Latest News
‘സ്വവര്‍ഗാനുരാഗിയാണ് ഭീഷ്മയിലെ പീറ്റര്‍ എന്ന് തോന്നിയിട്ടുണ്ട്?!”; സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ്
റിലീസ് ചെയ്ത് ദിവസങ്ങള്‍ കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞ ചിത്രമാണ് ഭീഷ്മപര്‍വ്വം. ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ വന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന് മഹാഭാരതവുമായി ബന്ധമുണ്ടെന്നും സിനിമയിലേ ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിലുള്ളവരാണെന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഭീഷ്മയിലെ മമ്മൂട്ടിയുടേയും സൗബിന്റേയും ഷൈന്‍ ടോം ചാക്കോയുടേയും പ്രകടനം ഒരുപോലെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിന് മഹാഭാരതവുമായി ബന്ധമുണ്ടെന്നും സിനിമയിലേ ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിലുള്ളവരാണെന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഷൈന്‍ […]
ബംഗളുരു രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘മേപ്പടിയാന്‍’ മികച്ച ചിത്രം; അഭിമാന നേട്ടവുമായി ഉണ്ണി മുകുന്ദൻ
മലയാള സിനിമയുടെ മസില്‍മാനായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഉണ്ണിമുകുന്ദന്‍. മലയാളത്തില്‍ ആക്ഷന്‍ നായകനായിട്ടായിരുന്നു ഉണ്ണിമുകുന്ദന്‍ പല സിനിമകളിലും എത്തിയത്. നടനില്‍ നിന്നും നിര്‍മാതാവിന്റെ കുപ്പായത്തിലേക്ക് എത്തിയ ഉണ്ണിയുടെ ചിത്രമാണ് മേപ്പടിയാന്‍. കുടുംബ നായകന്റെ ഗെറ്റപ്പിലാണ് ഉണ്ണി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്കായി ശരീരഭാരം കൂട്ടുകയും, തീര്‍ത്തും അപ്രതീക്ഷിതമായി നിര്‍മ്മാതാവിന്റെ നിലയിലേക്ക് ഉണ്ണി മുകുന്ദന്‍ എത്തുകയും ചെയ്ത ചിത്രം കൂടിയാണിത്. ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു മോഹന്‍ ആണ്. കഴിഞ്ഞ മാസം […]
‘ബിജു മേനോനും ജയറാമും ചെയ്യേണ്ട കഥകളുമായി മമ്മൂട്ടിയെ സമീപിക്കരുത്’; സിനിഫൈൽ ഗ്രൂപ്പിലെ കുറിപ്പ് വൈറൽ
മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം എന്ന സിനിമയുടെ വിജയമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഏറെക്കാലത്തിന് ശേഷം മലയാള സിനിമയിലെ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയും പല റെക്കോർഡുകളും പൊളിച്ചെഴുതുകയും ചെയ്ത സിനിമയാണ് ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം മാർച്ച് മൂന്നിനാണ് തിയറ്ററുകളിലൂടെ ആരാധകരിലേക്ക് എത്തിയത്. ആദ്യ ദിവസം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ കനത്ത ഡീഗ്രേഡിങ്ങും സിനിമയ്ക്കെതിരെ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം മറി കടന്ന് സിനിമ സൂപ്പർ ഹിറ്റാവുകയും ചുരുങ്ങിയ സമയം കൊണ്ട് 50 […]
ലൂസിഫറിനെ കടത്തിവെട്ടിയ ഭീഷ്മ ബാറ്റ്മാനേയും തൂക്കിയടിച്ചു; ഇത് ചരിത്രം; സർവ്വകാല റെക്കോർഡ്
നീണ്ട ഇടവേളയ്ക്ക്‌ശേഷം തിയേറ്ററുകളില്‍ ആവേശം നിറച്ചെത്തിയ സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വം. പ്രഖ്യാപന സമയം മുതലേ സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭീഷ്മ പര്‍വം. മാര്‍ച്ച് മൂന്നിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി- അമല്‍ നീരദ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അരങ്ങേറിയത്. എക്കാലത്തേയും അനശ്വര പ്രതിഭകളായ നേടുമുടി വേണു, കെപിഎസി ലളിത ഇവര്‍ക്ക് പുറമേ ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് […]
350 കോടി ബിഗ് ബജറ്റിൽ പ്രഭാസിന്റെ ‘രാധേ ശ്യാം’; ഇന്ന് മുതൽ തിയേറ്ററുകളിൽ
ലോകത്തിലെ മുഴുവൻ സിനിമ പ്രേമികളും ഇന്ന് ഉറ്റു നോക്കുന്നത് ‘രാധേ ശ്യാം’ എന്ന ചിത്രത്തിലേയ്ക്കാണ്. ബാഹുബലിയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന പ്രഭാസിൻ്റെ ബിഗ് ബജറ്റ് ചിത്രമാണ് രാധേ ശ്യാം. 350 കോടി ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം എന്നൊരു പ്രത്യേകത കൂടെ രാധേ ശ്യാംമിനുണ്ട് . രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. വ്യത്യസ്ത ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് ശബ്‍ദം നൽകിയിരിക്കുന്നതും സിനിമ മേഖലയിലെ പ്രമുഖ വ്യകതിത്വങ്ങളാണ്. അമിതാഭ് ബച്ചൻ, ഡോ. ശിവ രാജ്‌കുമാർ, […]
മമ്മൂട്ടിയുടെ മൈക്കിളപ്പന്റെ ലാന്‍ഡ് ക്രൂസറിന് പാക്കിസ്ഥാൻ ബന്ധം?; ആ കഥ ഇങ്ങനെ
ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിച്ച ചിത്രം ‘ഭീഷ്മ പര്‍വം തിയറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയിലെ മൈക്കിളപ്പനും പിള്ളേര്‍ക്കുമൊപ്പം ചര്‍ച്ച ചെയ്യപ്പെടുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം ഉപയോഗിക്കുന്ന ലാന്‍ഡ് ക്രൂസര്‍ കാര്‍. KCF 7733 എന്ന നമ്പറുള്ള ആ കാര്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് ഓടിക്കയറിയത്. കോഴിക്കോട് സ്വദേശിയായ അശ്വിന്‍ ആണ് ഈ വാഹനത്തിന്റെ ഉടമസ്ഥന്‍. വാഹനത്തെക്കുറിച്ച് ഒരു സിനിമാക്കഥയേക്കാള്‍ വലിയ കഥയാണ് അശ്വിന് പറയാനുള്ളത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാഹനം 1983 മോഡല്‍ ലാന്‍സ് ക്രൂസറാണ്. റൈറ്റ് […]
‘പാലക്കാട് ഓഫീസിന് മുന്നിൽ ഒടിയൻ ഇപ്പോഴുമുണ്ട്, ഒടിയനെ കാണാനും, പടമെടുക്കാനും വരുന്നവർ നിരവധി’; നന്ദി പറഞ്ഞു ശ്രീകുമാർ മേനോൻ
മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി 2018 ൽ പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു ഒടിയൻ. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. വി.എ. ശ്രീകുമാർ മേനോൻ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. വടക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കൽപ്പത്തെ ആധാരമാക്കിയാണ് ചിത്രം നിർമ്മിച്ചിരുന്നത്. മോഹൻലാൽ പ്രധാന വേഷം കൈകാര്യം ചെയ്‌ത ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായികയായി എത്തിയത്. പ്രകാശ് രാജ് മുഖ്യ റോളിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഒടിയൻ. ഒടിയനായും , മാണിക്യനായും മോഹൻലാൽ ഒരേ സമയം […]
‘മമ്മൂട്ടിക്ക് പ്രായമായി, ഭീഷ്മ ഒച്ച് ഇഴയുന്നപോലെ’: ഡീഗ്രേഡ് ചെയ്ത് അശ്വന്ത് കോക്ക് രംഗത്ത്; ചുട്ട മറുപടി നൽകി ആരാധകർ
അമൽ നീരദ് സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് ഭീഷ്മപർവ്വം. ബോക്സ് ഓഫീസിൽ ഏറെ കാലങ്ങൾക്കു ശേഷം തരംഗം സൃഷ്ടിച്ച സിനിമ കൂടിയാണ് ഭീഷ്മപർവ്വം. മമ്മൂട്ടിക്ക് പുറമേ സൗബിൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, നദിയാമൊയ്തു ലെന, മാലാ പാർവതി തുടങ്ങി വൻ താരനിര തന്നെ സിനിമയിൽ എത്തുന്നുണ്ട്. ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ഒരുപോലെ നല്ല അഭിപ്രായങ്ങളാണ് സിനിമയെ കുറിച്ച് വരുന്നത്. അതേസമയം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വലിയതോതിലുള്ള ഡിഗ്രേഡിങും നടക്കുന്നുണ്ട്. […]
‘ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത് നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ്’: നടി മേനകയുടെ പ്രസംഗം വൈറൽ
കഴിഞ്ഞ ദിവസമാണ് ലോകമെമ്പാടും വനിതാ ദിനം ആഘോഷമാക്കിയത്. പല മേഖലയിലുമുള്ള വനിതകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ച് വനിതാ ദിനം ആഘോഷമാക്കി മാറ്റിയിരുന്നു. അത്തരത്തിൽ മലയാളത്തിലെ താര സംഘടനയായ അമ്മ വനിതകൾക്ക് വേണ്ടി ‘ആർജ്ജവം’ എന്ന പരിപാടി സംഘടിപ്പിച്ചു. നിരവധി താരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. ഏറെ ആഘോഷപരമായി തന്നെ ഇത്തവണത്തെ വനിതാ ദിനം സിനിമാമേഖലയിലെ താരങ്ങളും ആഘോഷിച്ചു. വനിതാ ദിന പരിപാടിയിൽ നടി മേനക ഇടവേളബാബുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എൺപതുകളിൽ […]
“ജയറാം ഏട്ടനല്ല, സാറാണ്, പൃഥ്വിക്കൊപ്പം അടുത്ത സിനിമ”; നടൻ പ്രഭാസ് വെളിപ്പെടുത്തുന്നു
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രഭാസ്. മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ് പ്രഭാസ് മലയാള പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. 2002 മുതല്‍ പ്രഭാസ് അഭിനരംഗത്തുണ്ടെങ്കിലും എസ്എസ് രാജമൈലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങി ഈ ചിത്രത്തിലൂടെ പ്രഭാസിന്റെ താരമൂല്യം വര്‍ധിച്ചു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം രാധേശ്യാം നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രാധ കൃഷ്ണ കുമാറിന്റെ സംവിധാനത്തിലാണ് ‘രാധേ ശ്യാം’ഒരുങ്ങുന്നത്. കൊവിഡ് കാരണങ്ങളാല്‍ പ്രഭാസ് ചിത്രത്തിന്റെ റിലീസ് പല […]