
“ബോക്സ്ഓഫീസിൽ ഇനിയിടാൻ റെക്കോർഡുകൾ ഒന്നും തന്നെ ബാക്കി വെക്കാത്ത ലാലേട്ടൻ “
വൈവിധ്യപൂർണമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അല്ലെങ്കിൽ ലോക സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. വളരെ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കുന്ന ചുരുക്കം ചില നടന്മാരിൽ മുന്നിട്ട് നിൽക്കുന്ന ലാൽ തന്നെയാകും. മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്. മലയാളക്കര ഒന്നാകെ താരത്തിന് ആശംസകൾ നേരുകയാണ്. അത്തരത്തിൽ ഫ്രാൻസി ജോസ് പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണ്ണ രൂപം
ഈയടുത്തു കണ്ട ഒരു ഇന്റർവ്യൂ വിൽ നടൻ സിദ്ധിഖ് പറയുന്നത് കേട്ടു. മോഹൻലാലിന്റെ കുറെ പടങ്ങൾ ഒരുമിച്ചു പൊട്ടി മോഹൻലാൽ തീർന്നു എന്നൊക്കെ ആളുകൾക്ക് തോന്നി തുടങ്ങുമ്പോളും ഒരു മോഹൻലാൽ ചിത്രം തരക്കേടില്ല എന്ന റിപ്പോർട്ട് വന്നാൽ അത് മതി മോഹൻലാലിന്റെ പവർ അറിയാൻ എന്ന്.
അത് എത്രമാത്രം സത്യം ആണെന്ന് നമ്മൾ മനസ്സിലാക്കിയ സമയം ആണിത്. 2019ലെ ലൂസിഫറിനു ശേഷം ഇറങ്ങിയതെല്ലാം ഒരു മാല പടക്കം പോലെ പൊട്ടിയിട്ടും ഇപ്പോൾ ഇറങ്ങിയ തുടരും ഉണ്ടാക്കിയ ഓളം ഈയടുത്തു ഒരു മലയാള പടവും ഉണ്ടാക്കിയിട്ടില്ല.
ഈ കാലത്തിനു ഇടയിൽ വാലിബൻ, മരക്കാർ, barroz പോലെ കുറെ പരീക്ഷണ ചിത്രങ്ങൾ ലാലേട്ടൻ ചെയ്തു അതൊന്നും ഏട്ടൻ ഫാൻസിനോ മലയാളിക്കോ ഇഷ്ടപ്പെട്ടില്ല.
മറിച്ചു തന്റെ പഴയ 23 പടങ്ങളുടെ റഫറൻസ് ഉൾപ്പെടുത്തി ഇറങ്ങിയ തുടരും പറഞ്ഞു വക്കുന്നത് മലയാളികൾ ഇപ്പോഴും പഴയ ലാലേട്ടനെ അത്രമേൽ ഇഷ്ടപെടുന്നു എന്നാണ്.
മലയാള സിനിമ ഈ അടുത്തിടെക്ക് ലഹരി മാഫിയയുടെ സ്വാധീനത്തിൽ ആണെന്നും ഈ ലഹരി മാഫിയ മലയാള സിനിമയെ നശിപ്പിക്കും എന്നൊക്കെയുള്ള വാർത്തകൾ ഉണ്ടായിരുന്നു.
ഒരു കാലത്ത് ലഹരിയുടെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു മ്മ്‌ടെ ലാലേട്ടൻ
ലാലേട്ടൻ ദേവാസുരത്തിൽ കഴിക്കുന്ന നാടൻ വാറ്റ് പിന്നീട് നീലകണ്ഠൻ എന്ന പേരിൽ ഫേമസ് ആയി.
വൈകീട്ട് എന്താ പരിപാടി എന്ന പരസ്യ വാചകം ഇപ്പോഴും കുടിയന്മാർക്കിടയിൽ ട്രെൻഡ് ആണ്.
നരസിംഹത്തിലെ കുളത്തിൽ നിന്നും നേരിട്ട് ഗ്ലാസ്സിൽ വെള്ളമെടുത്തു മദ്യപിക്കുന്ന രീതിയൊക്കെ വലിയ രീതിയിൽ സ്വാധീനിക്കപെട്ടു എന്നൊക്കെ പറയുന്നു.
ലാലേട്ടൻ കാരണം യുവ തലമുറ നശിക്കുന്നു എന്നൊക്കെ രീതിയിൽ വാർത്തകൾ വന്നപ്പോൾ
രാവണ പ്രഭു ഇറങ്ങിയപ്പോൾ ലാലേട്ടന്റെ ചുണ്ടിൽ കത്തിക്കാത്ത ഒരു സിഗരറ്റ്.
പോലീസുകാരനായ നായികയുടെ ഭാവി ഭർത്താവ് പറയുന്നു പൊതു സ്ഥലത്ത് പുകവലി പാടില്ല എന്നറിഞ്ഞൂടെ.
അതിനു നായകന്റെ മാസ് മറുപടി
എന്റെ പ്രവർത്തി കാരണം കുട്ടികൾ വഴി തെറ്റുന്നു എന്നാണ് പരാതി അതിനാൽ ഇത് കത്തിക്കാറില്ല. ചുമ്മാ ചുണ്ടിൽ വക്കും…
എന്തോ എന്നേ ഇഷ്ടമാണ് ആളുകൾക്ക്.
ആ വാക്കുകൾ അന്നത്തെ യുവ തലമുറക്കിടയിൽ വലിയ ഇമ്പാക്റ്റ് ഉണ്ടായി എന്ന് പറഞ്ഞു കേട്ടായിരുന്നു.
പണ്ടൊക്കെ സിഗരറ്റും മദ്യവും മാത്രമായിരുന്നു ലഹരി. ഇന്നങ്ങനെയാണോ രാസ ലഹരിയല്ലേ. പല്ലും എല്ലും വരെ ദ്രവിപ്പിക്കാൻ പോന്ന രാസ ലഹരി അതിനു കാലങ്ങളായി ഒരു മാസ് ഡയലോഗ് ഉണ്ട് ലാലേട്ടന്..
എന്നേ അറിയാവുന്നരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് Narcotics is a dirty Business. എന്നത്.
ഇന്നും ഇറങ്ങുന്ന പടങ്ങളിൽ ഒക്കെ പുള്ളി അത് പറഞ്ഞു വക്കുന്നുണ്ട്.
40 വർഷത്തിലേറെയായി നമ്മെ ചിരിപ്പിച്ചു ചിന്തിപ്പിച്ചും കരയിച്ചും പോകുന്ന..
ബോക്സ്ഓഫീസിൽ ഇനിയിടാൻ റെക്കോർഡുകൾ ഒന്നും തന്നെ ബാക്കി വെക്കാത്ത
മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി പുരസ്‌കാരം നേടിയ മലയാളികളുടെ സ്വന്തം ലാലേട്ടൻ എന്റെ പിറന്നാൾ ആശംസകൾ
Ye..I am a big fan of vintage Lalettan.❤️ ❣️
Happy Birthday Lalettaa