ബോക്സ് ഓഫീസിനെ കൊന്ന് കൊലവിളിച്ച് റോക്കി ഭായ് ; ഏഴ് ദിവസംകൊണ്ട് 700 കോടി ക്ലബ്ബിൽ
ബോക്സ് ഓഫീസിൽ മികച്ച നേട്ടവുമായി കെജിഎഫ് 2. ഏപ്രില്‍ – 14 ന് തിയറ്ററിൽ എത്തിയ ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 700 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് ചിത്രമായ ബാഹുബലി ആദ്യ ഭാഗവും, തമിഴിൽ രജനികാന്ത് നായകനായി എത്തിയ 2.0യുടെയും റെക്കോർഡ് തകര്‍ത്താണ് ചിത്രം കുതിപ്പ് തുടരുന്നത്. ഇന്ത്യയിൽ തന്നെ നിലവിൽ ഏറ്റവും കൂടുതൽ കളക്ക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് കെജിഎഫ് 2. പ്രശാന്ത് നീലിൻ്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ യഷ് നായകനായി […]
മല്ലികാ കപൂറിനെ അത്ഭുത ദ്വീപിൽ അഭിനയിക്കാൻ വിനയൻ കൊണ്ടുവന്നത് ചതിപ്രയോഗത്തിലൂടെ…
വിനയന്റെ സംവിധാനത്തിൽ 2005 ഏപ്രിൽ ഒന്നിന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അത്ഭുതദ്വീപ്. പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഗൾഫ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ ഫിലിപ്പോസ്,ടി. കെ.അപ്പുക്കുട്ടൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻറെ വിതരണം നടത്തിയിരുന്നത് അരോമ റിലീസ് ആണ്. ഈ ചിത്രത്തിലൂടെ അജയകുമാർ എന്ന പക്രു ഗിന്നസ് ബുക്കിൽ ഇടം നേടുകയും പിൽക്കാലത്ത് ഗിന്നസ് പക്രു എന്ന പേരിലറിയപ്പെട്ട് വരികയുമാണ്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ […]
ഹിന്ദിയിൽ തരംഗം ആകാൻ മോഹൻലാലിന്റെ ‘ഒടിയൻ’!! ‘ഷേർ കാ ശിക്കാർ’ പ്രദർശനത്തിന്
മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ഒടിയന്‍. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം വളരെ ചര്‍ച്ചയായതാണ്. നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് ‘ഒടിയന്‍’. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് ‘ഒടിയന്‍’. ‘കെജിഎഫ് രണ്ട്’ എത്തും വരെ ഒടിയന്‍ തന്നെയായിരുന്നു മുന്നില്‍. മോഹന്‍ലാലും മഞ്ജുവാര്യരും തകര്‍ത്തഭിനയിച്ച ചിത്രമാണ് ഒടിയന്‍. 2018 ഡിസംബര്‍ പതിനാലിനാണ് റിലീസായി ഒടിയന്‍ എത്തുന്നത്. ഇപ്പോഴിതാ ഒടിയന്‍ ഹിന്ദിയിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. യൂട്യൂബ് […]
മാർക്കറ്റ് വർധിച്ചതോടെ പ്രതിഫലതുക കൂട്ടി മമ്മൂട്ടി!!
ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് ഒരുകാലത്തും ഒഴിച്ചുകൂടാൻ കഴിയാത്ത നടനും നിർമ്മാതാവും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. കോട്ടയം ജില്ലയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിൻറെ സിനിമ മേഖലയിലെ വളർച്ച വളരെ പെട്ടെന്നായിരുന്നു. വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ ഗംഭീര കൈയ്യടി നേടിയ താരം അതേവർഷംതന്നെ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. മമ്മൂട്ടി എന്ന നടന് താരപദവി നേടി കൊടുത്ത ചിത്രം തന്നെയായിരുന്നു യവനിക. ഇതിലെ […]
മമ്മൂട്ടി എന്ന നടൻ തീർന്നു എന്ന് മറ്റുള്ളവർ വിധിയെഴുതിയപ്പോൾ അതിനെയെല്ലാം തച്ചുടച്ച് മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ / സിനിമകൾ
മലയാള സിനിമയിൽ തൻ്റെ ഇടം കണ്ടെത്താൻ ആവോളം കഷ്ടപ്പെട്ട നടനാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ തനിയ്ക്ക് ലഭിക്കുന്ന സിനിമകളും, താൻ വേഷമിടുന്ന കഥാപാത്രങ്ങളും മികച്ചതാക്കാൻ ആഗ്രഹിക്കുകയും, പരിശ്രമിക്കുകയും ചെയ്യുന്ന നടൻ കൂടിയാണ് അദ്ദേഹം. എല്ലാം നഷ്ടമായിട്ടും, മനസും, ശരീരവും ഒരുപോലെ തകർന്ന് തരിപ്പണമായ അവസ്ഥയി നിൽക്കുമ്പോഴും ഒരു മനുഷ്യനിലെ അല്ലെങ്കിൽ ഒരു നടനിലെ ശൂന്യതയെ മ്മൂട്ടിയോളം മികവുറ്റതാക്കി ഒരു നടനും ഇന്നേവരെ അവതരിപ്പിച്ചിട്ടില്ല. അത്തരം കഥാപാത്രങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതിൽ അദ്ദേഹത്തിന് ഒരു വല്ലാത്ത അഭിനയ സാമർഥ്യം തന്നെയുണ്ട്. […]
