ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ ആസിഫ് അലി, മികച്ച രണ്ടാമത്തെ ചിത്രം ‘കിഷ്‍കിന്ധാ കാണ്ഡം
1 min read

ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ ആസിഫ് അലി, മികച്ച രണ്ടാമത്തെ ചിത്രം ‘കിഷ്‍കിന്ധാ കാണ്ഡം

പതിനാറാമത് ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘കിഷ്‍കിന്ധാ കാണ്ഡം’, ‘ലെവൽക്രോസ്’ എന്നീ സിനിമകളിലെ മികച്ച പ്രകടനം മുൻനിർത്തി ആസിഫ് അലിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘കിഷ്‍കിന്ധാ കാണ്ഡം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ‘വിശേഷം’ എന്ന സിനിമയിലെ അഭിനയത്തിലൂടെ ചിന്നു ചാന്ദ്നിയാണ് മികച്ച നടി. ഫെമിനിച്ചി ഫാത്തിമ’യാണ് മികച്ച സിനിമ.

2024-ൽ റിലീസ് ചെയ്ത ചിത്രങ്ങളെ പരിഗണിച്ചാണ് അവാർഡ് നിർണയം നടന്നത്. സെപ്റ്റംബർ മാസം തിരുവനന്തപുരത്തുവെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. വി.സി. ജോസ് പ്രസിഡന്‍റായ കമ്മിറ്റിയുടെ ചെയർമാൻ ആർ. ശരത്തായിരുന്നു. വിനു എബ്രഹാം, ഉണ്ണി പ്രണവ്, വി.സി. ജോസ് എന്നിവരടങ്ങളുന്ന ജൂറി അംഗങ്ങളാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്.

മികച്ച സംവിധായകൻ: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്), മികച്ച രണ്ടാമത്തെ നടൻ: കുമാർ സുനിൽ (ഫെമിനിച്ചി ഫാത്തിമ കോലാഹലം), മികച്ച രണ്ടാമത്തെ നടി: രഹന (ഇഴ), മികച്ച ഛായാഗ്രാഹകൻ: എസ്. ശരവണൻ (സ്വർഗം), മികച്ച എഡിറ്റർ: കെ. ശ്രീനിവാസ് (മഷിപ്പച്ചയും കല്ലുപെൻസിലും), മികച്ച പശ്ചാത്തല സംഗീത സംവിധായകൻ: ബിജിലാൽ (സ്വർഗ്ഗം, അപ്പുറം), മികച്ച ഗായകൻ: വേടൻ (കൊണ്ടൽ, മഞ്ഞുമ്മൽ ബോയ്‌സ്), മികച്ച ഗായികമാർ: വൈക്കം വിജയലക്ഷ്മി (1.5 മീറ്റർ ചുറ്റളവ്, മലയാളി ഫ്രം ഇന്ത്യ), ദേവനന്ദാ ഗിരീഷ് (സുഖിനോ ഭവന്തു), മികച്ച തിരക്കഥ: ആനന്ദ് മധുസൂദനൻ (വിശേഷം), മികച്ച മൂലകഥ: ഡോ. ലിസി കെ. ഫെർണാണ്ടസ് (സ്വർഗം) ,മികച്ച ഗാനരചയിതാവ്: മനു മഞ്ജിത് (എ.ആർ.എം.) കലാസംവിധാനം: ഗോകുൽദാസ് (എ.ആർ.എം.), വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത് (മുറ) മേക്കപ്പ്മാൻ: വിജയ് കേച്ചേരി (ഉരുൾ), മികച്ച ബാലനടൻ: സുജയ് കൃഷ്ണ (സ്കൂൾ ചലേഹം), മികച്ച ബാലനടി: തൻമയ സോൾ (ഇരുനിറം) എന്നിവരാണ്.

 

പരിസ്ഥിതി ചിത്രങ്ങളായ ആദച്ചായി (സംവിധാനം: ബിനോയ് ജി.ആർ), മൂത്താശാരി (സംവിധാനം: സുരേഷ് ഇരങ്ങല്ലൂർ) എന്നിവ പ്രത്യേക ജൂറി പരാമർശം നേടി. നടി അഭിനയ (പണി). ഛായാഗ്രാഹകൻ ആർ.ജെ. പ്രസാദ് (അശാന്തം). വി.എഫ്.എക്സ് എഗ് വൈറ്റ് (കൊണ്ടൽ, അന്വേഷിപ്പിൻ കണ്ടെത്തും) എന്നിവർക്കും പ്രത്യേക ജൂറി പുരസ്‌കാരമുണ്ട്.