വെറും നാല് ദിവസംകൊണ്ട് 550 കോടിയും കടന്ന് റെക്കോര്‍ഡുകള്‍ കുറിച്ച് കെജിഎഫ് 2 വിജയകുതിപ്പ്
കന്നട ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’ റിലീസ് ചെയ്ത് വെറും നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 550 കോടിയോളം രൂപയാണ് വരുമാനം. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ പുതിയ റെക്കോഡുകള്‍ കുറിച്ച ചിത്രം എന്ന് തന്നെ കെജിഎഫ് 2വിനെ നമുക്ക് വിശേഷിപ്പിക്കാം. ചിത്രം റിലീസ് ചെയ്ത ദിവസം ഇന്ത്യയില്‍ നിന്ന് 134.5 കോടിയാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 7.48 കോടിയോളം രൂപ സ്വന്തമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞു. ആദ്യദിനം തന്നെ ഒരു സിനിമയ്ക്ക് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന […]
ലോക തൊഴിലാളി ദിനത്തിൽ ഞായറാഴ്ച്ച സേതുരാമയ്യർ CBI ലോകമെമ്പാടും റിലീസിനെത്തും
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. മുന്‍പ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. വളരെ പ്രതീക്ഷിക്കാതെയാണ് ചിത്രത്തിന്റെ റിലീസ് തിയതി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇന്നലെ ചിത്രത്തിന്റെ സെന്‍സറിംങ് പൂര്‍ത്തിയായെന്നും ചിത്രത്തിന് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതിന് പിറകേ ആണ് സിബിഐ 5 ദ ബ്രെയിനിന്റെ റിലീസ് തിയതി പുറത്തുവിട്ടത്. ചിത്രം മെയ് 1 ന് […]
“ലോകത്തിലെ അഞ്ച് ഭാര്യമാരിൽ ഏറ്റവും നല്ലതിൽ ഒരാൾ മമ്മൂട്ടിയുടെ ഭാര്യ” : വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു
മലയാളികളൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. അഭിനയത്തിന് പുറത്തേയ്‌ക്ക് വ്യകതി ജീവിതത്തിലും കൃത്യമായ നിലപാടുകളും, ആഭിപ്രായങ്ങളും സ്വീകരിച്ചു പോരുന്ന വ്യകതി കൂടിയാണ് അദ്ദേഹം. പലപ്പോഴും തൻ്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്താറുണ്ട്. തൻ്റെ വിവാഹം നടത്തിയത് മുസ്‌ലിം ആയ മമ്മൂട്ടിയും, ക്രിസ്ത്യാനിയായ ഇന്നസെന്റും ചേർന്നാണെന്ന് മുൻപൊരു അഭിമുഖത്തിൽ ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. അന്ന് നടൻ ശ്രീനിവാസന് വിവാഹത്തിനുള്ള താലി മാല വാങ്ങുന്നത്തിനുള്ള പണം കൊടുത്തത് മമ്മൂട്ടിയായിരുന്നു. ആ സംഭവത്തിന് സാക്ഷിയായ മണിയൻപിള്ള രാജു അതിന് പിന്നിലെ […]
മമ്മൂട്ടിയും മഞ്ജുവാര്യരും വീണ്ടും !! രണ്ടും കൽപ്പിച്ച് ബി. ഉണ്ണികൃഷ്ണൻ
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആറാട്ട്’. ആറാട്ടിന് ശേഷം മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഉണ്ണികൃഷ്ണൻ. നിരവധി സിനിമകൾക്ക് വ്യത്യസ്തവും, പുതുമയുള്ളതുമായ തിരക്കഥകൾ എഴുതി കഴിവു തെളിയിച്ച തിരക്കഥാകൃത്ത് ഉദയ കൃഷ്ണയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ചിത്രം ഒരു മാസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കുവാനാണ് സാധ്യത. വലിയ കാൻവാസിൽ ആയിരിക്കും ചിത്രം പ്രേക്ഷകർക്ക് മുൻപിലേയ്ക്ക് എത്തുക. ഒരു യാതാർത്ഥ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. […]
‘KGF 2 തീ മഴ സൃഷ്ടിക്കുമ്പോള്‍ തിയേറ്ററില്‍ ഇതുപോലുള്ള സിനിമകള്‍ ഇറക്കുന്നത് റിസ്‌ക് അല്ലേ ചേട്ടായി’ ; കമന്റിന് മറുപടി നല്‍കി രമേഷ് പിഷാരടി
രമേഷ് പിഷാരടി നായകനാകുന്ന പുതിയ ചിത്രമാണ് നോ വേ ഔട്ട്. നിധിന്‍ ദേവദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത് അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ ടീസര്‍ ഏപ്രില്‍ ഒന്നിനായിരുന്നു പുറത്തുവിട്ടത്. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ‘നോ വേ ഔട്ട്’ ഏപ്രില്‍ 22ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ രമേഷ് പിഷാരടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. അതില്‍ ഒരാള്‍ ഇട്ട് കമന്റിന് രമേഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ […]