‘മേ ഹൂം മൂസ’ : മലപ്പുറം കാക്കയായി സുരേഷ് ഗോപി!! ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമ പ്രഖ്യാപിച്ച് ജിബു ജേക്കബ്
സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റ പേര് മേ ഹൂം മൂസ എന്നാണ്. സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണ് മേ ഹൂം മൂസ. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി മേ ഹൂം മൂസ എന്ന ചിത്രത്തിനുണ്ട്. ചിത്രം ഇന്ത്യ ഒട്ടാകെയുള്ള വിവിധ നഗരങ്ങളിലായി […]
സേതുരാമയ്യർക്കൊപ്പം നാഗവല്ലിയും!! മമ്മൂട്ടിയും ശോഭനയും വീണ്ടും !! വീഡിയോ പങ്കുവെച്ച് മമ്മൂട്ടി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ശോഭന. ഒട്ടുമിക്ക എല്ലാ നായകന്മാർക്കുമൊപ്പം അഭിനയിക്കുവാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിട്ടുണ്ട്. ചെയ്യുന്ന വേഷങ്ങളും, ലഭിക്കുന്ന കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാക്കുവാൻ അവർ ശ്രമിക്കാറുണ്ട്. ശോഭനയുമായി ബന്ധപ്പെട്ട ഒരു പുതിയ വിശേഷമാണ് ഇപ്പോൾ പുറത്തു വരുന്നത്. ശോഭനയും, മമ്മൂട്ടിയും മലയാളത്തിലെ താര ജോഡികളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദവും ഇന്നും നല്ല രീതിയിൽ സൂക്ഷിക്കുന്നു. അതേസമയം മമ്മൂട്ടിയെ നായകനാക്കി കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാൻ പോകുന്ന […]
‘മമ്മൂക്ക എന്നും ഒരു അത്ഭുതമാണ്’ ആരാധന തുറന്നു പറഞ്ഞ് നിഷ സാരംഗ്
മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരിയാണ് നിഷ സാരംഗ്. ഉപ്പും മുളകിലെ നീലു എന്ന കഥാപാത്രത്തെ ഇതിനോടകം തന്നെ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിലും സീരിയലിലുമൊക്കെയായി നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയെങ്കിലും ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നിഷ സാരംഗ് മലയാളികളുടെ മനം കവര്‍ന്നത്. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സിനിമയിലും സജീവമാണ് നിഷ. മൈ ബോസ്, ആമേന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ദൃശ്യം, അയാള്‍ തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയൊടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ […]
“സിനിമ സമ്മാനിച്ചത് വളരെയധികം പ്രയാസങ്ങളും പ്രതിസന്ധികളും..” ; മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ ആതിരയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
വളരെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് തന്നെ അഭിനയജീവിതത്തിൽ തങ്ങളുടേതായ നിലനിൽപ്പും സ്ഥാനവും ഉറപ്പിച്ച നിരവധി താരങ്ങളുണ്ട്. എന്നാൽ പല താരങ്ങളെയും സിനിമാ മേഖല പാടെ മറന്ന ഒരു ഗതിയാണ് ഇന്നുള്ളത്. ചില താരങ്ങൾ തങ്ങളുടെ രണ്ടാം തിരിച്ചുവരവ് വൻ വിജയമായി ആഘോഷിക്കുമ്പോൾ സിനിമയിൽ ഉണ്ടായിരുന്ന കാലമത്രയും സത്യസന്ധമായി അഭിനയ ജീവിതം നയിച്ച് പിന്നീട് അവിടെ നിന്നും അവഗണിക്കപ്പെടുകയും കണ്ണീരോടെ പടിയിറങ്ങേണ്ടി വരികയും ചെയ്യുന്ന ധാരാളം താരങ്ങളുമുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട പേരാണ് ആതിര എന്ന് അറിയപ്പെട്ട രമ്യയുടേത്. ഒരുപക്ഷേ […]
‘ലൂസിഫറിനേക്കാൾ ലയർസ് ഉള്ള സോളിഡ് കഥയാണ് ജന ഗണ മന’ : സംവിധായകൻ ഡിജോ ജോസ് വ്യക്തമാക്കുന്നതിങ്ങനെ
പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ജന ഗണ മന ചിത്രത്തിന് ഉണ്ട്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറിനുമെല്ലാം വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമാപ്രേമികളെല്ലാം തന്നെ ഈ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ്. ഏപ്രില്‍ 28നാണ് ജന ഗണ മന തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പൃഥ്വിരാജും സുരാജ് […]