“എന്നെ വിമർശിക്കുന്നവർ എല്ലാം ദ്രോഹികൾ.. ആരാണ് വിമർശകരെ നോക്കുന്നത്.. അവരോട് പോകാൻ പറയൂ” : വിമർശിച്ച് സുരേഷ് ഗോപി
വിഷു കൈനീട്ടം നൽകിയ സംഭവത്തിൽ വിമർശനങ്ങളൾക്ക് മറുപടി നൽകി സുരേഷ് ഗോപി. തന്നെ വിമർശിക്കുന്ന ആളുകൾ ദ്രോഹികളാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു മുഖ്യധാരാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വിമർശകരെ ആര് നോക്കുന്നു എന്നും, അവരോട് പോകാൻ പറയെന്നും, കൈനീട്ടം ആളുകൾക്ക് നൽകുമ്പോൾ അവരോട് താൻ കാലിൽത്തൊട്ട് വന്ദിക്കാൻ അവകാശപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ താൻ പറഞ്ഞിട്ടുണ്ടെങ്കിൽ വിമർശകർക്ക് അത് തെളിയിക്കാൻ അവസരം ഉണ്ടെന്നും അദ്ദേഹം വ്യകത്മാക്കി. കഴിഞ്ഞ ദിവസം കാറിലിരുന്നുകൊണ്ട് […]
കെ.ജി.എഫ് ആദ്യ ചാപ്റ്റർ കേരളത്തിൽ ആദ്യ ദിനം 25 ലക്ഷം നേടിയപ്പോൾ രണ്ടാം ചാപ്റ്റർ ആദ്യദിനം നേടിയത്..?
ഭാഷ ഏതും ആയിക്കോട്ടെ … കണ്ട് ഇറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു കിടിലൻ … അടിപൊളി… കൊലമാസ്. പറഞ്ഞു വരുന്നത് തെന്നിന്ത്യ മുഴുവൻ ഇളക്കി മറിച്ച് വലിയ ഓളം പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചിത്രം കെജിഎഫ് – നെക്കുറിച്ചാണ്. വിജയ് ചിത്രം ബീറ്റ്സിനൊപ്പം കെജിഎഫ് ചിത്രം റിലീസ് ആയിട്ടു പോലും വലിയ പിന്തുണയാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രം റിലീസായി ആദ്യ ദിനം തന്നെ ഗംഭീര വിജയമെന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഒന്നാകെ അവകാശപ്പെടുന്നത്. റിലീസ് കേന്ദ്രങ്ങളിലെല്ലാം […]
“ഇവറ്റകളോട് പോയി ചാകാന്‍ പറ, അമ്മയിലും താൻ കൈനീട്ടം നല്‍കും” ; വിവാദ പ്രസ്‌താവനയുമായി വീണ്ടും സുരേഷ് ഗോപി രംഗത്ത്
വിവാദങ്ങൾ ഏത് വഴി പോയാലും അവയെല്ലാം ഓട്ടോറിക്ഷ വിളിച്ച് വീട്ടു പടിക്കൽ കൊണ്ടുവരുന്നവരായിട്ടാണ് രാഷ്ട്രീയക്കാരെയും, സെലിബ്രെറ്റികളെയും പൊതുവേ പറയാറുള്ളത്. ഇത്തരക്കാർ ഏതൊരു നല്ല കാര്യം ചെയ്‌താലും, മോശം പ്രവൃത്തികളിൽ അകപ്പെട്ടാലും അവയെല്ലാം വളരെപെട്ടെന്ന് തന്നെ വാർത്തകളിൽ ഇടം പിടിക്കുകയും, വലിയ രീതിയിൽ വിവാദത്തിന് തിരി കൊളുത്തുകയും ചെയ്യാറുണ്ട്. പറഞ്ഞുവരുന്നത് ഒരേ സമയം രാഷ്ട്രീയക്കാരനായും, സിനിമ താരമായും അറിയപ്പെടുന്ന സുരേഷ് ഗോപിയെക്കുറിച്ചാണ്. വിഷു കൈനീട്ട വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരത്തെക്കുറിച്ച് വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് […]
മലയാളസിനിമയെ മാറ്റിമറിച്ച ട്രെൻഡ് സെറ്റർ ‘ബിഗ് ബി’ റിലീസ് ചെയ്തിട്ട് 15 വർഷം തികയുന്നു
