24 Nov, 2025
1 min read

”ഞങ്ങൾക്ക് പ്രായമായ ഒരു അമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട്, ആത്മഹത്യയിലേക്ക് തള്ളിവിടരുത്”; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അഭിരാമി സുരേഷ്

നടൻ ബാലയും അമൃത സുരേഷും വിവാഹ ബന്ധം വേർപ്പെടുത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞ് പോയെങ്കിലും ഇതുവരെയും സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. 2019ലാണ് നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയത്. മകൾ അവന്തികയുടെ സംരക്ഷണം അമൃതയ്ക്കാണ്. മകളെ കാണാൻ തനിക്ക് അവസരം തരുന്നില്ലെന്ന് പരാതി ഉന്നയിച്ചുകൊണ്ട് പലപ്പോഴും ബാല അമൃതയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെ അമൃത സുരേഷിനെ കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കണ്ടത് കൊണ്ടാണ് താൻ വിവാഹബന്ധം വേർപ്പെടുത്തിയത് എന്ന് നടൻ ബാല പറഞ്ഞത് ചർച്ചയായിരുന്നു. […]

1 min read

”പ്രതിഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല, നിങ്ങളത് ശരിക്കും ഉപയോ​ഗിച്ചു”; നേര് കണ്ട് ജീത്തു ജോസഫിനെ അഭിനന്ദിച്ച് പ്രിയദർശൻ

നേര് എന്ന ജീത്തു ജോസഫ് ചിത്രം മോഹൻലാലിന് ഏറെക്കാലത്തിന് ശേഷം ബ്രേക്ക് നൽകുമെന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം അഭിപ്രായപ്പെടുന്നത്. പ്രേക്ഷകർ ആഗ്രഹിക്കുന്ന ആ മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാകുന്നത് എന്നാണ് കണ്ടവരെല്ലാം പറയുന്നത്. പ്രകടനത്തിൽ വിസ്‍മയിപ്പിക്കുകയാണ് മോഹൻലാൽ. ഇതിനിടെ മോഹൻലാലിനെ വീണ്ടെടുത്ത ജീത്തു ജോസഫിനെ സംവിധായകൻ പ്രിയദദർശൻ അഭിനന്ദിച്ചത് ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്. ”പ്രതിഭയ്‍ക്ക് ഒരിക്കലും മങ്ങലേൽക്കില്ല. മോഹൻലാലിന്റെ കഴിവ് പുറത്തെടുത്തിരിക്കുകയാണ് ജീത്തു. നിങ്ങൾ അത് ശരിയായി ഉപയോഗിച്ചു. നേരിന്റെ വിജയത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ” എന്നാണ് സംവിധായകൻ പ്രിയദർശൻ സാമൂഹ്യ മാധ്യമത്തിൽ […]

1 min read

ഇതുപേലൊരു സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നത്; നേര് കണ്ട് പൊട്ടിക്കരഞ്ഞ് ആന്റണി പെരുമ്പാവൂർ

മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന നേര് ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഈ സിനിമ മോഹൻലാലിന് ബ്രേക്ക് നൽകുമോയെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ന് ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. സിനിമ കണ്ട് പുറത്തിറങ്ങുന്ന ആന്റണി പെരുമ്പാവൂരിന്റേയും ഭാര്യ ശാന്തിയുടേയും വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ശാന്തി തിയറ്ററിൽ നിന്ന് പുറത്തിറങ്ങിയത്. അനശ്വരയുടെ പ്രകടനത്തെ അവർ പ്രശംസിച്ചു. അനശ്വര ​ഗ്രേറ്റ് ആണ് എന്നാണ് ശാന്തി പറഞ്ഞത്. കാത്തിരുന്ന മോഹൻലാലിന്റെ പ്രകടനം കണ്ടാണോ ഇമോഷണലായത് […]

1 min read

‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും’; ‘നേരി’ന് ആശംസകളുമായി മമ്മൂട്ടി, വാനോളം പ്രതീക്ഷയിൽ ആരാധകർ

21ന് തിയേറ്ററുകളിൽ റിലീസിനെത്തുന്ന ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം ‘നേരി’ന് ആശംസയുമായി നടൻ മമ്മൂട്ടി. തന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ നേരിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസ അറിയിച്ചിരിക്കുന്നത്. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ‘ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം, ഇച്ചാക്കയുടെ സ്വന്തം ലാലു, തമ്മിൽ ചെളിവാരി എറിയുന്ന ഫാൻസുകാർ അറിയുന്നില്ല ഇവർ തമ്മിൽ ഉള്ള സ്നേഹ […]

1 min read

എംജിആറിന്‍റെ ചിത്രത്തിന് മുന്നിൽ ആടിപ്പാടി ധ്യാനും പ്രണവും; ‘വർഷങ്ങൾക്കുശേഷം’ ഫസ്റ്റ് ലുക്ക്

സൂപ്പർ ഹിറ്റായ ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യൽമീഡിയയിൽ വൈറലാവുന്നു. പ്രണവിനൊപ്പം ധ്യാനും ഒരുമിച്ചെത്തിയിരിക്കുന്ന പോസ്റ്ററിൽ തമിഴിലെ ഇതിഹാസ താരം പുരട്ചി തലൈവർ എംജിആറിന്‍റെ സാന്നിധ്യവുമുണ്ട് എന്നതാണ് പ്രത്യേകത. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, […]

1 min read

ശേഷം മൈക്കിൽ ഫാത്തിമയ്ക്ക് നെറ്റ്ഫ്ലിക്സിൽ വൻ നേട്ടം; ടോപ് ടെൻ ഇന്ത്യയിൽ ഇടം നേടി ചിത്രം

മലയാള സിനിമയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവ് വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. മറ്റ് തെന്നിന്ത്യൻ ഭാഷകളെ അപേക്ഷിച്ച് സ്വന്തം സംസ്ഥാനത്തിന് പുറത്ത് റിലീസ് സെൻററുകൾ കുറവാണ് മലയാള സിനിമയ്ക്ക്. അതുകൊണ്ട് ഒടിടിയുടെ വരവ് മലയാള ചിത്രങ്ങളെ സംബന്ധിച്ച് വലിയ റീച്ച് ആണ് നൽകിയത്. കോവിഡ് കാലത്ത് ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമ നേടിയത്. ഇപ്പോഴിതാ ആ നിരയിൽ ഏറ്റവും ഒടുവിലത്തെ ചിത്രമായിരിക്കുകയാണ് കല്യാണി പ്രിയദർശൻ നായികയായ ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ […]

1 min read

‘റൂഹേ തളരാതേ…താനേ ഉലയാതേ…’; ഹൃദയങ്ങളെ തഴുകി തലോടുന്ന ഗാനമായി ‘നേരി’ലെ ആദ്യ ഗാനം

ആസ്വാദക ഹൃദയങ്ങളിൽ മെല്ലെ സാന്ത്വനമേകുന്ന വരികളും ഈണവുമായി പ്രേക്ഷക ഹൃദയങ്ങളെ തഴുകി തലോടി മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘നേരി’ലെ ആദ്യ ഗാനം സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. ‘ഓർമ്മകൾ നഖങ്ങളാൽ അകമേ ഉരഞ്ഞുവോ…’ എന്ന് തുടങ്ങുന്ന ഗാനം സിനിമയുടെ ആകെയുള്ളൊരു അനുഭവം പ്രേക്ഷകരിലേക്ക് പകരുന്നതാണ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് വിഷ്ണു ശ്യാമാണ് സംഗീതം. കാർത്തിക്കാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. വർഷങ്ങളായി പ്രാക്ടീസ് പോലും ചെയ്യാത്തൊരു അഭിഭാഷകൻ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കേസ് ഏറ്റെടുക്കുന്നതും […]

1 min read

ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം! 5641 ആളുകളോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് ലാലേട്ടൻ

ഇതുവരെ ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷ‌ന്‍റെ 25-ാം വാർഷികാഷഘോഷച്ചടങ്ങില്‍ വെച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ചടങ്ങിനെത്തിയ 5641 ആളുകളോടൊപ്പവും നിന്ന് ഫോട്ടോയെടുത്താണ് മോഹൻലാൽ ഏവരേയും വിസ്മയിപ്പിച്ചത്. ഇന്ന് രാവിലെ 11.30 മണിക്ക് തുടങ്ങി വൈകീട്ട് 6.30 മണിവരെ സമയത്തിൽ 5641 ഫോട്ടോകളാണ് മോഹൻലാൽ ആരാധകരോടൊപ്പം നിന്ന് എടുക്കുകയുണ്ടായത്. 14 ജില്ലകളിൽ […]

1 min read

നേര് വൻ ഹിറ്റ് ആകുമോ?; അഡ്വാൻസ് ബുക്കിങ് കളക്ഷൻ കണക്കുകൾ തരുന്ന സൂചനകൾ ചെറുതല്ല..!

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നേര്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടൻ മോഹൻലാൽ ജീത്തു ജോസഫിനൊപ്പം ഹിറ്റ് സൃഷ്ടിക്കുമോയെന്നാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത്. റിലീസിന് ഇനി രണ്ട് ദിവസങ്ങൾ മാത്രമുള്ളപ്പോൾ പ്രതീക്ഷ കൂടുകയല്ലാതെ കുറയുന്നില്ല. ഇതിനിടെ കേരളത്തിൽ നേരിന് പ്രീ സെയിലിൽ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. നേര് 21നാണ് പ്രദർശനത്തിനെത്തുക. കേരളത്തിൽ മോഹൻലാലിന്റെ നേര് 584 ഷോകളിൽ നിന്നായി 33.84 ലക്ഷം രൂപ നേടിയിരിക്കുന്നു എന്നത് മികച്ച സൂചനയാണ് […]

1 min read

ദുബായിയിൽ ആടിപ്പാടി ധ്യാനും മുകേഷും ഉർവശിയും; ‘അയ്യർ ഇൻ അറേബ്യ’യിലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു

മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അയ്യർ ഇൻ അറേബ്യ” എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകർന്ന് മിഥുൻ ജയരാജ്,മിന്നലെ നസീർ,അശ്വിൻ വിജയ്,ഭരത് സജികുമാർ, ആനന്ദ് മധുസൂദനൻ തുടങ്ങിയവർ ആലപിച്ച ” അയ്യരു കണ്ട ദുബായ് എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ […]