“മോഹൻലാൽ വില്ലൻ ആകേണ്ട ആളല്ല.. നായകനാണ്..” എന്ന് ആദ്യമേ അറിയാമായിരുന്നു എന്ന് സംവിധായകൻ പ്രിയദർശൻ
മലയാള സിനിമയിലെ ഒരു കാലത്തും ഒഴിച്ചുകൂടാനാവാത്ത ഒരു കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് നേടിയെടുത്തിട്ടുള്ളത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ തുടർച്ചയായി സിനിമകൾ ചെയ്ത ഒരു കാലം പോലും മലയാളസിനിമയ്ക്ക് ഉണ്ടായിരുന്നു. നിരവധി വിജയചിത്രങ്ങൾ മോളിവുഡിൽ പുറത്തിറങ്ങുന്നതിന് ഈ കൂട്ടുകെട്ട് അങ്ങേയറ്റം സഹായകമായിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള സിനിമകളാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയവയിലധികവും. 1988 ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രം പുറത്തിറങ്ങിയത്. രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ, ലിസി […]
വിഷുവിന് ഒന്നും രണ്ടും അല്ല.. മൂന്ന് ഭാഷകളിൽ ‘മരക്കാർ’ ടെലിവിഷൻ പ്രീമിയറായെത്തും
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നായിരുന്നു തിയേറ്ററിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയേറ്ററില്‍ നിന്ന് സിനിമ കണ്ടിറങ്ങിയവരെല്ലാം സമ്മിശ്ര പ്രതികരണമായിരുന്നു പറഞ്ഞത്. ആമസോണ്‍ പ്രൈമിലും ചിത്രം ഇറങ്ങിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മരക്കാര്‍ സ്ട്രീം ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തിയ […]
‘ദൃശ്യം 3’യിൽ സിബിഐ കഥാപാത്രമായി മമ്മൂട്ടിയും!? ; ജീത്തു ജോസഫ് പറയുന്നതറിയാം
മലയാളി പ്രേക്ഷകര്‍ ഹൃദയം കൊണ്ടേറ്റെടുത്ത സിനിമയാണ് 2013-ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം’. ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിച്ച ചിത്രം മലയാളത്തിലെ മികച്ച ത്രില്ലറുകളുടെ ഗണത്തിലുള്ളതാണ്. ജോര്‍ജ്ജുകുട്ടി ധ്യാനത്തിന് പോയ വര്‍ഷമെന്നാണ് സിനിമാലോകത്ത് 2013 അറിയപ്പെട്ടത്. ചിത്രം ഇറങ്ങി 8 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയായിരുന്നു ദൃശ്യം 2. ഒന്നാം ഭഗത്തിന്റെ തുടര്‍ച്ചയായി കഥപറയുന്ന ദൃശ്യം 2ല്‍ ഓരോ നിമിഷത്തിലും തങ്ങളെ പിന്തുടരുന്ന ഈ പ്രഹേളികയെ പ്രതിരോധിക്കുകയാണ് ജോര്‍ജ്ജുകുട്ടിയും കുടുംബവും. […]
“പൊറോട്ടയും ബീഫും പൂനയിൽ കിട്ടില്ല.. കേരളം അങ്ങനെയല്ല..” : അവിയൽ സിനിമയിലെ നായിക കേതകി നാരായണൻ പറയുന്നു
