Latest News
റീമേക്ക് ചെയ്തു ബ്ലോക്ബസ്റ്റർ ആയ 10 മോഹൻലാൽ സിനിമകൾ
മലയാളത്തിലെ നടന വിസ്മയമാണ് മോഹൻലാൽ. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇതിനോടകം താരത്തിന് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ബോക്സ് ഓഫീസ് ഹിറ്റുകൾ മലയാളത്തിന് സമ്മാനിക്കുന്നതും മോഹൻലാൽ തന്നെ. നിരവധി മോഹൻലാൽ ചിത്രങ്ങളാണ് പലഭാഷകളിലായി റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത 10 മോഹൻലാൽ ചിത്രങ്ങളാണ് ചർച്ചയാകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ ശോഭന, നെടുമുടി വേണു തുടങ്ങിയവർ അഭിനയിച്ച ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഈ […]
“ഒരു നല്ല മോഹൻലാൽ സിനിമ ആസ്വദിച്ചിട്ട് 3 വർഷമായി” എന്ന് ആരാധകന്റെ കുറിപ്പ്, വൈറൽ
മലയാള സിനിമയില്‍ കോടികിലുക്കത്തിന്റെ താരരാജാവായി ഇരിപ്പിടം ഉറപ്പിച്ച താരമാണ് മോഹന്‍ലാല്‍. തെന്നിന്ത്യന്‍ സിനിമാലോകത്തെ കിരീടമില്ലാത്ത രാജാവിന് ഇന്നും ആരാധകര്‍ ഏറെയാണ്. ആരാധകരെ സന്തോഷിപ്പിക്കാനായി താരം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെ ഒരു നല്ല സിനിമ ആസ്വദിച്ചിട്ട് മൂന്ന് വര്‍ഷമായെന്നും മോഹന്‍ലാല്‍ എന്ന നടനെ കോമാളി ആക്കാത്ത മോഹന്‍ലാല്‍ എന്ന നടനെ ചുഷണം ചെയ്യുന്ന ഒരു സിനിമക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. ഞാന്‍ എന്ന […]
‘ഭീഷ്മ പർവ്വം രണ്ടാം ഭാഗം!?’ : തിരക്കഥാകൃത്ത് ദേവദത്ത് ഷാജി തരുന്ന അപ്ഡേറ്റ് ഇങ്ങനെ
പടം റിലീസായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു വെച്ച ചിത്രമാണ് ” ഭീഷ്മ പർവ്വം.” സിനിമ വിജയകരമായി പ്രദർശനം ഒരു തിയേറ്ററിൽ നിന്നും മറ്റൊരു തിയേറ്ററിലേയ്ക്ക് തുടരുകയാണ്. പടം അതിന്റെ വിജയ യാത്ര പ്രതീക്ഷയോടെ തുടരുമ്പോൾ പ്രേക്ഷകരുടെ ചോദ്യം മറ്റൊന്നാണ്. ഭീഷ്മ പാർവ്വത്തിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ ? അതെ സമയം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവാനും, ഇല്ലാതിരിക്കാനും സാധ്യതയുണ്ടെന്നാണ് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി നൽകുന്ന വിശദീകരണം.വിശദമായി ബാക്ക് സ്റ്റോറി തയ്യാറാക്കിയതിന് […]
ദൃശ്യം, രാജാവിന്റെ മകന്‍, ഏകലവ്യന്‍, ദേവാസുരം. . . മമ്മൂട്ടിയുടെ കയ്യില്‍ നിന്നും വഴുതിപ്പോയ ഹിറ്റുകള്‍ ഏറെ!
