Latest News
‘ധ്രുവം ആദ്യം പറഞ്ഞത് മോഹൻലാലിനോട് എന്നാൽ അത് നടക്കാത്തതിന്റെ കാരണം…’ ചലച്ചിത്രകാരൻ എ.കെ സാജൻ പറയുന്നു
തിരക്കഥാകൃത്ത് സംവിധായകൻ എന്നീ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്രകാരനാണ് എ.കെ സാജൻ. ഇപ്പോഴിതാ അദ്ദേഹം ‘ദി ക്യൂ’വിന് നൽകിയ അഭിമുഖത്തിൽ ധ്രുവം എന്ന സൂപ്പർഹിറ്റ് ചിത്രം ഉണ്ടായതിനു പിന്നിലെ സംഭവകഥ തുറന്നു പറഞ്ഞിരിക്കുകയാണ്. ഇതിനോടകം കാശ്മീരം, ബട്ടർഫ്ലൈ, ക്രൈം ഫയൽ, മീനത്തിൽ താലികെട്ട്, ദ്രാണ 2010 അങ്ങനെ തുടങ്ങി ഇരുപതിൽപരം മലയാള ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുള്ള എ.കെ സാജൻ 2002-ൽ പുറത്തിറങ്ങിയ സ്റ്റോപ്പ് ബാലൻസ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. തുടർന്നദ്ദേഹം സ്റ്റോപ്പ് വയലൻസ്, ലങ്ക, അസുരവിത്ത്, […]
സീറ്റുകൾ തൂത്തുവാരി വിജയുടെ പാർട്ടി; ഞെട്ടലോടെ തമിഴ് രാഷ്ട്രീയം
സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന ധരാളം താരങ്ങളാണുള്ളത്,രാഷ്ട്രീയത്തിലാണെങ്കിൽ തമിഴ്നാട്ടിലെ ജനങ്ങൾ താരങ്ങൾക് അത്രയേറെ പ്രാധാന്യം നൽകുന്നുണ്ട്. ഇവിടെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻമ്പ് തന്നെ നടൻ വിജയിയുടെ പേരിൽ അച്ഛൻ ചന്ദ്രശേഖർ പാർട്ടി ആരംഭിക്കാൻ ശ്രമിച്ചിരുന്നു. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ വിജയ് മക്കൾ ഇയക്കത്തിനെതിരെ വിജയ് തന്നെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽ വരാൻ താൽപര്യമില്ലെന്ന് വിജയ് പറയുമ്പോഴും തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ചലനമാണുണ്ടായിരിക്കുന്നത്. സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് വിജയ് മക്കൾ ഇയക്കം. ഒൻമ്പത് ജില്ലകളിലായി 59 ഇടങ്ങളിൽ […]
റിലീസിന് ഒരുങ്ങി ‘SIDDY’; അവസാനഘട്ട ജോലികൾ പുരോഗമിക്കുന്നു പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ
പ്രശസ്ത സംവിധായകനും നടനുമായ അജി ജോൺ നായകനായും ഐ.എം വിജയൻ പ്രധാന കഥാപാത്രമായും എത്തുന്ന പുതിയ മലയാള ചിത്രമായ ‘SIDDY’യുടെ പോസ്റ്ററുകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയായിരിക്കും എന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ള ഒരു വിഷയമാണ്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഒരു […]
‘ജിമ്മിൽ വെച്ച് മമ്മൂക്കയെ ഞാൻ കളിയാക്കി എന്നാൽ പിന്നീട് സംഭവിച്ചത്’ ഉണ്ണി മുകുന്ദൻ പറയുന്നു
മലയാള സിനിമയിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ എല്ലാവരും മാതൃകയാക്കുന്ന നടനാണ് മമ്മുട്ടി. അടുത്തിടെയായി മോഹൻലാലുൾപ്പെടെ നിരവധി മുതിർന്ന തരങ്ങളും ഫിറ്റ്നസ് ഒരു ജീവിതചര്യയായി മാറ്റിയിട്ടുണ്ട്. പുതുതലമുറയിൽ അക്കാര്യത്തിൽ മറ്റുള്ളവർക്ക് വെല്ലുവിളിയുയർത്തുന്ന നടനായിരുന്നു ഉണ്ണിമുകുന്ദൻ. വർക്കൗട്ട്ന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാത്ത നടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ പത്ത് വർഷങ്ങൾക്കു മുൻപ് ജിമ്മിൽവച്ച് മമ്മൂട്ടിയെ കണ്ടുമുട്ടിയ കഥവെളിപ്പെടുത്തുകയാണ് ഉണ്ണിമുകുന്ദൻ. വർക്കൗട്ട് മായി ബന്ധപ്പെട്ട തന്നെ അതിശയപ്പെടുത്തിയ നടനാണ് മമ്മൂട്ടി എന്നായിരുന്നു ഉണ്ണിമുകുന്ദൻ പറഞ്ഞത്. ഒരു ദിവസം ജിമ്മിൽ […]
ഫഹദിനെപ്പോലെ അഭിനയിക്കാൻ നാലായിരം വർഷമെടുക്കും അയാൾ അഭിനയിക്കുമ്പോൾ കാര്യമായിട്ടൊന്നും ഉണ്ടാവില്ല; ശിവകാർത്തികേയൻ
മലയാളത്തിലെ മറ്റ സൂപ്പർതാരങ്ങൾ നിന്നും വ്യത്യസ്തനാക്കുന്ന താരമാണ് ഫഹദ് ഫാസിൽ. ശിവകാർത്തികേയൻ നയൻതാര എന്നിവർ പ്രധാന വേഷത്തിൽ എത്തി 2017 പുറത്തിറങ്ങിയ ചിത്രമായിരുന്നു വേലൈക്കാരൻ. ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു വേലൈക്കാരൻ. ശിവകാർത്തികേയന്റെ പുതിയ ചിത്രമായ ഡോക്ടറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം അശ്വിനുമായുള്ള അഭിമുഖത്തിനിടെ ശിവകാർത്തികേയൻ ഫഹദ് ഫാസിലിന്റെ അഭിനയത്തെ കുറിച്ച് പറയുന്നു. ഫഹദ് ഫാസിൽ അസാമാന്യ പ്രതിഭയാണെന്നും അദ്ദേഹത്തെ പോലെ അഭിനയിക്കാൻ തനിക്കൊരു നാലായിരം വർഷം വേണ്ടിവരുമെന്നും പറഞ്ഞു. ഫഹദ് […]
പൊള്ളലേറ്റ ഷാഹിനയ്ക്ക് സൗജന്യ ചികിത്സാ സഹായവുമായി മമ്മൂട്ടി
ആമ്പൽ കുളത്തിലെ മനോഹരമായ ചിത്രങ്ങൾ വൈറലായതോടെ ആണ് ജീവിത പ്രതിസന്ധികളെ മറികടന്ന് ഒടുവിൽ ഡോക്ടറായി മാറിയ ഷാഹിനയുടെ യാതനകൾ നിറഞ്ഞ ജീവിതത്തെക്കുറിച്ച് കേരള സമൂഹം ചർച്ച ചെയ്യുന്നത്. മുഖത്ത് പൊള്ളലിന്റെ പാടുമായി ആത്മവിശ്വാസത്തോടെ മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ഷാഹിനയുടെ കഥ മമ്മൂട്ടി വരെ ശ്രദ്ധിച്ചു. അഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് ഷാഹിനയ്ക്ക് മണ്ണെണ്ണ വിളക്ക് മറിഞ്ഞ് പൊള്ളൽ ഏൽക്കുന്നത്. ധരിച്ചിരുന്ന വസ്ത്രം ഉൾപ്പെടെ തീപടർന്നു പിടിച്ച് ദേഹമാസകലം പൊള്ളലേറ്റ ഷാഹിന പിന്നീട് ദീർഘനാൾ ചികിത്സയിൽ ആയിരുന്നു. ശസ്ത്രക്രിയയും […]
‘തൊണ്ണൂറുകളിലാണ് ഈ ചിത്രമെങ്കിൽ നായകൻ മോഹൻലാൽ തന്നെ’ പൃഥ്വിരാജ് പറയുന്നു
