Latest News
നടൻ ആദിത്യന്റെ കൈ മുറിച്ചുള്ള ശ്രമം വെറും നാടകം: നടി അമ്പിളിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്
നടൻ ആദിത്യൻ ജയൻ കൈ ഞരമ്പ് മുറിച്ചു എന്ന വാർത്ത വലിയ ഞെട്ടലോടെയാണ് ഏവരും അറിഞ്ഞത്.തൃശൂരിൽ വച്ച് കാറിൽ ഞരമ്പ് മുറിച്ച നിലയിൽ ആദിത്യൻ ജയനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തു.തൃശ്ശൂർ സ്വരാജ് റൗണ്ടിന് അടുത്തുള്ള ഇടറോഡിൽ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിൽ നിന്നും ആദിത്യനെ കണ്ടെത്തുകയായിരുന്നു.രാത്രി 7:30ന് കാർ കാനയിലേക്ക് ചരിയായിരുന്നു.ഇത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് നടൻ ആദിത്യനെ തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്.പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ […]
സീരിയൽ താരം ആദിത്യൻ ജയൻ ആത്മഹത്യക്ക് ശ്രമിച്ചു
സീരിയൽ താരം ആദിത്യൻ ജയൻ ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂരിൽ വച്ച് കാറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ആദിത്യൻ ജയനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരദമ്പതികളായ നാടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയും പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വളരെ രൂക്ഷമായ പരാമർശങ്ങളാണ് ഇരുവരും പരസ്പരം ഉന്നയിക്കുന്നത്. ഇരുവരുടേയും വിവാഹജീവിതത്തിൽ ഉണ്ടായ താളപ്പിഴകൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് ആദിത്യൻ ജയൻ […]
‘ഞാനും ഒരു സിനിമ സംവിധാനം ചെയ്തു എന്ന് വരാം’ ദുൽഖർ സൽമാൻ മനസ്സുതുറക്കുന്നു
താരപുത്രൻ എന്ന വിശേഷണത്തിന് അപ്പുറമായി ഇന്ത്യൻ സിനിമയിൽ തന്റെതായ ഒരു ഇടം കണ്ടെത്തിയ താരമാണ് നടൻ ദുൽഖർ സൽമാൻ. സിനിമയിൽ അനായാസം എത്തിപ്പെട്ടത് മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ മകൻ ആയതു കൊണ്ടായിരിക്കും എന്നാൽ വിജയകരമായ 10 വർഷം സിനിമാലോകത്തുനിന്ന് കൊണ്ട് പൂർത്തിയാക്കി മുന്നോട്ടുപോകുന്നത് പ്രതിഭ ഒന്നുകൊണ്ട് മാത്രമാണ്. സ്റ്റൈലിഷായ അഭിനയം കൊണ്ട് യുവ തലമുറയുടെ പ്രതിനിധി എന്നവണ്ണം ദുൽഖർ വിവിധ ഭാഷകളിൽ നിറഞ്ഞാടുമ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ പ്രധാനപ്പെട്ട യുവതാരങ്ങളിൽ ഒരാളായി അദ്ദേഹം മാറിയിരിക്കുകയാണ്. അന്യഭാഷകളിൽ വളരെ […]
‘കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിനു മാതൃകയാവുന്നു…’ നടൻ ജോയ് മാത്യു തുറന്ന് പറയുന്നു
കോവിഡിന്റെ രണ്ടാം വരവിൽ രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയപരമായ വിയോജിപ്പുകളും യോജിപ്പുകളും സിനിമാതാരങ്ങൾ അടക്കം നിരവധി പ്രമുഖർ ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. മലയാള സിനിമാ ലോകത്ത് തന്നെ ശക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാനുള്ള നടനാണ് ജോയ് മാത്യു. വലിയ ശക്തിയായ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ പലപ്പോഴും ജോയ് മാത്യു ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിമർശിക്കുന്നതിനു പകരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹം അഭിനന്ദിച്ചിരിക്കുകയാണ്. കേരളത്തിലെ പ്രതിപക്ഷം ലോകത്തിനു തന്നെ മാതൃകയാവുന്നു എന്ന വിശേഷണമാണ് ജോയ് […]
‘സുരാജേ…നീ ആ അവാർഡ് കൊണ്ടോയിട്ട് മോന്തക്കടിക്കുകയാണ് ശെരിക്ക് വേണ്ടത്’: ജോയ് മാത്യു പറയുന്നു
മലയാള ചലച്ചിത്ര അഭിനേതാവ്, സംവിധായാകൻ,തിരകഥകൃത്ത് എന്നി നിലകളിൽ പ്രശസ്തനാണ് ജോയ് മാത്യു. 2013 ൽ ലിജോ ജോസ് പെല്ലിശെരി സംവിധാനം ചെയ്ത ‘ആമേൻ’ എന്ന ചിത്രത്തിൽ ‘എബ്രഹാം’ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി.1986 മുതൽ സിനിമാ ലോകത്തു നിലനിൽക്കുന്ന ഒരു കലക്കാരൻ കൂടിയാണ് ജോയ് മാത്യു.ഫ്ലവേഴ്സ് ടീവി അവതരിപ്പിക്കുന്ന സൂപ്പർ നൈറ്റ് എന്നാ പരിപാടിയിൽ ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കി . നടൻ സുരാജ് വെഞ്ഞാറമൂടിനോട് ‘ ഞാനൊരു കാര്യം ചോദിക്കട്ടെ […]
മലപ്പുറത്തെ ആരാധനാലയങ്ങളിലെ പ്രവേശനം പുന:പരിശോധിക്കും: എതിർപ്പ് രേഖപ്പെടുത്തി പാർവതി തിരുവോത്ത്
കോവിഡ് മഹാമാരി അതിന്റെ രണ്ടാംഘട്ടത്തിൽ വ്യാപിക്കുമ്പോൾ കടുത്ത പല നിയന്ത്രണങ്ങളും ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരാധനാലയങ്ങളെ സംബന്ധിച്ചുള്ള നടപടിക്രമങ്ങളിൽ ചിലയിടങ്ങളിൽ തീരുമാനങ്ങൾ വ്യക്തമാക്കാതെ തുടരുകയാണ്. ഇപ്പോഴിതാ മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളുടെ പ്രവർത്തനത്തെ സംബന്ധിക്കുന്ന വിഷയത്തിൽ തന്റെ പ്രതിഷേധം നടി പാർവതി തിരുവോത്ത് രേഖപ്പെടുത്തിരിക്കുകയാണ്. അഞ്ച് പേർക്ക് മാത്രമായി ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്ന ഉത്തരവിനെ പുനഃപരിശോധിക്കുമെന്ന് അറിയിച്ചുകൊണ്ട് മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നതിനെ തുടർന്നാണ് നടി പാർവതി തന്റെ പ്രതിഷേധം അറിയിച്ച് […]
“നിങ്ങളെ അധികാരത്തിൽ നിന്ന് പുറന്തള്ളും.. അന്ന് ഈ രാജ്യം പ്രതിരോധശേഷി നേടും ” രൂക്ഷവിമർശനവുമായി നടൻ സിദ്ധാർത്ഥ്
കേന്ദ്ര സർക്കാരിന്റെ മോശം നടപടിക്കെതിരെ എല്ലായിപ്പോഴും രൂക്ഷ വിമർശനം നടത്തിയിട്ടുള്ള നടനാണ് സിദ്ധാർഥ്. ഇപ്പോഴിതാ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണത്തിന്റെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്തുകൊണ്ട് താരം രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിൽ വീഴ്ചവരുത്തിയ ബിജെപിയെ ജനം അധികാരത്തിൽ നിന്നും പുറംതള്ളുന്ന ദിവസമായിരിക്കും രാജ്യം ശരിക്കും പ്രതിരോധശേഷി കൈവരിക്കുന്നതെന്ന് സിദ്ധാർഥ് പ്രതികരിക്കുകയുണ്ടായി. പതിവുപോലെ ട്വിറ്ററിലൂടെയാണ് താരം തന്റെ രൂക്ഷവിമർശനം രേഖപ്പെടുത്തിയത്. ഇതിനോടകം ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും സിദ്ധാർഥിന്റെ ട്വീറ്റ് ശ്രദ്ധനേടിക്കഴിഞ്ഞു. പശ്ചിമബംഗാളിൽ അധികാരത്തിലെത്തിയാൽ തങ്ങൾ സൗജന്യമായി […]
ലോഹിതദാസിനെ പിടിച്ചുലച്ച തനിയാവർത്തനം..!! ‘ബാലേട്ടൻ പാവാ’ പനിയായി കിടക്കുമ്പോൾ അദ്ദേഹം പറയുമായിരുന്നു: സിന്ധു ലോഹിതദാസ് പറയുന്നു
മലയാള സിനിമ ലോകത്തു തന്റെതായ മുദ്ര പതിപ്പിച്ച കലാകാരൻ ആണ് എ.കെ. ലോഹിതദാസ്. തിരക്കഥകൃത്തും സംവിധായാകാനുമായ ലോഹിതദാസ് ഓർമയായിട്ട് ഒമ്പതു വർഷം കഴിഞ്ഞു. മലയാള സിനിമ പ്രേക്ഷകർക്ക് ഇന്നും അദ്ദേഹം ഒരു നിത്യവസന്തം തന്നെയാണ്. താൻ സൃഷ്ടിച്ച കഥാപാത്രങ്ങളെ എത്രത്തോളം തന്നിലേക്ക് ചേർത്തിരുന്നു എന്നതിനെ കുറിച്ചു അദ്ദേഹത്തിന്റെ ഭാര്യ സിന്ധു ലോഹിതദാസ് കൗമുദിയുടെ ചാനലിൽ നടത്തിയ ഒരു സംഭാഷണത്തിൽ വ്യക്തമാക്കി. തനിയാവർത്തനം എന്ന സിനിമയിൽ മമ്മുട്ടി അഭിനയിച്ച കഥാപാത്രം.ആ കഥാപാത്രത്തെ തന്നിൽ ഉൾകൊണ്ട് ജീവിച്ച ഒരു അവസ്ഥയെ […]
പ്രിയദർശൻ ചിത്രത്തിനു വേണ്ടി മോഹൻലാലിന്റെ ബോക്സിങ് പരിശീലനം..?? വീഡിയോ വൈറൽ
ദൃശ്യം 2നു വേണ്ടി മോഹൻലാൽ നടത്തിയ വർക്കൗട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തൊട്ടുപിന്നാലെ മറ്റൊരു മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. മോഹൻലാൽ ബോക്സിങ് പരിശീലിക്കുന്ന വീഡിയോയാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. വെറുമൊരു വർക്കൗട്ട് വീഡിയോ എന്ന നിലയിലല്ല ഈ വീഡിയോ ആരാധകർക്കിടയിൽ ചർച്ചചെയ്യപ്പെടുന്നത്. മരക്കാർ എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രം മോഹൻലാലിനൊപ്പം ആയിരിക്കുമെന്നും അത് ഒരു സ്പോർട്സ് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കുമെന്നും […]
‘അമ്മ സംഘടന നിർമ്മിക്കുന്ന ചിത്രത്തിൽ ക്ഷണിച്ചാലും അഭിനയിക്കില്ല’ തുറന്നടിച്ച് പാർവതി തിരുവോത്ത്
മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മഒരുക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സംഘടനയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത വേളയിൽ ആയിരുന്നു മലയാളത്തിലെ 140 അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ഒരു ക്രൈം ത്രില്ലർ ചിത്രം താരസംഘടനയായ അമ്മ നിർമ്മിക്കുന്നു എന്ന വിവരം പുറത്തുവിട്ടത്. തുടക്കത്തിൽ കഥ,തിരക്കഥ,സംഭാഷണം ഒരുക്കുന്നത് രാജീവ് കുമാർ ആണെന്നും സംവിധാനം പ്രിയദർശനും രാജീവ് കുമാറും ഒരുമിച്ച് നിർവഹിക്കുമെന്നും ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ പ്രിയദർശൻ ഈ ചിത്രത്തിന്റെ സംവിധാനത്തിൽ നിന്നും പിന്മാറിയെന്നും പകരം വൈശാഖ് സംവിധാന ചുമതല ഏറ്റെടുത്തു എന്നും […]