മലയാള സിനിമയിലെ പകരക്കാരനില്ലാത്ത നടനാണ് മമ്മൂട്ടി. അദ്ദേഹം ഇന്നോളം ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് എല്ലാക്കാലത്തും മുതല്‍ക്കൂട്ടാണ്. പ്രായത്തെ വെല്ലുന്ന അഭിനയ പാടവം കൊണ്ട് അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കാന്‍ എല്ലാക്കാലത്തും സംവിധായകരും പ്രൊഡ്യൂസര്‍മാരും തയ്യാറാണ്. ന്യൂഡല്‍ഹി, കൗരവര്‍, ബിഗ് ബി, ധ്രുവം തുടങ്ങിയ ചിത്രങ്ങളിലായി അന്താരാഷ്ട്ര നിലവാരമുള്ള അഭിനയ മുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടി മലയാളിയ്ക്ക് സമ്മാനിച്ചത്. പക്ഷേ ചില ഹിറ്റ് ചിത്രങ്ങളും കഥാപാത്രങ്ങളും ഈ മഹാപ്രതിഭയുടെ കയ്യില്‍ നിന്നും വഴുതിപ്പോയിട്ടുണ്ട്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് […]
രാജമൗലിയുടെ ‘ആർ.ആർ.ആർ’ ഒരു വൃത്തികെട്ട സിനിമ; വിമർശനവുമായി നടൻ വിനായകനും സംവിധായകൻ വി കെ പ്രകാശും
മലയാളത്തിലെ മികച്ച നടനാണ് വിനായകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളെ അതിന്റെ പരിപൂർണതയിലെത്തിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളക്കരയിൽ നിരവധി ആരാധകരാണ് വിനായകന് ഉള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒരുത്തിയുടെ പ്രമോഷന് വേണ്ടിയുള്ള പ്രസ് മീറ്റിൽ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിനായകനും ഒരുത്തിയുടെ സംവിധായകൻ വികെ പ്രകാശനും ‘ആർ ആർ ആർ’ എന്ന രാജമൗലി ചിത്രത്തിനെ രൂക്ഷമായി വിമർശിച്ചിക്കുന്നു. മാർച്ച് 25 ന് തീയ്യേറ്ററുകളിൽ എത്താൻ കാത്തിരിക്കുന്ന പാൻ ഇന്ത്യ സിനിമയാണ് […]
‘കണ്ണ് ചിമ്മാതെ റഫ് കട്ട് കണ്ടു, ഉഗ്രന്‍ എന്ന് പറഞ്ഞു, പക്ഷേ ആ റോള്‍ ചെയ്യാന്‍ പറ്റിയില്ല’; മമ്മൂട്ടി ചെയ്യാതെ പോയ റോളിനെക്കുറിച്ച് പടയുടെ സംവിധായകന്‍
തീയറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കെ എം കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രം. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട റോളാണ് ചീഫ് സെക്രട്ടറിയുടേത്. നടന്‍ പ്രകാശ് രാജാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഈ റോളിലേയ്ക്ക് ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവന നടത്തി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ കമല്‍ തന്നെ. ഒരു അഭിമുഖത്തിലാണ് മമ്മൂട്ടിയ്ക്ക് പട സിനിമയുടെ ഭാഗമാകാന്‍ സാധിക്കാതെ പോയി എന്ന് അദ്ദേഹം […]
“ടേക്ക് കഴിഞ്ഞു മമ്മൂട്ടി എഴുന്നേറ്റ് നിന്ന് കയ്യടിച്ചു”: സിബിഐ 5ൽ നിർണ്ണായക കഥാപാത്രമായി ജഗതി ശ്രീകുമാർ എത്തും
മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഹാസ്യതാരം, സ്വഭാവ നടന്‍ തുടങ്ങിയ രംഗങ്ങളില്‍ മലയാളികളെ വിസ്മയിപ്പിച്ച താരമാണ് ജഗതി. നാല്‍പ്പതു വവര്‍ഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ 1400 ഓളം സിനിമകളാണ് ജഗതി ചെയ്തിരിക്കുന്നത്. 2012ല്‍ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് അദ്ദേഹം വിട്ട് നില്‍ക്കുകയായിരുന്നു. സിനിമയിലിപ്പോള്‍ സജീവമല്ലെങ്കിലും ജഗതിയുടെ മുന്‍കാല സിനിമാ ഡയലോഗുകള്‍ കേട്ടും, അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാതെയും മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ഇപ്പോഴിതാ മലയാളി […]