2 മണിക്കൂർ 43 മിനിറ്റ് അയ്യർ സ്‌ക്രീനിൽ പൂണ്ടുവിളയാടും!! സെൻസറിംഗ് പൂർത്തിയാക്കി ‘സിബിഐ 5 ദ ബ്രയിൻ’
മലയാളി പ്രേക്ഷകര്‍ ഏരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ എല്ലാവരും തന്നെ വന്‍ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കിക്കാണുന്നത്. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. ‘സേതുരാമയ്യരായി’ മമ്മൂട്ടി എത്തുമ്പോള്‍ ഇത്തവണ പല മാറ്റങ്ങളും […]
മമ്മൂക്ക വിളിച്ചപ്പോൾ സിനിമ ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞത് ഞാനാണ് ; രൺജി പണിക്കർ തുറന്നു പറയുന്നു
മലയാള സിനിമ മേഖലയിലെ തന്നെ എല്ലാക്കാലത്തെയും മികച്ച കൂട്ടു കെട്ടുകളിലൊന്നാണ് മമ്മൂട്ടിയും, രൺജി പണിക്കരും തമ്മിലുള്ള ബന്ധം . ഇരുവരുടെയും സൗഹൃദത്തിൽ പിറന്ന ‘ദി കിംഗ്’ പോലുള്ള നിരവധി സിനിമകൾ മലയാളികളുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ ചിത്രങ്ങളിലൊന്നാണ്. മമ്മൂട്ടിയും, താനും തമ്മിലുളളത് സഹോദര ബന്ധമാണെന്നും, പല സന്ദർഭങ്ങളിലും അദ്ദേഹവുമായി ഇണക്കവും, പിണക്കവും ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒരിക്കൽ താനും, മമ്മൂട്ടിയും തമ്മിൽ പിണങ്ങി ഇരിക്കുമ്പോൾ സിനിമയുടെ കഥ പറയുവാനായി മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടപ്പോൾ താൻ അതിന് […]
ഫഹദ്.. “ചേട്ടാ, ഒരു ഒമ്പത് സൈസ് ചെരിപ്പ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കോരിത്തരിച്ചിട്ടുണ്ട്”; പൃഥ്വിരാജ് സുകുമാരൻ പറയുന്നു
മനോഹരമായൊരു അനുഭവമാണ് ദിലീഷ് പോത്തന്‍ – ഫഹദ് ഫാസില്‍- ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന മഹേഷിന്റെ പ്രതികരാം പ്രേക്ഷകര്‍ക്ക് നല്‍കിയത്. വളരെ ലളിതമായ ഒരു കഥ അത്രതന്നെ ലളിതമായാണ് അവതരിപ്പിച്ചത്. ഇടുക്കിയില്‍ ഭാവന സ്റ്റുഡിയോ നടത്തുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. ശ്യാം പുഷ്‌കറിന്റെ തിരക്കഥയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ദിലീഷ് പോത്തന് എന്ന നവാഗത സംവിധായകന് സാധിച്ചു. ഫഹദ് എന്ന നടന്റെ അതുവരെ കാണാത്ത അഭിനയപ്രകടനങ്ങളായിരുന്നു മഹേഷ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം കാഴ്ചവെച്ചത്. […]
ബി. ഉണ്ണികൃഷ്ണൻ ഇനി മമ്മൂട്ടിയ്ക്കൊപ്പം !! അടുത്ത മാസാവസാനം ഈ ത്രില്ലർ സിനിമയുടെ ഷൂട്ടിംങ്ങ് ആരംഭിക്കും
മലയാളത്തിലെ എക്കാലത്തെയും മുൻനിര സംവിധായകൻമാരിൽ ഒരാളാണ് ബി. ഉണ്ണികൃഷ്ണൻ. സംവിധായകൻ എന്നതിന് പുറമേ അദ്ദേഹം തിരക്കഥാകൃത്ത് എന്ന നിലയിലും തൻ്റെ പ്രവർത്തനം മലയാളികൾക്ക് പരിചയപ്പെടുത്തി തന്ന വ്യക്തി കൂടിയാണ്. ത്രില്ലർ സിനിമകൾ എന്നതിന് അപ്പുറത്തേയ്ക്ക് കൃത്യവും, വ്യക്തവുമായ രാഷ്ട്രീയം സംസാരിക്കാൻ കെൽപ്പുള്ള സിനിമകളും അദ്ദേഹത്തിൻ്റെ തിരക്കഥയിലും, സംവിധാനത്തിലും പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ബി . ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടാണ് അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലായി ഇറങ്ങിയ പുതിയ ചിത്രം. അതേസമയം മമ്മൂട്ടി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുതിയ […]
‘ഏറ്റവും വലിയ ആഗ്രഹം ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണം’ ; മീരാ ജാസ്മിന്‍ വെളിപ്പെടുത്തുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് മീരാ ജാസ്മിന്‍. ലോഹിതദാസ് എന്ന പ്രതിഭ മലയാളത്തിന് സമ്മാനിച്ച് കഴിവുറ്റ നായികമാരില്‍ ഓരാളായിരുന്നു മീരാ ജാസ്മിന്‍. 2001ല്‍ ആയിരുന്നു മീരാ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സൂത്രധാരന്‍ എന്ന ചിത്രത്തിലെ ദിലീപിന്റെ നായികയായ ശിവാനിയായുള്ള മീരയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും പിന്നാലെ നിരവധി നായികാ അവസരങ്ങള്‍ ലഭിക്കാന്‍ കാരണമാവുകയും ചെയ്തു. കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ കല്‍ക്കട്ട […]