Latest News
ഇന്ത്യൻ ബോക്സ് ഓഫീസ് തൂഫാനാക്കാൻ എമ്പുരാൻ വരുന്നു.. തിരക്കഥ പൂർത്തിയായെന്ന് മുരളി ഗോപി
ദൈവത്തിനെ കൊന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അവൻ രണ്ടാം വരവിനായി ഒരുങ്ങുകയാണ്. ഇത്തവണ അവൻ എമ്പുരാൻ എന്ന പേരിലാണ് വാഴ്ത്തപ്പെട്ടുക. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയുടെ തൂലികയിൽ ജനിച്ച ലൂസിഫറിനെ പ്രിഥ്വിരാജ് എന്ന സംവിധായകൻ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് മഹാനടൻ മോഹൻലാലിലൂടെ ആയിരുന്നു. ആ കൂട്ടുകെട്ട് മലയാള സിനിമ കണ്ട ഏറ്റവും വലിയ ചരിത്രം ആയി മാറി. ലൂസിഫർ എന്ന ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ മോഹൻലാലിനും പൃഥ്വിരാജിനും മുരളിഗോപിക്കും ഒരേപോലെ തങ്ങളുടെ ഹിറ്റ്ചാർട്ടിൽ കുറിക്കാൻ […]
“മമ്മൂക്കയോട് ലാലേട്ടന് അസൂയ തോന്നുന്നുണ്ടോ?” ; ചോദ്യത്തിന് ഉത്തരം നൽകി നടൻ മോഹൻലാൽ
ഒരുപാട് വർഷങ്ങളായി മലയാള സിനിമയുടെ നെടുംതൂണുകളായി നിൽക്കുന്ന രണ്ട് മഹാ നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരെയും കുറിച്ച് മലയാളികളെ പ്രത്യേകിച്ച് ഒന്നും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. ഇവരെക്കുറിച്ച് ജനങ്ങൾക്ക് അറിയാത്തതായി ഒന്നുമില്ല. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവരിൽ ഒരാളുടെ ആരാധകരായിരിക്കും. താരങ്ങൾ പോലും ആരാധിക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് ഇവർ. അഭിമുഖത്തിനായി എത്തുന്ന താരങ്ങൾ എല്ലായിപ്പോഴും കേൾക്കുന്ന ചോദ്യമാണ് മോഹൻലാലോ മമ്മൂട്ടിയോ എന്ന്. ഉത്തരം പറയാൻ പലരും പരുങ്ങിയിട്ടുമുണ്ട്. ആരാധകർ തമ്മിലുള്ള അടിപിടി അല്ലാതെ ഇരുവർക്കുമിടയിൽ യാതൊരു പ്രശ്നങ്ങളോ […]
ഇന്ദ്രൻസിന്റെ ഫോട്ടോ ഷെയർ ചെയ്ത് യൂത്ത് കോൺഗ്രസ് നേതാക്കൾ.. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അർഹരായ ചിലർക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം
52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡിന് അർഹനായ വരെ അനുകൂലിച്ചും പിന്തുണച്ചും ഉള്ള നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയകളിൽ സജീവമാകുന്നത്. അവാർഡ് ലഭിച്ചവർക്ക് ആശംസകൾ നേരുന്നതിന് പുറമേ അവാർഡ് നിർണയത്തിൽ തൃപ്തരല്ലാത്തവർ ചില പ്രതിഷേധങ്ങളും നടത്തുന്നുണ്ട്. അതിൽ സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഉണ്ട്. ഇടതുപക്ഷ അനുഭാവികളെ അവാർഡിൽ പ്രത്യേകം പരിഗണിച്ചു എന്നും അവർക്ക് അവാർഡുകൾ നൽകി എന്നുമുള്ള വിമർശനങ്ങളാണ് കൂടുതലായും ഉയരുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലുമാണ് സോഷ്യൽ മീഡിയയിൽ […]
നീയാണെനിക്കെല്ലാം, പറയാൻ വാക്കുകളില്ല പൊന്നേ…അന്ന് ആ പ്രണയത്തെ കുറിച്ച് ഗോപിസുന്ദർ എഴുതിയത് ഇങ്ങനെ…
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം ചര്‍ച്ചയാകുന്നതോടൊപ്പം അദ്ദേഹത്തിന്റെ പഴയ ഒരു പോസ്റ്റിന് പിന്നാലെയാണ് സോഷ്യൽ മീഡിയ.കഴിഞ്ഞ വർഷം ഇതേ മാസം 25നാണ് ഗോപി സുന്ദർ പ്രണയിനിയെ കുറച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിക്ക് ജന്മദിനാശംസകൾ നേർന്നാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ അന്ന് പോസ്റ്റിട്ടത്. “അന്ന് നിനക്ക് 19 വയസ്സ് മാത്രമെന്നും നീയാണെനിക്കെല്ലാം,പറയാൻ വാക്കുകളില്ല പൊന്നേയെന്നും… എന്റെ പ്രണയിനിക്ക് ജന്മദിനാശംസകൾ എന്നൊക്കെയാണ് ഗോപി സുന്ദർ […]
സീനിയേഴ്സും ജൂനിയേഴ്സും നേർക്കുനേർ… സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയേഴ്സും ജൂനിയേഴ്സും ഒരുപോലെ മത്സരിക്കുകയാണ്. ആരാകും മികച്ച നടൻ മികച്ച നടി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അച്ഛനും മക്കളും വരെ നേർക്കുനേർ മത്സരരംഗത്ത് ഉണ്ട് എന്നതും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ആവേശം കൂട്ടുന്നു. ചലച്ചിത്ര അവാര്‍ഡ് നാളെ വൈകീട്ട് അഞ്ചു മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും മത്സരിക്കുമ്പോൾ ഇത്തവണത്തെ അവാര്‍ഡ് നിർണയവും അതുപോലെ പ്രയാസം ആയിരിക്കും. വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി […]
ക്രൈം ത്രില്ലറുകൾക്ക് കൊഴുപ്പേകാൻ അവിഹിതം നിർബന്ധമോ? സോഷ്യൽ മീഡിയയുടെ ചോദ്യമിതാണ്
അവിഹിതബന്ധങ്ങളുടെ ചുരുളഴിക്കാൻ ഒരു പന്ത്രണ്ടാമൻ എന്നതിൽ കവിഞ്ഞ് ട്വൽത്ത് മാനിൽ ഒരു കുറ്റാന്വേഷകൻ സഞ്ചരിക്കുന്ന വഴികളിലൂടെയായിരുന്നു സിബിഐ ഓഫിസറായ ചന്ദ്രശേഖർ (മോഹൻലാൽ ) സഞ്ചരിച്ചതെന്ന് പറയാൻ വയ്യ. എന്നാൽ കൊലപാതകത്തിൽ അവിഹിതം തിരുകിക്കയറ്റിയാലേ കാണികൾക്ക് ഒരു സാറ്റിസ്ഫാക്ഷൻ ഒക്കെ കിട്ടൂ ..അല്ലേ ? ഈ തന്ത്രം മാത്രമാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയ മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾ അവർത്തിച്ചിരിക്കുന്നതെന്ന പൊതുജനത്തിന്റെ ആരോപണം ശക്തമാവുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ അവിഹിത ബന്ധങ്ങളിൽ മുങ്ങി കൊലപാതകത്തിലേക്ക് വഴിവയ്ക്കുന്ന […]
‘ദൃശ്യവും ട്വല്‍ത്ത് മാനുമൊക്കെ ചെറുത്.. വലുത് വരാൻ പോകുന്നതേയുള്ളൂ..’ : ജീത്തു ജോസഫ്
ത്രില്ലര്‍ സ്വഭാവത്തില്ലുള്ള സിനിമകളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന സംവിധായകനാണ് താന്‍ എന്ന് ജീത്തു ജോസഫ് ഇതിനോടകം തന്നെ തെളിയിച്ചതാണ്. അദ്ദേഹം ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പകുതിയിലധികവും ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്നതാണ്. ഇതില്‍ ദൃശ്യം വണ്‍, മെമ്മറീസ്, ദൃശ്യം ടു എന്നീ ചിത്രങ്ങള്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. ദൃശ്യത്തിന്റെ വിജയം ജീത്തു ജോസഫ് എന്ന സംവിധായകനേയും എഴുത്തുകാരനെയും ഏറെ പ്രശസ്തനാവാൻ സഹായിച്ചതാണ്. മലയാള സിനിമയിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കുന്നതാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം സീരിസ്. ഒരു കുടുംബ […]
“റോബേര്‍ട്ട് ഡി നിറോ, ക്ലിന്റ് ഈസ്റ്റ് വുഡ്, അല്‍ പാച്ചിനോ എന്നിവരെക്കാളും റേഞ്ചുള്ള നടൻ!” : മമ്മൂട്ടിയെ വാഴ്ത്തി അല്‍ഫോണ്‍സ് പുത്രൻ
നേരം, പ്രേമം എന്നീ സിനിമകളിലൂടെ യുവാക്കളുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. അദ്ദേഹത്തിന്റെ ഓരോ സിനിമയും ചെറിയ ഹൈപ്പിൽ വന്ന് വൻ വിജയം ആവാറാണ് പതിവ്. പൃഥ്വിരാജും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഗോൾഡ് ആണ് ഇനി അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം. ‘പ്രേമം’ കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ് ഗോള്‍ഡുമായി എത്തുന്നത്. ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരിക്കുന്ന ആളാണ് അല്‍ഫോണ്‍സ്. സിനിമകളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളെല്ലാം അദ്ദേഹം തന്റെ സോഷ്യൽ […]
“ബാറോസിൽ മോഹൻലാൽ മാജിക് കാണികളെ പിടിച്ചിരുത്തും” : സന്തോഷ് ശിവൻ
ഇരുവർ, കാലാപാനി, വാനപ്രസ്ഥം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും സന്തോഷ് ശിവനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാറോസ്. അതി പുരാതന കഥകളിലെ നിഗൂഡതകൾ തനിമ ചോരാതെ ഒപ്പിയെടുക്കുന്ന സന്തോഷ് ശിവൻ മാജിക് ബാറോസിലും കാണാനാകുമെന്ന പ്രതീക്ഷയിലാണ് കാണികൾ. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ പ്രേക്ഷകർക്ക് മോഹൻലാൽ മാജിക്കാണ് കാണാനാകുക എന്നാണ് സന്തോഷ് ശിവൻ അഭിപ്രായപ്പെടുന്നത്. മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബറോസിന്റെ വിശേഷങ്ങൾ ഛായാഗ്രാഹകൻ കൂടിയായ സന്തോഷ് ശിവൻ പ്രേക്ഷകരുമായി പങ്കുവച്ചത്. ഒപ്പം […]
‘ലാൽ സ്പർശം’ എന്ന പേരിൽ പെരുമ്പാവൂർ മോഹൻലാൽ ഫാൻസിന്റെ കാരുണ്യപ്രവർത്തനം ചൊവ്വര മാതൃഛായയിൽ
മലാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തിന്റെ അറുപത്തിരണ്ടാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മലയാള സിനിമയ്ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയ ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ നിരവധി താരങ്ങളാണ് ആശംസ അറിയിച്ചത്. 42 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാലിനോടൊപ്പം പലകാലഘട്ടങ്ങളിലായി സഞ്ചരിച്ച ഇപ്പോഴും സഞ്ചരിക്കുന്ന താരങ്ങളാണാണ് ആശംസകള്‍ അറിയിച്ച് എത്തിയത്. താരത്തിന്റെ ആരാധകരും ആശംസകള്‍ അറിയിക്കുകയും പിറന്നാള്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. മുംബൈയില്‍വെച്ചായിരുന്നു മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു ആഘോഷം. ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം […]