Latest News
‘മമ്മൂട്ടി പറഞ്ഞത് അഹങ്കാരം, മോഹൻലാൽ സ്ക്രിപ്റ്റ് തിരുത്താൻ ആവശ്യപ്പെടും’ സൂപ്പർ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ രംഗത്ത്
സിനിമാ മേഖല നിലനിൽക്കുന്നതിന് വളരെ അവിഭാജ്യമായ ഒരു ഘടകമാണ് സൂപ്പർതാരങ്ങൾ എന്നത്. എന്നാൽ നല്ല സിനിമ ഉണ്ടാകുന്നതിൽ പലപ്പോഴും സൂപ്പർ താരങ്ങളും അവരുടെ താരപ്രഭയും വിലങ്ങുതടി ആവാറുണ്ട് എന്ന് പല ചിത്രകാരന്മാരും തുറന്നു പറഞ്ഞിട്ടുള്ള ഒരു വിഷയമാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും എതിരെ ഇപ്പോളിതാ സംവിധായകൻ ബൈജു കൊട്ടാരക്കര രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനൽ വഴിയാണ് അദ്ദേഹം സൂപ്പർ താരങ്ങളുടെ ചില നടപടികൾക്കെതിരെ തുറന്നടിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, “ഓരോരോ സീനുകൾ എടുക്കുമ്പോഴും […]
പ്രചരിക്കുന്നത് വ്യാജ വാർത്ത; പ്രിയ മാലിക്ക് ഒളിംപിക്സിൽ സ്വർണ മെഡൽ നേടിയിട്ടില്ല വസ്തുത ഇതാണ്…
ടോക്കിയോ ഒളിമ്പിക്സിന്റെ ആദ്യദിനം തന്നെ വെയിറ്റ് ലിഫ്റ്റിംഗിൽ ഇന്ത്യ മെഡൽ നേട്ടം കുറിച്ചത് വളരെ വലിയ വാർത്തയായ വിഷയമാണ്. ഇപ്പോഴിതാ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ റെസ്ലിങ് വിഭാഗത്തെ പ്രിയ മാലിക് സ്വർണം നേടി എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ച വരികയാണ്. ഓരോ ഇന്ത്യക്കാരുടെയും ആവേശവും അതിയായ അഭിമാനവും ആണ് ഈ വാർത്ത വ്യാജം ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവം പ്രിയ മാലിക് സ്വർണമെഡൽ നേടി ചരിത്ര നേട്ടം തന്നെയാണ് കുറിച്ചിരിക്കുന്നത്. […]
‘ഉറപ്പായും ഞാനൊരു സിനിമ സംവിധാനം ചെയ്യും’ റീമ കല്ലിങ്കൽ പറയുന്നു
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും ശക്തമായ രാഷ്ട്രീയ നിലപാട് കൊണ്ടും ഏറെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നടി റീമ കല്ലിങ്കൽ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന മലയാള ചിത്രത്തിലൂടെ 2009 മുതൽ സിനിമാലോകത്ത് സജീവമായ താരം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു കൊണ്ട് മുൻനിര നായികമാരുടെ പട്ടികയിൽ എണ്ണപ്പെട്ടു. 2012-ൽ ആഷിക് അബു സംവിധാനം ചെയ്ത ’22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിലെ പ്രകടനം കൊണ്ടാണ് റിമാ കല്ലിങ്കൽ മുഖ്യധാരയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ആ […]
ബാഹുബലിയേക്കാൾ വലിയ ചിത്രമാണോ മരയ്ക്കാർ?? ചിത്രം ബോക്സ് ഓഫീസിൽ കത്തിപ്പടരുമെന്ന് പ്രിയദർശൻ പറയുന്നു
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. മലയാള സിനിമയുടെ എന്നതിനപ്പുറം ഇന്ത്യൻ സിനിമയുടെ തന്നെ മുഖമുദ്രയായി മാറാൻ സാധ്യതയുള്ള ചിത്രം എന്ന നിലയിൽ വരെ മരയ്ക്കാർ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കോവിഡ് മഹാമാരി തീർത്തവലിയ നിയന്ത്രണങ്ങളിൽ മരക്കാർ വലിയ റിലീസ് പ്രതിസന്ധിയാണ് നാളിതുവരെയായി നേരിട്ടുകൊണ്ടിരിക്കുന്നത്. പലതവണ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചെങ്കിലും അവയെല്ലാം പ്രായോഗികം ആകാതെ പോവുകയാണ് ചെയ്തത്. ഈ വർഷം ഓഗസ്റ്റ് മാസം റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിനുവേണ്ടി വലിയ ആകാംക്ഷയോടെയാണ് […]
രണ്ട് വമ്പൻ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ ഉണ്ണി മുകുന്ദൻ !!
യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് നടൻ ഉണ്ണി മുകുന്ദൻ. ഇതിനോടകം നിരവധി ആരാധകരെ നേടിയെടുത്തിട്ടുള്ള ഉണ്ണി മുകുന്ദൻ ഇപ്പോഴിതാ സൂപ്പർതാരം മോഹൻലാലിനൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളിൽ ഉണ്ണി മുകുന്ദൻ ഇതിനോടകം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മാമാങ്കം എന്ന ബ്രഹ്മാണ്ട ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മികച്ചൊരു കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രമായ ജനത ഗ്യാരേജിലാണ് ഒടുവിലായി ഉണ്ണി മുകുന്ദൻ അഭിനയിച്ച മോഹൻലാൽ ചിത്രം.പൃഥ്വിരാജ്, […]
ടോവിനോയുടെ ‘മിന്നൽ മുരളി’; ഷൂട്ടിംഗ് നാട്ടുകാർ തടഞ്ഞു, സംഘർഷത്തിനു ഒടുവിൽ പോലീസ് എത്തി ഷൂട്ടിംഗ് നിർത്തിവെപ്പിച്ചു
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടോവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. ഇതിനോടകംതന്നെ ദേശീയതലത്തിൽ വരെ ഈ ചിത്രം ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ചിത്രത്തിന്റെ പള്ളി സെറ്റ് പൊളിച്ച വിവാദം വളരെ കാലം കേരള സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം തന്നെയാണ്. ഗോദ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബേസിൽ ജോസഫും ടോവിനോ തോമസും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികൾ മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മലയാളത്തിൽ […]
ആ മമ്മൂട്ടി ചിത്രം തരുമോ?; അനുവാദം വാങ്ങാൻ കാത്തുനിന്നു സാക്ഷാൽ രജനീകാന്ത് !! ഒടുവിൽ സംഭവിച്ചത് നിരാശ
മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ രജനീകാന്തും നല്ല സുഹൃത്തുക്കളാണെന്നുള്ളത് ആരാധകർ എപ്പോഴും ആഘോഷിക്കാറുള്ള ഒരു വസ്തുതയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രവും ഒരേ വേദിയിൽ പങ്കെടുന്ന നിമിഷങ്ങളും ആരാധകർക്കും വലിയ ആവേശം നൽകുന്ന കാര്യമാണ്. ഒരു സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങിയ രജനീകാന്ത് പിന്നീട് ആ ആഗ്രഹം നടക്കാതെ പോയതുമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചരിത്ര നേട്ടം ആയി ഇന്നും വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് ‘ന്യൂഡൽഹി’. മമ്മൂട്ടിയുടെയും സംവിധായകൻ ജോഷിയുടെയും തിരക്കഥാകൃത്ത് ഡെന്നീസ് […]
‘പിണറായി വിജയൻ കേരളത്തിന്റെ ദൈവം’ ട്രോളുകളും പരിഹാസ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നു
“ആരാണ് ദൈവം എന്ന് നിങ്ങൾ ചോദിച്ചു. അന്നം തരുന്ന വന്നവനെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം “- കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പം ഫ്ലക്സിൽ കുറിച്ചിരിക്കുന്ന വാചകങ്ങൾ ആണിവ. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നതും ഇതേ ഫ്ലക്സും അതിലെ വാചകങ്ങളാണ്. അണികളെ ഏറെ ആവേശം കൊള്ളിക്കുന്നത് എന്നാൽ വിമർശകർക്ക് വലിയ രീതിയിലുള്ള അവസരമൊരുക്കി കൊടുക്കുന്ന രീതിയിലും ഈ ഫ്ലക്സ് ഇപ്പോൾ മാറി കഴിഞ്ഞിരിക്കുകയാണ്. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് വിവാദമായ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ […]
ഒളിമ്പിക്സിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ !! ആദ്യ ദിനത്തിൽ തന്നെ മെഡൽ നേട്ടം എന്ന റെക്കോർഡ് കുറിച്ച് ‘മീരാബായ് ചാനു’
ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രനേട്ടം കുറച്ചുകൊണ്ട് ഇന്ത്യ മെഡൽ പട്ടിക തുറന്നിരിക്കുകയാണ്. വനിതകളുടെ 45 കിലോ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് ഇനത്തിലാണ് ഇന്ത്യയ്ക്കുവേണ്ടി മീരാബായ് ചാനു വെള്ളി നേടിയത്. 202 കിലോ ഉയർത്തിയാണ് മീരാബായ് ചരിത്രനേട്ടം കുറിച്ചത്. വെയിറ്റ് ലിഫ്റ്റിംഗ് ഇനത്തിൽ ഒളിമ്പിക്സിന്റെ ചരിത്രത്തിൽ തന്നെ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഇതോടെ മീരാബായ് ചാനു മാറിയിരിക്കുകയാണ്. കർണം മല്ലേശ്വരിക്ക് ശേഷം 21 വർഷങ്ങൾക്കിപ്പുറമാണ് ഈ ഇനത്തിൽ ഇന്ത്യ ഒളിംപിക്സിൽ ഒരു നേട്ടം കുറിക്കുന്നത്. കർണം മല്ലേശ്വരി […]
ഡോക്ടർമാർ പോലും വിവേചനം പുലർത്തുന്നു,ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പങ്കുവയ്ക്കുന്നത് !! എന്ന് നന്നാവും ഈ നാട്..?? ട്രാൻസ്ജെൻഡർ ജീവിതങ്ങൾക്ക് എന്നാണ് സ്വാതന്ത്ര്യം ലഭിക്കുക..??
പൂർണമായും സ്ത്രീയായി മാറുന്നതിനു വേണ്ടി ശാസ്ത്രക്രിയ നടത്തിയ അനന്യ കുമാരി അലക്സിന്റെ വിയോഗം കേരളസമൂഹത്തിൽ തുറന്ന ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ്. ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരെ സമൂഹത്തിൽ പൊതുവേ വലിയ രീതിയിൽ വിവേചനമാണ് നിലവിലുള്ളത്. വൈദ്യസഹായം നൽകുന്ന ഡോക്ടർമാർ പോലും വിവേചനത്തിന് കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്ന് തന്നെയാണ് പുതിയ ചർച്ചകൾ തെളിയിക്കുന്നത്. മെഡിക്കൽ രംഗത്ത് നിന്ന് തന്നെ ഇത്തരത്തിലുള്ള വിവേചനം ഉണ്ടെന്നും അതിനുള്ള കാരണം എന്താണെന്നും ഡോക്ടർ മനോജ് വെള്ളനാട് ഫേസ്ബുക്കിലൂടെ തുറന്ന് എഴുതിയിരുന്നു. വളരെ പ്രസക്തമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള […]