Actor mohanlal
പിടിച്ചിരുത്തുന്ന വാദപ്രതിവാദങ്ങൾ; സത്യത്തിൻറെ നേർകാഴ്ചയായ് ‘നേര്’, റിവ്യൂ വായിക്കാം
ഓരോ നിമിഷവും ഇനിയെന്ത് എന്ന് ചിന്തിക്കാൻ തോന്നിപ്പിക്കുന്ന രീതിയിലുള്ളൊരു കഥാഗതി. അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയമുഹൂർത്തങ്ങൾ. മനസ്സുലയ്ക്കുന്ന പ്രകടനങ്ങൾ… മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ‘നേര്’ മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നൊരു ഒരു റിയലിസ്റ്റിക് കോർട്ട് റൂം ഡ്രാമയാണെന്ന് നിസ്സംശയം പറയാം. തുമ്പ പോലീസ് സ്റ്റേഷനിലേക്കെത്തുന്ന ഒരു ഫോൺകോളിലാണ് സിനിമയുടെ തുടക്കം. കാഴ്ചയില്ലാത്തൊരു കുട്ടി വീട്ടിൽ ആരുമില്ലാതിരുന്ന നേരം പീഡിപ്പിക്കപ്പെടുന്നു. പെട്ടെന്നുണ്ടായ ആ സംഭവത്തിൻറെ ഞെട്ടലിലാണ് ആ പെൺകുട്ടി. മുഹമ്മദ് എന്നയാളുടെ മകൾ സാറയാണ് […]
”പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു”: നേരിന് ആശംസകളുമായി മമ്മൂട്ടി
മോഹൻലാൽ ചിത്രം നേര് നാളെ തിയേറ്ററുകളിലെത്തുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമെത്തുന്ന ചിത്രമായത് കൊണ്ടും ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് ആയത് കൊണ്ടും പ്രേക്ഷകർ അതീവ ആവേശത്തോടെയാണ് സിനിമയെ വരവേൽക്കുന്നത്. ഇതിനിടെ നേരിന് ആശംസയുമായി നടൻ മമ്മൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസ അറിയിച്ചത്. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്. ഒപ്പം മോഹൻലാലിന്റെ നേര് ലുക്കും അദ്ദേഹം പങ്കുവച്ചു. മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെ […]
ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം! 5641 ആളുകളോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് ലാലേട്ടൻ
ഇതുവരെ ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്‍റെ 25-ാം വാർഷികാഷഘോഷച്ചടങ്ങില്‍ വെച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ചടങ്ങിനെത്തിയ 5641 ആളുകളോടൊപ്പവും നിന്ന് ഫോട്ടോയെടുത്താണ് മോഹൻലാൽ ഏവരേയും വിസ്മയിപ്പിച്ചത്. ഇന്ന് രാവിലെ 11.30 മണിക്ക് തുടങ്ങി വൈകീട്ട് 6.30 മണിവരെ സമയത്തിൽ 5641 ഫോട്ടോകളാണ് മോഹൻലാൽ ആരാധകരോടൊപ്പം നിന്ന് എടുക്കുകയുണ്ടായത്. 14 ജില്ലകളിൽ […]
”ഏത് പ്രതിസന്ധിയിലും വിളിച്ച് പറയാൻ എനിക്കെന്റെ പിള്ളേർ ഉണ്ടെടാ”; ഫാൻസ് അസോസിയേഷന്റെ വാർഷികം ആഘോഷിച്ച് മോഹൻലാൽ
ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടൻ മോഹൻലാൽ തിരിച്ച് വരുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര്. കോർട്ട്റൂം ഡ്രാമയായി ഒരുങ്ങുന്ന ഈ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടെ മോഹൻലാൽ ഫാൻസ് ആന്റ് വെൽഫയർ കൾച്ചറൽ അസ്സോസിയേഷൻ അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. മോഹൻലാൽ തന്നെയാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫാൻസ് ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്തത്. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ എന്റെ മനസ്സിൽ ചില സിനിമയിലെ തിരക്കഥയിലെ പോലെ എനിക്കെന്റെ […]
പതിവ് തെറ്റിച്ച പട്ടിക, മലയാളികളുടെ ഇഷ്ടതാരം ഇത്തവണ ഇദ്ദേഹമാണ്; ഏറ്റവും ഇനപ്രീതിയുള്ള നടൻമാരുടെ ലിസ്റ്റ് പുറത്ത്
പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത് താരങ്ങളുടെ സിനിമയും കഥാപാത്രങ്ങളുമാണ്. എന്നിരുന്നാലും ദീർഘകാലമായി സിനിമയിൽ തുടരുന്ന താരങ്ങളുടെ സ്റ്റാർ വാല്യുവും ഒരു വലിയ ഘടകമാണ്. അതുകൊണ്ട് തന്നെ മലയാളത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കവച്ച് വെച്ചൊരു സ്ഥാനം നേടുന്നത് അക്ഷരാർത്ഥത്തിൽ അസാധ്യമാണ്. അതുകൊണ്ട് തന്നെ ആദ്യ പേരുകളിൽ ഇവരിൽ ആര് മുന്നിൽ എന്ന് മാത്രം ആലോചിച്ചാൽ മതി. അതുകൊണ്ട് മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്ത് വന്നപ്പോൾ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും മോഹൻലാലും മമ്മൂട്ടിയും ലീഡ് […]
ശാന്തം, മനോഹരം, അതിസുന്ദരം! ‘മലൈക്കോട്ടൈ വാലിബനി’ലെ ആദ്യ ഗാനമായി ‘പുന്നാരക്കാട്ടിലെ പൂവനത്തിൽ’
മലയാള സിനിമാലോകം മാത്രമല്ല ലോകമാകെയുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന എൽ. ജെ. പി ചിത്രമെന്നതിനാൽ തന്നെ ഏവരും ഏറെ പ്രതീക്ഷയിലുമാണ്. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏറെ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘പുന്നാര കാട്ടിലെ പൂവനത്തിൽ…’ എന്നുതുടങ്ങുന്ന ശാന്ത ഗംഭീരമായ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നാടൻ ശൈലിയിൽ […]
”ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, എന്റെ മകൾക്കും കൊടുക്കില്ല”; തുറന്നടിച്ച് മോഹൻലാൽ
സ്ത്രീധനത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി നടൻ മോഹൻലാൽ. സ്ത്രീധനം നല്‍കി തന്റെ മകളെ വിവാഹം കഴിപ്പിച്ച് അയക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ സ്ത്രീധന സമ്പ്രദായത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തോടാണ് മോഹന്‍ലാലിന്റെ മറുപടി. ‘നേര്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസ് തുറന്നത്. ”ഞാന്‍ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എന്റെ മകള്‍ക്ക് കല്യാണം കഴിക്കാനും അങ്ങനെ ഒന്നും ഉണ്ടാകില്ല. അത് ശരിയല്ല എന്നുതന്നെയാണ് എന്റെ […]
”അതൊരു സീക്രട്ട് റെസിപ്പിയാണ്”; ഓരോ സിനിമയ്ക്കും ഓരോ ജാതകമുണ്ടെന്ന് മോഹൻലാൽ
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടെ വാലിബന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. അത്രയ്ക്കും ഹൈപ്പോടെയാണ് സിനിമയുടെ ഓരോ വിശേഷങ്ങളും പുറത്ത് വരുന്നത്. ഇതിനിടെ അടുത്ത ആഴ്ച മോഹൻലാലിന്റെ നേര് എന്ന സിനിമ തിയേറ്ററുകളിലെത്തുകയാണ്. നേരിന്റെ പ്രസ് മീറ്റിനിടെ വാലിബനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മോഹൻലാൽ പറഞ്ഞ ഉത്തരമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മലയാള പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രോജക്ട് ആണ് മലൈകോട്ടൈ വാലിബന്‍, തിയേറ്ററില്‍ തീപാറുമോ? എന്ന ചോദ്യത്തോടാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ഇതാദ്യം കഴിയട്ടെ […]
”നിങ്ങൾ ലാലേട്ടനെ എന്തിനാണ് ഇങ്ങനെ കാണിക്കുന്നതെന്ന് ചിലർ ചോദിക്കുന്നു, എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് സിനിമ ചെയ്യാൻ പറ്റില്ല”; ശാന്തി മായദേവി
മമ്മൂട്ടിയുടെ ഗാനഗന്ധവർവനിലും മോഹൻലാലിന്റെ ദൃശ്യം രണ്ടാം ഭാഗത്തിലും വക്കീലായി വന്ന് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ നടിയാണ് യഥാർത്ഥ ജീവിതത്തിലും വക്കീലായ ശാന്തി മായദേവി. ഇപ്പോൾ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന് തിരക്കഥയെഴുതി ചുവടു മാറ്റുകയാണ് താരം. ജീത്തു ജോസഫും ശാന്തി മായദേവിയും ചേർന്നാണ് നേരിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട് ഒരുക്കിയതാണെന്നും സൂചനകളുണ്ട്. ഒരുപാട് നാൾ കേസൊന്നും അറ്റൻഡ് ചെയ്യാതെയിരിക്കുന്ന സാധാരണ അഭിഭാഷകനായാണ് മോഹൻലാൽ നേരിൽ […]
”മോഹൻലാലിനോട് ഒരു പടം ചെയ്യാമോയെന്ന് ചോദിച്ചു, സ്ക്രിപ്റ്റ് പോലും നോക്കാതെ എത്ര ദിവസം വേണം എന്നായിരുന്നു മറുചോദ്യം”; ബി ഉണ്ണികൃഷ്ണൻ
മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ രണ്ട് താരങ്ങൾ മലയാളത്തിൽ ഇനി ഉണ്ടാവാൻ സാധ്യത കുറവാണെന്ന് പറയുകയാണ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഒരേസമയം നടനും താരവുമായിരിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, മോഹൻലാൽ എന്ന് പറയുന്ന നടൻ തിരക്കഥപോലും വായിച്ചുനോക്കാതെ ചെയ്ത ഒരു സിനിമ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് എന്നുമാണ് ബി. ഉണ്ണികൃഷ്ണൻ പറയുന്നത്. “ഒരേസമയം താരവും വലിയ നടന്മാരും ആയിരിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. എനിക്ക് തോന്നുന്നത് ഇനി അങ്ങനെ സംഭവിക്കില്ല […]