‘നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് ഇങ്ങനെ ചോദിച്ചാല്‍ എന്താണ് മൈ%്#% നിന്റെ ഉത്തരം?”: ഹരീഷ് പേരടി തുറന്നടിച്ച് ചോദിക്കുന്നു
‘ഒരുത്തീ’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിനായകന്‍, നവ്യാനായര്‍, വികെ പ്രകാശ് തുടങ്ങിയവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വിനായകന്റെ പ്രതികരണങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സെക്‌സിന് താല്‍പര്യം തോന്നുന്ന സ്ത്രീകളോട് താന്‍ അത് ചോദിക്കുമെന്നും അത് ശരിയായ രീതിയാണെന്നും വ്യക്തമാക്കിയ വിനായകന്റെ പ്രതികരണം വലിയ വിവാദത്തിന് വഴിവെച്ചു കഴിഞ്ഞു. വിവിധ കോണുകളില്‍ നിന്നും ഇതിനെതിരെ പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. ഹരീഷ് പേരടിയുടെ പോസ്റ്റാണ് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത്. ഇതേ ചോദ്യം വിനായകന്റെ വീട്ടിലെ സ്ത്രീകളോട് ചോദിച്ചാല്‍ എന്തായിരിക്കും […]
“ഒരു നടനായും വ്യക്തിയായും എല്ലാവർക്കും മാതൃകയാണ് മമ്മൂട്ടി”: അടൂർ ഗോപാലകൃഷ്ണൻ
ആറ് പതിറ്റാണ്ട് നീളുന്ന സിനിമാ ജീവിതത്തില്‍ 12 ഫീച്ചര്‍ ഫിലുമുകള്‍ മാത്രം ചെയ്ത് ലോകസിനിമാ ഭൂപടത്തില്‍ തന്നെ മലയാളത്തിന്റെ സാന്നിധ്യമായ ഒരു ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഒരുപാട് സിനിമകള്‍ ചെയ്യുന്നതില്‍ അല്ല കലാസൃഷ്ടിയുടെ കാമ്പിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ഡോക്യുമെന്ററികള്‍ ചെയ്താണ് സിനിമാ ജീവിതത്തിലേക്ക് അടൂര്‍ കടക്കുന്നത്. സ്വയംവരം എന്ന ഒരൊറ്റ ചിത്രത്തിലൂടെ നവാഗത സംവിധായകനായ അദ്ദേഹം ഇന്ത്യന്‍ സിനിമാലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. നാല് ദേശീയ അവാര്‍ഡുകളാണ് ആ ചിത്രത്തിന് ലഭിച്ചത്. അതിന് ശേഷം മമ്മൂട്ടി- അടൂര്‍ ഗോപാലകൃ്ണന്‍ […]
ദിലീപിനെയും, അന്റണി പെരുമ്പാവൂരിനെയും പുറത്താക്കുന്നു!? ; കടുത്ത തീരുമാനത്തിലേക്ക് ഫിയോക്
നടൻ ദിലീപിനെയും നിർമാതാവ് അന്റെണി പെരുമ്പാവൂരിനെയും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് പുറത്താക്കുന്നതിനായി ശ്രമങ്ങൾ നടക്കുന്നു. ഒരാൾ സംഘടനയുടെ ആ ജീവനാന്ത ചെയർമാനും, ഒരാൾ വൈസ് ചെയർമാനുമാണ്. നടൻ ദിലീപിനെയും, നിർമാതാവ് ആന്റെണി പെരുമ്പാവൂരിനെയും ഒഴിവാക്കി ഫിയോക്കിൽ ഭരണഘടന ഭേദഗതി കൊണ്ടുവരാനാണ് പ്രസിഡന്റ് വിജയ കുമാറിന്റെ സംഘടനയുടെ നേതൃത്വത്തിലുള്ള നീക്കം. എല്ലാവരുമായി കൂടിയാലോചിച്ച് വിഷയത്തിൽ ഉചിതമായ തീരുമാനം മാർച്ച് – 31 ന് നടക്കുന്ന ജനറൽ ബോഡിയിലാണ് ഉണ്ടാവുക. ഒടിടി റിലീസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിയോജിപ്പുകളെ തുടർന്നാണ് […]