ബോംബേന്ന് കുറച്ച് പിള്ളേര് വന്നിട്ടുണ്ട് മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍. ഇത് പണ്ട് മഹാരാജാസില്‍ ഉണ്ടായിരുന്ന അമലും സമീറും ഒക്കെയാണെന്ന് ആഷിഖ് പറഞ്ഞു. ഷൈന്‍ ടോം ചാക്കോ ബിഗ് ബി എന്ന സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അങ്ങനെയാണ് തന്തക്ക് പിറന്ന നായകന്മാര് വാഴുന്ന മലയാള സിനിമയിലേക്ക് അമല്‍ നീരദ് കുറച്ച് അമ്മക്ക് പിറന്ന നായകന്മാരുമായി ട്രപ്പീസ് കളിക്കിറങ്ങിയത്. കാലം തെറ്റിയതുകൊണ്ടോ, മലയാളികളുടെ ആസ്വാദന നിലവാരത്തിന്റെ തരം താഴ്ചകൊണ്ടോ, അന്ന് ബിഗ് ബി വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെട്ടില്ല. പക്ഷെ […]
‘100 ദിവസം ഇനി സിനിമകൾ ഓടില്ല’ : പൃഥ്വിരാജ് പ്രവചിക്കുന്നു
മലയാള സിനിമയുടെ നട്ടെല്ലുള്ള നടനെന്നാണ് പൃഥ്വിരാജ് സുകുമാരന്‍ അറിയപ്പെടുന്നത്. അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കും നിര്‍മ്മാണത്തിലേക്കും കടന്നതോടെയാണ് പൃഥ്വിരാജിനെ ക്കുറിച്ച എല്ലായിടത്തും ചര്‍ച്ചകള്‍ വന്നുതുടങ്ങിയത്. സിനിമയുടെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും ശക്തമായ നിലപാടുകള്‍ ഉള്ള നടനാണ് പൃഥ്വി. ഇപ്പോഴിതാ പൃഥ്വി നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമാ മേഖല ഇനിയുള്ള കാലം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നും ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണവും വലിയ രീതിയില്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നും നൂറു ദിവസം തീയറ്ററുകളില്‍ സിനിമ ഓടുന്ന […]
‘സംവിധായകനാവാൻ റസൂൽ പൂക്കുട്ടി’ : നായക വേഷത്തിൽ ആസിഫ് അലിയും, അർജുൻ അശോകനും ; മുഖ്യകഥാപാത്രം ചെയ്യാൻ നടൻ സത്യരാജും
ശബ്ദത്തിൻ്റെ മാന്ത്രികതകൊണ്ട് ലോക മലയാളികൾക്ക് മുന്നിൽ വിസ്‌മയം തീർത്ത വ്യക്തിയാണ് റസൂൽ പൂക്കുട്ടി. ഓസ്‌കാർ അവാർഡിൻ്റെ തിളക്കത്തിൽ അഭിനാർഹമായ നേട്ടം കൈവരിച്ച അദ്ദേഹം സംവിധാന രംഗത്തേയ്ക്ക് കൂടി കാൽവെയ്പ്പ് നടത്തുകയാണ്. റസൂൽ പൂക്കുട്ടിയുടെ നിർമാണ സംരംഭമായ റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസ് ഒരുക്കുന്ന ‘ഒറ്റ’ എന്ന ചിത്രമാണ് അദ്ദേഹത്തിൻ്റെ ആദ്യ സിനിമ. ആസിഫ് അലിയും, അർജുൻ അശോകനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇരുവർക്കുമൊപ്പം തമിഴ് നടൻ സത്യരാജും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെയും, നിർമാണ കമ്പനിയുടെയും […]
‘ഇനി തീയറ്ററില്‍ തീയേറ്റര്‍കാര്‍ക്ക് ചാകര കിട്ടണേല്‍ മമ്മൂക്കയുടെ സിബിഐ 5 വരണം’ ; മമ്മൂട്ടി ആരാധകന്റെ കുറിപ്പ് വൈറല്‍
അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഭീഷ്മപര്‍വ്വം വന്‍ ഹിറ്റായിരുന്നു മലയാള സിനിമയ്ക്ക് നല്‍കിയത്. പ്രഖ്യാപന ദിവസം മുതല്‍ റിലീസ് ദിനം വരെ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ഭീഷ്മപര്‍വ്വം 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയത്. കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും ഇനി […]
മമ്മൂട്ടിയുടെ സിനിമാ ജീവിതം മാറ്റിമറിച്ച അനശ്വര സിനിമകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം
സിനിമയില്‍ നാല് പതിറ്റാണ്ടായി അഭിനയജീവിതം തുടരുന്ന മമ്മൂട്ടി നമുക്കെന്നും ഒരു വിസ്മയമാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ഓരോ കാലത്തും തന്നെ പുതുക്കുന്ന നടനാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിയെന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. 20-ാം വയസ്സിലാണ് ആദ്യമായി ഫിലിം ക്യാമറയുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന സിനിമകള്‍ എന്നും മലയാൡളുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. ഇതില്‍ പ്രധാനമായി മമ്മൂട്ടിയിലെ നടനും […]
അസുരൻ്റെ വീര്യവും, ദേവൻ്റെ പുണ്യവുമായി നടൻ മോഹൻലാൽ പകര്‍ന്നാടിയ അതുല്യ കഥാപാത്രം മംഗലശ്ശേരി നീലകണ്ഠന് 29 വയസ്സ്
ചില സിനിമകൾക്ക് ഒരു വല്ലാത്ത പ്രത്യേകതയുണ്ട്. കണ്ട് കഴിഞ്ഞാൽ അവ നിശ്ചിത സമയത്തിനുള്ളിൽ സ്‌ക്രീനിൽ നിന്ന് മാഞ്ഞു പോയാലും മനസിനുള്ളിൽ ചിത്രത്തിലെ കഥാപാത്രങ്ങളും, സന്ദർഭങ്ങളും, ഡയലോഗുകളും എന്നും തങ്ങി നിൽക്കും. അത്തരത്തിൽ വർഷങ്ങൾ പിന്നിടുമ്പോഴും മലയാളി മനസുകളിൽ ഇപ്പോഴും ഇന്നലകളിലെന്ന പോലെ ഓർമിച്ചെടുക്കാൻ കഴിയുന്ന ചിത്രമാണ് ദേവാസുരം. 1993 – ൽ മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥ എഴുതി, ഐ.വി. ശശി സംവിധാനം ചെയ്‌ത ചിത്രമാണ് ‘ദേവാസുരം’. നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിലെത്തി […]
“മമ്മൂട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി.. ‘ആന്റിക്രൈസ്റ്റ്’ കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു..” : പിഎഫ് മാത്യൂസ് പറയുന്നു
ഒരുപാട് ഹിറ്റ് സിനിമകള്‍ മലയാള സിനിമക്ക് നല്‍കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേമികള്‍. കുറച്ച് നാള്‍ മുമ്പ് ലിജോ ജോസും മമ്മൂട്ടിയും ഒന്നിക്കുന്ന മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ആന്റീക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുമെന്നെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ സിനിമയെ ക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ പുറത്തുവന്നില്ല. […]