നിവിൻ പോളിയുടെ ഫാന്‍റസി കോമഡി ചിത്രം ‘സർവ്വം മായ’ ; ടീസർ നാളെ പുറത്തിറങ്ങും
1 min read

നിവിൻ പോളിയുടെ ഫാന്‍റസി കോമഡി ചിത്രം ‘സർവ്വം മായ’ ; ടീസർ നാളെ പുറത്തിറങ്ങും

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘സർവ്വം മായ’. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ എത്തുന്ന സിനിമയാണ് ‘സർവ്വം മായ’. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ ചിത്രത്തിൻ്റെ മേൽ ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീസർ പുറത്തുവിടാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ടീസർ നാളെ പുറത്തിറങ്ങുമെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തു വിട്ടു.

ചിത്രം ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തും. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ വിതരണം നിർവ്വഹിക്കുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്-നിവിൻ പോളി കോമ്പോ ഒരുമിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം ചിത്രത്തിൻ്റെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവ്വഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം നിർവ്വഹിക്കുന്നത്. ചിത്രത്തിൽ ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

 

സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം: ശരൺ വേലായുധൻ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഒ: ഹെയിൻസ്.