Latest News
‘മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു’ തൊഴിലാളി ദിനത്തിൽ കോവിഡ് പോരാളികളെ ആശംസിച്ച് പിണറായി വിജയനും മമ്മൂട്ടിയും
കോവിഡ് വൈറസ് തീർത്ത അതിതീവ്രമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ ലോക തൊഴിലാളി ദിനത്തിൽ ആശംസകളുമായി സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആഗോള തൊഴിലാളി ദിനത്തിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന പോരാളികളായി വിശേഷിപ്പിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവർക്കും ആശംസകൾ നൽകിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. ഏവർക്കും ആശംസകൾ അറിയിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. മുഖ്യധാരയിലെ മറ്റ് താരങ്ങൾ തൊഴിലാളി ദിനത്തിന് വലിയ ആശംസകൾ ഒന്നും നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി […]
‘ജൂറികളുടെ അവഗണനകൾക്കപ്പുറം ആരാധകരുടെയും അവഗണനകളും ഏറ്റുവാങ്ങേണ്ടിയ ആ മമ്മൂട്ടി ചിത്രം ‘ റിയാസ് എഴുതുന്നു
1997-ൽ ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഭൂതക്കണ്ണാടി. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ എന്ന കഥാപാത്രം കരുതപ്പെടുന്നു. സമാന്തര ശ്രേണിയിൽ പോകുന്നതല്ല മനുഷ്യ ജീവിതത്തിന്റെ ഘട്ടങ്ങൾ എന്ന് പറയാൻ ശ്രമിച്ച ഈ ചിത്രം ലോഹിതദാസിന് 1998-ലെ മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് നേടിക്കൊടുത്തു. 1997-ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം മമ്മൂട്ടിയും ഈ ചിത്രത്തിലൂടെ നേടുകയുണ്ടായി. ഡിലീറ്റ് […]
നെറ്റ്ഫ്ലിക്സിന്റെ പട്ടികയിൽ ‘വൺ’ രണ്ടാം സ്ഥാനത്ത്; ഇത് മലയാളസിനിമയ്ക്ക് അഭിമാന നിമിഷം
മെഗാസ്റ്റാർ മമ്മൂട്ടി മലയാളത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം എന്ന പ്രത്യേകതയുടെ റിലീസ് ചെയ്ത പുതിയ സിനിമയാണ് വൺ. ബോബി-സഞ്ജയുടെ കൂട്ടുകെട്ടിൽ തിരക്കഥ ഒരുക്കിയ ഈ ചിത്രം സന്തോഷ് വിശ്വനാഥ് ആണ് സംവിധാനം ചെയ്തത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം മെയ് മാസം 26നാണ് കേരളമൊട്ടാകെ റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ചിത്രം വിജയകുതിപ്പ് തുടരുമ്പോഴാണ് വീണ്ടും രാജ്യവ്യാപകമായി കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനം ഉണ്ടായത്. തുടർന്ന് റിലീസ് […]
ശ്രീനിവാസൻ ക്ലൈമാക്സ് കിട്ടാതെ ഷൂട്ടിംഗ് നിർത്തി വെച്ചു, ഒടുവിൽ പ്രിയദർശൻ രക്ഷകനായി
പ്രിയദർശന്റെ കഥയിൽ ഗിരീഷ് പുത്തഞ്ചേരിയും ശ്രീനിവാസനും തിരകഥ എഴുതിയ ചിത്രമാണ് കിന്നരിപുഴയൊരം. ചിത്രത്തിന്റെ ക്ലൈമാക്സ് ലഭിക്കാതെ ആയി ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നു, അന്നത്തെ അനുഭവങ്ങൾ തുറന്ന് പറഞ്ഞു സംവിധായകൻ ഹരിദാസ്. ഒടുവിൽ സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിംഗിനു രക്ഷകനായി എത്തിയത് പ്രിയദർശൻ ആയിരുന്നു. ശ്രീനിവാസൻ, സിദ്ധിഖ്, മുകേഷ്, ജഗതി ശ്രീകുമാർ, ദേവയാനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു 1994-ൽ പുറത്തിറങ്ങിയ ചിത്രമാണ് കിന്നരിപുഴയോരം. ചലച്ചിത്രനടി ദേവയാനി അഭിനയിച്ച ആദ്യത്തെ മലയാള ചിത്രമായിരുന്നു ഇത്. ചിത്രികരണ സമയത്ത് പൂർത്തീകരിക്കാൻ സാധിക്കില്ലന്ന് കരുതി […]
സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷം; അവസാനമായി പങ്കുവെച്ചത് ഉണ്ണിമുകുന്ദൻ ആരാധകർ കൊ.ല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന കുറിപ്പായിരുന്നു
കഴിഞ്ഞ ദിവസമാണ് നടൻമാരായ സന്തോഷ് കീഴാറ്റൂരിന്റെയും ഉണ്ണി മുകുന്ദന്റെയും പേരിൽ പുതിയ വിവാദം സമൂഹമാധ്യമങ്ങളിൽ പൊട്ടിപ്പുറപ്പെട്ടത്. ഹനുമാൻ സ്വാമി കൊറോണയിൽ നിന്ന് നാടിനെ രക്ഷിക്കുമോ എന്ന് ഉണ്ണിമുകുന്ദൻ പങ്കുവെച്ച ചിത്രത്തിന് താഴെ സന്തോഷ് കീഴാറ്റൂർ നൽകിയ കമന്റും തുടർന്ന് മറുപടി നൽകിയ ഉണ്ണി മുകുന്ദന്റെ കമന്റും വലിയ വിവാദ വിഷയം ആയി സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു.ഇപ്പോഴിതാ സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രതീക്ഷിതമായിരിക്കുകയാണ്. സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ ഉണ്ണിമുകുന്ദന് മറുപടി നൽകിക്കൊണ്ട് പുതിയ ഒരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. […]
“ഇവരുടെ ഈ ‘സൗഹൃദം’എന്നും ഒരു അത്ഭുദം ആയി തന്നെ തുടരും” വിമർശിച്ചവർക്ക് കിടിലൻ മറുപടി നൽകി മോഹൻലാൽ ആരാധകർ
‘മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി’ എന്ന് മോഹൻലാലിനെയും ആന്റണി പെരുമ്പാവൂറിനെയും കുറിച്ച് ബിസിനസ് മാൻ ബോബി ചെമ്മണ്ണൂർ ഫേസ്ബുക്കിൽ ട്രോൾ ചെയ്തത് വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുകയാണ്. ചെറിയൊരു തമാശ എന്ന രീതിയിൽ മാത്രം അല്ലാതെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ ഈ ട്രോളിനെ ഏറ്റെടുത്ത നിരവധിപേർ സോഷ്യൽ മീഡിയയിൽ സജീവമായതോടെ അവർക്കുള്ള തക്ക മറുപടിയുമായി മോഹൻലാൽ ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. അത്തരത്തിൽ ശ്രദ്ധേയമായ ചില കുറിപ്പുകൾ ചുവടെ കൊടുക്കുന്നു; “മുതലാളിയെ കൊണ്ട് പണി എടുപ്പിച്ചു […]
മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി; ആന്റണി പെരുമ്പാവൂരിനെ കുറിച്ച് ബോബി ചെമ്മണ്ണൂർ #മെയ്ദിനാശംസകൾ
മെയ് 1 തൊഴിലാളി വർഗ്ഗ ദിനത്തിൽ പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച മെയ്ദിനാശംസകൾ പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മോഹൻലാലിനേയും പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനേയും സംബന്ധിച്ച പോസ്റ്റാണ് ബോബി ചെമ്മണ്ണൂർ ഇട്ടിരിക്കുന്നത്. “മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി” എന്ന തലക്കെട്ടോടെ മോഹൻലാലും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് മെയ്ദിന ആശംസകൾ നേർന്നിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. ഒരു ട്രോൾ പോലെയാണ് […]
റൺവേയിലേക്ക് ദിലീപ് എത്തിയത് ആ സൂപ്പർ ഹിറ്റ് ചിത്രം ഉപേക്ഷിച്ച്; അത് വരെ വൻ ഹീറോയിസം പോലും കാണിക്കാതെ മുൻ നിര നായകന്മാരുടെ ലിസ്റ്റിൽ എത്തിയ നടൻ ആണ് ദിലീപ്… ശ്രദ്ധേയമായ കുറിപ്പ് വായിക്കാം
ജോഷിയുടെ സംവിധാനത്തിൽ ദിലീപ് പ്രധാനവേഷത്തിൽ എത്തി 2004-ൽ പ്രദർശനത്തിന് ഇറങ്ങിയ ചിത്രമാണ് റൺവേ. ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് റൺവേ. ചിത്രം ഇറങ്ങിയിട്ട് 17 വർഷം പിന്നിട്ടിരിക്കുകയാണ്. പരമശിവൻ എന്ന കഥാപാത്രത്തെ ഞെഞ്ചിലേറ്റിയ ആരാധകർക്ക് മുന്നിലേക്കായി വാളയാർ പരമശിവം എന്ന രണ്ടാം ഭാഗം പുറത്തിറക്കും എന്ന വിവരങ്ങൾ ഇടക്കാലത്തു പുറത്തുവന്നിരുന്നു. ജനപ്രിയ താരജോഡികൾ ആയ ദിലീപ്,കാവ്യാമാധവൻ എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രം കൂടിയായിരിന്നു റൺവേ. ചിത്രത്തിൽ കാവ്യാമാധവൻ കൂടി ഉണ്ടാവുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ചിത്രം […]
മോഹൻലാൽ പറഞ്ഞതോടെ ആ ചിത്രം ഉപേക്ഷിച്ചു, രാജഭരണകാലത്ത് നടക്കുന്ന ഒരു കഥയായിട്ടാണ് ആ ചിത്രം ഒരുക്കാനിരുന്നത്
മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി തന്നെ മാറിയിട്ടുണ്ട്. ഇനിയും ഇരുവരുടേയും കൂട്ടുകെട്ടിൽ നിന്നും നിരവധി ചിത്രങ്ങളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇരുവരുടെയും കരിയറിലെ തന്നെ വലിയ നാഴികകല്ല് ആകേണ്ടിയിരുന്ന മുടങ്ങിപ്പോയ ഒരു പ്രൊജക്ടിനെക്കുറിച്ച് ആണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഫിലിം വ്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചരിത്രപ്രാധാന്യമുള്ള മോഹൻലാൽ പ്രൊജക്ട് മുടങ്ങിയതിനെ കുറിച്ച് തുറന്നു പറഞ്ഞത്. സൗപർണികം എന്നായിരുന്നു ആദ്യ ചിത്രത്തിന് അന്ന് പേര് നിശ്ചയിച്ചിരുന്നത്. അങ്കിൾ ബൺ (1991) എന്ന ചിത്രത്തിന് […]
‘ആ കാര്യത്തിൽ എനിക്ക് ശ്രീനിവാസൻ സാറിനെ പോലെ ആകണ്ടാ… ലോഹിതദാസിനെ പോലെ ആയാൽ മതി’ ശ്യാം പുഷ്കരൻ പറയുന്നു
ലോഹിതദാസ്,ശ്രീനിവാസൻ ഭരതൻ, പത്മരാജൻ എന്നീ പ്രതിഭകൾക്കൊപ്പം നിരൂപകരും സിനിമാ പ്രേമികളും എല്ലായിപ്പോഴും പരാമർശിക്കുന്ന ഒരു പേരാണ് ശ്യാം പുഷ്കരൻ എന്നത്. റിയലിസ്റ്റിക് സിനിമകളുടെ പുത്തൻ ഉണർവിന് മലയാളത്തിൽ ചുക്കാൻ പിടിച്ച എഴുത്തുകാരനായ ശ്യാം പുഷ്കരൻ തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നു പറയുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല. നാളുകൾക്കു മുമ്പ് അദ്ദേഹം മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ നടനും എഴുത്തുകാരനുമായ ശ്രീനിവാസനെയും സംവിധായകനും എഴുത്തുകാരനുമായ ലോഹിതദാസിനെയും താരതമ്യം ചെയ്തുകൊണ്ട് ഒരു നിലപാട് വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര വിദ്യാർഥികൾക്കും സിനിമ പ്രേക്ഷകർക്കും […]