“ഒറ്റക്കൊമ്പൻ ഇറങ്ങുമ്പോൾ സുരേഷ് ഗോപിക്ക് ഒരു വെല്ലുവിളിയുണ്ട്” ; കുറിപ്പ് വൈറൽ
1 min read

“ഒറ്റക്കൊമ്പൻ ഇറങ്ങുമ്പോൾ സുരേഷ് ഗോപിക്ക് ഒരു വെല്ലുവിളിയുണ്ട്” ; കുറിപ്പ് വൈറൽ

മലയാളികൾ ഒന്നടങ്കം കാണാൻ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഒറ്റക്കൊമ്പൻ. മലയാളത്തിന്റെ സുരേഷ് ഗോപി നായകനായി എത്തുന്ന മാസ് ആക്ഷൻ പടമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു ഒറ്റക്കൊമ്പന്‍റെ ചിത്രീകരണം ആരംഭിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു ആദ്യ ഷെഡ്യൂള്‍. കോട്ടയം, പാല എന്നിവടങ്ങളിലാണ് പ്രധാന ഷെഡ്യൂളുകള്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.ഇന്ദ്രജിത്ത്, ലാൽ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും പല ദിവസങ്ങളിലായി പാലായിലെ ഷൂട്ടിങ്ങിൽ എത്തുന്നുണ്ട്. കഥ, തിരക്കഥ തയാറാക്കിയിരിക്കുന്നത് ഭരണങ്ങാനം സ്വദേശിയായ ഷിബിൻ ഫ്രാൻസിസാണ്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്യുമ്പോൾ സുരേഷ് ഗോപി നേരിടാൻ സാധ്യതയുള്ള വെല്ലുവിളികളെ കുറിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം

 

ഒറ്റക്കൊമ്പൻ ഇറങ്ങുമ്പോൾ സുരേഷ് ഗോപിക്ക് ഒരു വെല്ലുവിളിയുണ്ട്.

 

കടുവയിൽ രാജുവേട്ടൻ പൃഥ്വിരാജ് ചെയ്തു വെച്ചതിന് മുകളിൽ ചെയ്യാൻ പറ്റണം…. പ്രായമൊരു ഘടകമാണ് പൃഥ്വിരാജ് ചെയ്തതുപോലെ ഫൈറ്റ് ചെയ്യാൻ പറ്റുമോ എന്ന് പറയാൻ പറ്റില്ല… പക്ഷേ സ്ക്രീൻ പ്രസൻസിൽ വെല്ലാൻ പറ്റും 💯💥💥💥

SG 💯💯

 

പിന്നെ രണ്ട് സിനിമയും വേറെയാണ് കഥ… കടുവാ സിനിമയിൽ പൃഥ്വിരാജിന് ഒരു ഗെറ്റപ്പെയുള്ളൂ… SG രണ്ട് ഗെറ്റപ്പ് ഉണ്ട് ഒറ്റക്കൊമ്പൻ സിനിമയിൽ.. വാർദ്ധക്യം ആയിട്ടുള്ളതും.. നരച്ച് താടിയുള്ള ഗെറ്റപ്പും.. വേറെ ഒരു ഗെറ്റപ്പും

 

കടുവയെക്കാൾ ബഡ്ജറ്റിൽ ആണ് ഒറ്റക്കൊമ്പൻ ചെയ്യുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്… സുരേഷ് ഗോപിക്ക് നിർണായകമായ ഒരു സിനിമ കൂടിയാണ് ഒറ്റക്കൊമ്പൻ… ലാലേട്ടനെ തുടരും വിജയിച്ചതുപോലെ മമ്മൂക്കക്ക് ഒരു ഭീഷ്മ വിജയിച്ചത് പോലെ… സുരേഷേട്ടൻ ഈ സിനിമ വിജയിച്ചാൽ ഒറ്റക്കൊമ്പൻ വിജയിച്ചാൽ മാത്രമേ

പഴയ പ്രതാപം തിരിച്ചുകിട്ടുള്ളൂ ഇനിയും ഒരു അംഗത്തിനുള്ള ബാല്യം ഉണ്ടെന്ന്.. തെളിയിക്കാൻ പറ്റും ലാലേട്ടൻ തുടരും സിനിമയിൽ തെളിയിച്ചത് പോലെ..

ഒറ്റയാൻ കാട് ഇറങ്ങിയത് പോലെ. ഒറ്റക്കൊമ്പൻ വേട്ടക്കിറങ്ങട്ടെ.. 💥

.