
“പടം കഴിഞ്ഞു വീണ്ടും ലജ്ജാവതി ഇടും ആയിരുന്നു, ആ സമയം തിയേറ്ററിൽ ഇമ്മാതിരി ഓളം”
മലയാളക്കരയിൽ അന്നുവരെ കണ്ടിട്ടില്ലാത്ത ഓളം സൃഷ്ടിച്ച സിനിമയാണ് ഫോർ ദ പീപ്പിൾ. ജാസി ഗിഫ്റ്റിന്റെ സംഗീതവും ജയരാജിന്റെ മേക്കിങ്ങുമെല്ലാം വല്ലാതെ ചർച്ചയായ ഒരു കാലമുണ്ടായിരുന്നു. ലജ്ജാവതിയേ.. എന്ന ഗാനം കാണാനായി മാത്രം ഫോർ ദ പീപ്പിളിനായി തിയറ്ററിലെത്തിയ പ്രേക്ഷകരും നിരവധി. ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. പ്രേക്ഷകർ വളരെ ആകാംഷയിലാണ് ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത് എന്നതിന് തെളിവാണ് ഈ കുറിപ്പ്. പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
ഈ ഒരു വാർത്ത ഒരു 20 വർഷം പിന്നോട്ട് എന്നെ ഒറ്റ അടിക്കു കൊണ്ട് പൊയ് 😍♥️
അതിന്റെ ഹാങ്ങ് ഓവർ ഇപ്പോഴും മാറി ഇല്ല എന്ന് പറയാം.
മീശ പോലും മുളക്കാത്ത ഒരു പ്രായത്തിൽ ഈ സിനിമ ഇതിലെ പാട്ടുകൾ ഞങ്ങൾ കൂട്ടുകാർക്ക് ഇടയിൽ ഉണ്ടാക്കിയ ഒരു ഇമ്പാക്ട് ഉണ്ട് ♥️ഓഹ് 😍സ്വർഗം ♥️😍
ഈ സിനിമയുടെ പാട്ട് ട്രെൻഡ് ആയിരുന്ന പോലെ തന്നെ ആയിരുന്നു ഇതിലെ കഥാപാത്രങ്ങൾ ട്രെൻഡ് ആയത്.
സ്കൂളിൽ പോവുന്നത് തന്നെ സൈക്കിളിൽ ആക്കി (ബൈക്ക് ആണ് മനസ്സിൽ )ഞങ്ങൾ നാല് കൂട്ടുകാർ ഒരുമിച്ചു മനസ്സിൽ ലോകസമസ്ഥ പാട്ടും ഇഷാൻ പാടിയ ബിജിഎം ഇട്ടു അങ്ങോട്ട് സ്ലോ മോഷൻ പിടിച്ചു ഒരു നടത്തം ആണ് പിന്നെ ഇതേ പോലെ ഒരുപാട് ഗാങ് സെയിം പരിപാടി ഉണ്ടെങ്കിൽ പോലും നമ്മൾ ആണ് ഒർജിനൽ 4 the പീപ്പിൾ 😂😂എന്ന് ആണ് വിചാരം.
വടിവാൾ പകരം കൊടക്ക് അകത്തു പത്തൽ വെട്ടി വെക്കും 😂😂അതും പോപ്പി കുട 😂😂
അഞ്ചാമന് കൂട്ടുകാരൻ വന്നാൽ അവനെ ഒഴിവാക്കാൻ ഉള്ള ശ്രമം 😂😂
പിന്നെ ക്ലാസ്സിലെ ഒരു പെൺ കുട്ടിയോട് പ്രേമം ആ പെണ്ണുമായി ലജ്ജാവതി, അന്നകിളി സോങ് 😂😂
ഏറ്റവും കോമഡി എന്തെന്നാൽ യഥാർത്ഥ 4 the പീപ്പിൾ കഥാപാത്രം ആയി സ്വയം ഞങ്ങൾ 4 പേരും തിരഞ്ഞു എടുക്കുന്നത് ഭരത് ആയിരിക്കും 4ൽ ഒരാൾ അരുൺ ആവും ഈ പേരിൽ ഞങ്ങൾ 4 the പീപ്പിൾ അവസാനം തമ്മിൽ അടി ആവും.
ഇൻ ഹരിഹർ നഗറിൽ മുകേഷ് പറയുന്ന പോലെ നിങ്ങൾക്ക് എല്ലാം ബുദ്ധിമുട്ട് ആണേൽ ഞാനും ഭരത് ആയി ലജ്ജവതി കളിച്ചോളാം 😂😂
ക്ലാസിലെ നായികയെ തല്ലുന്ന കണക്ക് സർ ആയിരുന്നു ഞങ്ങളുടെ ഇര പുള്ളിയെ മാർക്ക് ചെയ്ത വൻ പ്ലാനിങ് ആയിരുന്നു 😂😂ഇങ്ങനെ ഒരുപാട് ഓർമ്മകൾ ഉള്ള നല്ലൊരു സമയം ആയിരുന്നു അത്.
Jukebox, medley, jukeboxplus എന്നിങ്ങനെ മൂന്നു ചാനലിൽ മാറി മാറി ഈ പാട്ട് കെട്ട് കൂട്ടുകാരുമായി തിമിർത്ത ഒരു കാലം hoooo🙂🙂♥️♥️
കോട്ടയം അനുപമയിലെ ഇരുണ്ട ഗുഹ വഴി ടിക്കറ്റ് എടുക്കാൻ ശ്വാസം മുട്ടി ചേട്ടന്റെ ഒപ്പം നിന്നത് ഒക്കെ ഇന്നും ഓർക്കുന്നു.
തിയേറ്ററിൽ എന്നാ ഓളം ആയിരുന്നു.
പടം കഴിഞ്ഞു വീണ്ടും ലജ്ജാവതി ഇടും 🔥🔥🔥ആയിരുന്നു ആ സമയം തിയേറ്ററിൽ ഇമ്മാതിരി ഓളം കസേര ഒക്കെ അന്ന് മിക്കതും തകർത്തു കളഞ്ഞു അനുപമ തിയേറ്ററിൽ അമ്മാതിരി കൂത്തു അല്ലെ 😂😂🤣🤣
കൂടാതെ സിനിമയും വളരെ നല്ലൊരു attempt ആയിരുന്നു.
നല്ല സ്ക്രിപ്റ്റ് അത്യാവശ്യം പുതു മുഖങ്ങൾ ആണേലും കണ്ടിരുന്നു പോവുന്ന ഒരു ഫ്ലോ ഉണ്ട് സിനിമക്ക്.
എഡിറ്റിങ് ചില പാക പിഴകൾ ഒഴിച്ചാൽ കിടിലോൽ കിടിലൻ 👌👌👌👌👌
20വർഷങ്ങൾക്ക് ഇപ്പുറം ചിത്രം റീ റിലീസ് ഒരുങ്ങുമ്പോൾ ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാം എവിടെ ഒക്കെയോ പല വഴിക്ക് ആയി.
എങ്കിലും ഈ സിനിമ ഞാൻ വീണ്ടും പൊയ് കണ്ടു ആഘോഷം ആക്കും 😍♥️
ഒരുപാട് മധുര ഓർമ്മകൾ ഉള്ള ഒരു സമയം തന്ന സിനിമ ആയോണ്ട് തന്നെ.
ജസ്റ്റ് കട്ട വെയ്റ്റിംഗ് 🔥🔥
വീണ്ടും ലജ്ജാവതി
അന്നക്കിളി
നിന്റെ മിഴി മുന
ലോകസമസ്ഥ
4 the പീപ്പിൾ
പാട്ടുകൾ തരംഗം ആവും 💯💯ഉറപ്പ്