
“മോഹൻലാൽ ഇതേപോലെ ഒരു 10 കൊല്ലം കൂടി ഇൻഡസ്ട്രയുടെ ഒരു മെയിൻ തൂണ് ആയി നിക്കട്ടെ ..” ; കുറിപ്പ് വൈറൽ
ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്ത ഒടിയന് എന്ന ചിത്രത്തിന് ശേഷമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ സ്ഥിരമായി താടി ലുക്കില്‍ എത്തിത്തുടങ്ങിയത്. ഒടിയനില്‍ ലാലിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിന്റെ ഭാഗമായി ബോട്ടോക്സ് ചികിത്സയ്ക്ക് വിധേയമായെന്നും അതിന് ശേഷം സ്വാഭാവിക സൗന്ദര്യം താരത്തിന് നഷ്ടമായെന്നും അതിനാലാണ് താടി വളര്‍ത്തിയതെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അന്ന് അദ്ദേഹം അത് ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് മോഹൻലാൽ ഏത് കോലത്തിലായിരിക്കുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം തുടരും ചിത്രത്തിലെ ലുക്ക് കംപെയർ ചെയ്താണ് സോഷ്യൽ മീഡിയയിൽ ഈഗിൾ നൻപൻ ആണ് പോസ്റ്റ് പകുവെച്ചിരിക്കുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം
ശ്രീകുമാർ മേനോൻ അന്ന് അങ്ങനെ ഒടിയൻ എടുത്തില്ലായിരുന്നെങ്കി അതേപോലെ മോഹൻലാൽ മുഖത്ത് സർജറി നടത്തിലായിരുന്നെങ്കി ഇന്ന് പുള്ളി ഏതു കോലത്തിൽ ആകും ആയിരുന്നു എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ… ??
രണ്ടു മാസത്തിനു ഉള്ളിൽ ഒരു 400-450 കോടി മാർക്കറ്റിൽ ഫണ്ട് MOVEMENT നടത്തുക എന്ന് പറയുമ്പോ എത്ര പേരുടെ ഒക്ക്കെ പോക്കറ്റിലോട്ട് വരുമാനം പോകും , തീയേറ്ററിലോട്ട് pokumbo ഓട്ടോ അല്ലെങ്കിൽ പോകുമ്പോ ഒരു ഫുഡ് അല്ലെങ്കിൽ ഒരു കോഫി ഷോപ് ഉൾപ്പടെ …..
കൊറോണ വന്നപ്പോ അത്ര നല്ല സ്ക്രിപ്റ്റ് ആയിട്ട് പോലും പുള്ളി ആർക്കും പണി ഇല്ലാതെ ഇരിക്കുന്നത് കൊണ്ട് OTT റിലീസ് ചെയ്യുന്ന രീതിയിൽ പറ്റുന്ന പോലെ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി പടം പിടിച്ചു …
മോഹൻലാൽ ഇതേപോലെ ഒരു 10 കൊല്ലം കൂടി ഇൻഡസ്ട്രയുടെ ഒരു മെയിൻ തൂണ് ആയി നിക്കട്ടെ …
Financialy succesful movies കാരണം മാർക്കറ്റിൽ ഫണ്ടുകൾ കയറി ഇറങ്ങട്ടെ,,,