണം തീർക്കാൻ ‘മിഷൻ കൊങ്കൺ’! ; ബിഗ് ബഡ്ജറ്റ് മോഹൻലാൽ സിനിമ ചെയ്യാൻ വീണ്ടും ശ്രീകുമാർ മേനോൻ
സമീപ വര്‍ഷങ്ങളില്‍ മോഹന്‍ലാലിന്റെതായി ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ച് റിലീസ് ചെയ്ത ചിത്രമായിരുന്നു ഒടിയന്‍. പരസ്യചിത്ര സംവിധായകനയാ വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഒടിയന്‍. ഫാന്‍സ് ഷോകളിലും ഇനിഷ്യല്‍ കളക്ഷനുകളിലുമെല്ലാം റെക്കോര്‍ഡായിരുന്നു ഒടിയന്‍ എന്ന ചിത്രം സൃഷ്ടടിച്ചത്. പക്ഷേ സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു ആദ്യ ദിനം മുതല്‍ ലഭിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം ആഴ്ചകള്‍ പ്രദര്‍ശിപ്പിക്കുകയും സാമ്പത്തികവിജയം നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു വാര്‍ത്തയാണ് ഒടിയനു ശേഷം വി എ […]
“ഭീഷ്മ കാണാതെയാണ് ഒന്ന് ടിക്കറ്റ് എടുത്തു നോക്കാൻ മമ്മൂക്ക പറഞ്ഞത്” : അമൽ നീരദിൻ്റെ വെളിപ്പെടുത്തൽ
നിരവധി സംവിധായകർക്കൊപ്പം മമ്മൂക്ക വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഒരു വിശ്വാസത്തിൻ്റെ അടിത്തറയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഭീഷ്മ റിലീസിന് മുന്‍പ് നടന്ന പ്രൊമോഷന്‍ പരിപാടിയ്ക്കിടെ എന്തുകൊണ്ട് ഭീഷ്മയ്ക്ക് ടിക്കറ്റെടുക്കണമെന്ന ഒരാളുടെ ചോദ്യത്തിന് ‘ഒന്ന് ടിക്കറ്റെടുത്ത് നോക്ക്’ എന്ന് അദ്ദേഹം മറുപടി പറയുമ്പോൾ പടം പോലും കാണാതെയാണ് അത്തരത്തിലൊരു മറുപടി നൽകിയതെന്ന് ചിത്രത്തിൻ്റെ സംവിധായകൻ അമൽ നീരദ് പറഞ്ഞു. അങ്ങനെയൊരു മറുപടി അദേഹത്തെ കൊടുക്കാൻ പ്രേരിപ്പിച്ചത് പോലും പടത്തിന് മേൽ അദ്ദേഹത്തിനുള്ള വിശ്വാസമാണെന്നും അമൽനീരദ് ഒരു മുഖ്യാധാര ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ […]
അടുത്ത ബ്രഹ്മാണ്ഡ സിനിമ മഹേഷ് ബാബുവിനോപ്പം!! ; അനൗൺസ് ചെയ്ത് രാജമൗലി
ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണ് എസ് എസ് രാജമൗലി. ഇന്ത്യയിലുടനീളം അദ്ദേഹത്തിന് നിരവധി ആരാധകരും ഉണ്ട്. രാംചരൻ, ജൂനിയർ എൻടിആർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമായ ആർ ആർ ആർ കഴിഞ്ഞ ദിവസങ്ങളിലാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ സിനിമ 243 കോടി കളക്ഷൻ നേടികയും ചെയ്തു. ആരാധകരുടെ ഇടയിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം അടുത്ത രാജമൗലി ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ […]
‘ഞങ്ങളല്ല.. മീശപിരി സിനിമകൾ വന്നതോടെ മോഹൻലാൽ ആകെ മാറി..’ : ശ്രീനിവാസൻ ഇന്നത്തെ സ്റ്റാർ മോഹൻലാലിനെ കുറിച്ച്
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോയാണ് മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ട്. നാടോടിക്കാറ്റ്, പട്ടണപ്രവേശം, തേന്മാവിന്‍ കൊമ്പത്ത്, അക്കരെ അക്കരെ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ സ്വാധീനം ചെലുത്തിയ ജോഡികളാണ് ഇവര്‍. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളികളുടെ മനസില്‍ ഇടം നേടിയവരാണ് ഇരുവരും. ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ട് വളരെ രസകരമായ അനുഭവങ്ങളായും മലയാള സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാലിന് വേണ്ടി അതിമനോഹരമായ തിരക്കഥകളും ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസനും വിജയനും ഇന്നും […]
അമിത വയലൻസ് രംഗങ്ങൾ..!! ; വിജയ്യുടെ ‘ബീസ്റ്റ്’ പ്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്
ദളപതി വിജയ് നായകനായി എത്തുന്ന മാൾ ഹൈജാക്ക് ഡ്രാമ ‘ബീസ്റ്റ്’ എന്ന ചിത്രത്തിൻ്റെ റിലീസ് കുവൈറ്റ് സർക്കാർ നിരോധിച്ചു. അതേസമയം യുഎഇ പോലുള്ള മറ്റ് ചില അറബ് രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുമതിയും നൽകിയിട്ടുണ്ട്. സന്ദർശകരെ ബന്ദികളാക്കിയ ഭീകരർ ചെന്നൈയിലെ ഒരു ഷോപ്പിംഗ് മാൾ ഹൈജാക്ക് ചെയ്യുന്ന ഒരു സാഹചര്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മാളിൽ കുടുങ്ങിയ ചാരനായ ഹീറോ വിജയ്, ഭീകരരെ ഇല്ലാതാക്കി ബന്ദികളെ രക്ഷിക്കാൻ തീരുമാനിക്കുന്നു. അറബ് രാജ്യങ്ങൾ പ്രോത്സാഹിപ്പിക്കാത്ത ഇസ്‌ലാമിക ഭീകരതയാണ് ചിത്രം […]
“ആന്റണി പെരുമ്പാവൂർ നിർബന്ധിച്ച് എഴുതിപ്പിച്ച സിനിമയാണ് സാഗർ എലിയാസ് ജാക്കി” : തിരക്കഥാകൃത്ത് എസ് എൻ സ്വാമി തുറന്നുപറയുന്നു
1984 മെയില്‍ മോഹന്‍ലാലിനെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ സാഗര്‍ ഏലിയാസ് ജാക്കി ഇന്നും മലാളി പ്രേക്ഷകരുടെ വീരനായകനാണ്. മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ നിരയിലേക്കുയര്‍ത്തിയതില്‍ അനിഷേധ്യ സ്ഥാനമാണ് ഇതിലെ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിനുള്ളത്. ഈ ചിത്രമിറങ്ങി 22 വര്‍ഷങ്ങള്‍ക്ക് ശേഷം 2009ല്‍ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന പേരില്‍ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിനൊരു രണ്ടാം ഭാഗം ഇറങ്ങുകയും ചെയ്തിരുന്നു. എസ് എന്‍ […]
‘70 വയസ്സിലും 50കാരന്റെ സൗന്ദര്യം’ കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഡോക്ടർ മനോജ്
മലയാള സിനിമയിലെ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് മമ്മൂട്ടി. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച താരം സനിമയില്‍ അമ്പത് വര്‍ഷവും പിന്നിട്ടുകഴിഞ്ഞു. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നും മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിയെന്നുമാണ് താരത്തെ കുറിച്ച് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയുടെ മുഖത്തേക്ക് നോക്കി പ്രായമിപ്പോള്‍ ശരിക്കും 70 തന്നെയാണോ എന്ന് ചോദിക്കാന്‍ ആരുമൊന്ന് മടിച്ചു നില്‍ക്കും. കാരണം ഫിറ്റ്‌നസിന്റെയും ഗ്ലാമറിന്റെയും കാര്യത്തില്‍ ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരവും പ്രചോദനവുമാണ് മമ്മൂട്ടി എന്ന […]
“എൻ്റെ ആരാധകർക്ക് വേണ്ടി ഇന്നേവരെ ഞാനൊന്നും ചെയ്‌തിട്ടില്ല, എന്നിട്ടും അവരെന്നെ സ്നേഹിക്കുന്നു” : കണ്ണ് നിറയുന്ന വാക്കുകളുമായി നടൻ മമ്മൂട്ടി
മലയാള സിനിമയിലെ മെഗാസ്റ്റാർ എന്നതിന് അപ്പുറത്തേയ്ക്ക് വലിയ ഫാൻ ഫോളോവേഴ്സുള്ള നായകനാണ് മമ്മൂട്ടി. സിനിമ എന്ന ഒരൊറ്റ മേഖലയിൽ മാത്രം ഒതുങ്ങി കൂടി കഴിയാതെ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മികച്ച വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന താരത്തിന് വലുപ്പ – ചെറുപ്പ വ്യത്യാസമില്ലാതെ നിരവധി ആരാധകരുണ്ട്. കഴിഞ്ഞ ദിവസം പോലും ആശുപത്രി കിടക്കയിൽ കഴിയുന്ന തൻ്റെ കുഞ്ഞു ആരാധികയെ കാണുവാനായി അദ്ദേഹം എത്തിയ വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും ഇത്തരം ഇടപെടലുകൾ […]