മറക്കാനാവാത്ത ക്ലൈമാക്സോടെ കണ്ണപ്പ..!! ‘എ ഡിവോഷണൽ പവർ ഹൗസ്’
1 min read

മറക്കാനാവാത്ത ക്ലൈമാക്സോടെ കണ്ണപ്പ..!! ‘എ ഡിവോഷണൽ പവർ ഹൗസ്’

പ്രഭാസും അക്ഷയ് കുമാറും മോഹന്‍ലാലും അടക്കമുള്ള അതിഥിതാരങ്ങളുടെ സാന്നിധ്യം കൊണ്ടുകൂടി ശ്രദ്ധ നേടിയ ചിത്രമാണ് കണ്ണപ്പ. തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിഷ്ണു മഞ്ചു ആണ്. സ്റ്റാര്‍ പ്ലസ് ചാനലിലെ മഹാഭാരതം പരമ്പരയുടെ സംവിധായകന്‍ മുകേഷ് കുമാര്‍ സിംഗ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുകേഷ് കുമാറിന്‍റെ ചലച്ചിത്ര സംവിധായകനായുള്ള അരങ്ങേറ്റവുമാണ് കണ്ണപ്പ.

ഡിവോഷണൽ പവർ ഹൗസ്’, എന്ന് വിശേഷിപ്പിച്ചതുപോലെ തന്നെ ക്ലൈമാക്‌സിന് തീർത്തും വൈകാരികമായ സീനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് സൂചന. ആരുടേയും മനസ് നിറയ്ക്കുന്ന ഭക്തിയും കണ്ണുനീർ വാർത്തുപോകുന്ന രംഗങ്ങളും കൊണ്ട് അതിഗംഭീരമാണ് ക്ലൈമാക്സ് രംഗങ്ങൾ. വിഷ്ണു മഞ്ചുവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തെയും പ്രഭാസിന്റെയും മോഹൻലാലിന്റെയും കാമിയോ റോളുകളെയും കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചകൾ.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനും ആരാധകർ ഏറെയുണ്ട് ഏറെ വൈകാരികമായ ചില മുഹൂർത്തങ്ങൾ ആണ് സിനിമയുടെ ഹൈലറ്റ്, ശിവഭക്തർക്കും പുരാണ സിനിമ പ്രേമികൾക്കും ആകർഷകമായ ഒരു കാഴ്ചയാകും കണ്ണപ്പ ഒരുക്കുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട.

ആന്ധ്രാപ്രദേശിലെ ചെഞ്ചു ഗോത്രത്തിൽ നിന്നുള്ള തിന്നാടു എന്ന ഗോത്ര വേട്ടക്കാരനായ കണ്ണപ്പയുടെ ഇതിഹാസ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിരീശ്വരവാദിയിൽ നിന്നും നിസ്വാർത്ഥമായ വിശ്വാസത്തിലൂടെ ഭഗവാൻ ശിവന്റെ ഏറ്റവും അർപ്പണബോധമുള്ള അനുയായികളിൽ ഒരാളായി അദ്ദേഹം മാറുന്നു.

വിഷ്ണു മഞ്ചു ‘കണ്ണപ്പ’ എന്ന ടൈറ്റിൽ റോളിൽ എഴുമ്പോൾ കിരാതയായിട്ടാണ് ലാലേട്ടൻ (മോഹൻലാൽ) അവതരിക്കുന്നത്. വിഷ്ണു മഞ്ചുവിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ തന്നെ ഈ സിനിമയിലൂടെ നടക്കുമെന്നാണ് നിരൂപകർ പറയുന്നത് പ്രത്യേകിച്ച് ചിത്രത്തിന്റെ വൈകാരിക ക്ലൈമാക്‌സ് രംഗങ്ങൾ വിഷ്ണു മഞ്ചു അതിഗംഭീരമാക്കിയിട്ടുണ്ടെന്നാണ് റിപോർട്ട്.