
തമിഴ് ദയാലൻ സംവിധാനം ചെയ്യുന്ന കെമി സിനിമയുടെ ട്രെയ്ലർ പുറത്ത്
ഷീലാ രാജ്കുമാറും ആദവനും പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം കെമിയുടെ ട്രയ്ലർ പുറത്തു വിട്ടു. തമിഴ് ദയാലൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ഡി.എ.ജി പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജഗൻ ജയസൂര്യ ഛായാഗ്രഹണവും അശ്വത് നാരായണൻ എഡിറ്റിംഗും നിർവഹിക്കുന്നു. ബാലസുബ്രഹ്മണ്യൻ ജി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭിക്കാതെ വിദൂര ഗ്രാമങ്ങളിലെ ജനങ്ങളുടെ പോരാട്ടങ്ങളാണ് ഈ സിനിമയിൽ എടുത്തുകാണിക്കുന്നത്. ഉത്ര പ്രൊഡക്ഷൻസ് തമിഴ്നാട് തീയറ്റർ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ജാക്വിലിൻ, ചാൾസ് വിനോദ്, ജീവ സുബ്രമണ്യൻ, ഗായത്രി, വിവേക് മോഹൻ, ഉമർ ഫറോക്ക്, ജഗത്രരാമൻ, അബിമന്യു മീന എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനിസായി തെൻട്രാൾ ദേവ , വൈക്കം വിജയലക്ഷ്മി , മധു ബാലകൃഷ്ണൻ , ലളിത – സൈൽറാണി എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.