മോഡലിംഗ് രംഗത്ത് നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് കേതകി നാരായണൻ. മഹാരാഷ്ട്രയിലെ അകോലയാണ് താരത്തിന്റെ ജന്മദേശം. യൂത്ത് എന്ന മറാത്തി ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. പഠനത്തിനുശേഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നതിനിടയിൽ മോഡലിൽ രംഗത്തേക്കും അവിടെ നിന്നും അഭിനയ രംഗത്തേക്കും താരം കടന്നു വരികയുണ്ടായി. ഫോമിന, ഫോഗ്, വനിത തുടങ്ങിയ നിരവധി മാസികയുടെ കവർ ഗേളായി താരം ഇതിനോടകം തിളങ്ങി കഴിഞ്ഞു. ഗ്ലാമർ ഫോട്ടോ ഷൂട്ട്കളിലൂടെ ആണ് താരം പലപ്പോഴും ശ്രദ്ധ നേടിയെടുക്കുന്നത്. മറാത്തി […]
“എത്രയും വേഗം മമ്മൂട്ടിയെ കാണണം.. ഒന്ന് കെട്ടിപിടിക്കണം എന്ന് തോന്നും..” : സീതാലക്ഷ്മി അമ്മാൾ ആഗ്രഹം പറയുന്നു
മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കുഞ്ഞുമക്കള്‍ മുതല്‍ പ്രായമായവര്‍വരെ ആരാധിക്കുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ പല്ലുകളെല്ലാം കൊഴിഞ്ഞ് മോണകാട്ടിയുള്ള ചിരിയും ചിരിച്ച് ഒരു മമ്മൂട്ടി ആരാധികയാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. പറവൂരുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സ്വന്തം അമ്മാളു അമ്മയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. അരനൂറ്റാണ്ടിലേറെയായി പറവൂരില്‍ ശുചീകരണത്തൊഴില്‍ ചെയ്യുകയാണ്. ജീവിതത്തില്‍ നിരവധി ദുഖങ്ങളും ക്ലേശങ്ങളും ഉണ്ടായിട്ടും എഴുപത്തിയഞ്ചുകാരി തളരാതെ പുഞ്ചിരിയോടെ ജീവിത യാത്ര തുടരുകയാണ്. സീതാലക്ഷ്മി അമ്മാളിന്റെ ഒരേ ഒരു ആഗ്രഹമാണ് മമ്മൂട്ടിയെ നേരിട്ട് […]
“അദ്ദേഹം മഹാനാണ്… മോഹൻലാൽ കാരണമാണ് എന്റെ മകൻ ഇപ്പോൾ ജീവിച്ചിരുന്നത്…” : മനസ് തുറന്ന് സേതുലക്ഷ്മി അമ്മ
അമ്മ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം ആണ് സേതുലക്ഷ്മി അമ്മ. ശക്തമായ അമ്മ വേഷങ്ങൾ അല്ലെങ്കിൽ പോലും നർമ്മത്തിൽ പൊതിഞ്ഞ അമ്മ കഥാപാത്രം അവതരിപ്പിച്ച് ഏവരുടെയും മനം കവരുവാൻ സേതുലക്ഷ്മി അമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമ-സീരിയൽ നാടകരംഗത്ത് തിളങ്ങിനിന്നിരുന്ന സേതുലക്ഷ്മി തന്റെ മകൻറെ അസുഖത്തെ തുടർന്നാണ് അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. മിമിക്രി കലാകാരനായ മകൻ അപകടത്തിനുശേഷം വൃക്ക രോഗ ബാധിതൻ ആവുകയും മകൻറെ രണ്ടു വൃക്കകളെയും അസുഖം ബാധിച്ചതിനെ തുടർന്ന് സേതുലക്ഷ്മി കുടുംബം പോറ്റാനായി അഭിനയ രംഗത്തേക്ക് ചുവടു […]
സുപ്രിയ കാണിച്ചത് ചീപ്പ് ഷോ!! “ഇവിടെ ശെരിക്കും ചെറുതായത് സുപ്രിയയോ, ശ്രീനിധിയോ?” ; കെ ജി എഫ് 2 പ്രമോഷൻ വേദിയിൽ നായിക ശ്രീനിധിയെ അവഗണിച്ച സുപ്രിയ മേനോന് വിമർശനം
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി തവണ റിലീസ് ഡേറ്റ് മാറ്റി വെച്ച, സിനിമ പ്രേമികളെ ഒന്നടങ്കം ആസ്വാദനത്തിന്റെ മുൾമുനയിൽ നിർത്തിയ ‘കെജിഎഫ്’ രണ്ടാംഭാഗം ഏപ്രിൽ 14 ന് തീയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മലയാളത്തിൽ ഉൾപ്പെടെ ഏറെ ആസ്വാദകരെ നേടിയെടുത്ത കെജിഎഫ് ചാപ്റ്റർ രണ്ടിന്റെ വിതരണം കേരളത്തിൽ ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസ് ചേർന്നാണ്. ഇതിൻറെ ഭാഗമായി ഇന്നലെ ചിത്രത്തിൻറെ പ്രമോഷന് വേണ്ടി നടൻ യാഷും നടി ശ്രീ നിധിയും അടക്കമുള്ളവർ കൊച്ചിയിലെ ലുലുമാളിലെത്തിയിരുന്നു. എന്നാൽ പ്രമോഷൻ ചടങ്ങിന് […]
‘അയ്യരുടെ അഞ്ചാം വരവ് വെറുതെയാവുമോ?’ ; പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി ‘CBI 5 THE BRAIN’ ആദ്യത്തെ ടീസർ
സിബിഐ സീരിസിലെ അഞ്ചാം ഭാഗമായ സിബിഐ 5 – ൻ്റെ ടീസർ ഇന്നലെ പുറത്തിറങ്ങി. സീരിസിലെ നാലാം ഭാഗം പുറത്തിറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത് എന്നൊരു പ്രത്യേകത കൂടെ ചിത്രത്തിനുണ്ട്. രൂപത്തിലും, ഭാവത്തിലും വ്യത്യാസങ്ങൾ ഒന്നും ഇല്ലാത്ത ആ പഴയ സേതുരാമയ്യർ ആയിട്ടാണ് ടീസറിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഏറ്റെടുക്കുന്ന കേസിനെ സംബന്ധിക്കുന്ന വിവരങ്ങളും ടീസറിൽ നിന്നും പ്രകടമാകുന്നുണ്ട്. എസ് .എൻ സ്വാമി, കെ. മധു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിബിഐ സീരിസിലെ ആദ്യ […]
‘ആടുജീവിതം’ കഴിഞ്ഞാൽ ഉടൻ ‘എമ്പുരാൻ’!! ; വെളിപ്പെടുത്തൽ നടത്തി പൃഥ്വിരാജ് സുകുമാരൻ
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതാണ് സിനിമാ പ്രേമികളില്‍ ആകാംഷയുണ്ടാക്കാന്‍ കാരണവും. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു എമ്പുരാന്‍ പ്രഖ്യാപിച്ചത്. കഥ ഫുള്‍ പറയണമെങ്കില്‍ മൂന്ന് സിനിമകളായി പുറത്തിറക്കണമെന്ന് പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും പറഞ്ഞിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംങ് […]
‘സിക്സ് പാക്കല്ല.. ആരോഗ്യമാണ് ശ്രെദ്ധ..’ ഇപ്പോൾ ഉള്ള പാക്കിൽ സംതൃപ്തൻ എന്ന് മോഹൻലാൽ
മോഹന്‍ലാല്‍ എന്ന മഹാനടന്‍ നമ്മള്‍ മലയാളികളുടെ മാത്രം സ്വകാര്യ അഹങ്കാരമല്ല. രാജ്യത്തിന്റെ മുഴുവന്‍ യശസ്സ് ഉയര്‍ത്തുന്ന അഭിമാന തേജാസ്സാണ് അദ്ദേഹം. അതുകൊണ്ടാണഅ എല്ലവരും തന്നെ മോഹന്‍ലാലിനെ ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന് പറയുന്നത്. വളരെ ആത്മസമര്‍പ്പണത്തോടെയാണ് അദ്ദേഹം അഭിനയിക്കുന്നത്. കഠിനാധ്വാനവും മനസാന്നിദ്ധ്യവും പുലര്‍ത്തുന്ന താരം സ്വന്തം ശരീരത്തെ എല്ലായിപ്പോഴും ഫിറ്റായി സൂക്ഷിക്കാറുണ്ട്. എല്ലാ ദിവസവും ജിമ്മില്‍ പോകുകയും ആരോഗ്യപരമായ ഭക്ഷണ ശീലവും എല്ലാം അദ്ദേഹത്തിന്റെ ജീവിത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ […]