
“ദുൽക്കറിന്റെ തീരുമാനം കൊണ്ട് ലോക നേടിയ ബെഞ്ച്മാർക്കുകൾ ആണ് ആ സിനിമയെ കുറിച്ച് വരും കാലങ്ങളുടെ ചരിത്ര പുസ്തകത്തിൽ പെട്ടെന്ന് ഓർത്തെടുക്കുക”
താൻ നിർമിച്ച ഏറ്റവും പുതിയ ചിത്രമായ ‘ലോക: ചാപ്റ്റർ 1-ചന്ദ്ര’യുടെ വിജയത്തിൻ്റെ സന്തോഷത്തിലാണ് ദുൽഖർ സൽമാൻ. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായ ചിത്രം ബോക്സോഫീസിൽ 300 കോടിയോളമാണ് ഇതുവരെ നേടിയത്. താൻ നായകനായെത്തിയ സിനിമകൾ പോലും ലോകയെപ്പോലെ കളക്ഷൻ നേടിയിട്ടില്ലെന്ന് ദുൽഖർ പറഞ്ഞിരുന്നു. ഓണം റിലീസായ ചിത്രം ഇപ്പോഴും തിയേറ്റുകളിൽ ഓടുന്നുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഈ പ്രചാരണം തള്ളി ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു. ഇപോഴിതാ അദ്ദേഹത്തിൻ്റെ മാർക്കറ്റിംങ് ബുദ്ധിയെ അഭിനന്ദിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
ബുദ്ധിയുണ്ട് അത് ഉപയോഗിക്കാനുമറിയാം…!!
The One & Only Dulquer Salmaan..✌️🔥
250-260 കോടി റേഞ്ച് നിൽക്കേണ്ട സിനിമയെ 300 കോടിയിലേക്ക് എത്തിച്ചത് ഇങ്ങൊരുടെ കൃത്യസമയത്തുള്ള തീരുമാനമാണ് എന്ന് എടുത്ത് പറയണം.
OTT റിലീസ് നീട്ടിയത് മാത്രമല്ല മറിച്ച് സിനിമയെ കൃത്യമായി തിയേറ്ററിൽ ഹോൾഡ് ചെയ്തു.ഇത് കൊണ്ട് മാത്രം പ്രേക്ഷകർ തിയേറ്ററിൽ വരില്ല. പിന്നെ അയാൾ ചെയ്തത് പ്രേക്ഷകരെ തീയേറ്ററിലെത്തിക്കാനുള്ള ഐറ്റംസ് ആണ്. സിനിമയുടെ ടാർഗറ്റ് ഓടിയൻസിനെയും വീണ്ടും കാണാൻ കുറച്ചൊക്കെ താല്പര്യം കാണിക്കുന്നവരെയും തീയേറ്ററിലേക്ക് കൊണ്ട് വരാൻ കൃത്യമായ മാർക്കറ്റിംഗ് പരിപാടികൾ ചെയ്തു.
കൂടുതൽ പണം നേടാൻ കഴിയുന്നതിനാൽ നേരത്തെയുള്ള OTT ഡീലുകൾക്ക് പിറകെ പായുന്ന നിർമ്മാതാക്കൾക്കിടയിൽ നിന്നും സിനിമയുടെ ആത്മാവ് നിലകൊള്ളുന്നത് തീയേറ്ററിന്റെ നാല് ചുവരുകൾക്കുള്ളിലാണ് എന്ന് മനസിലാക്കിയ ദുൽക്കർ സൽമാൻ എന്ന നിർമ്മാതാവാണ് ലോകയുടെ ഈ ചരിത്ര നേട്ടങ്ങൾക്ക് പിന്നിലെ മർമ്മം അഥവാ ആണി.
ദുൽക്കറിന്റെ തീരുമാനം കൊണ്ട് ലോക നേടിയ ബെഞ്ച്മാർക്കുകൾ ആണ് ആ സിനിമയെ കുറിച്ച് വരും കാലങ്ങളുടെ ചരിത്ര പുസ്തകത്തിൽ പെട്ടെന്ന് ഓർത്തെടുക്കുക. 275 കോടിയും 300 കോടിയും കേരളത്തിലെ റെക്കോർഡ് ബ്രേക്കിങ് റണ്ണും 50K ഷോകൾ കേരളത്തിൽ പിന്നീട്ടതും എല്ലാം ഇദ്ദേഹത്തിന്റെ തീരുമാനങ്ങളുടെ ഫലമാണ്.
മറ്റൊരു കാര്യം കൂടെ ലോക തെളിയിച്ചു. എന്തെല്ലാം തടസ്സങ്ങൾ ഉണ്ടെങ്കിലും തിയേറ്ററിൽ നല്ല സിനിമയുണ്ടെങ്കിൽ കുറച്ച് വൈകിയാലും പ്രേക്ഷകർ വരും. കാരണം സിനിമ തിയേറ്ററിൽ അനുഭവിക്കേണ്ടതാണ് എന്ന് പ്രേക്ഷകർ അടിയുറച്ചു വിശ്വസിക്കുന്നു. അല്ലെങ്കിൽ 5 മത്തെ ആഴ്ചയിലും ഈ കാലഘട്ടത്തിൽ തിയേറ്ററിൽ ആളുകൾ നിറയില്ലല്ലോ.
തന്റെ സിനിമ തിയേറ്ററിൽ നിലനിൽക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന നിർമ്മാതാവ് ഇൻഡസ്ട്രിയുടെ ഭാഗ്യമാണ്.
Thanks To Dulquer Salmaan❤️
#dulquersalmaan #dulquer #DQ #Lokahtaikm