പ്രിത്വിരാജ് നയകനായ ഭ്രമം സിനിമ ഈ കഴിഞ്ഞയിടെയാണ് ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയത്. പ്രിത്വിരാജ്,ഉണ്ണിമുകുന്ദൻ, അനന്യ, മമത മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം 2018 ൽ ‘അന്ധാദുൻ’ എന്ന ചിത്രത്തിന്റെ മലയാളം റീമേക് ആണ് ഭ്രമം. ചിത്രത്തിൽ അന്ധനായി അഭിനയിക്കുന്ന റേ തോമസ് എന്ന കഥാപാത്രത്തെയാണ് പ്രിത്വിരാജ് അവതരിപ്പിക്കുന്നത്. ബോളിവുഡ് ഹംഗമക്ക് നൽകിയ അഭിമുഖത്തിൽ ആണ് ചിത്രത്തെ കുറിച്ച് പ്രിത്വിരാജ് വെളിപ്പെടുത്തിയത്. ഭ്രമത്തിന്റെ ചിത്രികരണം തൊണ്ണൂറുകളിലാണ് നടന്നിരുന്നത് എങ്കിൽ തന്റെ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാൻ […]
“ബാഹുബലിയിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകൻ”; വിമർശകരോട് വിനയൻ
മലയാള സിനിമയിൽ നിരവധി പരീക്ഷണ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകൻ വിനയൻ വലിയ ബജറ്റിലൊരുങ്ങുന്ന പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് സിജു വിൽസനാണ്. വലിയ മുതൽമുടക്കുള്ള ചിത്രത്തിൽ ഒരു സൂപ്പർ താരത്തെ പരിഗണിക്കാത്തതിന്റെ കാരണം സംവിധായകൻ വിനയൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അദ്ദേഹം തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ; “പത്തൊമ്പതാം നൂറ്റാണ്ട്” ൻെറ പത്താമത്തെ character poster ശ്രീ […]
പൃഥ്വിരാജിനു നാഷണൽ അവാർഡ് 101 ശതമാനം ഉറപ്പായിരുന്നു എന്നാൽ റീമേക്ക് ചിത്രം ആയിപ്പോയി; പ്രശസ്ത സബ്ടൈറ്റിലിസ്റ്റിന്റെ പ്രസ്താവന വൈറൽ
മലയാള സിനിമയുടെ അഭിമാന താരമായ പൃഥ്വിരാജിനെക്കുറിച്ച് പ്രശസ്ത സബ്ടൈറ്റിലിസ്റ്റ് രേഖ്സ് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സിനിമാ പ്രേമികളുടെ ചർച്ചാവിഷയം. സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രം അന്ധാദുന്റെ മലയാളം റീമേക്കായ ഭ്രമം കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. സമ്മിശ്ര അഭിപ്രായം നേടിയ ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ പ്രകടനത്തെ രേഖ്സ് വളരെ മികച്ച ഭാഷയിൽ പ്രശംസിച്ചിരിക്കുകയാണ്. ഭ്രമം വളരെ സത്യസന്ധമായ ഒരു റീമേക്ക് ചിത്രമാണെന്ന് പ്രശസ്ത സിനിമാ നിരൂപകൻ സതീഷ് കുമാർ എം ട്വിറ്ററിൽ […]
സംവിധാനം നാദിർഷ; ഷെയിൻ നിഗം നായകൻ ആവേശത്തോടെ ആരാധകർ
മലയാള സിനിമാലോകത്ത് യുവതാരനിരയിൽ ഏറ്റവും താരമൂല്യമുള്ള നടൻ ഷെയിൻ നിഗവും മിമിക്രി രംഗത്ത് നിന്ന് സംവിധാനരംഗത്തേക്ക് ചുവടുവച്ച് ഏറെ ജനപ്രിയമായി മാറിയ നാദിർഷയും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ജയസൂര്യ നായകനാകുന്ന ഈശോ, ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളുടെ അവസാനഘട്ട ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തതിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഷെയിൻ നിഗം നായകനാകുന്നത്. അതേസമയം ഷെയിൻ നിഗം […]